Slider

ബേക്കറി

0
ബേക്കറി
*************
പണ്ടൊരിക്കല്‍ നടന്ന കഥയാണ്‌.
ഒരിടത്തൊരിടത്ത് ഒരു ബേക്കറിയുണ്ടായിരുന്നു.നഗരത്തിലെ വലിയ ബേക്കറി.ആ ബേക്കറിക്കാര്‍ രുചികരമായ കേക്കും, ബിസ്ക്കറ്റും,ഒക്കെ ഉണ്ടാക്കി നഗരവാസികള്‍ക്ക് വില്‍ക്കുമായിരുന്നു.
അവിടുത്തെ കേക്ക് ഉണ്ടാക്കുന്ന കുക്ക് വളരെ പ്രശസ്തനായിരുന്നു.അയാളുടെ കേക്ക് വാങ്ങുവാന്‍ ആളുകള്‍ തിരക്ക് കൂട്ടി.
പേരും പ്രശസ്തിയും ഒക്കെ ഉണ്ടായിരുന്നെങ്കിലും കുക്ക് നിരാശനായിരുന്നു.കാരണം ദാരിദ്ര്യം.കുക്കിന്റെ പണിക്ക് നല്ലവാക്കുകള്‍ കിട്ടും പക്ഷെ പ്രതിഫലം കുറവാണ്.അപ്പോഴാണ്‌ രാജാവിന്റെ നര്‍ത്തനശാലയില്‍ ഒഴിവുണ്ടെന്ന് അയാള്‍ അറിഞ്ഞത്.കേക്ക് ഉണ്ടാക്കുന്നത്‌ ഇഷ്ടമുള്ള തൊഴില്‍ ആയിരുന്നെങ്കിലും അയാള്‍ നൃത്തം ചെയ്യാന്‍ പോയി.
എങ്കിലും ബേക്കറിക്കാര്‍ അയാളുടെ പാചകക്കുറിപ്പുകള്‍ മറന്നില്ല.അവര്‍ പുതിയ കുക്കുകളെ ആ പാചകക്കുറിപ്പുകള്‍ പഠിപ്പിച്ചു.ചെറുപ്പക്കാര്‍ അത് വച്ച് പുതിയ പാചകകുറിപ്പുകള്‍ ഉണ്ടാക്കി .പുതിയ മധുരമുള്ള,രുചികരമുള്ള കേക്കുകള്‍ അവര്‍ വില്‍പ്പനക്ക് വച്ചു.
കാലങ്ങള്‍ കഴിഞ്ഞു.
നമ്മുടെ കുക്കിനു നൃത്തം മടുത്തു തുടങ്ങി.ആരും അയാളെ അംഗീകരിക്കുന്നില്ല.ആയിടക്കാണ് അയാള്‍ അത് കേട്ടത്.
പണ്ട് അയാള്‍ കേക്ക് ഉണ്ടാക്കുവാന്‍ ജോലി ചെയ്തിരുന്ന നഗരത്തില്‍ നിന്ന് വരുന്ന കേക്കുകള്‍ രാജാവിനു പ്രിയങ്കരമാണ്.ഒരു നര്‍ത്തകനായ തന്നെ രാജാവ് ഇത് വരെ ശ്രദ്ധിച്ചിട്ട്‌ പോലുമില്ല. പക്ഷേ ആ കേക്കുകള്‍ രാജാവിനു ജീവനാണ്.ആ കേക്കുകള്‍ വില്‍ക്കാന്‍ വരുന്ന ബേക്കറിക്കാര്‍ക്ക് രാജാവ് ധാരാളം സമ്മാനങ്ങള്‍ നല്‍കുന്നു.അന്വേഷിച്ചപ്പോള്‍ അയാള്‍ അറിഞ്ഞു.തന്റെ പാചകക്കുറിപ്പുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ കുക്കുകള്‍ കേക്ക് ഉണ്ടാക്കുന്നത്‌.
വീണ്ടും രാജാവിന്റെ പ്രിയം നേടാന്‍ ഇത് തന്നെ അവസരം.അയാള്‍ വിചാരിച്ചു.
അയാള്‍ തിരികെ നഗരത്തില്‍ വന്നു. പഴയ ബേക്കറിയില്‍ കേക്ക് ഉണ്ടാക്കാന്‍ കയറി.. ഏറെനാള്‍ കേക്ക് ഉണ്ടാക്കാതിരുന്നതിനാല്‍ അയാള്‍ എല്ലാം മറന്നുതുടങ്ങിയിരുന്നു.എങ്കിലും കുക്കുകളില്‍ ഇതിഹാസമായിരുന്ന അയാളുടെ വളരെനാളുകള്‍ക്ക് ശേഷമുള്ള കേക്ക് രുചിക്കുവാന്‍ എല്ലാവരും കാത്തിരുന്നു.എല്ലാവരും അത്ഭുതം പ്രതീക്ഷിച്ചു.
അടുപ്പില്‍ വച്ചിരുന്ന കേക്ക് പാത്രം തുറന്നു.
ഒരു കരിഞ്ഞ കേക്ക് ആയിരുന്നു അവര്‍ കണ്ടത്.രോഷം കൊണ്ട് അയാള്‍ പുതിയ കുക്കുകളോട് അലറി.
“ഞാന്‍ പോയപ്പോള്‍ നിങ്ങള്‍ ഈ അടുക്കളയിലെ ഉപകരണങ്ങളും അടുപ്പും നശിപ്പിച്ചു.നിങ്ങളുടെ പരീക്ഷണമാണ് അത് തകര്‍ത്തത്.മേലില്‍ എന്റെ പാചകക്കുറിപ്പുകള്‍ നിങ്ങളുടെ അടുക്കളയില്‍ ഉപയോഗിക്കരുത്.”
(അവസാനിച്ചു)
All controversy has a story
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo