കഴുകന്മാരുടെ സെല്‍ഫിക്കാലം.
വയല്‍ക്കിളികള്‍ കൂട്ടംകൂട്ടമായി പാടത്തു പറന്നിറങ്ങുന്നുവെന്ന വാര്‍ത്ത നാടൊട്ടുക്കു പരന്നു.
കഴുകന്മാര്‍ക്ക് കൊക്ക് തരിച്ചു.
ഹായ്, ഹായ് !
സുഭിക്ഷക്കാലം വരുന്നു.
കഴുകന്മാര്‍ക്ക് കൊക്ക് തരിച്ചു.
ഹായ്, ഹായ് !
സുഭിക്ഷക്കാലം വരുന്നു.
കേട്ടിട്ടേയുള്ളു, ഇന്നോളം കണ്ടിട്ടില്ല.
അങ്ങാടിമരുന്നോ ,പച്ചമരുന്നോ എന്തോ !
മഞ്ഞളുപോലെ വെളുത്തിരിക്കുമെന്നു കേട്ടിട്ടുണ്ട്.
അങ്ങാടിമരുന്നോ ,പച്ചമരുന്നോ എന്തോ !
മഞ്ഞളുപോലെ വെളുത്തിരിക്കുമെന്നു കേട്ടിട്ടുണ്ട്.
പറന്നെത്തണമവിടെ.
പറക്കുന്ന കൊടികള്‍ പൊടിതട്ടിയെടുക്കുവിന്‍!
പച്ച, ചോപ്പ്, കാവി, ത്രിവര്‍ണം, പഞ്ചവര്‍ണം.
അനേകമേകവര്‍ണത്തില്‍ അന്വയിക്കണം.
പറക്കുന്ന കൊടികള്‍ പൊടിതട്ടിയെടുക്കുവിന്‍!
പച്ച, ചോപ്പ്, കാവി, ത്രിവര്‍ണം, പഞ്ചവര്‍ണം.
അനേകമേകവര്‍ണത്തില്‍ അന്വയിക്കണം.
കാറു വേണം, അംബാനി വേണം
കൊട്ടു വേണം ,കുഴല്‍ വേണം,
പാട്ടുകാര്‍ വേണം,
കൂത്തച്ചികള്‍ വേണം,
അതു വേണം,
ഇതു വേണം,
എല്ലാം വേണം.
കേമാവണം.
കൊട്ടു വേണം ,കുഴല്‍ വേണം,
പാട്ടുകാര്‍ വേണം,
കൂത്തച്ചികള്‍ വേണം,
അതു വേണം,
ഇതു വേണം,
എല്ലാം വേണം.
കേമാവണം.
വയല്‍ക്കിളികള്‍ക്കൊപ്പം ഒരു സെല്‍ഫി,
കേമാവണം.
കേമാവണം.
Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക