നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിന്നെന്തെല്ലാം ഞാൻ മറക്കണം,

വാട്സാപ്പിൽ വന്ന് കോരിത്തരിപ്പിച്ച ലളിതയെ ഞാൻ മറക്കണോ,?
ഇൻ ബോക്സിൽ വീഡിയോകാളിൽ വരാമെന്നു പറഞ്ഞ് പറ്റിച്ച അമ്മിണിയെ ഞാൻ മറക്കണോ,?
പാതിരാത്രിവരെ ചാറ്റി ചാറ്റി ഒടുവിൽ, ഈ ഓൺലൈൻ മുറ്റത്ത് പിടഞ്ഞു പിടഞ്ഞു വീണ ഫെയ്ക്കനെ ഞാൻ മറക്കണോ,?
മറക്കണോന്ന്,
പിന്നെന്തെല്ലാം ഞാൻ മറക്കണം,
പറയെടോ,!!
ബർമുഡയും ടീ ഷർട്ടും ധരിച്ച് മൊബൈൽ കൈയ്യിലേന്തി മുറിയിൽ നിന്ന് ഡയലോഗ് കാച്ചുന്ന സുഗുണനേ , ഡോക്ടർ സസൂക്ഷമം വീക്ഷിച്ചു,
ശേഷം,
സുഗുണന്റെ ഇരു വശത്തുമിരിക്കുന്ന മാതാപിതാക്കളുടെ മുഖത്തേക്ക് മാറി മാറി നോക്കി,
അപ്പോഴും സുഗുണൻ ഡയലോഗ് തട്ടി വിടുകയാണ്,
മറക്കണോ, ഞാൻ മറക്കണോ,?
ലൈക്കുകൾ തന്ന രമണിയെ മറക്കണോ,?
കമന്റുകൾ തന്ന ലൈലയെ മറക്കണോ,
മറക്കണോ, പറയാൻ,!!
''ഇയാൾ ഓൺലൈൻ രോഗിയാണ്,
ഡോക്ടർ പറഞ്ഞു,
''മെഡിക്കൽ സയൻസിൽ ഈ രോഗത്തിന്, ''ചാറ്റിയോ ലൈക്കിയോ മാനിയാ ' സിൻഡ്രം, ' എന്നു പറയും, ആയിരത്തിൽ നാലായിരം പേർക്ക് ഈ സൂക്കേടുണ്ട്,
' ചാറ്റിയോ ലൈക്കിയോ മാനിയ '' എങ്ങനെയാണു സർ പിടിപെടുക,! ?
ലക്ഷണം എന്തൊക്കെയാണ്,?
പേഷ്യന്റിന്റെ അച്ഛൻ ,രമണനാണ് ചോദ്യകർത്താവ്,
''ഓൺലൈൻ വഴി പകരുന്ന രോഗമാണിത്,
പെൺക്കുട്ടികളെ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെടാനുളള വെമ്പലാണ് ഇതിന്റെ ആദ്യ ലക്ഷണം,,
പകൽ പൊതുവേ സൈലന്റാകുന്ന ഈ രോഗികൾ ,രാത്രിയുടെ കനം കൂടുന്തോറും, നിലാവത്ത് അഴിച്ചു വിട്ട ചിക്കനെ പോലെ പെൺക്കൂടുകൾ തേടി മെല്ലെ നടക്കും,
പച്ചയായ ജീവിതം നയിക്കുന്ന പച്ചപ്പരവതാനി വിരിച്ച
പച്ച ലൈറ്റുകൊണ്ട് അലംക്യതമായ പച്ചപ്പിലേക്ക് ഈ രോഗികൾ ആഴ്ന്നിറങ്ങി കൊണ്ട്
പച്ചമായി ചോദിക്കും,
ചാറ്റാൻ വരാമോ, ?
പച്ചപ്പിനപ്പുറത്തെ ''പാക്കരന്മാർ'' ഈ രോഗിക്കു മുന്നിൽ ചാറ്റിങ്ങിന്റെ പച്ചപ്പരവതാനി വിരിച്ചു കൊടുക്കും,
പാവം രോഗികൾ,
അവിടെ പച്ചത്തുരുത്ത് പണിയും,
പിച്ചവച്ച് നടക്കും,
മനസിൽ പച്ച കുത്തും,
ഒടുവിൽ,
ആ പച്ചത്തുരുത്തിലവർ ഒറ്റയ്ക്കാകും,
''സാറെന്താ പച്ചാരം കൊണ്ട് പിച്ചും പേയും പറയുകയാണോ, രോഗിയുടെ അച്ഛന് ദേഷ്യം വന്നു,
ഡോക്ടർ തന്റെ താടിരോമങ്ങളിലൂടെ വോട്ട് ചെയ്യുന്ന വിരലോടിച്ചു
, നീണ്ട താടിരോമങ്ങളിലെ രണ്ടെണ്ണം വായിലാക്കി ചുമ്മാ കടിച്ചു കൊണ്ട് ആലോചനയിലാണ്ടു, !
രോഗിയുടെ അച്ഛന് ഒരിയ്ക്കൽ കൂടി ദേഷ്യം വന്നൂ,
''എഴുന്നേല്ക്കെടി, ഭാര്യയെ തോണ്ടി വിളിച്ചു, സുഗുണനേയും പിടിച്ച് കൊണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി ,
,വാതില്ക്കലെത്തി രോഗിയുടെ മദർ മന്ദാകിനി മെല്ലെ തിരിഞ്ഞു നോക്കി,
അപ്പോഴും ഡോക്ടർ അങ്ങനെ തന്നെയിരിക്കുന്നു,ആലോചന സിണ്ട്രത്തിൽ,
''ഏട്ടാ, ആ ഡോക്ടർക്ക് ഒരു കുലുക്കോം ഇല്ല, അങ്ങനെ തന്നെയിരിക്കുവാ, ഭാര്യ പറഞ്ഞു,
'' 'പച്ചത്തുരുത്തിൽ ചത്തിരിക്കുവായിരിക്കും '' അയാൾ ഭാര്യയോട് പറഞ്ഞു,
സുഗുണനേയും കൊണ്ട് അവർ വരാന്തയിലൂടെ നടക്കുമ്പോഴും,
സുഗുണൻ തന്റെ ഓൺലൈൻ ഡയലോഗ് വച്ചു കാച്ചുകയായിരുന്നു,
''മറക്കണോ, വാട്സാപ്പിൽ വന്ന വനജയെ മറക്കണോ,
ഇൻബോക്സിലെ തെയ്യാമയെ മറക്കണോ, ?
''ഒന്നു മിണ്ടാതിരിയെടാ കോപ്പേ, !
സുഗുണന്റെ ച്ഛന് വീണ്ടും ദേഷ്യം വന്നു,
''പണ്ടാരമടങ്ങാനായിട്ട് എല്ലാത്തിനേയും ഒന്ന് മറന്നാർന്നെങ്കിൽ, '' സുഗുണന്റെ അമ്മ ആവലാതിയോടെ പറഞ്ഞു,
അയൽക്കാരന്റെ ഓട്ടോറിക്ഷയിലേക്ക്, ഓൺലൈൻ രോഗിയെ കേറ്റിയിരുത്തി കൊണ്ട് രോഗിയുടെ അച്ഛൻ ഡ്രൈവറോട് പറഞ്ഞു,
'' വിടെടാ വടുതലക്ക്,
വടുതലയിൽ ഏത് വിടുവനാ, ?
മന്ദാകിനിയുടെ കൊസ്റ്റ്യൻ,?
വടുതല സിദ്ധൻ, !! രമണന്റെ ആൻസർ, !!
മറക്കണോ ,ഞാൻ മറക്കണോ,?
മകന്റെ ഡയലോഗ് കേട്ട് രമണൻ പറഞ്ഞു,
''മറക്കണ്ടടാ കോപ്പേ, ഓർത്തോണ്ടിരുന്നോ, !!അല്ലാ പിന്നെ,!
==========
''വടുതല സിദ്ധനോടാ അന്റെ കളി,
ചുട്ട കോഴിയെ പറപ്പിച്ചവനാ ഈ വടുതല,
വടുതലേടെ വയറ്റിലേക്കായിരിക്കും ചുട്ട ചിക്കനെ പറപ്പിച്ചത്, മന്ദാകിനി പിറുപിറുത്തു ,!
മുണ്ടണ്ടാ, !! ഭാര്യയുടെ നേരെ കണ്ണുരുട്ടി രമണൻ,
പറയെടാ, ആരു നീ, ! സിദ്ധന്റെ കൈയ്യിലിരുന്ന ചൂരൽ ഉയർന്നു പൊങ്ങി,
,
ബർമുഡ ധരിച്ച സുഗുണന്റെ ചന്തി നൊന്തു,
നൊന്ത ചന്തിയുടെ വേദന സഹിക്കവയ്യാതെ , സ്വന്തം ചന്തി തെക്കോട്ടും വടക്കോട്ടും സിൽക്ക് സ്മിതയെ പ്പോലെ ചലിപ്പിച്ച‌് , ആർത്ത് കരഞ്ഞെങ്കിലും ,
ചന്തിയിലെ വേദന നീറിപ്പുകഞ്ഞു ,മൂത്രസഞ്ചിയുമായി ലിങ്ക് ചെയ്ത് , മൂത്രം ലീക്കായി,! ബർമുഡ മെനകേടായി,!
മൂത്രം കണ്ട സിദ്ധന് കലി കയറി,
അയാൾ അലറി,
''ഒഴിഞ്ഞ് പോ,
''ഒഴിച്ചോണ്ടിരിക്കുവാ, '' സുഗുണൻ കരഞ്ഞോണ്ട് പറഞ്ഞു,
ചൂരൽ ചന്തിക്കു നേരെ വീണ്ടും പൊങ്ങിയപ്പോൾ,
മന്ദാകിനി ചോദിച്ചു,
''ചന്തിയിലാണോ ബാധയിരിക്കണെ, ?
ചന്തിയിലും, ചമ്മന്തിയിലും വാട വരും,
രമണൻ മെല്ലെ പറഞ്ഞു,
വാടയോ ? മന്ദാകിനി ?
നോ, ബാധ വരും, !!
ഈ ഒച്ചയും, ബഹളവും കേട്ട് സിദ്ധന്റെ മകൾ അവിടേക്ക് വന്നു,
''സിദ്ധനച്ഛാ, ! മകൾ വിളിച്ചു,!
ഒരു നിമിഷം ,
സുഗുണൻ തലയുർത്തി നോക്കി,
ഈ വോയ്സ് നല്ല പരിചയം,
അതെ,
തേടിയ ലൈക്ക് പോസ്റ്റിൽ ചുറ്റി,,
ഇതവളല്ലേ,
തന്റെ ഇൻബോക്സിലെത്തുന്ന തെയ്യാമ, തന്റെ മനസിൽ പ്രണയത്തിന്റെ തെയ്യം കളിച്ച തെയ്യാമ, !
നിലാവത്തഴിച്ചു വിട്ട ബ്രോയിലർ കോഴിയെ പോലെ, സുഗുണൻ ,തെയ്യാമയുടെ അരികിലേക്കോടി ചെന്നു,!
തെയ്യാമ സൂക്ഷിച്ചു നോക്കി,
''അയ്യോ, സുണേട്ടൻ, തന്റെ രാവുകളിലെ സ്വപ്നങ്ങൾ കൊത്തി തിന്നാൻ വരുന്ന തന്റെ സുണേട്ടൻ, !!
''സുണേട്ടാ, !!
വടുതലയും, രമണനും, മന്ദാകിനി യും ബാധ കേറിയ വരെ പോലെ വാ പൊളിച്ചു നിന്നപ്പോൾ,
സുഗുണനും, തെയ്യാമയും കൈകോർത്തു,
''നെറ്റില്ലാതെ വൈറസു കേറിയ മൊബൈലുമായി വിഷമിച്ചിരിക്കൂകയായിരുന്നു, അതാ ഓൺലൈനിൽ വരാതിരുന്നത്, !
''നിന്നെ കാണാതിരുന്നപ്പോൾ എന്റെ സമനില തെറ്റിപ്പോയി തെയ്യാമേ,!!
''സുണേട്ടാ, !! തെയ്യാമ വിളിച്ചു,
';തെയ്യം !!! സുഗുണനും വിളിച്ചു,
';മോളെ ,!! വടുതലയും വിളിച്ചു,
''അച്ഛാ, എനിക്ക് മാപ്പ് തരൂ,! ഈ ഓൺലൈൻ പ്രണയത്തെ അച്ഛൻ അനുഗ്രഹിക്കണം,!!
''എടീ, മാസം തികയാതെ നിന്നെ പ്രസവിച്ച നിന്റെമ്മയെ നീ ഓർത്തില്ലല്ലോ, ?
''അച്ഛാ, ഒരമ്മയ്ക്കും ഇത്ര അത്യാഗ്രഹം പാടില്ലച്ഛാ,
''അതെന്താ മോളെ നീ അങ്ങനെ പറഞ്ഞത്, ?
''പന്ത്രണ്ട് മാസമുണ്ടായിട്ടും, എന്നെ പ്രസവിക്കാൻ ആ മാസമൊന്നും അമ്മയ്ക്ക് തികയാതെ വന്നല്ലോ, പാടില്ല അച്ഛാ, ഒരമ്മയ്ക്കും ഇത്രയ്ക്ക് അത്യാഗ്രഹം പാടില്ല, ഉളള മാസത്തിൽ അഡ്ജസ്റ്റ് ചെയ്ത് എന്നെ പ്രസവിക്കണമായിരുന്നു, !!
ഞാൻ സുണേട്ടന്റെ കൂടെ പോകുന്നു,!!
വടുതല നോക്കി നില്ക്കേ എല്ലാവരും ഓട്ടോയിലേക്ക് കയറി,
സുഗുണൻ മാത്രം ഇരിക്കുന്നില്ല,
''ഇവിടെ ഇരിക്ക് സുണേട്ടാ, !! തെയ്യാമ പറഞ്ഞു, !!
''എങ്ങനെ ഇരിക്കാനാടി ഈ ചന്തിയും കൊണ്ട്, അമ്മാതിരി അടിയല്ലേ നിന്റപ്പനടിച്ചത്, ദൈവമേ, ഈ നൊന്ത ചന്തിയുമായി ഇനിയെത്ര നാൾ കഴിയണം, !!
ഓട്ടോയിൽ കൂട്ടച്ചിരി, !!
===============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot