Slider

എനിക്ക് പ്രണയമാണ്.....

0
എനിക്ക് പ്രണയമാണ്.....
~ ~ ~ ~ ~ ~ ~ ~ ~ ~ ~
എനിക്ക് പ്രണയമാണ്....,
ബാല്യത്തിനോട്...!
മണ്ണു കൊണ്ട് ചോറും
പുളിയില കൊണ്ട്
കറിയുമുണ്ടാക്കിക്കളിച്ചയാ-
നിഷ്ക്കളങ്ക ബാല്യത്തിനോട്...!
എനിക്ക് പ്രണയമാണ്..,
കാടിനോട്..!
കലപില ശബ്ദമുയർത്തും
കാട്ടു പക്ഷിയോട്...!
കളകളനാദത്തിൽ ഒഴുകുമാ
കാട്ടരുവിയോട്...!
എനിക്ക് പ്രണയമാണ്...,
മഴത്തുള്ളിയോട്...!
ചില്ലം ചില്ലം ഇലകളിൽ
തട്ടിത്തെറിക്കുമാ
മഴത്തുള്ളിയോട്..!
എനിക്ക് പ്രണയമാണ്..,
അക്ഷരങ്ങളോട്..!
ഏകാന്തതയിലെൻ
കൂട്ടായിടും
അക്ഷരമാലയോട്...!
അക്ഷരമാലയാൽ
കോർത്തിണക്കിയ
കവിതയോട്..!
എന്നിലേക്കു ഞാനൊതുങ്ങി,
മൗനവാത്മീകത്തിലമരുമ്പോൾ,
വാചാലമായെൻ
തൂലികത്തുമ്പിൽ,
വിരിയുമാ
കവിതയോട്...!
Ambika Menon,
22/3/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo