Slider

മകൾ.

0
മകൾ.
-----------
ഒരു കൊച്ചു തുണിയിൽ നിന്നെ പൊതിഞ്ഞ്
എന്റെ കൈകളിലേക്കു തന്നപ്പോൾ..
കൈക്കുള്ളിൽ ഇത്തിരി കുഞ്ഞായ നിന്നെ
മാറോട് ചേർത്തു പിടിച്ചപ്പോൾ..
എന്റെ ആശ പോലെ തന്നെ
അച്ഛന്റെ മോളായ് നീ ..
കരിവളയിൽ,
പാദ സ്വരങ്ങളിൽ,
കിളികൊഞ്ചലിൽ,
കുഞ്ഞു പിണക്കങ്ങളിൽ,
മനസ്സുനിറച്ച്..
നീ ഇന്നിത്ര വലുതായിട്ടും
എന്റെ മനസ്സിൽ ആ ചെറിയ കുട്ടി തന്നെയാണ്.
വളരുന്തോറും അകന്നു പോവുന്ന
നിന്റെ കുട്ടിത്തങ്ങൾ
വല്ലാത്തൊരാധിയോടെയാണ് ഞാൻ..
നിനക്കു വേണ്ടി മാത്രം ജീവിക്കുന്ന
ഞങ്ങളെ ശത്രുക്കളെ പോലെ കണ്ട്
വാതിലടച്ചു തനിച്ചിരിക്കുന്ന അമ്മൂ.
നിനക്കെന്താണ് സംഭവിച്ചത്..?
നിറയെ ക്രൂരതകൾ കണ്ടും കേട്ടും
ഞങ്ങളെപ്പോലുള്ളവർ പേടിച്ചിരിക്കുമ്പോൾ
എന്താണു കുട്ടി നീ ഒന്നുമറിയാത്തത്.?
എല്ലാം നിന്റെ നന്മക്കായല്ലേ..?
പൂക്കളിൽ തേൻ നിറയുമ്പോൾ വരും
പലതരം വർണ്ണത്തിലെ കിളികൾ
വിശപ്പാറിയാൽ തിരിച്ചു പറക്കുന്നവർ.
അവ കണ്ട് മോഹിക്കല്ലേ എന്നു പറഞ്ഞാൽ.
തിരിച്ചറിവില്ലാത്ത പ്രായമോർമ്മിപ്പിച്ചാൽ
മറുപടികളിൽ തൊലിയടർന്നു പോകുന്നു, മകളേ..
Babu Thuyyam.
25/03/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo