നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാസ്തുശിൽപി


അത്താഴം കഴിക്കാൻ തുടങ്ങിയതേയുള്ളൂ പെട്ടെന്ന് മൊബൈൽ അടിച്ചു.... എടുക്കണോ വേണ്ടയോ..
അഛൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഗൗരവത്തിൽ നോക്കുന്നുണ്ട് രാത്രി ഒമ്പതു മണിയായിരിക്കണം.. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ എടുക്കുന്നത് അച്ഛനിഷ്ടമല്ല. പവിത്രൻ ഫോൺ കട്ട് ചെയ്തു. പിന്നെയും വിളിക്കുന്നു. ഫോണ് ആരുടെത് എന്ന് അറിയാം. രാജുവിന്റെ ലൈനാണ്. അവൾ എന്തിനെന്നെ വിളിക്കുന്നു..
അതും രാത്രിയിൽ.
തുടരെ തുടരെ കാൾ. ദൈവമെ അച്ഛനെടുത്താൽ എന്തു പറയും. അച്ഛൻ നാട്ടിൽ മുനിസിപ്പൽ മെമ്പറാണ് അതിനാൽ ഒരു തരത്തിലുള്ള വേണ്ടാതീനത്തിനും പോകരുത് എന്ന് ഓർഡർ ഉണ്ട്. 22 വയസ്സായെങ്കിലും അച്ഛനെ ഇപ്പഴും പേടിയാണ്.. ബഹുമാനം എന്നു തന്നെ ശരി.
ഭക്ഷണം കഴിച്ചതു പോലെ വരുത്തി. ഫോണും എടുത്ത് പുറത്തേക്കിറങ്ങി.
മൃദുല എന്തു പറ്റി.?
എടോ പവി ഞാനും രാജുവും ഇന്ന് ഒളിച്ചോടാൻ തീരുമാനിച്ചതാണ്. അച്ഛനും അമ്മയും ഉത്സവത്തിനു പോയിട്ടുണ്ട് അപ്പോഴേക്കും ഞാൻ ആഭരണങ്ങളും പൈസയും എടുത്തിറങ്ങി. സ്ക്കൂൾ ജംഗ്ഷനിൽ കാത്തുനിൽക്കുകയാണ്. അവൻ വന്നിട്ടില്ല ഫോൺ അടിക്കുന്നുണ്ട് എടുക്കുന്നില്ല ബി സി ആക്കുന്നു. നീ ഒന്ന് വിളിച്ചിട്ട് തിരിച്ചുവിളി.
പവിത്രൻ പരുങ്ങലിലായി. രാജുവിനെ വിളിച്ചു. രാജുവിന്റെ ഏടത്തിയമ്മയാണ് ഫോൺ എടുത്തത്.
ഏടത്തീരാജുവിന് ഒന്നു കൊടുക്കുമോ?
രാജുവിന് സുഖമില്ല ഉറങ്ങുകയാണ്. പിന്നെ വിളിക്കൂ പവി.
എന്തോ പന്തികേട്... ഇനി അവർ അറിഞ്ഞ് കാണുമോ?
ഇനി അവനെ ആറാം തമ്പുരാനിൽ നിലവറയിൽ തടഞ്ഞുവെച്ചതു പോലെ... വല്ലതും...
ഒരു രക്ഷയുമില്ല രാജുവിനെ കിട്ടില്ല എന്നു റപ്പായി....
വീണ്ടും മൃദുലവിളിക്കുന്നു...
പവീ നീ രാജുവിനെ കൊണ്ടുവന്നില്ലെങ്കിൽ ഞാൻ വീട്ടിലേക്ക് എന്തായാലും തിരിച്ചു പോക്കില്ല മരണമല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല...
ദൈവമെ അവസാന കാൾ എന്നെ വിളിച്ച് അവൾ വല്ലതും പ്രവർത്തിച്ചാൽ എന്റെ ഭാവി അച്ഛന്റെ രാഷ്ട്രീയ നിലനിൽപ്.
ഉടനെ ഷർട്ടെടുത്തിട്ടു പുറത്തിറങ്ങാൻ നോക്കുമ്പോൾ അച്ഛൻ മുന്നിൽ. ജീവൻ പോയ പോലെ.. മതി ജീവിച്ചത്...
എന്താ?
എന്റെ ഒരു ഫ്രണ്ട് വിളിച്ചതാ.. ചെറിയ ഒരു അർജന്റ് ഉണ്ട്... പെട്ടെന്നു വരാം...
എന്താ രാത്രിയിൽ ഒരർജന്റ് ആരാഫ്രണ്ട്...?
രാജുവില്ലേ രാഘവേട്ടന്റെ മോൻ.. അവനാ വിളിച്ചത്...
അച്ഛന്റെ മുഖത്ത് നോക്കാതെ ആണ് പവി പറയുന്നത്... അച്ഛൻ വിശ്വസിച്ചിട്ടുണ്ടാവില്ല ഉറപ്പാണ്...
പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ടാക്കി...
വീണ്ടും പുറകിൽ അച്ഛൻ...
എന്തിനാ ബൈക്ക് രാജുവിന്റെ വീട്ടിലേക്ക് നടന്നു പോയാ പോരെ...
അല്ലച്ഛാ അവന് എന്തോ ആവശ്യമുണ്ട്..
പെട്ടെന്ന് വരാം...
രാത്രി 9.30 ആയി അന്തരീക്ഷം അത്ര നല്ലതല്ല പെട്ടെന്നു വരണം..
ശരി അച്ഛാ...
പവി ബൈക്ക് എടുത്ത് സ്ക്കൂൾ ജംഗ്ഷനിലേക്ക് കത്തിച്ചു വിട്ടു...
രാജുവും മൃദുലയും ഒരേ കാ സ്റ്റാണ് ബ്രാഹ്മണന്മാരാണ്. മൃദുല നല്ല സാമ്പത്തികമുള്ള ഇല്ലം. അച്ഛനും അമ്മയും ജോലിക്കാർ.. നല്ല സ്വത്ത്..
രാജു ഒരു പാവം കുടുംബം...
കോളേജ് സമയത്ത് പൊട്ടി മുളച്ച പ്രണയം മരണക്കിണറിന്റെ വക്കിലെത്തി നിൽക്കുമെന്ന് ആരും വിചാരിച്ചില്ല...
ആറു കിലോമീറ്റർ ദൂരെയാണ് സ്ക്കൂൾ ജംഗ്ഷൻ... അവിടെ എത്തുമ്പോൾ മൃദുല ഒരു വല്യ ബാഗൊക്കെയായി നിൽക്കുന്നു....
.....
സമയം 11 മണിയായി എന്താ പവിവരാത്തത് അമ്മക്കിരിക്ക പ്പൊറുതിയില്ല..
അച്ഛൻ ആണെങ്കിൽ തുടരെ വിളിക്കുന്നു ഫോൺ ബി സി... അല്ലെങ്കിൽ കട്ടാകുന്നു...
സഹികെട്ട അച്ഛൻ അടുത്ത വീട്ടിലെ സോമശേഖരനെയും കൂട്ടി നേരെ രാജുവിന്റെ വീട്ടിലേക്ക്....
........
മൃദുല നീ എന്താ പറയുന്നെ... രാജു വീട്ടുതടങ്കലിലാണെന്നു തോന്നുന്നു... രക്ഷയില്ല ഭാഭി ഫോൺ കൊടുക്കുന്നില്ല....
നീ വീട്ടിലേക്ക് പോകുന്നതാണ് നല്ലത്...
ശരി എന്നാ നി എന്നെ കല്യാണം കഴിക്ക് നമുക്ക് ഒളിച്ചോടാം സ്വണ്ണവും പണവും ഞാൻ കൊണ്ടു വന്നിട്ടുണ്ട്... ഇനി ഒരു തിരിച്ചു പോക്കില്ല....
ദൈവമെ... പവിയുടെ ചങ്കിൽ ഒരു ഇടി വെട്ടി...
ഈ കുട്ടിക്കിതെന്തു പറ്റി?
പവി ര ണ്ടു മുന്നു കൂട്ടുകാരെ വിളിച്ചു വരാൻ പറഞ്ഞു.
അവൾ ഒരു തരത്തിലും വഴങ്ങുന്ന ഭാവമില്ല...
എന്നാൽ നീ ബാഗെടുത്തോളൂ ഞാൻ പുഴയിൽ ചാടിക്കോളാം....
കൂട്ടുകാര് എത്തുന്നതു വരെ ഇവളെ തടഞ്ഞു നിർത്തിയേ മതിയാകു...
നിൽക്കൂ രാജുവിന്റെ വീട്ടിലേക്ക് ഒരാൾ പോയിട്ടുണ്ട്... (വെറുതെ ഒരു കളവ് പറഞ്ഞു.)
അവൾ അൽപം പോലും ശാന്തയായില്ല... അവളുടെ മനസ്സാന്നിധ്യം നഷ്ടപ്പെട്ടതു പോലെ പവിക്കു തോന്നി....
ഈ പാതിരാത്രി യിൽ ആരെങ്കിലും കണ്ടാൽ തീർന്നു എല്ലാം...
പവി അവളുടെ അമ്മയെ പറ്റി ഓർമ്മിപ്പിച്ചു..
വസുമതി ടീച്ചർ എന്റെ ഇഷ്ടപ്പെട്ട ടീചറാണ്.. അമ്മയെപ്പോലെ ബഹുമാനിക്കുന്ന അവരുടെ മകൾ എന്റെ സഹോദരി തന്നെയാണ്... അതു കൊണ്ട് നിന്നെ കയ്യൊഴിയാനാവില്ല...
അപ്പോഴേക്കും രണ്ടു കൂട്ടുകാർ എത്തിക്കഴിഞ്ഞു. അവരു കൂടി എത്തിയപ്പോഴേക്കും മൃദുല ഒന്നയഞ്ഞു. ഉടനെ ബൈക്കിൽ കയറ്റി നേരെ ഇല്ലത്തേക്ക്...
ഇല്ലത്തെത്തുമ്പോൾ അവിടെ അച്ഛൻ.... ദൈവമേ... എന്റെ അവസാനമടുത്തു...
അച്ഛന്റെ മുഖത്തു നോക്കാനാവാതെ ബൈക്ക് ഒരോരത്ത് പാർക്ക് ചെയ്ത് പവിമാറി നിന്നു.
വസുമതി ടീച്ചർ ഓടി വന്ന് മകളെ കെട്ടിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോയി...
പവിയുടെ അച്ഛനും മൃദുലയുടെ അച്ഛനും പരസ്പരം കെട്ടിപ്പിടിച്ച് പിരിഞ്ഞു.
തൂക്കുകയർ വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ പവി ഒരു മൂലയൽ പതുങ്ങി നിന്നു.
സോമശേഖരേട്ടന്റെ ബൈക്ക് പറഞ്ഞു വിട്ട് പവിയുടെ അച്ഛൻ പവിയുടെ അടുത്തേക്കു വന്നു.
അച്ഛാ ക്ഷമിക്കണം ഞാനൊരു തെറ്റും ചെയ്തിട്ടില്ല.... പവി കുനിഞ്ഞു അച്ഛന്റെ കാൽ പിടിച്ചു....
നീയൊരു തെറ്റും ചെയ്തിട്ടില്ല മോനെ...
ഞാൻ ഒരു നല്ല അച്ഛനാണെന്ന് നീ തെളിയിച്ചു...
ആ അച്ഛൻ മകനെ മാറോട് ചേർത്തു....
തന്റെ ചുമലിൽ ചെറിയ ചൂടുള്ള നനവ് അനുഭവപ്പെടുന്നത് പവി അറിഞ്ഞു.
ഇത് ഒറീസ്സയിൽ നടന്ന എന്റെ സുഹൃത്തിന്റെ കഥയാണ്... ഒന്ന് മലയാളീകരിച്ചു എന്നു മാത്രം...
വാസ്തുശിൽപി...

manoj

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot