Slider

നോവൽ🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 16

0
നോവൽ🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 16
പ്രകാശ് പതിയെ കണ്ണുകൾ തുറന്നു.ചുറ്റിനും കുറ്റാ കൂരിരുട്ട് .ശരീരമാസകം നല്ല വേദന തോന്നി അവന് .
നിലാവിന്റെ നീലിമയിൽ തപ്പിതടഞ്ഞവൻ എഴുന്നേറ്റിരുന്നു
മനംമയക്കുന്ന ഇലഞ്ഞിപ്പൂ മണം കാറ്റിൽ
കാറ്റിന്റെ ലാളനയും ആ നല്ല സുഗന്ധത്തിലും അവനാ വേദന മറന്നെഴുന്നേൽക്കാൻ കൈകൾ നിലത്തു കുത്തി ഉയർന്നു
എന്തോ ഒരു ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി അതെന്തെന്നറിയാൻ അവൻ കാതുകൾ കൂർപ്പിച്ചു
ആ ശബ്ദം അതേതോ ജീവി മുരളും പോലെ
അവൻ ചുറ്റുമൊന്നു തിരിഞ്ഞു നോക്കി .പച്ചില പടർപ്പുകൾക്കിടയിൽ രണ്ടു നീല കണ്ണുകൾ അതെന്തെന്നു വ്യക്തമാകുന്നില്ല
എന്തായിരിക്കുമത് .എന്തു തന്നെ ആയാലും.അതിന്റെ ആ നോട്ടം അവനിൽ എന്തെന്നില്ലാത്ത ഭയമുണ്ടാക്കി
അവന്റെ കൈകൾ നിലത്തെന്തോ തേടുകയായിരുന്നു
മനസ്സിനാശ്വാസമായി എന്തോ ഒന്നു അവന്റെ കൈകളിൽ തടഞ്ഞു.അതൊരു കരിങ്കൽ കഷ്ണമായിരുന്നു
അതെടുത്തവൻ ആ കണ്ണുകൾ കണ്ട ഭാഗത്തേക്കു സർവ്വ ശക്തിയുമെടുത്തെറിഞ്ഞു
അവന്റെ ഉള്ളെന്നു ഞെട്ടി ആ ജീവി ചലിക്കുന്നില്ല...,
അവൻ വീണ്ടും കല്ലുകൾ പരതുന്നതിനിടയിൽ കണ്ടു
അതു പച്ചിലചാർത്തുകൾക്കിടയിൽ നിന്നിറങ്ങി അത് തനിക്കെതിരെ വരുന്നു
അതേ...കാറിൽ കണ്ട അതേ നായ.അതൊരു വല്ലാത്ത ശബ്ദം പുറപ്പെടുവിച്ചു..
നാശം പോ...,,എന്നും പറഞ്ഞവൻ കൈയ്യിൽ കിട്ടിയ കല്ലെടുത്തു വീണ്ടും എറിഞ്ഞു
ഇപ്പോളതിനെ കാണാനില്ല .അതെങ്ങോട്ടു പോയന്നൂടി കണ്ടതില്ല.
പ്രകാശിന്റെ മനസൊന്നു തണുത്തു അവൻ പതിയെ എഴുന്നേറ്റു
അവൻ തന്റെ ഡ്രസ്സിലെ അഴുക്കു കൈകളാൽ തട്ടി കളഞ്ഞു കൊണ്ടിരിക്കുമ്പോൾ എന്തെന്നില്ലാത്ത നാറ്റം
ഹാ...എവിടുന്നാ..എന്തൊരു നാറ്റം മനസ്സിൽ പറഞ്ഞവൻ മൂക്കു പൊത്തി
പിന്നിലുള്ള പ്രകാശത്താൽ അവിടാണു റോഡന്നവൻ ഊഹിച്ചു
അങ്ങോട്ടു പോകാൻ തിരിഞ്ഞ അവൻ ഞെട്ടിയതു പെട്ടന്നാണ്
ഒരു വിചിത്ര രൂപം ഇതിത്രയും നേരം തന്റെ പിന്നിലുണ്ടായിരുന്നോ..?!!!!!
മാംസങ്ങൾ അഴുകി ഒലിച്ചു .അസ്തികൂടം തെളിഞ്ഞിരിക്കുന്നെങ്കിലും ഞരമ്പുകൾ തെളിഞ്ഞു നേരാം വണ്ണം പ്രവർത്തിക്കുന്ന പോലെ സ്പന്ദിച്ചു കൊണ്ടിരിക്കുന്നു..
ഞെട്ടലിൽ നിന്നും ഉണർന്ന അവൻ അലറി വിളിച്ചു കൊണ്ടോടി
ആ ഭീകര സത്വം ഉറക്കെ ചിരിച്ചു കൊണ്ടു തന്റെ പിന്നാലെ പിൻ തുടരുന്നു
ശ്വാസം നിലക്കുന്ന പോലവനു തോന്നി നന്നായി അണക്കുന്നു
ഇനി ഒരു ചുവടു കൂടി തനിക്കു വെക്കാനാവില്ലന്നവൻ തിരിച്ചറിഞ്ഞു
വെപ്രാളത്തിൽ തറയിൽ മുകളിലേക്കു തള്ളി നിന്ന ഏതോ കല്ലിൽ കാൽ തട്ടി അവൻ വീണു
ആ ഭീകര സത്വം തന്റെ അരികിൽ അതിന്റെ കണ്ണുകളിലൂടെ രക്തം ഊർന്നിറകുന്നു
പെട്ടന്നാണതു മാധവന്റെ രൂപമായി മാറിയത്
മാധവാ..,എന്നെ കൊല്ലല്ലേ..!!ഞാനെന്നും ചെയ്തിട്ടില്ല...അവനലറി കരഞ്ഞു കൊണ്ടു പറഞ്ഞു...
പ്ലീസ് മാധവാ...എല്ലാം അവനാ...നിവൃത്തി കേടു കൊണ്ടിതിർക്കാനായില്ല ..,എന്നെ വെറുതേ വിടു..,,പ്ലീസ് മാധവാ..,
അയാൾ അലറിക്കരയുകയായിരുന്നു
മാധവനായാളുടെ തൊട്ടരികിലിരുന്നു.പിന്നിൽ നിന്നും വലിയൊരു കരിങ്കല്ലു നിഷ്പ്രയാസം ഇരുന്നു കൊണ്ടെടുത്തു അവന്റെ മുഖത്തിനു നേരെ ആഞ്ഞൊരു വീശ് ..,
അപ്പോഴും അവനലറി കരയുന്നുണ്ടായിരുന്നു..
മാധവാ ഞാനല്ല .എന്നെ കൊല്ലരുത് പ്ലീസ് .,,,,
ഈ ശപി ഒച്ച വെച്ചാളെ കൂട്ടുമല്ലോ..,നാശം പിടക്കാൻ എന്നും പറഞ്ഞു ജോയി കൈയ്യിലിരുന്ന വെള്ളക്കുപ്പിയിലെ വെള്ളം മുഴുവനവന്റെ മുഖത്തേക്കൊഴിച്ചു...
ഒരു ഞെട്ടലോടെ പ്രകാശ് ഉണർന്നു..,
അപ്പോൾ താൻ കണ്ടതു സ്വപ്നമായിരുന്നോ..,
അവൻ തന്റെ ചുറ്റിനും കണ്ണുകളോടിച്ചു
ഏതാടാ ശപി മാധവൻ..ഈ പാതിരാക്കു കൂവി വിളിച്ചു ഞങ്ങളെക്കൂടി നീ പേടിപ്പിക്കുമല്ലോ...
ജോയിയുടെ വാക്കുകൾ കേട്ടവൻ അവന്റെ മുഖത്തേക്കു നോക്കി
ഞാനെവിടയാ..,
സ്വർഗ്ഗത്തിലാടാ..,ഞങ്ങളെല്ലാം മാലാഖമാരും ലീന ചിരിയടക്കിക്കൊണ്ടു പറഞ്ഞു
അവളുടെ മുഖം അവൻ ഇരുട്ടിലും തിരിച്ചറിഞ്ഞു
ലീന നീ...,
അതൊക്കെ ഒരു കഥയാ ഇഷ്ടാ...നീയൊന്നെഴുന്നേറ്റേ എല്ലാം വിശദമായി പറയാം
അല്ലടാ..,പ്രകാശേ ഇന്നലെ നല്ല തീറു കീറായിരുന്നല്ലേ.,എന്റെ കൈ രാശിയുള്ളതാണന്നു മനസ്സിലായില്ലേ.,
കുടിക്കയേ ചെയ്യാത്ത നീ കുടിച്ചു ലക്കു കെട്ടു ഒരു കുഴപ്പവും ഇല്ലാത്ത റോഡിൽ എങ്ങനെ മറിച്ചിട്ടാ കാറു ഈ കോലത്തിൽ ..,മാർട്ടിന്റെ ഡയലോഗു കേട്ടവൻ അവനെ തിരിഞ്ഞു നോക്കി
അല്ല ഇതെവിടാ..,നിങ്ങളൊക്കെ ഇവിടെ...
നേരം വെളുത്തിട്ടു പറഞ്ഞാൽ പോരെ സഹോ..,,
ഇതു ഭഗവതിക്കാവു പോലെയുണ്ടല്ലോ...,
പോലല്ലടാ.,,ഭഗവതിക്കാവു തന്നെ എന്തായാലും നീ വന്നതു നന്നായി പകൽ സമയം നിന്നേക്കൊണ്ടു ഞങ്ങൾക്കു ചില പ്രയോജനങ്ങളുണ്ട്
തത്ക്കാലം നീ ഇവിടിരി ഞങ്ങൾക്കു ചെറിയ ജോലിയുണ്ടേ അതിനിറങ്ങിയപ്പോളാ,.നിന്റെ അപകടം കണ്ടത്
വല്ല കോളും ഒക്കും മെന്നു വിചാരിച്ചു നോക്കിയപ്പഴാ നീ...
ശരിയെന്നാൽ പകൽ കാണാം..ഇന്നൊരു ദിവസം കൂട്ടിനു മഹേഷ് നിന്റെ കൂടെ നിൽക്കും വല്ല്യ കുഴപ്പം ഒന്നും ഉണ്ടാകാഞ്ഞതു ഭാഗ്യം വരട്ടേടാ..,എന്നു പറഞ്ഞ് മാർട്ടിനിറങ്ങി കൂടെ ലീനയും ജോയിയും രേഷ്മയും പോകുന്നതും നോക്കിയവൻ ആ കളിത്തട്ടിലിരുന്നു
തിരുഞ്ഞു നോക്കിയപ്പോൾ മഹേഷ് മറ്റൊരു കളിത്തട്ടിൽ പോയി പുതച്ചു മൂടി കിടക്കാൻ തയ്യാറെടുക്കുന്നു
അവൻ പതിയെ എഴുന്നേറ്റു ..നിലാവിന്റെ വെട്ടത്തിൽ അമ്പലക്കുളം കണ്ടു
അങ്ങോട്ടു പതിയെ നടന്നു.പടവുകളിറങ്ങി ചെറുതായൊന്നു മുഖം കഴുകി..
പെട്ടന്നു മുകളിൽ കണ്ട സ്ത്രീ രൂപം കണ്ടു പ്രകാശ് ഒന്നു ഞെട്ടി
ആ.,,നീയായിരുന്നോ?...എന്തേ അവരുടെ കൂടെ പോയിട്ടു തിരിച്ചു വന്നേ...
മനസ്സിവിടായി പോയോണ്ടു.ഇവിടൊരു മനുഷ്യൻ അപകടം പറ്റി വന്നിരിക്കുന്നു .കൂട്ടിനിരിത്തിയ ആൾ നല്ല ഉറക്കക്കൊതിയനും കിടന്നുറങ്ങുകയേ ഉള്ളൂന്നറിയാം...അതാ ഞാൻ അവരോടു പറഞ്ഞു തിരിച്ചിങ്ങു പോന്നു
അല്ല നിന്റെ പേരെന്താ.,,,?
രേഷ്മാ.,,ഇവരുടെ കൂടെ പുതിയതായി ജോലിക്കു ചേർന്നതാ...
അല്ല ഈ മാർട്ടിനൊക്കെ ഇവിടെന്താ..ജോലി അതും രാത്രിയിൽ...
എല്ലാ ബിസിനസും തകർന്നപ്പോൾ പുതിയ ഉപായം പണമുണ്ടാക്കുന്ന മുതലാളിമാരെ തകർത്ത് പണക്കാരാവുന്നു..കൂട്ടിനു യക്ഷിയും പ്രേതവുമൊക്കെ...
അതു കേട്ടതും അവനൊന്നു ഞെട്ടി....
നിനക്കു ഭയമൊന്നും ഇല്ലേ..?
ആ കൊള്ളാം എന്നേക്കാട്ടിൽ വലിയ യക്ഷി ഇവിടെങ്ങും കാണുമെന്നു തോന്നുന്നില്ല അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു
അവളുടെ മനം മയക്കുന്ന ചിരി അവനറിയാതെ ആസ്വതിച്ചു പോയോ എന്നൊരു സംശയം
തന്റെ മുഖത്തു നോക്കി വാ..പൊളിച്ചു നിൽക്കണ പ്രകാശനോടവൾ പറഞ്ഞു
വല്ല ഈച്ചയും കയറിപ്പോകും മാഷേ വായിങ്ങനെ പൊളിച്ചോണ്ടു നിന്നാൽ..സാറു കേറിവാ...നല്ല തണുത്തകാറ്റടിക്കുന്നതു അറിയുന്നില്ലേ..
ശരിയാണു നല്ല തണുത്തകാറ്റുണ്ട് ..എന്നും പറഞ്ഞവൻ പടവുകൾ കയറി അവളുടെ അടുത്തെത്തി...
എന്നാൽ പോകാം...?
ആയിക്കോട്ടെ എന്നും പറഞ്ഞവൾ മുന്നേ നടന്നു
അവളുടെ നടപ്പിന്റെ ഒരഴക് അവൻ മനസ്സിലോർത്തു
മുന്താണി മാടിക്കുത്തിയ വിടവിലൂടവളുടെ ഏണിന്റെ ചന്തം എടുത്തറിയുന്നുണ്ടായിരുന്നു
അല്ല സാർ വിവാഹം കഴിച്ചതാണോ...?രേഷ്മയുടെ ചോദ്യം കേട്ടവനൊന്നു ഞെട്ടി
ഏയ് ഇല്ല.,
അതെന്താ.,മാഷേ സ്ത്രീ വിധ്വേഷിയാണോ..?
അങ്ങനൊന്നും ഇല്ല.,,നടന്നില്ല വേറെന്താ പറയുക...
സാറിനെന്നേ ഇഷ്ടമായോ...?
ഈ കണ്ട കുറച്ചു സമയം കൊണ്ടോ..?
ഇഷ്ടം തോന്നാൻ ഒരു നിമിഷം മതി മാഷേ.,എനിക്കിപ്പോൾ മാഷിനോടുണ്ടായ പോലെ
ചുമ്മാ അളക്കാതെ കൊച്ചേ..,ജീവിച്ചു പൊയ്ക്കോട്ടെ..,,
ഇളക്കിയതൊന്നും അല്ല കേട്ടോ..,എനിക്ക് സത്യമായും ഇഷ്ടമായി അതും പറഞ്ഞു കുണുങ്ങി ചിരിച്ചവൾ ഒാടി
ദേ...നിക്കന്നേ.,,ഞാനും വരുന്നെന്ന്
അവളുടെ പുറകേ അവനോടി...അതും പറഞ്ഞ്
കളിത്തട്ടിനടുത്തു ചെന്നാണവൾ നിന്നത് .പുറകേ പ്രകാശും ഒാടിയെത്തി
കളിത്തട്ടിനടുത്തു ചെന്ന അവൾ ചോദിച്ചു മാഷെവിടാ കിടക്കണെ ..?
അവൻ അടുത്തുള്ള കളിത്തട്ടിൽ വിരൽ ചൂണ്ടി പറഞ്ഞു
ദേ.,,ഇവിടെ കിടന്നോളാം.,
എന്നും പറഞ്ഞവൻ അവിടെ പോയ് ഇരുന്നു.അവന്റെ അടുത്തായി അവൾ വന്നിരിന്നു
ഇന്നു മാഷിന്റെ കൂടെയാ ഞാനും കിടക്കുന്നേ...
ദേ...ഒന്നു പോയേ..തമാശിക്കാതെ
അടുത്തു വന്നിരുന്നവളുടെ പുറകിൽ പിടിച്ചു തള്ളി മനസ്സില്ലാ മനസ്സോടവൻ പറഞ്ഞു
വേണ്ടങ്കിൽ വേണ്ട എന്നും പറഞ്ഞവൾ മറ്റെരു കളിത്തട്ടിലേക്കു നടന്നകലുന്നതും നോക്കിയവൻ ഇരുന്നു
അവളുടെ കിടപ്പും നോക്കി കുറേ സമയം നോക്കിയിരുന്നവൻ .ശേഷം പതിയെ കിടന്നുറങ്ങി
******************************************
ചുവന്ന പട്ടിട്ട പീഠത്തിൻ മുൻപിൽ തീർത്ത യക്ഷിക്കളത്തിനു ചുറ്റും കമ്പിൽ തുണി ചുറ്റി എണ്ണയിൽ മുക്കിയ പന്തങ്ങളെരിയുന്നു.
വാഴപ്പിണ്ടിയിൽ തീർത്ത തൂണിൽ ചുടു ചോര ഒലിച്ചിറങ്ങുന്നു അതിനു കീഴേ തലയും ഉടലും വേറിട്ടു കിടക്കുന്ന കരീം പൂച്ച
കളത്തിനുള്ളിൽ എരിയുന്ന അനവധി മൺ ചിരാതുകൾ...
തോർത്തു മുണ്ടു പിരിച്ചു ബ്രാഹ്മണർ ഇടും പോലെ പൂണൂലായി ധരിച്ചു ..കരീം പടത്തിലിരുന്നു വലം കൈയ്യിലെ തള്ളവിരൽ മടക്കി ചൂണ്ടുവിരലാൽ മൂക്കിന്റെ ഒരു ദ്വാരം പൊത്തി ഉള്ളിലേക്കു ശ്വാസം വലിച്ചു പിടിച്ച്
മാധവനുറക്കെ മന്ത്രം ചൊല്ലി
ഖോരയ ഖോരയ ബന്ധയ ബന്ധയ ഘാതയ ഘാതയ ഹും ഹട് സ്വാഹാ..,,
അയാൾ ആ മന്ത്രം ആവർത്തിച്ചു കൊണ്ടു
മഞ്ഞളും ചുണ്ണാമ്പും കലർത്തി തയ്യാർ ചെയ്ത ഗുരുതി ഉരളിയിൽ നിന്നും രണ്ടു കൈയ്യും നീട്ടി കോരിയെടുത്തു
മുൻപിൽ തയ്യാർ ചെയ്തു വെച്ചിരുന്ന പ്ലാം പലകയിൽ തയ്യാർ ചെയ്തു വെച്ചിരുന്ന ആൾ രൂപത്തിലേക്കൊഴിച്ചു
അയാളുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത വൈരാഗ്യം ജ്വലിച്ചു നിന്നു
ശേഷമയാൾ അരുകിലിരുന്ന മുള്ളാണികളോരോന്നുമെടുത്ത് ഒരു നാരങ്ങയിൽ തറക്കാൻ തുടങ്ങി
പട ഹട ഹും ഹട് ക്ലീം സർപ്പ ഹോര ഹോര മർദ്ധിനി പ്രത്യക്ഷ പ്രസീത...,
അയാളുടെ മന്ത്ര ജപങ്ങളിൽ കാറ്റു പോലും നിശബ്ദമായി ഭയന്നെന്ന വണ്ണം
ആരും എത്തിപ്പെടാത്ത ആ ഗുഹയിൽ അയാൾ ഘോര മന്ത്രങ്ങളിലൂടെ ആരെയോ ബന്ധിച്ചു ഇല്ലായ്മ ചെയ്യാനുള്ള പുറപ്പാടിലായിരുന്നു
പെട്ടന്നു പിന്നിലൊരു ചിലങ്ക ശബ്ദം കേട്ടു
വരണം മുന്നിൽ തെളിയണം...മീര...എനിക്കു നിന്നോടു പറയുവാനുണ്ട് ചിലത് .,അയാൾ തെല്ലും ഭയമില്ലാതെ ഉറക്കെ പറഞ്ഞു
മുന്നിൽ അരി നിറച്ച തളിയയിലിരുന്ന എരിക്കിൻ പൂവൊന്നനങ്ങി
മാധവന്റെ മുഖത്തു പുഞ്ചിരി വിരിഞ്ഞു
മീര നീ പറഞ്ഞ പോലെ ഞാൻ അവരെയെല്ലാം പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഭഗവതിക്കാവിലെത്തിച്ചു...ഇനിയീ പൊന്നാങ്ങള നിനക്കായ് അവരെ തീർത്തു തരാം.,,,
പെട്ടന്നയാൾ കണ്ടു എരിക്കിൻ പൂവിനാൽ അവളെന്തോ എഴുതാൻ ശ്രമിക്കുന്നു
അയാൾ അതു വായിക്കാൻ ശ്രമിച്ചു
ധൃതി കൂട്ടണ്ട പറയും പോലെ സമയാ സമയം വേണ്ട കാര്യങ്ങൾ ഞാൻ പറയാം അതു മാത്രം ചെയ്യുക.ഇപ്പോൾ മരണത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന രാമകൈമളിനെ രക്ഷിക്കുക സാധ്യമല്ലങ്കിൽ നീ കൂടുമാറൽ വിദ്യയിലൂടെ അതിലുണരുക താമസം ഒട്ടും പാടില്ല
അയാൾ ഒന്നാലോചിച്ച ശേഷം അരയിലിരുന്ന സാളഗ്രാമം എന്ന കല്ലേടുത്തു മുകളിലേക്കെറിഞ്ഞു .അതു വീണ കോണു നോക്കി
മീര അയാൾ മരിച്ചു കഴിഞ്ഞു..ഞാൻ ഉടനെ പരകായ പ്രവേശനത്തിനായുള്ള പൂജകൾ തുടങ്ങയാണു ..ആ സമയം ആരുടേയും സാനിധ്യം ഈ ഗുഹയിലുണ്ടാകാതെ എന്നെ കാക്കണ്ടതു നീ മാത്രമാണ് മറക്കണ്ട...
എന്നും പറഞ്ഞയാൾ തെക്കു ദിശയിലെ കാട്ടരുവിക്കരയിലേക്കു നടന്നു
*****************************************
എടാ..,,,പ്രകാശ ഒന്നെഴുന്നേറ്റേ..,
മാർട്ടിന്റെ വിളികേട്ടാണു പ്രകാശനുണർന്നത്
എന്താടാ....?
എടാ ഇന്നലെ തെക്കേ മനയിലാ ഞങ്ങൾ കയറിയത് ..,കൈയ്യബദ്ധം പറ്റി ആ രാമകൈമൾ തീർന്നു.
വലിയ ആൾക്കൂട്ടമൊക്കെ ആയിട്ടുണ്ടാവും
പെട്ടന്നാരും തിരിച്ചറിയാത്ത രീതിയിൽ ഒരുങ്ങി വരുന്നേൽ വാ..,ഞങ്ങളവിടം വരെ എന്തായാലും പോകുകയാ..നീ വരുന്നേൽ വാ.,
അവർ ധൃതിയിൽ നാടോടികളെ പോലെ വേഷം മാറി പോകുവാനിറങ്ങി
എടാ ഞാനും വരുന്നു പ്രകാശൻ വിളിച്ചു പറഞ്ഞു
ഒന്നു വാ മച്ചാനേ...അവിടുത്തേ വിശേഷമറിഞ്ഞിട്ടു വേണം ഇന്നത്തെ പരുപാടി പ്ലാൻ ചെയ്യാൻ
***********************************
അവർ തെക്കേ മനയിലെത്തി .രാമ കൈമളുടെ ജഡം ദഹിപ്പിക്കാനായി ചിതയിൽ വെച്ചു.
ആൺ മക്കളില്ലാത്തതിനാൽ ഹിമയാണു കർമ്മങ്ങൾ ചെയ്യുന്നത് .
കുളിച്ചീറനായി മൺകുടത്തിൽ വെള്ളവുമായി അവൾ ചിതക്കു വലം വെച്ചു
തൂമ്പമേൽ പുറകോട്ടിട്ടു കലമുടച്ചു ശേഷം ഒാലകെട്ടിൽ കൊളുത്തിയ തീ
മാം വിറകാൽ പൊതിഞ്ഞ രാമകൈമളുടെ ശരീരം ദഹിപ്പിക്കുന്നതിനായി ഒരുക്കിയ ചിതയിലേക്കു വെച്ചു
പെട്ടന്നാണു എല്ലാവരും കാൺകെ അതു സംഭവിച്ചത്
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo