Slider

നോവൽ🐓🐓ഒടിയൻ വേലു🐼🐼 അദ്ധ്യായം 1

0
നോവൽ🐓🐓ഒടിയൻ വേലു🐼🐼
അദ്ധ്യായം 1
കേട്ടൂരു ഗ്രാമം ഉണരുന്നതേ..അമ്പല പറമ്പിലെ കോരൻ കോഴിയുടെ കൂവൽ കേട്ടാണ് .
കോരൻ കാണിക്കയായി നടയിൽ വെച്ചതിനാൽ നാട്ടുകാർ ആ പൂവൻ കോഴിയേയും സ്നേഹത്തോടെ കോരൻ എന്നു ചെല്ലപ്പേരു വിളിച്ചു തുടങ്ങിയത് .
നേരം നാലന്നു അറിയാൻ ഈ നാട്ടുകാരിപ്പോൾ ഘടികാരം നോക്കണ്ടകാര്യമൊന്നും ഇല്ല
കോരൻ കൂവിയാൽ മണിനാലന്നു ചൊല്ലു ആശാൻ കളരിയിലേ പഠിപ്പിക്കണ ശീലമായി.
അപ്പോൾ കോരനാരന്നു ആവും ചിന്തിക്കുക
പച്ച പരിഷ്കാരി ...എന്നാണു കോലത്തേ തമ്പ്രാൻ മാരവനെക്കുറിച്ചു പറയണത്
എന്തിന്റെ കേടാ ഒാന് ചെമ്പാൻ കുടിയിൽ ഉള്ള കഞ്ഞി കുടിച്ചു കിടക്കോണ്ടോൻ .നാടുകാക്കണ തമ്പുരാനെ
ചോദ്യം ചെയ്യാൻ തക്ക വളർന്നാൽ ഇതല്ല ഇതിലും വലുതെന്തോ വരാനിരുന്നതാ...!!!
അപ്പോൾ കോരനെന്തുണ്ടായന്നാ...?
കോപം ..പരദേവതകളുടെ കോപം അവരു കണ്ണടച്ചാൽ ഒടിയനു തരമായില്ലേ..?
ഒടിയനോ...അതെന്തുട്ടു സാധനാ..?
ഏഭ്യൻ .,,ഇതറിയാത്ത നീ യാണോ പകൽ പോലെ പ്രകാശം പരത്തുന്ന കുന്ത്രാണ്ടം നാട്ടിലുണ്ടാക്കാൻ വന്നിരിക്കണേ..വാമനക്കുറുപ്പിനു പുച്ഛമാണു തോന്നിയത് തന്റെ മുന്നിൽ നിൽക്കണ പട്ടണവാസിയോട്
എന്താണു പേരു പറഞ്ഞേ ആ...ശിവൻ ..എടോ ശിവനേ..,ഇരുട്ടിന്റെ മറവിൽ അവർ കാണും ഒടിയൻമാർ
അവരുടെ ദൃഷ്ടി പെട്ടാൽ അവിടെ തീർന്നു എന്റെയായാലും തന്റെ ആയാലും ഈ ജീവിതം
ഒടിയൻ അവൻ കഴുത്തൊടിച്ചാ കൊല്ലുക.
അതിനു കാർന്നോരേ..,അവനെ പിടിച്ചു കെട്ടി മുക്കാലി കെട്ടി നല്ല പിടകൊടുത്താൽ ഈ പ്രശ്നമൊക്കെ തീരൂലേ..?
നല്ല ശേലായിരിക്കണു.,,ഭോഷൻ തന്നെ !!!താൻ പിടിച്ചു കെട്ടണു പോലും ആരെയാ...ഒടിയനെ
ഇയ്യാളു കണ്ടിരിക്കണോ ഒടിയനെ..?
ഇല്ല .,,!!!
അതു പറ .കണ്ടവർ ദീനം വന്നു ചാകാറാ പതിവു .പറഞ്ഞു കേട്ടിരിക്കണേ..ഒടിയൻ അവൻ പലരൂപത്തിലും മുന്നിലെത്തും അവനു രാത്രിയിൽ കണ്ണുകാണാം നത്തിന്റെ കാഴ്ചയുള്ളവൻ ..നരിയായും പുലിയായും കാളയായും അവനേതു രൂപത്തിലെത്തുമെന്നു പറയാനാവില്ല .
കണ്ടവർ പറയണതവനെ അറിയാൻ ഒരു വിഴിയുണ്ടന്നാ...
അതെന്താണു കാർന്നോരേ...?
നിന്റെ കാർന്നോർ വിളി എനിക്കങ്ങോട്ടു ബോധിക്കണില്ല കേട്ടോ..!!കുറുപ്പദ്ധേഹം അതു മതി അങ്ങനെ വിളിക്കണതാ അതിന്റെ ഒരു ശേലേ....
എന്നാൽ കുറുപ്പദ്ധേഹം പറ ഒടിയനെ എങ്ങനെ തിരിച്ചറിയും...
അവനു ചിലപ്പോൾ വാലു കാണില്ല.ചിലപ്പോൾ ഒരു ചെവി കാണില്ല ചില സമയം പാതി മനുഷ്യനാവും എന്തേലും ഒന്നു കുറവായിരിക്കും കക്ഷിക്കേ...അതാണറിവ്
എനിക്കൊന്നു ഒടിയനെ കണ്ടാൽ കൊള്ളാന്നുണ്ട്
ശിവനേ...,
എന്താ ...കുറുപ്പദ്ധേഹം?
തന്നെയല്ലടോ സാക്ഷാൽ ഭഗവാനെ വിളിച്ചതാ...
ഒടിയനെ കാണണമത്രേ...ആ കൈയ്യിലും കഴുത്തിലും പള പള മിന്നണ കുറച്ചുണ്ടല്ലോ..അതു മതി താനൊടിയനെ തേടി പോകണ്ട .രാത്രിയിൽ പുറത്തിറങ്ങി നടന്നാൽ മതി ഒടിയൻ തന്നെ തേടി വന്നോളും
പിന്നെ സായിപ്പു പറഞ്ഞു വിട്ട ഈ പ്രകാശം പരത്തണ കുന്ത്രാണ്ടം ഈ നാട്ടിലാരുണ്ടാക്കുമെന്നാ...
അതിനല്ലേ ഞാൻ വന്നിരിക്കണേ...ശിവൻ ചോദിച്ചു
പിന്നേം ഭോഷത്തരമെഴുന്നള്ളിക്കുവാ ഏഭ്യൻ അതിനു താനുയിരോടെ ഉണ്ടായാലല്ലേ ചങ്ങാതി
അതു കേട്ടതും ശിവനൊന്നു പകച്ചു അപ്പോൾ ഈ ഒടിയൻമ്മാർ അത്ര ഭയങ്കരൻമാരാ...അയാൾ മനസ്സിൽ പറഞ്ഞതു വെളിയിൽ കേട്ടിട്ടാവാം മറുപടി പറഞ്ഞതു കുറുപ്പദ്ധേഹമാണ്
ഭയങ്കരൻമാരന്നല്ല കാലൻമ്മാർ എന്നു വേണം പറയാൻ .
ഒടിയൻ പിടിച്ചാൽ ഉയിരു പോയതു തന്നെ..!!!
അടുത്തുള്ള ചായക്കടയിലേക്കു കുറുപ്പദ്ധേഹം കയറി കൂടെ ശിവനും .ചില്ലു പെട്ടി നിറയെ പൊരിച്ച പലഹാരങ്ങൾ .വാഴക്കുലകൾ കൊണ്ടലംങ്കരിച്ചപോലെ തോന്നി ശിവനു ആ ചായക്കട .അവനതിൽ നോക്കി ഒന്നു ചിരിച്ചു
എന്താ വെണ്ടേന്നു വെച്ചാൽ എടുത്തു കഴിച്ചോളു ചക്രമൊക്കെ ഞാൻ കൊടുത്തോളാം...കുറുപ്പു ശിവനോടായി വിളിച്ചു പറഞ്ഞു
അല്ല കുറുപ്പദ്ധേഹം ഇതാരാ പുതിയ അതിധി? ദാസൻ ചോദിച്ചു
അതോ നീ കേട്ടിരിക്കണോ..പകലു സൂര്യനുദിക്കും പോലെ രാത്രിയിൽ വെട്ടം പരത്തണ എന്തോ ഒന്നു സായിപ്പും മാർ കണ്ടു പിടിച്ചിരിക്കണന്ന് .
അതു നമ്മുടെ നാട്ടിലുണ്ടാക്കാൻ സായിപ്പു പറഞ്ഞയച്ചിരിക്കണയാളാ..,
അതു നന്നായി .,പുറത്തിറങ്ങാൻ ഭയമാണേ എപ്പഴാ ഒടിയന്റെ കണ്ണിൽ പെടണതെന്നറിയില്ലല്ലോ..?വെട്ടത്തിലെന്തായാലും ഒടിയനെത്തില്ല ഇരുട്ടിലല്ലേ അവരുടെ സഞ്ചാരം..
ഈ പറയണതൊക്കെ നടന്നാൽ നന്നായി..!!!
നിങ്ങളു കണ്ടോളു ഏട്ടാ...ഈ ശിവൻ ഈ ഗ്രാമത്തിൽ ചൂട്ടുകറ്റയും ഉമ്മറ വിളക്കും ഒഴിവാക്കിയേ പോകൂ...
ഉള്ള വെളിച്ചം കൂടി കളയല്ലേ ശിവനേ !!!കുറുപ്പദ്ധേഹം പരിഹാസത്തിൽ പറഞ്ഞു ഒരു ചിരിയും പാസാക്കി
അല്ല നിങ്ങളെങ്ങോട്ടാ രാവിലെ..,ദാസൻ ചോദിച്ചു
വേലൂന്റെ കുടിവരെ
ആ പുലയന്റെ കുടിയിൽ നിങ്ങൾക്കെന്താ കാര്യം .കുല മഹിമക്കു ചേരുമോ കാണുന്ന കുടിയിലൊക്കെ പോണതു
നീ എന്തോന്നാ ദാസ പറഞ്ഞു വരണേ.ഞാനെന്താ സംബന്ധം കൂടാൻ പോകണോ...തമ്പിയദ്ധേഹത്തിന്റെ കെട്ടിയോളു മാസം തികഞ്ഞു നിൽക്കണേ
ഇന്നു പെറും നാളെ പെറും എന്നരീതിലാ പെണ്ണിന്റെ നിൽപ്പ് .ഈ നാട്ടിലിപ്പോൾ വയറ്റാട്ടി ആയി വേലൂന്റെ പെണ്ണല്ലേ ഉള്ളു
അവളു കൈവെച്ചാൽ പെണ്ണു നോവറിയാതെ പെറുമെന്നാ നാട്ടുപാട്ട്
അതു ശരിയാ ലവള് ഇരട്ടയിലൊന്നെന്നാ കേട്ട ത് .ഇരട്ട പിറന്നപെണ്ണു തൊട്ടാൽ കെട്ടു പോയ നാഡിയും ചലിക്കുമെന്നല്ലേ പ്രമാണം
തന്നേടോ .പോം വഴി ഇയാളെ എസ്റ്റേറ്റു ബംഗ്ലാവിലാക്കാനാ തമ്പി അദ്ധേഹം പറഞ്ഞേ.
ഇനിയിപ്പോൾ എനിക്കൽപ്പം സഹായവുമാകും
അതെങ്ങനെ..?
അല്ല കാര്യസ്ഥപ്പണി ചെയ്താൽ മതിയല്ലോ .കരം പിരിവൊക്കെ ഇയാളെ ഏൽപ്പിക്കാന്നാ തമ്പി അദ്ധേഹത്തിന്റെ തീരുമാനം
വല്ല്യ പഠിപ്പക്കെ ഉള്ള ആളാണോ..?ദാസൻ ചോദിച്ചു
മെട്രിക്കുലേഷനാ...ഉത്തരം പറഞ്ഞതു ശിവനാണ്
അതെന്തെന്നും കൂടിയറിയാതെ ദാസൻ ചിരിച്ചു കൊണ്ടു തലയാട്ടി
ചായ കുടിച്ചു തമ്പിയദ്ധേഹം പണം കൊടുത്തിറങ്ങുമ്പോൾ ദാസനോടായി വിളിച്ചു പറഞ്ഞു
എന്നാൽ വരട്ടേടോ...ആ വെടക്കു പിടിച്ചവൻ കുടിയിലില്ലാണ്ടിരുന്നാൽ മതിയായിരുന്നു..!!
ആര് ..,,വേലുവോ...? ദാസന്റെ സംശയം
ഒാൻ തന്നെ നമ്മളെയൊക്കെ കാണുമ്പോൾ അവന്റെ ഒരു ജാതി നോട്ടോം നടപ്പും അതുകാണുമ്പോൾ എനിക്കങ്ങോട്ടു ചൊറിയും
അവന്റെ വിചാരമിപ്പോഴും നമ്മളൊക്കെ ചെറ്റപൊക്കി നടക്കുന്നോരന്നാ...ഇരുട്ടിയാൽ വെളീലിറങ്ങണില്ലന്നു നമുക്കല്ലേ അറിയൂ....ദാസൻ ചിരിയടക്കിക്കൊണ്ടു പറഞ്ഞു
ആ എന്തേലുമാകട്ടെ നേരം ലേശായേ.,,എന്നാൽ അങ്ങോട്ട്
ആവട്ടേ..,,എന്നും പറഞ്ഞു ദാസൻ പണികളിൽ മുഴുകി
*********************************
ശിവനേ ബംഗ്ലാവിലാക്കിയ ശേഷം കുറുപ്പു വേലുവിന്റെ കുടിലിനു മുന്നിൽ ചെന്നു
പാടത്തിനു നടുവിലുള്ള ഒാലമേഞ്ഞ കുടില് .
കഴിച്ച ശേഷം കഴുകാൻ വീടിന്റെ മൂലയിൽ കൂട്ടിയിട്ടിരിക്കണ പാത്രങ്ങൾ വെയിലിൽ ഉണങ്ങി വരണ്ടു കിടക്കുന്നു
കയറു വലിച്ചു കെട്ടിയ അയയിൽ ഉണങ്ങാനിട്ട തുണിയിൽ പാതിയും കാറ്റിൽ പറന്നു നിലത്തു വീണു കിടപ്പുണ്ട് .
ഒറ്റമുറി പുരയാണേൽ തുറന്നു കിടക്കുന്നു
ആരും അവിടുള്ള പ്രതീതിയില്ല
അയാൾ പുറത്തു നിന്നു വിളിച്ചു ചോദിച്ചു ഇവിടാരുമില്ലേ..?
അകത്തുറങ്ങി കിടന്ന വേലു ആ വിളികോട്ടു ഞെട്ടിയുണർന്നു
അയാൾ വീടിനു പുറത്തേക്കിറങ്ങി വന്നു
കാഴ്ചയിൽ ഒരു മുപ്പത്തിയെട്ടു വയസ്സ് പറയും വേലുവിനെ കണ്ടാൽ .നല്ല ഒത്ത ആരോഗ്യം
പുറത്തിറങ്ങി വന്ന വേലുവിന്റെ സൂക്ഷിച്ചുള്ള നോട്ടം കണ്ടു കുറുപ്പൊന്നു പരുങ്ങി
എന്താ തമ്പ്രാൻമാരെക്കെ അടിയാന്റെ കുടിലിൽ എന്തു വേണം..?
ചിരുത ..ചിരുതയെ ഒന്നു കാണാൻ !!!
വിശേഷിച്ചെന്താ..?
തമ്പിയദ്ധേഹത്തിന്റെ ഭാര്യക്കു പേറ്റു നോവു കലശലായിട്ടുണ്ടേ...
ഉം അവിടെ നിക്കിൻ അവളു വരും
എന്നും പറഞ്ഞു വേലു അകത്തേക്കു പോയി
ഇവനാ കോരന്റെ വിധി തന്നെ ലേശം ബഹുമാനമില്ല അഹങ്കാരി .പുറത്തു പറയണ്ടകാര്യം ഭയത്താൽ ഉള്ളിലൊതുക്കീ കുറുപ്പ്
ആ സമയമാണു ചിരുത പാട വരമ്പിലൂടെ ഒാടി വരണതു കുറുപ്പു കണ്ടത്
ഒരു നിമിഷം അയാൾ അവളെ നോക്കി നിന്നു പോയ്
കറത്തതാണേലും മുഖ ശ്രീ ഉള്ള പെണ്ണാണവളെന്നു അയാൾക്കു തോന്നി
നീണ്ടുരുണ്ട കൈകൾ
ഒാടി വരണ ഒാട്ടത്തിൽ മറക്കാത്ത നിറഞ്ഞ മാറിടങ്ങൾ തുള്ളികളിക്കുന്നു അതിനോടു ചേർന്നു വയറിന്റെ വിടവുകൾ നാഭി വരെ ഒാളം തള്ളുന്നതായി അയാൾക്കു തോന്നി
റോസാപ്പൂ വിരിഞ്ഞ പോലുള്ള അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയിൽ അയാൾ ഒരു നിമിഷം മയങ്ങി
അല്ല കുറുപ്പദ്ധേഹം വന്നിരിക്കണന്നു വരമ്പിൽ പണിയെടുക്കുന്ന പെണ്ണുങ്ങൾ പറഞ്ഞറിഞ്ഞു
അതും കേട്ടതും ഉരുറക്കത്തിൽ നിന്നുണർന്ന പോലയാൾ ഞെട്ടിയുണർന്നു
തമ്പുരാട്ടിക്കു സമയമടുത്തല്ലേ..?ഞാൻ പുറകേ വന്നക്കാം തമ്പ്രാ,,,
വൈകരുത് വേദന കലശലായന്നു പറയാൻ പറഞ്ഞു
ഉം അവൾ തലയാട്ടി
കുറുപ്പു പടിയിറങ്ങിയതും അഴിഞ്ഞ മുടി വാരികെട്ടിയവൾ പുരക്കുള്ളിലേക്കു കയറി
******************************************
അവൾ വീടിനുള്ളിൽ കയറി എന്തൊക്കെയോ തിരഞ്ഞെടുത്തു തുണിയിൽ വെച്ചു കെട്ടി
ചിരുതേ....വേലുവിന്റെ വിളികേട്ടവൾ അയാളെ ഒന്നു നോക്കി
മുളം കോലു മറക്കണ്ട .അവളുടെ നാളു തൃക്കേട്ട
ഗർഭം കലക്കാൻ തുടയുടെ വരുണാസ്ഥിയിൽ നിന്നും മൂന്നു വിരൽ മാറി എട്ടാം നാഡി പിടിച്ചുടച്ചു വിടണം ഭ്രൂണം തേറ്റിരി മന്ത്രം ചെല്ലി മുളക്കു കുത്തി പുറത്തെടുക്കണം
ഹോര ദള അനുരജ്ജനമന്ത്രം ചൊല്ലി മുറിവടക്കണം
മറക്കാതെ പ്രസവം താമസിക്കുമെന്നും പദ്യം മുടക്കരുതെന്നും പറയണം
കാലെ പഴി അവരെചാരി നിനക്കു തടിയൂരാം മറക്കണ്ട
പിള്ള തൈലം കൂട്ടാൻ മരുന്നുകൾ ഞാനും ശേഖരിക്കാം
അപ്പൻ മരിക്കുമ്പോൾ പറഞ്ഞു തന്നതൊന്നും പിഴച്ചൂടാ...
ഒടിയ വൃതം കാത്ത നമ്മൾ വിജയിക്കുക തന്നെ ചെയ്യും സംശയം വേണ്ട
പ്രമാണികൾ വാതിലിൽ കാത്തു നിൽക്കും നമുക്കായി
ചിരുത ഭയ ഭക്തി ബഹുമാനത്തോടെ തലയാട്ടി
രണ്ടു പേരും ഒരുമിച്ചു വീട്ടിൽ നിന്നിറങ്ങി രണ്ടു ദിശയിലേക്കു യാത്രയായി
*********************************
എന്താ ചിരുത പടിവാതിലിൽ നിൽക്കണേ
അറയും പുരയുമല്ലല്ലോ ഈ തെക്കിനിയിൽ നിങ്ങൾക്കു കയറാം
ആചാരങ്ങളും വിലക്കുകളും ഇവിടില്ല കേട്ടോ .തമ്പിയദ്ധേഹം ഖന ഗാമ്പീര സ്വരത്തിൽ ചിരിച്ചു കൊണ്ടു പറഞ്ഞു
അതു കേട്ടു ചിരുതയൊന്നു ചിരിച്ചു
അല്ലേലും തമ്പ്രാൻമാർക്കു കാര്യം കാണണ്ടപ്പോൾ എന്തു ഐത്തം എന്തു വിലക്കു
എന്നാലും മറക്കാനനുവദിക്കാതെ ഇവനൊക്കെ കണ്ടസ്വതിക്കുന്ന മുലക്കും കരമൊടുക്കണമത്രേ
ഇതിനൊക്കെ കൂടി ഞങ്ങൾ കീഴാളർ തരില്ലന്നു നിനക്കണ്ട
അവൾ മനസ്സിൽ പറഞ്ഞു
സഞ്ചിയിലെ മുളം കുഴലിൽ അവൾ കൈയ്യൊന്നോടിച്ചു
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo