Slider

നോവൽ 🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 21 (അവസാന ഭാഗം)

0

ഇടം കണ്ണിലൊരു അസഹനീയമായ വേദന അവൾ മെല്ലെ കൈകളുയർത്തി കണ്ണു തുടക്കുവാനായി
പെട്ടന്നു കരണ്ടുവന്നു .പളപളാമിന്നണ ഒരു കണ്ണാടി അവളുടെ എതിരെ അവൾ കണ്ടു അതിൽ നോക്കിയ അവൾ അലറിക്കരഞ്ഞു
അവളുടെ ഇടംകണ്ണു ചൂഴ്ന്നെടുത്തപോൽ ഞരമ്പിൽ തൂങ്ങികിടന്നാടുന്നു
മാർട്ടിൻ .....അവളുച്ചത്തിൽ അലറിവിളിച്ചു
അവളുടെ വിളികേട്ടിട്ടാവണം
മാർട്ടിൻ പടികളിലൂടെ നടന്നല്ല ഒഴികിയെത്തും പോലെ ആ മുറിയിലേക്ക് പടികളിലൂടെ ഊർന്നു വീണു
എന്താ..ലീന പേടിച്ചു പോയല്ലോ..?ഞാൻ കരുതി നിനക്കെന്തോ പറ്റിയെന്ന് ..
അവൾ അവനു നേരെ അഭിമുഖമായി തിരിഞ്ഞിരുന്നു
രക്തം പടർന്ന മിഴികളോടെ .അവൻ ഞടുങ്ങി.അവളുടെ കണ്ണുകൾ അപ്പോഴാണവൻ ശ്രദ്ധിച്ചത്
ആ,,,, അവൻ അലറി വിളിച്ചു
ഡാ..മാർട്ടിൻ എനിക്കു ഭയമാകുന്നു
അവനവളുടെ അടുത്തു വന്നിരുന്നു
ഇവിടെ നിനക്കിപ്പോൾ എന്താണു സംഭവിച്ചത് .നിന്റെ കണ്ണുകൾക്കു..,,അവൻ പറഞ്ഞു മുഴുവിപ്പിച്ചില്ല
ഏതോ ഒരു പ്രകാശം ആ മുറിയിലേക്കു നോക്കിയപ്പോൾ...അതൊരു കൈകൾ പോലെ എന്റെ കണ്ണുകളലേക്കടുത്തതും മുഖം തിരിച്ചു പിന്നെല്ലാം ഇരുട്ടായിരുന്നു
നിനക്കു വേദനിക്കുന്നുണ്ടോ...?
ശരീരം മുഴുവൻ വേദനയാ കണ്ണിനു മാത്രമായി എന്തു പറയാൻ ..നീ വേഗം വാ..നമുക്കിവിടെ നിന്നും പോകാം എന്നും പറഞ്ഞവൻ അവളുടെ മുഖത്തേക്കു നോക്കി
മാർട്ടിനു പിന്നിൽ മാധവൻ..,അവൾക്കാളെ മനസ്സിലായില്ല .പക്ഷെ ഇയാൾ മാർട്ടിനു പുറകീൽ എപ്പോൾ വന്നു
ഡാ..,മാർട്ടിനെ വേഗം പോകാം..അവൾ ഭയത്താൽ കരഞ്ഞോണ്ടു പറഞ്ഞു
ആ..,പോകാം പുറത്തേക്കല്ല .രണ്ടും പേരും ഒരിമിച്ചു മറ്റൊരിടത്തേക്ക് മാധവൻ പറഞ്ഞതു കേട്ടു മാർട്ടിൻ തലയുയർത്തി നോക്കി
അല്ല നിങ്ങളാരാ..എന്തു വേണം?മാർട്ടിൻ മാധവനോടു ചോദിച്ചു
ഞാൻ മാധവൻ നിങ്ങൾ നിഷ്കരുണം കൊന്നു കെട്ടിത്തൂക്കിയ മീരയുടെ ഒരേ ഒരു സഹോദരൻ എന്നും പറഞ്ഞവൻ തന്റെ അരയിൽ പ്രത്യേക സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പൊടിയെടുത്തു ലീനയുടെ മേലാസകലം വിതറി,,അതിനു ശേഷം പൊട്ടിച്ചിരിച്ചു
ലീന വേഗം ഇയാൾ ഭ്രാന്തനാണന്നു കണ്ടിട്ടു തോന്നുന്നു
അവനവളുടെ കൈകളിൽ പിടിച്ചുയർത്താൻ നോക്കിയതും ലീനയും മാർട്ടിനും ഉറക്കെ പൊട്ടിക്കരഞ്ഞു
ആ....,,അവളുടെ രണ്ടു കൈകളും പറിഞ്ഞു ഒലിക്കുന്ന രക്തമോടെ മാർട്ടിന്റെ കൈകളിൽ
അവർ യാചിച്ചു ഞങ്ങളെ വെറതേ വിടൂ
മാർട്ടിനവളുടെ അരയിൽ പിടിച്ചുയർത്തി ഭീതിയാൽ
ആ കാഴ്ചകണ്ട മാർട്ടിൻ കണ്ണുകൾ അടച്ചു
അരയിൽ നിന്നു അവളുടെ ബാക്കിയുള്ള ശരീരഭാഗങ്ങൾ കുടലും പിണ്ടവും ഉൾപ്പെടെ ഒലിച്ചു രക്തമോടെ താഴേക്കു വീഴുന്നു
ഒരു നിമിഷം മറ്റൊന്നും ഒാർക്കാതവൻ കൈയ്യിലിരുന്ന അവളുടെ ശരീരം താഴേക്കിട്ടു
അവളുടെ തല തെറിച്ചു റൂമിന്റെ മറ്റൊരു മൂലയിലിക്കു വീണു
അതു കണ്ണുകൾ തുറിച്ചു നാവു നീട്ടി അവനെ നോക്കുന്ന പോലെ അവനു തോന്നി
മാധവനെ തട്ടിമാറ്റി മാർട്ടിൻ പുറത്തേക്കുള്ള വാതിലിലൂടെ വേഗം പ്രാണൻ കൈയ്യിൽ പിടിച്ചുകൊണ്ടോടി
*******************************************
രേഷ്മ പ്രകാശിന്റെ കൈകളിൽ പിടിച്ചു വലിച്ചു എങ്ങോട്ടന്നില്ലാതെ..,
അവനവളുടെ മുഖത്തേക്കു നോക്കി ...മീര!!!
എന്താ.,,നോക്കണേ..?വേഗം വാ...അവൾ പറഞ്ഞു..
അവനവളുടെ ഒപ്പം പുറത്തേക്കിറങ്ങി
മാധവനെ തടയണം .,,അവൾ പറഞ്ഞു
എങ്ങിനെ അവനെവിടാണന്നു പോലും എനിക്കറിയില്ല മീര .,നീ വാ..,നമുക്കെന്റെ വീട്ടിലേക്കു പോകാം .പ്രകാശ് പറഞ്ഞു
അവനവളുടെ കൈകളിൽ പിടിച്ചു റെഡിയായി കിട്ടിയ തന്റെ കാറിനരികിലേക്കു നടന്നു
ഡോർ തുറക്കാൻ ചാവിയിട്ടു
മീര ആരെയോ ഭയക്കും പോലെ
അവളുടെ ശരീരം കുഴയുന്നതായി അവൾക്കു തോന്നി ഭാരം കുറയുന്നതായും
പ്രകാശ് എനിക്കു നിന്റെ കൂടെ വരാൻ ഇനി ഒരിക്കലും ആവുകയില്ലന്നൊരു തോന്നൽ
ഞാൻ പോയാലും നീ തനിച്ചാവരുത് ഇനി ഒരിക്കലും.എനിക്കിഷ്ടപ്പെട്ടു കയറുവാൻ സാധിച്ച ഈ അനാഥ പെൺകുട്ടിയെ നീ ഒരിക്കലും ഉപേക്ഷിക്കരുത് .
എല്ലാം അറിയുമ്പോൾ ഈക്കുട്ടി എന്നെ വെറുക്കരുത്
എന്നു പറഞ്ഞു തീർന്നതും അവരിരുവരും കണ്ടു .മാർട്ടിന്റെ കഴുത്തിനു ചുറ്റിപ്പിടിച്ചു മാധവൻ
അവൻ ഒരു കത്തി വലം കയ്യാലെടുത്തു മീര നോക്കി നിൽക്കെ അവന്റെ കഴുത്തു മുറിച്ചു നീക്കി
രേഷ്മയിൽ നിന്നും എന്തോ ഒന്നു പറിഞ്ഞകലും പോലവൾക്കു തോന്നി എന്തെന്നറിയാതെ അവൾ ആകാശത്തേക്കു നോക്കി നിന്നു
ജീവിച്ച കാലയളവിലും.മരണ ശേഷവും ആഗ്രഹം സഫലമാകാത്ത മീര
അങ്ങകലങ്ങളിലേക്കു അകന്നകന്നു പോകണതു പ്രകാശിനു കാണാമായിരുന്നു
മാധവൻ പെട്ടെന്നൊരു വാവലായി പറന്നകന്നു.അതു കണ്ടു ബോധം കെട്ട രേഷ്മ പിന്നീടുണർന്നതു ആശുപത്രിയിലായിരുന്നു.
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി രേഷ്മയെ അവൻ ജീവിത സഖിയാക്കി
ജോയിയും മഹേഷും ചില്ലറ തട്ടിപ്പുകളുമായി ഒാരോ നാട്ടിലും കറങ്ങുന്നു.എന്നെങ്കിലും ഒരിക്കൽ പണക്കാരാവും എന്ന ചിന്തയിൽ
പ്രകാശ് മീരയുടെ കഥ സിനിമയാക്കുവാൻ തീരുമാനിച്ചു....പുതിയ ഒരു സുന്ദര ജീവിതം പ്രതീക്ഷിച്ചു കൊണ്ട് .
ശുഭം

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo