നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#നല്ലപാതി

"അവളുടെ കയ്യും പിടിച്ചു വീട്ടിൽ നിന്നിറങ്ങുമ്പോൾ മറുവശമൊന്നും ചിന്തിച്ചില്ല.കൂടെ വിശ്വസിച്ച് ഇറങ്ങി വന്ന പെണ്ണാണു.അവളെയൊരിക്കലും വഴിയാധാരമാക്കില്ലെന്നും ആ നിറകണ്ണുകൾ ഞാൻ തുടക്കുമെന്നുളള വിശ്വാസമാണ് അവളെന്റെ കൂടെ ഇറങ്ങി വരാനും കാരണം.
പ്രണയിച്ചു വിവാഹം കഴിഞ്ഞ നാൾ മുതൽ വീട്ടിൽ തുടങ്ങിയ വഴക്കാണു.അവൾക്ക് സൗന്ദര്യം കുറഞ്ഞുപോയി.മുടിക്കു നീളം കുറവാണ്. ഉയരമില്ല.കറുത്തവൾ എന്നൊക്കെ സഹോദരി അവളെ ആക്ഷേപിച്ചപ്പഴും ഒരുചെറു പുഞ്ചിരിയിൽ പരിഭവവമെല്ലാം മായിച്ചു.
എന്റെ മകനെ ഞങ്ങളിൽ നിന്നും തട്ടിയെടുത്ത അപശകുനം,മൂധേവിയെന്നും അമ്മ വിളിച്ചാക്ഷേപിച്ചപ്പഴും അവൾ പതറിയില്ല.സ്വന്തം അമ്മ വിളിക്കുന്നതാണിതെല്ലാം എന്നുകരുതിയവൾ അമ്മയെ കൂടുതൽ സ്നേഹിച്ചു.
താൻ കണക്കു കൂട്ടിയ സ്വപ്നങ്ങൾ തകർന്നതിൻൽ അച്ഛൻ അവളെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചു.എന്റെ പകുതി വിലപോലുമില്ലാത്ത പട്ടാളക്കാരന്റെ വീമ്പു പറഞ്ഞിട്ട് നിന്റെ അച്ഛൻ സ്ത്രീധനം തരാതെ ഞങ്ങളെ പറ്റിച്ചില്ലേടീ അറുവാണിച്ചിയെന്ന് വിളിച്ചപ്പഴും അവൾ കരഞ്ഞില്ല.സ്വന്തം അച്ഛൻ പറയുന്നതല്ലെ എന്നോർത്തവൾ എല്ലാം മറന്നു.
"നീയൊരുത്തി ഇവിടെ വന്നതു കാരണമാടീ എന്റെയേട്ടൻ എന്റെ കല്യാണക്കാര്യം പോലും മറന്നത്"
അനിയത്തി അവളെ ഓരോന്നും പറഞ്ഞു തെറിവിളിച്ചു കൊണ്ടിരുന്നു.
മറ്റൊരാളെയാക്കി മരുമകളെ പലപ്പോഴും പലകാരണങ്ങളിലും അച്ഛൻ അടച്ചാക്ഷേപിച്ചപ്പഴും അവൾ സാരമില്ല ഏട്ടാന്ന് പറഞ്ഞു നിറയുന്ന മിഴികളെ എന്നിൽ നിന്നും സമർത്ഥമായി ഒളിപ്പിച്ചു.
വർഷം ഒന്നു കഴിഞ്ഞപ്പോഴേക്കും അവൾ ഗർഭിണിയാകില്ലെന്നു കണ്ട് മച്ചിയെന്നു വിളിച്ചു അമ്മ സാമർഥ്യം തെളിയിച്ചു.
യാതൊരു പരാതിയും പരിഭവവുമില്ലാതെ രാവന്തിയോളം അടുക്കളയിൽ കിടന്നവൾ കരിയും പുകയുമേറ്റു വാങ്ങി.അമ്മയും മകളും അവളുടെ കുറ്റങ്ങൾ പറഞ്ഞു രസിക്കുമ്പഴും അവൾ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ മറന്നിരുന്നില്ല.
അനിയത്തിക്കു വന്ന നല്ലൊരാലോചന മുടങ്ങിയത് ഈ മച്ചി കാരണമാടാ എന്ന് വിളിച്ചു അവളെ വീണ്ടും വീണ്ടും ആക്ഷേപിച്ചപ്പോൾ എന്റെ വീട്ടിൽ ആദ്യമായി അവളുടെ കണ്ണുനീർ വീണു.അതെല്ലാം ഒഴുകി ഭൂമിയിലല്ല നിലം പതിച്ചത് എന്റെ മനസിന്റെ അകത്തളങ്ങളിലായിരുന്നു.
"അമ്മയുടെ മകന്റെ കുഴപ്പം കൊണ്ടാണവൾ പ്രസവിക്കാത്തതെന്ന് പലതവണ ആർത്തു വിളിക്കാനൊരുങ്ങിയപ്പഴും അരുതെന്നവൾ പറഞ്ഞെന്റെ വാ പൊത്തി പിടിച്ചു.
" അരുത് ഏട്ടാ.എന്റെ ഏട്ടൻ എവിടെയും നാണം കെടരുത്.ശാപങ്ങളെല്ലാം ഞാനേറ്റോളാം"
അന്നുകൊണ്ട് ഞാനവളുടെ കയ്യിൽ പിടിച്ചു വീട്ടിൽ നിന്നിറങ്ങി.വരാൻ പറ്റില്ലെന്നു തീർത്തവൾ പറഞ്ഞെങ്കിലും എന്റെ നിർബന്ധത്താൽ ഞങ്ങൾ എന്റെ വീടിന്റെ പടിയിറങ്ങി.ഈശ്വരൻ ഒരാപത്തും വരാത്തിടത്തോളം കാലം തൂമ്പയെടുത്ത് നിലം കിളച്ചായാലും അവളെ പോറ്റാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു.
ദിവസക്കൂലിയിൽ നിന്നും മിച്ചമുണ്ടാക്കി ഒരുസമ്പാദ്യം പോലെയവൾ സൂക്ഷിച്ചു വെച്ചു ഞാൻ പോലും അറിയാതെ.
സഹോദരിക്കു നല്ലൊരാലോചന ഒത്തുവന്നപ്പോൾ അവളുടെ ഓഹരി വിറ്റ പണവും അവളുടെ സ്വർണ്ണവും അച്ഛന്റെ കയ്യിലേൽപ്പിക്കുമ്പോൾ മരുമകളിലെ നന്മ അച്ഛൻ ആദ്യമായി തിരിച്ചറിഞ്ഞു.
കുളുമുറിയിൽ തെന്നിവീണു കാലുളുക്കി കിടപ്പായപ്പോൾ അവൾ കോരിക്കൊടുത്ത കഞ്ഞി തൊണ്ടയിൽ നിന്നിറങ്ങിയപ്പം അമ്മയും തിരിച്ചറിഞ്ഞു മരുമകളുടെ കരുതൽ.
പ്രസവവും പരിചരണവും നടത്തുവാൻ ആളില്ലാതെ വന്ന സമയം അവളെല്ലാം ഏറ്റെടുത്തപ്പം പെങ്ങളുമറിഞ്ഞു ചേച്ചിയുടെ സ്നേഹവാത്സല്യം.
എല്ലാ സത്യങ്ങളും അറിഞ്ഞു സ്വന്തം മകളായി അച്ഛനും അമ്മയും അംഗീകരിക്കുമ്പഴും അവളുടെ മിഴികളിൽ ഞാൻ തിരിച്ചറിഞ്ഞു അന്നാദ്യമായി വീട്ടിൽ വലതുകാൽ വെച്ചു കയറുമ്പോഴുമുളള അതേ പുഞ്ചിരിയും ഭാവവും.
കുഞ്ഞുങ്ങളില്ലെന്ന വിഷമം ഒരു കുഞ്ഞിനെ എല്ലാ നിയമക്കുരുക്കളും അഴിച്ചു സ്വന്തമാക്കുമ്പോൾ അവളിൽ മാതൃഭാവത്തിന്റെ അനിർവാച്യത നിറഞ്ഞു നിന്നു.
ഒരേ സമയം ഭാര്യയായും അമ്മയായും കൂടപ്പിറപ്പായും മകളായും മാറുന്നത് ഞാനൽഭുതത്താൽ വീക്ഷിച്ചു കൊണ്ടിരുന്നു.
അതേ സ്ത്രീയെന്നും ഒരു അത്ഭുതം തന്നെയാണ്.. ഒരുവീടിന്റെ വിളക്കായി അവൾ മാറുന്നതും ഈ സ്വഭാവ വിശേഷം കൊണ്ട് കൂടിയാണ് "

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot