നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇല സന്മയൻ

പ്രിയതമനൊപ്പം രതിയെ
നുകരുന്ന സുവർണ്ണ നിമിഷത്തിൽ,
പരമാനന്ദത്തിന്റെ മുനമ്പിലേയ്ക്ക് അവളുടെ കൈവിരലുകൾ കോർത്ത് പിടിച്ചു കൊണ്ട് പൂമ്പടവുകൾ ഓരോന്നായ് ആസ്വദിച്ച് കയറവേ...
മറ്റൊരു പുരുഷന്റെ പേര് വിളിച്ചു കൊണ്ടവൾ കാമാതുരമായവനെ ഇറുകെ പുണർന്നാാൽ....!!!!!..!!!
അതെ.., സഹിക്കില്ലൊരു ഭർത്താവും.. മനസ്സുകൾ ശിഥിലമാകാൻ അതു തന്നെ ധാരാളം.., ചിലർ ബന്ധം
തന്നെ ഉപേക്ഷിക്കും...!..
സന്മയന്റെ വിരൽപ്പാടുകൾ ഇലയുടെ കവിളിൽ പതിഞ്ഞില്ല, അവളോടുള്ള പ്രണയം മാത്രമെരിയുന്ന മിഴികളിൽ കത്തുന്നൊരു നോട്ടത്തിനു പോലും സന്മയൻ ഇടം കൊടുത്തില്ല.!
നിശബ്ദം തിരിഞ്ഞ് കിടന്നു...!
നേരം പുലർന്നപ്പോൾ ,
ഇല വച്ചു നീട്ടിയ ബെഡ്കോഫി വാങിയൊന്ന് മൊത്തിക്കുടിച്ചു കൊണ്ട് അവളുടെ മുഖത്ത് പോലും നോക്കാതെ സന്മയൻ പറഞ്ഞു..!
"ഒരു ഭർത്താവെന്ന നിലയിൽ ഞാൻ പരിപൂർണ്ണ വിജയമായിരുന്നുവെന്ന് തന്നെയാണ് എനിക്കിപ്പോഴും‌, എപ്പോഴും തോന്നിയിട്ടുള്ളത്...അതങനെ തന്നെയിരിക്കട്ടെ, എന്നും...
നീയാഗ്രഹിക്കുന്ന പോലെ നീ ജീവിക്ക്, നീ ഇഷ്ട്ടപ്പെടുന്നവനൊപ്പം..!
എനിക്ക് നല്ല വേദനയുണ്ട്,
പക്ഷേ, നിന്റെ സന്തോഷത്തിന് വേണ്ടിയായതിനാൽ ആ വേദനയെനിക്ക് സുഖമായ്ത്തീരുന്ന കാലം വരും... ഏറെ വൈകിയായാലും.."
'സന്നീ...ഞാൻ..'
'വേണ്ട..
ഇലാ...ദയവ് ചെയ്ത് താനൊന്നും സംസാരിക്കരുത്... ഇതിനെ ന്യായീകരിക്കാൻ നീ മറ്റെന്ത് കാരണം പറഞ്ഞാലും മതിയാകില്ല,
ഞാനതൊന്നും വിശ്വസിക്കില്ല ഇലാ..
നീ ന്യായീകരണങൾ പറഞ്ഞ് ഇനിയും ചെറുതാകരുത്...
ഇറ്റ്സ് ഫിനിഷ്...!'
അതെ...ഒക്കെ അവസാനിച്ചിട്ട്
നാലു വർഷം കഴിഞ്ഞിരിക്കുന്നു,
നിമിഷങൾക്ക് മുൻപ് വന്ന സന്മയന്റെ എഫ് ബി മെസ്സേജ്
ഇല പലയാവർത്തി വായിച്ചു.
കഴിഞ്ഞ കാലം നുള്ളി നോവിച്ചു തിരികെ വന്നു...!
'ഇലാ...ഞാനാണ്,
സന്മയൻ... എനിക്ക് നിന്നെ കാണണം,.നീ സമ്മതിക്കണം, ഒരേയൊരു വട്ടം..
പ്ലീസ് റിപ്ലേ മീ....'
ഇല ചിന്തിച്ചു, എന്തിനാകും ഇനിയൊരു കൂടിക്കാഴ്ച്ച...
നമുക്കിടയിൽ നിയമത്തെ കൂട്ട് വിളിച്ചു കൊണ്ട് സന്മയൻ തന്നെയല്ലേ ഇല സന്മയൻ എന്ന എന്റെ പേരിൽ നിന്ന് സന്മയനെ അടർത്തി മാറ്റിയത്...ഇനി വീണ്ടും..?.. എന്തിന്..?
**
നരയൊട്ടും വീഴാത്ത തിളങുന്ന സന്മയന്റെ തലമുടിയഴകിൽ നോക്കി ഇല ചോദിച്ചു...
'പഴയ എണ്ണ തന്നെയാ ല്ലേ..?
'വ്വ്...അത് തന്നെ..,നിന്റെ ഔഷദക്കൂട്ട്,
ഞാൻ മാത്രമല്ല, അവളും മകളും..'
ഇല ചിരിച്ചു കൊണ്ട് തന്റെ മുടിയിൽ തഴുകി, മുൻ വശത്ത് നരച്ചിരി തെളിഞ്ഞു വരുന്നുണ്ട്.!
'ഞാൻ കരുതി
എന്നെ മാറ്റിയ പോലെ,
എന്റെ ഓർമ്മകളെയെല്ലാം
മനസ്സീന്ന് പായിച്ചൂന്ന്..'
സന്മയൻ പാർക്കിലെ ബെഞ്ചിൽ ചാരിയിരുന്ന് ആകാശം നോക്കി..
'താനിന്നും ഒറ്റയ്ക്ക്..ല്ലേ..?'
'അല്ല, നീയുണ്ടല്ലോ..'
'ഇന്നും...?ഇപ്പോഴും..?'
സന്മയൻ കണ്ണുകൾ ഇറുകെയടച്ചു.
"ഇന്നും ..ഇപ്പോഴും,..എപ്പോഴും,"
'മ്...അയാളെവിടെ..?
നിങൾക്ക് ഒരുമിക്കാൻ വേണ്ടിയല്ലേ, ഞാനെന്ന തടസ്സം ഞാനായിട്ടു തന്നെ ഒഴിവാക്കിയത്..'
'യദു മരിച്ചു..'
'ഓഹ്...!!!
സന്മയൻ കണ്ണ് ഞെട്ടിത്തുറന്നു.
അവനോർത്തു, യദുവെന്ന പേര് ഇല രണ്ടു വട്ടം പറഞ്ഞപ്പോഴും,
ഞാൻ ഞെട്ടി…. വേദനിച്ചു....!!!'
"സന്നി ഞെട്ടിയല്ലേ...വീണ്ടും...?.'
ഇല പതിയ ചിരിച്ചു..
ഇനിയും ഞെട്ടാനുണ്ട്...
യദുവെന്നത് അവന്റെ അമ്മയിട്ട ചെല്ലപ്പേരാ... അവന്റെ യഥാർത്ഥ പേര് സന്മയാനന്ദൻ എന്നായിരുന്നു..!!
അവന് തീരെ ഇഷ്ട്ടമല്ലാത്ത പേര്..
അവന് പ്രേമലേഖനമെഴുതുമ്പോൾ ഞാനാ പേര് ചുരുക്കി സന്നീന്ന് എഴുതും..സത്യത്തിൽ എന്റെ ആ വിളിയിലൂടെയാണ് അവനാ പേരിനെ കുറച്ചെങ്കിലും സ്നേഹിച്ചിരുന്നത്..!"
സന്മയൻ ഇലയെ നോക്കി,
വളരെ പഴയ, ആഴത്തിലുള്ള ബന്ധമായിരുന്നു യദുവുമായി ഇലയ്ക്കുള്ളതെന്ന് സന്മയൻ വേദനയോടെ മനസ്സിലാക്കി...
എന്നിട്ടും...എന്തിന്...എന്തിനിവളെന്നെ പ്രേമിച്ചു..?..സ്വന്തമാക്കി..??..
സന്മയൻ ഇലയെ നോക്കി, ഒരുത്തരം കിട്ടിയിരുന്നെങ്കിൽ...!!
'എന്നിട്ടും, എന്തിനു ഞാൻ നിന്നെ പ്രണയിച്ചൂന്ന് ചോദിച്ചാൽ…
അതെന്റെ പേരിനൊപ്പം അവന്റെ പേര് ചേർത്തു വയ്ക്കാനുള്ള മോഹം കൊണ്ട്,...സന്നീന്ന് വിളിച്ചെനിക്ക് പിന്നാലെ നടക്കാനുള്ള കൊതികൊണ്ട്‌...!!!...
അങനെ കുറെയേറെ കിറുക്കുകൾക്കുള്ള ഉത്തരമായിരുന്നു സന്നീ നീയെനിക്ക്...!!
അവൾ ശാന്തമായ് പറഞ്ഞു.
"ഇറ്റ്സ് ക്രൂവൽ.....യൂ ആർ ഡെവിൾ ഇലാ..
നീയിത് പറയേണ്ടിയിരുന്നില്ല,
നീയെന്നിൽ‌ തീരെയില്ലാതായി..ചെറുതായി...
....നിന്റെ സ്വാർത്ഥ സുഖത്തിനായി നീ സ്വന്തമാക്കിയ കളിപ്പാട്ടമായിരുന്നു ഞാൻ..ല്ലേ.."
സന്മയൻ എഴുന്നേറ്റു...ആകെ അസ്വസ്ഥനായവൻ..
"സന്നി ഇരിക്കൂ...ഞാൻ പറഞ്ഞു കഴിഞ്ഞില്ലാ...
ശരിയാണ്...ന്റെ സ്വാർത്ഥസുഖം....
ബട്ട്....ഒരിക്കലും, സന്നിയെനിക്ക് കോമാളിയല്ലായിരുന്നു.....
സന്നിയെ പൂർണ്ണമായും മനസ്സിലാക്കിയവളാണ് ഞാൻ..
എന്റെ സ്വർഗ്ഗം ഇന്നും സന്നി തന്നെയാണ്‌‌!!!
'സ്റ്റോപ്പിറ്റ് ഇലാ...
നീയെന്ത് സ്നേഹത്തെക്കുറിച്ചാണ് പറയുന്നത്..മറ്റൊരുവനെ മനസ്സിലിട്ടാരാധിച്ചിട്ട് വേറൊരു ഹൃദയത്തിൽ കത്തിയാഴ്ത്തി കപട നാടകമാടുന്നതിനെ സ്നേഹമെന്ന് പുലമ്പാതെ‌‌‌.....'
'സന്നീ....
എനിക്ക് നീ സന്നി മാത്രമല്ല,
യദുവും കൂടിയാണ്....എനിക്ക് ആരാധിക്കാൻ രണ്ടില്ല പുരുഷന്മാർ, ഒന്നേയുള്ളൂ...അത് നീയാണ്..
നീയെനിക്ക് ഒരേ സമയം യദുവും സന്നിയുമാണ്...'
"അതെ‌..ആ രണ്ട് പേരും ഒരാളുടെതാണ്,
അവനുള്ളതാണ് നീ..എനൈക്കവിടെ ഇടമില്ല....നീയെന്നെ ചീറ്റ് ചെയ്യുകയായിരുന്നു ഇലാ‌..
എന്റെ സ്നേഹം ആവോളം അനുഭവിച്ചിട്ടെന്നെ നീ ചതിച്ചു..."
'സന്നീ.....
നിർത്തൂ.....ശരിയല്ല സന്നീ...
സന്നി പറയുന്ന പോലല്ല...
സന്നിക്കറിയോ‌....
എന്നാ എങെനെയാ യദു മരിച്ചതെന്നു..?...
അന്ന് നമ്മൾ ഒൻപതാം
ക്ലാസിൽ പഠിക്കുന്നു..,....
ഒരു പൂക്കാലം ,
സ്കൂളിൽ വരുമ്പോൾ എനിക്കവൻ നിറയെ പിച്ചിപ്പൂവ് കൊണ്ടു വരും..അന്നും പുലർച്ചേ പിച്ചിപ്പൂവ് നുള്ളവേ എന്തോ
അവനെ കടിച്ചു....!!!!
അതെ സന്നീ...പാമ്പ് കടിയേറ്റാണവൻ....
എന്റെ കളിക്കൂട്ടുകാരൻ മരിച്ചത്...
ഒരു ഒൻപതാം ക്ലാസുകാരൻ‌‌!!!
കണ്ണു കൊണ്ടല്ലാതെ ,കൈകൾ കൊണ്ടിന്നേവരെ
പുണർന്നിട്ടില്ലാത്ത തൊട്ടിട്ടില്ലാത്ത ശുദ്ധരായ നമ്മൾ..! നമ്മുടെ പ്രണയം..!!
സന്നി ഞെട്ടിപ്പോയി...പതിയെ അവൻ ഇലയുടെ അടുക്കലിരുന്നു,
അവളുടെ കൈകളിൽ തൊട്ടു...
വർഷങൾക്ക് ശേഷം..!!!
'ഇലാ...നീയൊന്നും പറഞ്ഞില്ലെന്നോട്...ഒരു വാക്ക് പോലും..!'
"സന്നി വിശ്വസിക്കുമായിരുന്നോ ആ ഒരവസരത്തിൽ...??"
അവൾ കർച്ചീഫിനാൽ കണ്ണുകളൊപ്പി.
സന്മയൻ ഒന്നും മിണ്ടിയില്ല...
'ഇല്ല സന്നീ...വിശ്വസിക്കില്ല...
ഞാനുറങവേ സ്വപ്നത്തിലല്ല
യദൂന്ന് വിളിച്ചത്.., സന്നി എന്നെ സ്നേഹിക്കുമ്പോൾ, അനുഭവിക്കുമ്പോഴാണ് ഞാൻ മറ്റൊരുവന്റെ പേര് വിളിച്ചത്....
നോ ചാൻസ്‌....ആ ഒരു സിറ്റുവേഷനിൽ ഒരു ന്യായത്തിനും സ്വീകാര്യതയില്ല...സന്നിയും അതപ്പോൾ പറഞ്ഞിരുന്നു.."
"അതെ...ശരിയാണ്...
എനിക്കൊന്നും അറിയില്ലായിരുന്നു,
നീയൊന്നും എന്നെ അറിയിച്ചതുമില്ല..."
'അതെ സന്നീ...
സന്നിയല്ല , ഞാനാ തെറ്റ്...
ഞാൻ സ്വകാര്യമായി യദുവിനെ മനസ്സിലിട്ടു താലോലിച്ചു...സന്നിയോടെനിക്ക് പങ്കു വയ്ക്കാമായിരുന്നു...ഞാനത് ചെയ്തില്ല...'
സന്മയൻ ഇലയുടെ കൈകളിൽ മുറുകെപ്പിടിച്ചു...
'എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇലാ...ഒരു കാരണവുമില്ലാതെയാാണോ ഞാൻ നിന്നെ പിരിഞ്ഞത്..!!!'
ഇല പൊട്ടിച്ചിരിച്ചു...
'സന്നീ....ചിലതങനെയാന്ന്...
കാൽത്തുള്ളി നാരങാ നീര് വീണാൽ മതി പാൽ പിരിഞ്ഞു പോകാൻ...
നമ്മളും പിരിഞ്ഞു...രണ്ടായി...
ബട്ട്...എനിക്കിന്നും നീ മാത്രമേയുള്ളൂ....ഞാനിപ്പോഴും
ഇല സന്മയനാണ്‌‌..
നിനക്ക് മറ്റൊരു കുടുംബമുണ്ട്...
കൂടുതൽ സെന്റിമെന്റ്സൊന്നും എന്നോട് വേണ്ട ട്ടാാ..ഹ‌‌‌‌‌...ഹ..ഹ..'
"ഇലാ...."
സന്മയയന്റെ മിഴികൾ നിറഞ്ഞു...
'ഞാനെന്തു ചെയ്യണം...പറയൂ...
നിനക്ക് വേണ്ടി എന്നെ എന്തെങ്കിലും ചെയ്യാനനുവദിക്കൂ...'
ഇല സന്നിയെ നോക്കി , സന്നി വല്ലാതെ വീർപ്പു മുട്ടുന്നുണ്ട്..
അവൾ ബാഗ് തുറന്നു...
'ഇത് സന്നി കെട്ടിയ താലിയാണ്,
ഞാനിത് നമ്മൾ രണ്ടായ അന്ന് ഊരിമാറ്റിയതാണ്, പിന്നെ എന്റെ ബാഗിൽ ഞാനെവിടെ പോയാലും കൂടെക്കൂട്ടി‌..!
സന്നി ഇതെനിക്ക് ഒരിക്കൽ കൂടി കെട്ടിത്തരൂ‌..!!
വെറുതേ‌‌, നമ്മൾ ഒന്നിച്ചു ജീവിക്കാനൊന്നും പോകുന്നില്ല..,
എനിക്ക് സന്നിയുടെ ഭാര്യയായിത്തന്നെ ജീവിക്കണം, മരിക്കണം...!!
***
'ചോദിക്കാൻ വിട്ടു...എന്താ എന്നെ കാണാൻ പെട്ടെന്നൊരു മോഹം..'?
കാറിനടുത്തേയ്ക്ക് നടക്കവേ ഇല ചോദിച്ചു.
'ഞാനിന്നലെ നിന്നെ സ്വപ്നം കണ്ടു, ഉറക്കത്തിൽ നിന്റെ പേര് വിളിച്ച് ഞെട്ടിയുണർന്നു.!!'
'യ്യോ...എന്നിട്ട്...
സന്നിയുടെ വൈഫ്..??'
വ്വ്...അവൾ കേട്ടു..
എന്താ ഈ 'ഇലാ'ന്ന് ചോദിച്ചു..
അപ്പോഴാ നിന്നോടും, നിന്റെ ഇല എന്ന പേരിനോടും വീണ്ടും സ്നേഹവും ബഹുമാനവും തോന്നിയത്......ഒന്നും മനസ്സിലായില്ലവൾക്ക്...!
അവൾ എന്റെ കഴിഞ്ഞ കാര്യങളൊന്നും ഇതേവരെ
ചികയാൻ വന്നിട്ടില്ല.....!
അതിനാൽ നിന്നെയുമറിയില്ല...!
'ഹ..ഹ ..ഹ...'.
ഇല ചിരിയമർത്താൻ പാട് പെട്ടു...!
"ഇലാ..സത്യത്തിൽ ലോകത്തിലെ എല്ലാ ആണും ,പെണ്ണും കല്ല്യാണം കഴിഞ്ഞാലും മനസ്സിൽ മറ്റൊരുടലിനെ സ്വകാര്യമായി
ആസ്വദിക്കാറില്ലേ...അതിപ്പോൾ പൂർവ്വ കാമുകൻ, കാമുകി അങനൊന്നും വേണമെന്നില്ല...
അപ്രതീക്ഷിതമായ് കാണുന്ന ചിലരെയാകാം...
അല്ലെങ്കിൽ ആരാധിക്കുന്ന സിനിമാ താരങൾ...അങനെ ആരുമാകാം.....
സെക്സിൽ ഏർപ്പെടുന്ന ഇണകളുടെ മനസ്സിൽ , ചിന്തയിൽ മറ്റൊരുടൽ കടന്നു വന്നിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ..ഞാനാ നുണയുടെ നെറ്റിയിൽ ഒന്നാം നമ്പർ പച്ച കുത്തും..!...
"ഹ‌‌...ഹ‌‌‌..ഹ‌‌....
ന്റെ സന്നീ ..നീയെന്നെ ചിരിപ്പിച്ചു കൊല്ലാതെ‌..
ഇത്തരം സത്യങൾ വിളിച്ചു കൂവാനുള്ളതല്ലെന്ന് മനസ്സിലാക്ക്.... സന്നീ...നീ പോയാലും,
നിന്റെ പ്രണയം കാത്ത് ,സ്നേഹം കാത്തൊരു ഭാര്യയും മകളും കാത്തിരിപ്പുണ്ട്...
കൈവിട്ടുപോയത് എത്ര പ്രിയപ്പെട്ടതായാലും,...
അപ്രതീക്ഷിതമായത്
തിരികെ കിട്ടുമ്പോൾ ചില അവസരങളിൽ അതിനെ ചേർത്ത് പിടിക്കാനാകില്ല... രണ്ടാൾക്കും...!!!
ഇങനെയൊരു കൂടിക്കാഴ്ച്ചയ്ക്ക് ദൈവം നമ്മൾക്ക് ചാൻസ്
തന്നല്ലോ സന്നീ.....
നന്ദി പറയ് ദൈവത്തിനോട്.."..
സന്മയന്റെ കണ്ണുകൾ നിറഞ്ഞു..
"പ്രിയപ്പെട്ടവളേ, ഞാൻ ദുഷ്ട്ടനാണ്,
താലി കെട്ടിയവളെ പെരു വഴിയിലുപേക്ഷിച്ച് കടന്ന് കളഞ്ഞ ദ്രോഹി..."
കാർ അസ്ത്രം വിട്ട പോൽ പാഞ്ഞ് പോയി.
"ഇല സന്മയൻ..."... അതെ പേരിനൊരു കൂട്ട് കിട്ടിയിരിക്കുന്നു..
അവൾ സന്മയൻ കെട്ടിയ താലിയിൽ
വിറയ്ക്കുന്ന വിരലോടെ തലോടി, ചുണ്ട് ചേർത്തു..!

Shyam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot