Slider

നോവൽ🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 17

0
biju vasudev:നോവൽ🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 17
പെട്ടന്നന്തരീക്ഷത്തിൽ ഒരു കൈ നീണ്ടു വരും മാതിരി പൊടി പടലങ്ങളോടെ ഒരു ചുഴലി കാറ്റ് രാമ കൈമളുടെ ചുടലക്കു നേരെയടുക്കുന്നു
എല്ലാരും ഒരു വേള ഞെട്ടി ആളുകൾ എന്തു സംഭവിക്കുമെന്നറിയാതെ അവിടുന്നോടിമാറി
ഹിമയും ഭീതിയാൽ അവിടുന്നു ഭയത്താൽ മാറി ഇനി അതു മീരയാവുമോ?
എന്നായിരുന്നു .അവളുടെ മനസ്സിൽ!!!!!
എല്ലാവരിലും എന്ന പോലെ തന്നെ ഹിമക്കുമിന്നവൾ ഭയപ്പെടുത്തുന്ന ഒാർമ്മയാണ്
ആ കാറ്റു ഒരു നിമിഷം ചുടലക്കു ചുറ്റും കറങ്ങി..
ചുഴലികാറ്റെല്ലാം കൊണ്ടു പോകുമെന്നു ചിലർ പറയുന്നുണ്ടെങ്കിലും ..ആരും പ്രതീക്ഷിക്കാത്ത ഒന്നാണു അവിടെ സംഭവിച്ചത്
പെട്ടന്നെവിടെന്നില്ലാതെ ആ കാറ്റ് അപ്രത്യക്ഷമായി
ആളുകൾ രാമനെ അടക്കാൻ വീണ്ടും അടുത്തു
ഹിമയുടെ കൈകളിൽ അണഞ്ഞ ചുടലയെരിക്കാൻ ഒാലച്ചൂട്ടിൽ അഗ്നി പകർന്നു കാർമ്മികൻ വീണ്ടും നൽകി
പെട്ടന്നാണ് വിറകിൻ കൊള്ളികൾ തട്ടി തെറിപ്പിച്ചു രാമ കൈമൾ ചുടലയിൽ നിന്നെഴുന്നേറ്റു വന്നത് !!
അയ്യോ...പ്രേതം ... പ്രേതം എന്നു വിളിച്ചാളുകൾ പരിഭ്രാന്തരായി നാലു ചുറ്റിനും ഒാടാൻ തുടങ്ങി
ഞാൻ പ്രേതമല്ല!!!എന്നു രാമകൈമളും വിളിച്ചു പറയുന്നുണ്ടായിരുന്നു.
അയാൾ ഹിമക്കരികിലേക്കു നടന്നു
എന്തും വരട്ടന്നു കരുതി അവൾ കീഴടങ്ങിയ പോലെ അവിടെ തന്നെ നിന്നു
അയാൾ ഹിമയുടെ അടുത്തു ചെന്നു.അവളുടെ തോളിൽ പിടിച്ചു
മോളെ ഞാൻ മരിച്ചിട്ടില്ല .നീ എങ്കിലും എന്നെ വിശ്വസിക്കെന്നു പറഞ്ഞു
അച്ഛനെ ഞാൻ വിശ്വസിക്കുന്നു .എന്താലും ഒരു മരണമല്ലേ എന്നു ചിലർ പറയാറുണ്ട് ..ആ ചൊല്ലേ തെറ്റന്നു അച്ഛൻ ലോകത്തിനു കാട്ടുന്ന പോലെ ഈ അടുത്ത കാലത്തു പലയിടങ്ങളിലും ഇതു പോലെ സംഭവിച്ചതായി ഞാൻ കേട്ടിട്ടുണ്ട് .അഗാധമായ ഒരു ഉറക്കം മരിച്ചെന്നേ ആരു കണ്ടാലും പറയു .
ആ ഞെട്ടലിൽ നിന്നും ഉണർന്ന ഹിമ പറഞ്ഞു
പോസ്റ്റു മാർട്ടം ടേബിളിൽ നിന്നും ചാടിയെഴുന്നേറ്റു നാളുകളോളം ജീവിച്ച മറ്റൊരച്ഛന്റെ മകളായ ഒരു കൂട്ടുകാരി എനിക്കുണ്ട്
അതു കൊണ്ടെന്റച്ഛനെ എനിക്കു വിശ്വാസമാ..അവൾ പറഞ്ഞു
ഒരു കുഴപ്പവുമില്ലാതെ അവളുമായി അയാൾ സംസാരിക്കുന്ന കണ്ട ആളുകൾ അയാളുടെ അടുത്തേക്കു വന്നു തുടങ്ങി
പലർക്കും അയാളുടെ തിരിച്ചു വരവ് അത്ഭുതമായിരുന്നു
****************************************
എന്താടാ..അവിടെ സംഭവിച്ചത് എനിക്കൊന്നും മനസ്സിലാകുന്നില്ല...മഹേഷ് മാർട്ടിന്റെ തോളിൽ പിടിച്ചു കൊണ്ടു മടങ്ങും വഴി ചോദിച്ചു
അയാളുടെ സമയം കഴിഞ്ഞിട്ടില്ലടാ.,,പക്ഷെ അയാൾ നമ്മളെ കണ്ടാൽ തിരിച്ചറിയും അതുറപ്പാ...എന്നാലും എന്റെ കൈയ്യിലെ ഇരുമ്പു വടി കൊണ്ടു തലക്കടി കിട്ടിയിട്ടും തീരാത്തതാ എനിക്കു മനസ്സിലാകാത്തെ ഒരപാര ജൻമ്മം തന്നെ..
അതു കൊള്ളാം അതു നിന്റെ ഭാഗ്യം ഇല്ലേൽ ഇപ്പോൾ പോലീസും അന്യേഷണവും ഒക്കെ ആയേനേ...അൽപ്പം താമസിച്ചാലും എല്ലാം ഉണ്ട തിന്നു കിടക്കണ്ടി വന്നേനേ...ലീന പറഞ്ഞു നിർത്തി
ഒാ അതൊന്നുമില്ലന്നേ യക്ഷിയെന്നു കേട്ടു പുറത്തിറങ്ങാത്ത പോലീസാ എനി അങ്ങനുണ്ടായാലും പിടിക്കാൻ പോകുന്നേ..ജോയിയുടെ വക കമന്റു കേട്ടെല്ലാരും ചിരിച്ചു പ്രകാശ് ഒഴികെയുള്ളവർ
ഇവനെന്താടാ..ഒരുഷാറില്ലല്ലോ..,?ലീന മാർട്ടിനോടായി പറഞ്ഞു
അവൻ തിരിച്ചു പോകാനുള്ള ചിന്തകളാവും വണ്ടി ശരിയാക്കാൻ ഞാനെടപാടു ചെയ്തിട്ടുണ്ട് അവൻ തിരക്കിയില്ലേലും
ഇത്രയും പറഞ്ഞപ്പോളും പ്രകാശ് തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചുള്ള ചിന്തയിലായിരുന്നു
****************************************
കുട്ടപ്പായിയും പാച്ചുവും വലിയ വർത്തമാനമൊക്കെ പറഞ്ഞു ധൃതിയിൽ എങ്ങോട്ടോ പോകുന്ന കണ്ട പെട്ടിക്കടക്കാരൻ കണാരൻ വിളിച്ചു ചോദിച്ചു
അല്ലേ...എന്തു പോക്കാടാ ഊവ്വേ..,,ഞാനുംമീ നാട്ടുകാരനാ കേട്ടോ..?
രണ്ടു പേരൂടി എങ്ങോട്ടാ ആലുവാ മണൽപ്പുറത്തു കണ്ട പരിചയം കൂടി കാണിക്കാതെ..?
കണാരോ..,നിന്നെ യക്ഷി പിടിക്കാത്തതിന്റെ അഹങ്കാരം നിനക്കില്ലാതില്ല.ഞങ്ങളീ നാട്ടിൽ തുടരണോന്നു തന്നെ ആലോചിക്കുകയാ...എന്തു പറയാനാ രാത്രി പെടുക്കാനൂടി മുറ്റത്തിറങ്ങാൻ പറ്റാതായി
എന്നിട്ടെക്ഷി പിടിച്ചിട്ടു നിങ്ങളാരും മരിച്ചൊന്നും പോയില്ലല്ലോട ഊവ്വേ...?
അതു കൊള്ളാം ഞങ്ങ മൂക്കി പഞ്ഞി വെച്ചു കിടക്കണ കാണാനൊരു ഭൂതിയെ...നിങ്ങളാളു കൊള്ളാവല്ലോ...?ചായ കുടിച്ച പറ്റൊക്കെ ഇനി യക്ഷി പിടിച്ച വകേൽ എഴുതത്തേയുള്ളു
അതെന്തു വർത്തമാനമാടാ ഒരു തമാശ പറഞ്ഞതിനു വയിറ്റത്തടിക്കുന്ന വർത്തമാനം പറയല്ലേ പാച്ചു..?
നിങ്ങളു പേടിക്കണ്ട മനുഷ്യ ഞാൻ വെറുതേ പറഞ്ഞതാ.,,വെന്നി മലയുടെ അടിവാരത്തിൽ ഒരു സ്വാമിയുണ്ടന്നറിഞ്ഞു അയാളിടപെട്ടാൽ ഈ നാട്ടിലെ എല്ലാ പ്രശ്നവും തീരുമെന്നാ പറഞ്ഞു കേട്ടേ ആ കക്ഷിയെ തേടിയാ..ഞങ്ങടെ പോക്ക് ...മാധവ സ്വാമീന്ന പറഞ്ഞേ...
ആരു പറഞ്ഞു ?
അതൊക്കെ രഹസ്യമാ...ശാന്ത ഒരു സ്വാമിയുടെ അടുത്തു കൂട്ടി പോയേ.
മഹാ സിന്ധൻ പക്ഷെ പ്രായം കൊണ്ടൊന്നും മേലാ അയാളുടെ ശിഷ്യരിൽ പ്രധാനിയായിരുന്നത്രേ ഈ മഹാൻ
..,എന്നാൽ പോയി വരാം ചേട്ടനുമൊന്നു പ്രാർത്ഥിച്ചോ അങ്ങേരെ കണ്ടു കിട്ടാൻ
എന്നും പറഞ്ഞവർ ഇല്ലിക്കാടിനെ ലക്ഷ്യമാക്കി നടന്നു.അതു വഴി വേണം വെന്നിമലയുടെ അടിവാരത്തിലെത്താൻ
*****************************************
ഡാ പാച്ചു നീ പറയണ ഗുഹയിൽ അങ്ങേരു കാണുമെന്നുറപ്പാണോ...?കുട്ടപ്പായി സംശയത്തോടെ ചോദിച്ചു
എന്റെ കുട്ടപ്പായി ചേട്ടാ.,,അയാളു വലിയ ഒടിയനും മന്ത്രവാദിയും ഒക്കെന്നാ അറിവ്
.ചിലപ്പോൾ പുലിയായോ പാമ്പായോ ആനയായോ ഇനി ചിലപ്പോൾ ഒരു പെണ്ണു തന്നെ ആയി വേഷം മാറി നിൽപ്പുണ്ടാവും
വന്നകാര്യം മറന്നു നമ്മുടെ മനസ്സ് മറ്റെന്തങ്കിലും രീതിയിൽ ചിന്തിക്കയോ ഭയപ്പെടുകയോ ചെയ്താൽ നമ്മളെ തന്നെ അദ്ധേഹം കല്ലാക്കി കളയുമെന്നാ കേട്ടേ .
അതു കൊണ്ട് അരുതാത്തതൊന്നം ചിന്തിച്ചു എനിക്കൂടി പണി വാങ്ങി തരല്ലേ..!!
ആ...സൂക്ഷിച്ചു എന്റെ കൈയ്യിൽ പിടിച്ചു കേറ് കുട്ടപ്പായി ചേട്ടാ
..ദാ.,,ആ കാണുന്ന ഗുഹയാണന്നു തോന്നുന്നു.,വാ...സൂക്ഷിച്ചു
എന്തൊരു ഇറക്കമാടാ പാച്ചു...
എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാന്നാ..
.സ്വാമിയെ കാണാൻ ഇത്തിരി പാടാ പുള്ളി കനിഞ്ഞാൽ നമ്മുടെയെന്നല്ല എല്ലാരുടേയും പ്രശ്നമാ തീരാൻ പോണേ
മര്യദക്കു അന്തി ചെത്തിയ കാലം മറന്നു
അല്ല പാച്ചുവേ..,ദേ ഇവിടൊരു മൂർഖൻ ..പത്തി വിടർത്തി നിക്കണു
എന്റെ പെന്നു ചേട്ടാ കൈ തെഴുതു പറ അതു സ്വാമിയാവും
മരങ്ങൾക്കിടയിൽ പത്തി വിടർത്തി നിന്ന കരി മൂർഘനെ കൈ തൊഴുതു രണ്ടു പേരും ഒരുമിച്ചു പറഞ്ഞു
സ്വാമി ഞങ്ങളെ സഹായിക്കണേ..!!!
പാമ്പൊന്നു ചീറ്റി അതു അവരുടെ അടുത്തേക്കിഴഞ്ഞു വരുന്നു
ഡാ.,,പാച്ചുവേ ഇതു സ്വാമിയൊന്നും ആണന്നു തോന്നുന്നില്ല പണിമേടിക്കുമോ..,
ഒന്നനങ്ങാതെ കൊച്ചേട്ടാ..,അനങ്ങിയാൽ അവൻ നമ്മളെ കടിക്കും
പാച്ചു തോളിൽ കിടന്ന തോർത്തു വീശി പാമ്പിന്റെ ശ്രദ്ധ തിരിച്ചു
ആ സമയം കയ്യിൽ കിട്ടിയ വടി കൊണ്ടു കുട്ടപ്പായി പാമ്പിന്റെ നിറുകം തലക്കടിച്ചു കൊന്നു
എന്തു ചാളയാണടാ നീ.,,പാമ്പും സ്വാമീന്നു പണികിട്ടാഞ്ഞതു ഭാഗ്യം
അതിപ്പം ഞാനെന്തു പറഞ്ഞന്നാ അങ്ങേരു ചിലപ്പോൾ പലരൂപത്തിൽ നിക്കുമെന്നാ ശാന്തയോടു ആ സ്വാമി പറഞ്ഞത്
ആ..,എന്തേലും ആകട്ടേ ഇത്രേടം വന്നതല്ലേ എന്തായാലും ഗുഹയിലൂടി പോയി നോക്കാം
അവർ ഗുഹയെ ലക്ഷ്യമാക്കി നടന്നു
ഗുഹക്കു കാവലായി നിന്ന മീര അവരുടെ വരവ് കാണുന്നുണ്ടായിരുന്നു
അവളൊരു സന്യാസിനിയുടെ വേക്ഷത്തിൽ ഗുഹാ മുഖത്തു നിന്നു
****************************************
ഒാ...ഡാ പാച്ചുവേ സ്വാമി നല്ല സെറ്റപ്പിലാണന്നു തോന്നു ..
ദേ അടിപൊളി ഒരു ശിഷ്യ ഗുഹാ മുഖത്തുണ്ടല്ലോ..?
നിങ്ങളു വാ പൊളിച്ചാവശ്യമില്ലാത്തതൊന്നും പറയണ്ട ചില്ലറക്കാരനല്ല
അങ്ങേരു നമ്മൾ മനസ്സിൽ കാണുന്നതൂടി മാനത്തറിയും പറഞ്ഞക്കാം
ഒാ ഞാനൊന്നും മിണ്ടുന്നില്ലട ഊവ്വേ..
അല്ല സ്വീമിനി ഞങ്ങളിച്ചിരി ദൂരേന്നാ.,സ്വാമിയെ ഒന്നു കാണണമായിരുന്നു
ആ സ്ത്രീരൂപം അവർക്കു നേരെ തിരിഞ്ഞു
ഇപ്പോൾ സ്വാമിയെ കാണാൻ സാധിക്കില്ല അദ്ധേഹം ധ്യാനത്തിലാണു
അയ്യോ അങ്ങനെ പറയല്ലേ അത്യാവശ്യമായോണ്ടാ.,,പാച്ചു യാചനാ രൂപത്തിൽ പറഞ്ഞു
നിങ്ങൾക്കു ഒരു തവണ പറഞ്ഞാൽ മനസ്സിലാകില്ലേ..?അവൾ ദേഷ്യത്തിൽ ചോദിച്ചു
അയ്യോ കോപിക്കല്ലേ ജീവിതം തന്നെ അങ്ങേരുടെ കൈയ്യിലാ അതാ..,പ്ലീസ് ..,
നിങ്ങൾക്കൊന്നും ഒന്നും സംഭവിക്കില്ല ഞാൻ ഏറ്റുന്നേ നിങ്ങൾ മടങ്ങി പെയ്ക്കൊള്ളു
ആ വാക്കിലൊരു ആജ്ഞയുടെ പ്രതീതി ഉണ്ടായിരുന്നു
എന്റെ പെങ്ങളെ യക്ഷി പിടിക്കുന്ന കാര്യമാ..
നിങ്ങൾ കരുതും പോലെ നിസാരകാര്യമല്ല സ്വാമിയെ ഒന്നു കണ്ടിരുന്നെങ്കിൽ കുട്ടപ്പായി പറഞ്ഞൊപ്പിച്ചു
അതാ പറഞ്ഞത് നിങ്ങളെ ഞാനിവിടുള്ളപ്പോൾ ഒരു യക്ഷിയും പിടിക്കില്ല മടങ്ങി പൊക്കോളു
ഈ പെംക്കൊച്ചിനു പറഞ്ഞാൽ മനസ്സിലാകില്ല .ഒന്നു മാറി നിക്കടി ശപി എന്നും പറഞ്ഞവളെ തള്ളി നീക്കാൻ പോയ പാച്ചു ഞെട്ടി
ആകാശത്തിലൂടെ വെറുതേ കൈ വീശും പോലെ അവളുടെ ദേഹത്തു സ്പർശിക്കാനാകാതെ കൈ
അയാളുടെ ഉള്ളെന്നു നടുങ്ങി .അയാൾ അവളെ ഒന്നു സൂക്ഷിച്ചു നോക്കി
അവളുടെ കണ്ണുകൾ ചുവന്നിരിക്കുന്നു .കാറ്റിൽ മുടി പാറിക്കളിക്കുന്നു.അവളവനെ നോക്കിയൊന്നു ചിരിച്ചു
അയാൾ ഞെട്ടി രണ്ടു ഉളിപ്പല്ലുകൾ പുറത്തേക്കു തള്ളി വരുന്നു
പെട്ടെന്നെവിടെ നിന്നോ ഒരു കാറ്റ് ..അന്തരീക്ഷം ഇരുളുന്നു.
ചീവീടുകൾ കരയുന്ന ശബ്ദം എവിടെ നിന്നോ പെട്ടന്നു കേട്ടു അതു കൂടി കൂടി വന്നു ചെവിക്കല്ലു തകർക്കുമൊന്നു തോന്നി ഇരുവർക്കും
പാച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ആശാനേ..വിട്ടോ ഇതു വടയക്ഷിയാണേ....
എന്നും പറയും മുന്നേ അവനോടി കഴിഞ്ഞിരുന്നു .
ഒാട്ടത്തിലുടുതുണി പറിഞ്ഞു പോയിട്ടൂടി പാച്ചു തിരിഞ്ഞു നോക്കിയില്ല
മെയിൻ റോഡെത്തിയ പാച്ചു കൂടെ വന്ന ആൾ വരുന്നുണ്ടോ എന്നു തിരിഞ്ഞു നോക്കി
കഷ്ടം അവനെ യക്ഷി പിടിച്ചു കാണും അവൻ മനസ്സിൽ പറഞ്ഞു
ടപ്പ് ടപ്പ് റോഡിൽ നിന്നും ആരോ കൈയ്യടിച്ചു വിളിക്കുന്നു
പാച്ചു തുരിഞ്ഞു നോക്കി
അല്ല ആരെ നോക്കുവാടാ പാച്ചു....അയാൾ ചോദിച്ചു
കുട്ടപ്പായി..,,അയ്യോ യക്ഷി.,, വേഷം മാറി പിടിക്കാൻ നോക്കണ്ടടി എന്നേ കിട്ടൂലടി എന്നും പറഞ്ഞു ഒാടാൻ തുടങ്ങിയ പാച്ചു വിന്റെ പുറകേ കുട്ടപ്പായി ഒാടി
ഡാ..ഇതു ഞാനാടാ.,,കുട്ടപ്പായിയാ.,
അപ്പോൾ നടക്കാൻ മേലന്നു പറഞ്ഞെന്റെ കൂടെ വന്ന നിങ്ങൾ എങ്ങനെ എനിക്കു മുന്നെത്തി പാച്ചു വലിച്ചു വിട്ടോടുന്നതിനിടയിൽ വിളിച്ചു ചോദിച്ചു
എടാ ജീവൻ കൈയ്യിൽ പിടിച്ചോടിയപ്പോൾ നീ എന്നേ തിരിഞ്ഞു നോക്കിയോ ..?ഇല്ലല്ലോ..?അതു പോലാ എനിക്കെന്റെ ജീവൻ വലുതാ.,,എങ്ങനോടിയെന്നെനിക്കൂടി അറിയില്ല ..എന്നാൽ നീ ഒാട് എനിക്കു വയ്യ ഇനിയോടാൻ
പാച്ചു തിരിഞ്ഞു നോക്കി
അതേ കുട്ടപ്പായി ഒാടി അണച്ചു റോഡിൽ കുഴഞ്ഞിരിപ്പായി
അവനൊന്നു നിന്നു കുട്ടപ്പായിയുടെ ഇരിപ്പിൽ വിശ്വാസമായതു കൊണ്ടു പതുക്കെ അടുത്തു ചെന്നിരുന്നു
എന്റെ അളിയോ...എനിയൊരു സ്വാമിയേം തിരക്കി പോണില്ല .എത്രയും പെട്ടന്നുള്ളതു വിറ്റു പെറുക്കി നാടു വിടണതാ നല്ലത്
അതു തന്നാടാ പാച്ചു ഞാനും ആലോചിക്കുന്നതു കുട്ടപ്പായി പറഞ്ഞു
*******************************************
അതേ ഇനിയീനാട്ടിൽ നമ്മൾ കയറിയിറങ്ങുന്നതിൽ കാര്യമൊന്നും ഇല്ല .ഈ ഒരു ദിവസം നമ്മളെല്ലാരും അടിച്ചു പൊളിക്കുന്നു.
രാവിലെ പ്രകാശിന്റെ കാറു റെഡിയായി കിട്ടുന്നു.പുതിയ മേച്ചിൽ പുറങ്ങൾ തേടി നമ്മളിവിടുന്നു രാവിലെ യാത്ര തിരിക്കുന്നു ഒാക്കെയല്ലേ..,മാർട്ടിൻ കൂട്ടുകാരോടായി പറഞ്ഞു
അവരുടെയെല്ലാരുടേയും മുഖങ്ങളിൽ സന്തോഷമായിരുന്നു.പ്രകാശിനൊഴികേ...
ഡാ...നിന്റെ മുഖമെന്നാ വാടിയിരിക്കുന്നേ...?
മാർട്ടിന്റെ ചോദ്യം കേട്ടു അവന്റെ മുഖത്തേക്കു സൂക്ഷിച്ചൊന്നു നോക്കി പ്രകാശ് .എന്നിട്ടു എഴുന്നേറ്റു അമ്പലക്കുളത്തിനടുത്തേക്കു പോയി
അവനെ കാര്യമാക്കാതെ എല്ലാവരും അവർ കൊള്ളയടിച്ച മുതലുകൾ പായ്ക്കു ചെയ്തു ശരിയാക്കുന്ന തിരക്കിലായിരുന്നു
ഡാ നമ്മളുച്ചയൂണും കഴിഞ്ഞു ഇപ്പോൾ ചായകുടിയും
രാവിലെ കുളക്കടവിൽ പോയിരുന്ന പ്രകാശ് ഇതു വരെ അവിടുന്നു പൊങ്ങയില്ല ജോയി പറഞ്ഞു
അവനങ്ങനാ ചിലപ്പോൾ ഒരു പ്രത്യേക സ്വഭാവമാ പുറംകാലു മടക്കി ഒന്നു കൊടുക്കാൻ തോന്നും
എന്നാൽ ചില സമയത്തു അവനെ പോലൊരു ചങ്ങാതി ഭൂമിയിൽ കിട്ടില്ലന്നും തോന്നും
ഞാൻ പലപ്രാവശ്യം പോയ് വിളിച്ചു നോക്കി എന്നാൽ എന്തെങ്കിലും ഉണ്ടേൽ വാ പൊളിച്ചു പറയണ്ടേ..?എവിടെങ്കിലും ഇരിക്കട്ടേ മനസ്സുമാറുമ്പോൾ തനിയെ വന്നോളും മാർട്ടിൻ പറഞ്ഞു
രാത്രി മയങ്ങിയും പ്രകാശ് ആ കുളക്കടവിൽ നിന്നും എഴുന്നേറ്റു തിരികെ വന്നില്ല
ഒാരോരുത്തരായി ഉറങ്ങാൻ കിടന്നു
ചിന്തയിലിരുന്ന പ്രകാശിന്റെ പുറകിൽ ഒരു ചിലങ്ക ശബ്ദം
അവൻ തിരിഞ്ഞു നോക്കി
ഒാ...നീയോ എന്താ നീനക്കുറക്കമൊന്നും ഇല്ലേ..?
സ്നേഹക്കുന്നയാൾ ഇവിടെ എന്തോ ഒാർത്തു വിഷമിച്ചിരിക്കുമ്പോൾ ഞാനെങ്ങനെ ഉറങ്ങാനാ.,,രേഷ്മ ചോദിച്ചു
ദേ പെണ്ണേ ഒരു കാര്യം പറയാം എന്നോടു മേലിൽ ഇങ്ങനുള്ള സംസാരം വേണ്ട..!!!
അതെന്താ..,?മീരയെ മറക്കാനാവുന്നില്ലേ..?
ആ ചോദ്യം കേട്ടവൻ ഒരു നിമിഷം ഞെട്ടി അവനവളുടെ മുഖത്തേക്കു അത്ഭുതത്തോടെ നോക്കി
അതു നിനക്കെങ്ങനെ അറിയാം...?നീ ഇവരുടെ കൂടെ പുതിയ ആളല്ലേ..?
പ്രകാശനും മീരയും പ്രണയവുമൊക്കെ ഇടക്കിടക്കു അവർ പറയുന്ന കാര്യമല്ലേ..?കേട്ടു കേട്ടു പ്രകാശനെ കാണണമെന്നുണ്ടായിരുന്നു എന്റെ മനസ്സിൽ തൊട്ടരികിൽ കണ്ടപ്പോൾ അതു പ്രണയമായി മാറുകയായിരുന്നു എന്നു ഞാനറിഞ്ഞത് ..
ഇപ്പോൾ നിനക്കറിയാമല്ലോ..എനിക്കു മീരയേ മാത്രമേ സ്നേഹിക്കാനാവു..മറ്റൊരു പെണ്ണിനും എന്റെ മനസ്സിലിടമില്ല..
ഒാ ഇനി ഒരിക്കലും തന്നെ കുറിച്ചോർക്കയേ വേണ്ട ഒരിക്കലും കാണാൻ വരരുതെന്നു പറഞ്ഞു ഇയാളുടെ ഇഷ്ടം ചവറ്റു കൊട്ടേൽ കളഞ്ഞ ആ മീരയെ സ്നേഹിക്കാനും മാത്രം വിഡ്ഡിയാണോ പ്രകാശൻ സാർ..?
അവനവളുടെ കഴുത്തിൽ കേറി പിടിച്ചു
ഒരക്ഷരം എന്റെ മീരയെ കുറിച്ചു എനി പറഞ്ഞാൽ കൊന്നു കളയും ഞാൻ..
അവളവന്റെ കണ്ണുകളിൽ മീരയോടുള്ള അടങ്ങാത്ത സ്നേഹം തിരിച്ചറിഞ്ഞു
കൈകൾ വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പറഞ്ഞു
വിട് സാറെ..,,മീരമരിച്ചു പോയില്ലേ...ഇഷ്ടം തുറന്നു പറഞ്ഞ എന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്തിനാ...വിട് സാറെ
അവൻ അൽപ്പം ശാന്തനായി അവളുടെ വാക്കുകളിൽ .കൈകൾ മെല്ലെ അയച്ചു
നിനക്കെന്തറിയാം മീരയെക്കുറിച്ച് ഒന്നും അറിയില്ല ഒന്നും
അവളെന്നോടു മിണ്ടരുത് കാണരുത് എന്നു പറഞ്ഞകന്നതെന്തിനാണന്നു കരുതിയാ..
എന്താ സാർ പറഞ്ഞു വരുന്നത് ..?രേഷ്മ തിരക്കി
സ്നേഹിച്ച പുരുഷനെ ചതിക്കാൻ കഴിയാത്ത വെറും നാട്ടും പുറത്തു കാരി പെണ്ണ് ..വിഡ്ഡി അവൾക്കെന്തു സംഭവിച്ചാലും ഞാൻ അവളെ സ്വീകരിക്കുമായിരുന്നു കാരണം എനിക്കവളെ അത്രയേറെ ഇഷ്ടമായിരുന്നു...
എന്തു സംഭവിച്ചെന്നാ സാറെ..,?
പറയാം...അന്നു ഞങ്ങളുടെ കോളേജിൽ നിന്നും ഒരു ടൂറു പ്ലാൻ ചെയ്തു വന്നതേ ഈ ഗ്രാമത്തിലേക്കായിരുന്നു
എല്ലാരിലും വളരെ ഉത്സാഹമായിരുന്നു മീരയാണേൽ വളരെ സന്തോഷത്തിലും
പകലെല്ലാം കാഴ്ചകൾ കണ്ടു രാത്രിയിൽ തങ്ങിയിരുന്നത് ഇവിടുത്തേ സ്ക്കൂളിൽ
അടച്ചുറപ്പുള്ള നല്ല റൂമുകൾ ഞങ്ങൾ സുഹൃത്തുക്കളെല്ലാം തങ്ങിയിരുന്നത് ഒരു റൂമിലായിരുന്നു .പരസ്പരം വിശ്വാസത്താൽ ആണുങ്ങളെന്നോ പെണ്ണുങ്ങളെന്നോ ഞങ്ങൾ നോക്കിയില്ല ,
സ്ത്രീകൾക്കു പ്രത്യേക റൂം ഉണ്ടായിട്ടും ഞങ്ങളുടെ ഫ്രൺഷിപ്പറിയാവുന്ന കൊണ്ടും മീരയിലുള്ള സ്നേഹം കൊണ്ടും മീരയുടെർആവിശ്യ പ്രകാരം മാനേജുമെന്റു ഞങ്ങൾ ഒന്നിച്ചു റൂമിൽ പാർട്ടി നടത്താൻ അനുവദിച്ചു
എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആഹാരമൊക്കെ വിളമ്പിയപ്പോൾ എന്തോ ഒരു സർപ്രൈയിസ് ഉണ്ടന്നും ഊണുകഴിഞ്ഞ് പറയാവന്നും മാർട്ടിൻ പറഞ്ഞു
എല്ലാവർക്കും അവനെന്തു സസ്പെൻസാ കരുതിയിരിക്കുന്നത് എന്നു അറിയാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു

തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo