നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ🐓🐓ഒടിയൻ വേലു🙊🙊 അദ്ധ്യായം 2

നോവൽ🐓🐓ഒടിയൻ വേലു🙊🙊
അദ്ധ്യായം 2
ചിരുത തെക്കിനിക്കുള്ളിലേക്കു കയറി.അവിടെ ശ്യാമ തമ്പുരാട്ടി കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു
കാണാനെന്തൊരു തേജസ്സാണ് ആ മുഖത്ത്
അവരെ ചിരുത അടിമുതൽ മുടി വരെ ഒന്നു വീക്ഷിച്ചു
ഒതുങ്ങിയ പാദങ്ങൾ അരയിൽ കസവിന്റെ പുടവ ആലില വയറു തീരുന്നരയിൽ പൊന്നരിഞ്ഞാണം.മുലക്കച്ച ഞെറിഞ്ഞു കെട്ടി .നീളമുള്ള വാർമുടി തുമ്പിൽ തുളസിക്കതിർ ചൂടി .നെറ്റിയിൽ സിന്തൂരക്കുറി തൊട്ട ആ മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നിയില്ല അവൾക്ക്
പെട്ടന്നവൾ തന്റെ ദൈത്യം ഒാർത്തു
അല്ല തമ്പ്രാട്ടിക്കു വേദന തുടങ്ങിയെന്നു പറഞ്ഞു എന്നിട്ടു കണ്ടിട്ടു അങ്ങനൊന്നും തോന്നണില്ലല്ലോ..?
ചിരുതയുടെ സംസാരം കേട്ട ശ്യാമ തിരുഞ്ഞു നോക്കി
ആ...ചിരുതയോ.. കയറിവാ...വേദന കലശലായൊന്നുമില്ല .
അദ്ധേഹം അങ്ങനാ...വല്ല്യ സ്നേഹമാ ചെറിയ നോവു പോലും എനിക്കുവന്നാൽ സഹിക്കില്ല.വെപ്രാളം മൂത്തു പറയണതാ .ഇടക്കിടക്കു ഒരു നോവില്ലാതില്ല
ആ ..തമ്പ്രാട്ടി ഒന്നു കിടന്നേ ഞാനൊന്നു നോക്കട്ടെ.. ചിരുത പറഞ്ഞു
ശ്യാമ കട്ടിലിൽ നിവർന്നു കിടന്നു.അരയിൽ ഉള്ള പുടവ പാദങ്ങളിൽ നിന്നും മെല്ലെ ഉയർത്തി ചിരുത ശ്യാമയുടെ കാലുകൾ തന്റെ മടിയിലേക്കെടുത്തു വെച്ചു
പതിയെ കാലുകൾ തടിവിക്കൊണ്ടവൾ ചോദിച്ചു
അല്ല തമ്പുരാട്ടി ഉണ്ണി പിറക്കണമെന്നാണോ കൊതി
ഏയ് ആണായാലും പെണ്ണായാലും എനിക്കൊരു പോലാ..ഇല്ലത്ത് ശരിക്കും പെണ്ണുങ്ങളാ കുറവ് .അദ്ധേഹത്തിനു പെൺകുട്ടിയാ ഇഷ്ടം
അങ്ങനെ വരട്ടെ ..അല്ല തമ്പുരാട്ടി ഞങ്ങൾ കീഴാളർ പ്രസവമെടുത്താൽ...?
വലിയ കോലാഹലമായിരുന്നു കാർന്നോൻമാർ പിണങ്ങിയിറങ്ങി പോയി .ഞങ്ങളുടെ മനസ്സിൽ ഈ ആചാരങ്ങളോടെല്ലാം എതിരു തന്നാ ചിരുതേ ..മനുഷ്യർക്കിടയിലെന്തു കുലവും വംശവും
അതു കേട്ടപ്പോൾ ചിരുതയുടെ ഉള്ളൊന്നു പിടഞ്ഞു.ഇവർ ഇത്ര നല്ല മനസ്സുള്ളവരോ?
അവൾ മനസ്സിൽ ചിന്തിച്ചു
തുടകൾക്കിടയിൽ വരുണാസ്ഥി തേടിയ കൈകൾ പെട്ടന്നു പുറത്തേക്കു വലിഞ്ഞു
അവൾ ശ്യാമയുടെ വയറിൽ തലോടി പെൺകുഞ്ഞു തന്നെയുണ്ടാകട്ടെ തമ്പുരാട്ടി അടിയന്റെ പ്രാർത്ഥനയുണ്ടാവും എപ്പോഴും കൂടെ
മൂന്നാലു ദിനം ഇനിയുമുണ്ടാവും...സമയമായിട്ടില്ല' അടിയനെന്നാൽ...,
ശ്യാമ കട്ടിലിൽ നിന്നെഴുന്നേറ്റു തുണി നേരയാക്കുമ്പോൾ പറഞ്ഞു
നില്ലു ചിരുതേ കട്ടിലിനു താഴെ വെച്ചിരുന്ന ആമാഡപ്പെട്ടി വലിച്ചിറക്കി അതു തുറന്നു കുറച്ചു പൊന്നാടകളും പുടവയും അവളെടുത്തു ചിരുതക്കു നീട്ടി
അയ്യോ തമ്പുരാട്ടി ഇതൊന്നും കിട്ടിയാലും അടിയനിതൊന്നും ഉടുത്തു പുറത്തിറങ്ങാൻ അനുവാദം ഇല്ലല്ലോ..?
ശ്യാമയുടെ മുഖത്തൊരു വിഷമം പെട്ടന്നു പടർന്നു
ഈ നിയമങ്ങളൊക്കെ മാറും ചിരുതേ..!!മനസ്സറിഞ്ഞു ഞാൻ തന്നതല്ലേ വാങ്ങിക്കോളു
രാത്രിയിൽ കെട്ടിയോനു കാണാനെങ്കിലം ഉടുക്കാലോ..,കൂടി ഇത്തിരി പണവുമുണ്ട് കുട്ടികൾക്കു നല്ല പലഹാരം ഉണ്ടാക്കി കൊടുക്കു..
ചിരുത സന്തോഷത്തോടെ രണ്ടു കൈകളും നീട്ടിയതു വാങ്ങി.
യാത്ര പറഞ്ഞിറങ്ങി
***********************************
കുടയിലേക്കു കയറിവരുന്ന ചിരുതയുടെ മുഖം കണ്ടപ്പോഴേ വേലുവിനു മനസ്സിലായിരുന്നു
അവളെ പറഞ്ഞയച്ച കാര്യം നടന്നിട്ടില്ലന്ന്
ചിരുത വേലുവിനെ കണ്ടതും പെട്ടന്നവളുടെ നടപ്പിന്റെ വേഗം കുറഞ്ഞു
വാതിൽ പടിയിലെത്തിയപ്പോഴും ചിരുതക്കു വേലു കോപപ്പെടുമോന്നു ഭയമായിരുന്നു ഉള്ളിൽ
പക്ഷെ മറിച്ചാണുണ്ടായത്
അവൻ ചിരുതയോടു ചോദിച്ചു
എന്തേ തമ്പുരാട്ടിക്കു സുഖമാണോ..?
അവൾക്കതിശയമായിരുന്നു ചിരിച്ചു കൊണ്ടുള്ള അവന്റെ കുശലാന്യേഷണം
ആന്നേ...തമ്പി അദ്ധേഹത്തിന്റെ വെപ്രാളമാ ...ആ കുട്ടിക്കു ഇനിയും ദിവസങ്ങളെടുക്കും
പെട്ടന്നാണു വേലുവിന്റെ മുഖം മാറിയത്
പല്ലിളിച്ചു കാട്ടി നല്ലവാക്കു പറഞ്ഞപ്പോൾ മയങ്ങി വന്നിരിക്കണു ഹാ..ഛി.,പോ അകത്ത്
അല്ലേലും നിനക്കെന്താ.,,അവരോടു പകയല്ലേ.,,നോവണതെന്റെ ഉള്ളാ.,,നഷ്ടമയതൊക്കെയും എനിക്കല്ലേ...
അതു പിന്നെ .....ചിരുതയൊന്നു പരുങ്ങി
അതേടി....നിനക്കാരാ "ശംഭു "അവനെന്റെ കൂടെ പിറപ്പാ...അവന്റെ രക്തത്തിനു
കണക്കു ചോദിച്ചില്ലേൽ ..,ഉറക്കം വരാത്തതെനിക്കു മാത്രമല്ലേ..?അതിനുള്ള പോം വഴിയും ഞാൻ കണ്ടോളാം
എന്തു പറയണമെന്നറിയാതെ ചിരുത കുഴങ്ങി
മനസ്സിലടങ്ങാത്ത കലിയിലവൻ പുറത്തേക്കിറങ്ങി
************************************
അല്ല കുറുപ്പേ...തെക്കേ തൊടിയിലീയിടയായി നാളികേരം മോഷണം പോകണുണ്ടോന്നു ഒരു സംശയം ...
ചാരുകസേരയിൽ ചാരി കിടന്നു കൊണ്ടരികിൽ നിന്ന കുറുപ്പിനോടു തമ്പിയദ്ധേഹം ചോദിച്ചു
എനിക്കും അങ്ങനൊരു സംശയമില്ലാതില്ല..അങ്ങുന്നേ...
എന്നാലാ കള്ളനെ ഇന്നു നമ്മൾ പിടിക്കണു..എന്തേ....?
അതു വേണോ...?
എന്താടോ തനിക്കൊരു ഭയം പോലെ...?
നേരം മയങ്ങിയാൽ തന്നെ ആളുകൾ പുറത്തിറങ്ങണില്ല ..ഒടിയൻമ്മാരെങ്ങാനും..!!!
ഇല്ലടോ ...ഈ പറയണതല്ലാതെ ഒടിയൻമ്മാരെ നേരിട്ടു താൻ കണ്ടിട്ടുണ്ടോ..,ഉള്ളിലെ ഭയത്താൽ ചില തോന്നലുകൾ ചിലർക്ക് .പിന്നതു ഒടിയനായി മറുതയായി ഇതൊക്കെ വിശ്വസിക്കുന്നവരാ ശരിക്കും വിഡ്ഡികൾ
അതു ശരിയായിരിക്കാം ഒടിയനൊടിച്ചു കൊന്ന കഥകൾ കേട്ടറിവല്ലാതെ നമ്മുടെ നാട്ടിലങ്ങനൊരു സംഭവം ഇതു വരെ ഉണ്ടായിട്ടില്ല ..പിന്നെ ചിലർ കണ്ടു ഭയപ്പെട്ടന്നു പറയുമ്പോൾ ഉള്ളിലൊരാധി
അ..തന്നാടോ കുറുപ്പെ ഭയം . കുറച്ചു വാഴയിലയനങ്ങുന്നതു കണ്ടു ഭയന്നും പറയും അവിടതു കണ്ടു ഇവിടതു കണ്ടു ..ഇതൊക്കെ കള്ളക്കൂട്ടങ്ങൾ മുതലെടുക്കുകയാ.,എനിയിപ്പോൾ അവൻമ്മാർ തന്നെ പറഞ്ഞുണ്ടാക്കണതാണോന്നാ എന്റെ സംശയം
ആയിരിക്കാം എന്നാലും...!!
ഒരെന്നാലുമില്ല ഇന്നുനമ്മൾ പോയിരിക്കും ഞാൻ കൂടെയുള്ളപ്പോൾ തന്നെ ഒരു ഒടിയനും പിടിക്കില്ല പോരെ...?
കുറുപ്പൊന്നു തലചൊറിഞ്ഞു
അല്ല താനിനി ഒരു അവുതാവിം പറയണ്ട കേട്ടോ...?നേരം മയങ്ങുമ്പോൾ നമ്മളിന്നിറങ്ങുവാ.,.
എല്ലാം അവിടുന്നു തീരുമാനിച്ച സ്ഥിതിക്കു ഞാനെന്തു പറയാനാ...കെട്ടിയോളോടൊന്നു വിവരം പറഞ്ഞു ..ഇരുളാകും മുന്നിങ്ങിത്താം കുറുപ്പു പറഞ്ഞു
എന്നാൽ അങ്ങനാകട്ടെ താൻ പോയി വരൂ..,തമ്പിയുടെ ഈ മറുപടി കേട്ടതും കുറുപ്പു വീട്ടിലേക്കു വെച്ചു പിടിച്ചു
*********************************************
നിങ്ങളെന്തു പോക്കാണമാ മനുഷ്യനെ പറയണേ..,,അങ്ങേർക്കവിടിരുന്നു അങ്ങെഴുന്നള്ളിച്ചാൽ മതി എന്തേലും ഉണ്ടായാൽ നമ്മുടെ കുട്ടികൾക്കും എനിക്കുവാ പോകണേ...
കുറുപ്പു കാര്യം അവതരിപ്പിച്ചതും കെട്ടിയോളു പരിഭവം പറഞ്ഞു തുടങ്ങി ..അവരുടെ ഉള്ളിലെ ഭയം അവർ മറ്റാരോടു പറയാനാ..,
നീ പറയുന്നതൊക്കെ ശരിയാ ..,അങ്ങേരു കൂടെ വരണെന്നു പറയുമ്പോൾ ഞാനെന്തു പറഞ്ഞൊഴിയണമെന്നാ..,എന്തു വന്നാലും പോകുകതന്നെ പ്രാർത്ഥിച്ചോ ഈശ്വരൻ കാത്താൽ നന്ന്
മനസ്സില്ലാമനസ്സോടയാൾ വീടു വിട്ടിറങ്ങി
*************************************
എന്താ കുറുപ്പേ പോകയല്ലേ...?
അയാൾ തലയാട്ടി .ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തുപ്പാക്കി അയാൾ മരുന്നു നിറച്ചു കൊണ്ടിരുന്നതു അരയിലേക്കു തിരുകി വെച്ചു കൊണ്ടാണു തമ്പിയതുപറഞ്ഞത്
അവർ രണ്ടുപേരും തെക്കേ തൊടിയിലേക്കു നടന്നു
കുറ്റാ കൂരിരുട്ട് ..ചീവീടുകൾ രാത്രിയുടെ ഭീതി പകർന്നു കരഞ്ഞു കൊണ്ടിരുന്നു
പുഴക്കരയിലൂടെ അവർ നടന്നു .
ഇവിടൊന്നും ഒരനക്കവും കേൾക്കുന്നില്ലല്ലോ...?കൈയ്യിലിരുന്ന ചൂട്ടുകറ്റ വീശിക്കൊണ്ടു കുറുപ്പു ചോദിച്ചു
ഇത്രേടം വന്നതല്ലേ കുറച്ചൂടെ നടന്നു നോക്കാം
അല്ല ഈ ചൂട്ടുകറ്റ എരിഞ്ഞു തീരാറായി
അതാടോ നല്ലത് അതു കളഞ്ഞേക്കു വെളിച്ചം കണ്ടാൽ അവറ്റകൾ മറഞ്ഞിരിക്കും കള്ളപരിഷകൾ തമ്പിയൊന്നു നീട്ടി കാർക്കിച്ചു തുപ്പി
കുറുപ്പു കൈയ്യിലിരുന്ന ചൂട്ടുകറ്റ പുഴയിലേക്കു എറിഞ്ഞു കളഞ്ഞു
കുറച്ചു ദൂരം നിലാ വെളിച്ചത്തിൽ അവർ മുന്നോട്ടു നടന്നു
മുകളിൽ നിന്നും ഒരു ശബ്ദം കേൾക്കും പോലെ
അവർ ഇരുവരും തെങ്ങിന്റെ മുകളിലേക്കു നോക്കിയത് ഒരേ സമയമാണ്
പെട്ടന്നാണതു സംഭവിച്ചത്
തുടരും

Biju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot