'ഒരു കൂട് ബീഡീം,
ഒരു തീപ്പട്ടീം..
ബാക്കി ഇരുപത് പൈസക്ക്
നീ മുട്ടായി വേടിച്ചോ..!..'..
മുത്തശ്ശന്റെ കൈയ്യിൽ നിന്നും വാവ പൈസ വാങി കീശയിലിട്ടു.
ഒരു തീപ്പട്ടീം..
ബാക്കി ഇരുപത് പൈസക്ക്
നീ മുട്ടായി വേടിച്ചോ..!..'..
മുത്തശ്ശന്റെ കൈയ്യിൽ നിന്നും വാവ പൈസ വാങി കീശയിലിട്ടു.
സ്റ്റാർട്ട് ടയർ വണ്ടി,
മരച്ചീനിക്കമ്പിന്റെ
വി ആകൃതിയിലുള്ള ചീകിയൊരുക്കിയ ശിഖരം.
ബ് ..ർ.ർ..ർ.....ർ....!
ബ്..ർ..ർ..ർ..ർ...!
വാവ പറന്നു.
മരച്ചീനിക്കമ്പിന്റെ
വി ആകൃതിയിലുള്ള ചീകിയൊരുക്കിയ ശിഖരം.
ബ് ..ർ.ർ..ർ.....ർ....!
ബ്..ർ..ർ..ർ..ർ...!
വാവ പറന്നു.
ടയർ ഉരഞ്ഞ ശബ്ദം കേട്ടില്ലേ,
വണ്ടി കടയിൽ പോയി തിരിച്ച് വന്ന്
ബ്രേക്കിട്ടതാ..
'അപ്പൂപ്പാ,..തീപ്പെട്ടി തീർന്നോയി
ഞാനാ പൈസക്കും മുട്ടായി വാങി...'
പറഞ്ഞതും വാവ ഓടി.
വണ്ടി കടയിൽ പോയി തിരിച്ച് വന്ന്
ബ്രേക്കിട്ടതാ..
'അപ്പൂപ്പാ,..തീപ്പെട്ടി തീർന്നോയി
ഞാനാ പൈസക്കും മുട്ടായി വാങി...'
പറഞ്ഞതും വാവ ഓടി.
"പ്ഫാ..."
മുത്തശ്ശൻ വടിയോങി.
മുത്തശ്ശൻ വടിയോങി.
ചുണ്ടോരത്തൂടി ഒലിച്ച
മുട്ടായിതേൻ നാവ് നീട്ടി വടിച്ചകത്താക്കി വാവ അടുക്കളയിലേയ്ക്ക്...
'ഡാ വാവേ...അടുപ്പില് ആ
ചൂട്ടൊന്ന് നീക്കി വച്ചേടാ...'
മുട്ടായിതേൻ നാവ് നീട്ടി വടിച്ചകത്താക്കി വാവ അടുക്കളയിലേയ്ക്ക്...
'ഡാ വാവേ...അടുപ്പില് ആ
ചൂട്ടൊന്ന് നീക്കി വച്ചേടാ...'
'എനിക്ക് വയ്യ..
ന്റെ കൈ പൊള്ളും..'
ന്റെ കൈ പൊള്ളും..'
അമ്മയെഴുന്നേറ്റതും
തേങ ചുരണ്ടിയിട്ട പാത്രത്തിൽ
ഒരു കൈ മുറുക്കം..!
'ഡ ..ചെക്കാ...
നീയിങ് വായേ...
അപ്രത്തൂന്ന് കടം വാങിയ തേങയാ..ങ്ങ്ഹാ..'
*
'യ്യോ...ഓടി വായേ
വാവ മരത്തീന്ന് വീണേ'
തേങ ചുരണ്ടിയിട്ട പാത്രത്തിൽ
ഒരു കൈ മുറുക്കം..!
'ഡ ..ചെക്കാ...
നീയിങ് വായേ...
അപ്രത്തൂന്ന് കടം വാങിയ തേങയാ..ങ്ങ്ഹാ..'
*
'യ്യോ...ഓടി വായേ
വാവ മരത്തീന്ന് വീണേ'
രമണീടെ നിലവിളിയല്ലേ...?!!
'യ്യോ... വാവേ....'..
കമല ഓടി.
ചെന്നതും നിക്കറിലെ പൊടി പാറിച്ചു കൊണ്ടൊരടി..
'എന്തിനാഡാ നീ മരത്തേ
വലിഞ്ഞ് കേറീത്...ഡാ..എന്തിനാന്ന്..'
'യ്യോ... വാവേ....'..
കമല ഓടി.
ചെന്നതും നിക്കറിലെ പൊടി പാറിച്ചു കൊണ്ടൊരടി..
'എന്തിനാഡാ നീ മരത്തേ
വലിഞ്ഞ് കേറീത്...ഡാ..എന്തിനാന്ന്..'
'ഞാൻ വയണേല പറിക്കാൻ കേറീതാ,
നിക്കിന്ന് കുമ്പിളപ്പം വേണം..'
വാവ വിതുമ്പി.
നിക്കിന്ന് കുമ്പിളപ്പം വേണം..'
വാവ വിതുമ്പി.
'ഈ ചെക്കനെ കൊണ്ട് തോറ്റൂല്ലോ..'
കമല തലയിൽ കൈ വച്ചു.
കമല തലയിൽ കൈ വച്ചു.
'ഒന്നും പറ്റീലേച്ചീ,
നെറ്റീലെ തൊലി പോയതേള്ളൂ..
ചേച്ചിയീ എലേം കൊണ്ടോ...
വാവ വീണ് പറിച്ച എലയല്ലേ,..അവനിന്ന് കുമ്പിളപ്പം ഒണ്ടാക്കിക്കൊട്..'.
രമണി ചിരിച്ചു കൊണ്ട് പറഞ്ഞു.
*
'അമ്മേ....മ്മേ....'
നെറ്റീലെ തൊലി പോയതേള്ളൂ..
ചേച്ചിയീ എലേം കൊണ്ടോ...
വാവ വീണ് പറിച്ച എലയല്ലേ,..അവനിന്ന് കുമ്പിളപ്പം ഒണ്ടാക്കിക്കൊട്..'.
രമണി ചിരിച്ചു കൊണ്ട് പറഞ്ഞു.
*
'അമ്മേ....മ്മേ....'
'എന്താഡാ'
'എനിക്ക് തണുക്കുന്ന്..'
'അമ്മയെ കെട്ടിപ്പിടിച്ചോ...
യ്യോ...പൊള്ളുന്നല്ലോ...
കമല ചാടിയെഴുന്നേറ്റു.
"...മരത്തീന്ന് വീണ് പേടിച്ചില്ലേ,
അതിന്റെ പനിയാ...
ഒന്നാത് കൈയ്യിൽ അഞ്ചിന്റെ പൈസയില്ല...ഓരോന്ന് വരുത്തി വയ്ക്കും ചെക്കൻ.."..
യ്യോ...പൊള്ളുന്നല്ലോ...
കമല ചാടിയെഴുന്നേറ്റു.
"...മരത്തീന്ന് വീണ് പേടിച്ചില്ലേ,
അതിന്റെ പനിയാ...
ഒന്നാത് കൈയ്യിൽ അഞ്ചിന്റെ പൈസയില്ല...ഓരോന്ന് വരുത്തി വയ്ക്കും ചെക്കൻ.."..
'തുണി നനച്ചിടമ്മേ..പോം..'
വാവ വിറച്ചു കൊണ്ട് പറഞ്ഞു.
വാവ വിറച്ചു കൊണ്ട് പറഞ്ഞു.
"മിണ്ടരുത് ചെക്കാ നീ.."
'എന്താഡീ..'
'വാവക്ക് പനിയാച്ഛാ..'
'നീയിങ് വാ ഞാൻ ഭസ്മം
ജപിച്ച് തരാം..'
മുത്തശ്ശൻ ചുമച്ച് കൊണ്ട് എഴുന്നേറ്റു.
ജപിച്ച് തരാം..'
മുത്തശ്ശൻ ചുമച്ച് കൊണ്ട് എഴുന്നേറ്റു.
'ഭസ്മം കുറച്ചവന്റെ നാവിൽ തേയ്ക്ക്...ഈ അമ്പത്പൈസ തലയ്ക്ക് ഉഴിഞ്ഞ് അവന്റെ തലയിണക്കീഴിൽ വയ്ക്ക്..
രാവിലെ പോവും പനി..'
രാവിലെ പോവും പനി..'
ഭസ്മം നാവിൽ തേക്കവേ
വാവ പറഞ്ഞു.
"അമ്മേ...എനിക്ക് കുമ്പിളപ്പം വേണം"
വാവ പറഞ്ഞു.
"അമ്മേ...എനിക്ക് കുമ്പിളപ്പം വേണം"
'കുമ്പിളപ്പം...അടങിക്കെട ചെക്കാ,
പനിയായിട്ടാ കുമ്പിളപ്പം..'
പനിയായിട്ടാ കുമ്പിളപ്പം..'
'ഒരെണ്ണം താമ്മേ...കൊതിയായിട്ടല്ലേ..
ലൈറ്റണക്കല്ലേ...മ്മേ...
നിക്ക് കുമ്പിളപ്പം വെണം..മ്മേ...'.
ലൈറ്റണക്കല്ലേ...മ്മേ...
നിക്ക് കുമ്പിളപ്പം വെണം..മ്മേ...'.
'ചെക്കാ ഒരു കിഴിക്ക് ഞാവച്ചു തരും'
കമല ലൈറ്റണച്ച് കിടന്നു.
കമല ലൈറ്റണച്ച് കിടന്നു.
'എന്തിനാഡീ അവനെ കരയിക്കണത്..അവനൊരു കുമ്പിളപ്പം കൊട്..'
മുത്തശ്ശനെ തേടി വീണ്ടും ചുമ വന്നു.
മുത്തശ്ശനെ തേടി വീണ്ടും ചുമ വന്നു.
'ങ്ഹാഹാ...അത്ര കൊള്ളൂലല്ല്..
രണ്ടെണ്ണം തിന്നില്ലേ...ഇനി രാവിലെ
തിന്നാ മതി..'
രണ്ടെണ്ണം തിന്നില്ലേ...ഇനി രാവിലെ
തിന്നാ മതി..'
തേങൽ...
'അമ്മേ....'...'മ്മേ'...കുമ്പിളപ്പം താമ്മേ...മ്മേ...
*
'ഇന്നീ ടയറീ തൊട്ടാ, ഒറപ്പായും
വാവേ ഞാനത് കത്തിക്കും..'
കമല സാരി ഞെറുവിട്ട് അരയിൽ തിരുകവേ പറഞ്ഞു.
'അമ്മേ....'...'മ്മേ'...കുമ്പിളപ്പം താമ്മേ...മ്മേ...
*
'ഇന്നീ ടയറീ തൊട്ടാ, ഒറപ്പായും
വാവേ ഞാനത് കത്തിക്കും..'
കമല സാരി ഞെറുവിട്ട് അരയിൽ തിരുകവേ പറഞ്ഞു.
'അതിനെനിക്ക് പനി പോയല്ല്..
ല്ലേ അപ്പൂപ്പാ'..
വാവ കുമ്പിളപ്പം തിന്നു കൊണ്ട് കസേരയിലിരുന്നു കാലാട്ടി.
ല്ലേ അപ്പൂപ്പാ'..
വാവ കുമ്പിളപ്പം തിന്നു കൊണ്ട് കസേരയിലിരുന്നു കാലാട്ടി.
'ഞാഞ്ചന്തേ പോണേച്ഛാ..
ഇവനീ ടയറെടുക്കണാന്ന് നോക്കിക്കോണേ...'
കമല സഞ്ചിയുമായി പുറത്തിറങാൻ തുടങി.
ഇവനീ ടയറെടുക്കണാന്ന് നോക്കിക്കോണേ...'
കമല സഞ്ചിയുമായി പുറത്തിറങാൻ തുടങി.
'നീയാ തലയ്ക്കുഴിഞ്ഞ
പൈസയെടുത്തോ...
പോണ വഴി വഞ്ചീലിട്....'
പൈസയെടുത്തോ...
പോണ വഴി വഞ്ചീലിട്....'
'....ശരിയാ..അത് മറന്നു.'
കമല തിരികെ മുറിയിലേയ്ക്ക് കയറി.
കമല തിരികെ മുറിയിലേയ്ക്ക് കയറി.
..എവിടെ...ഇവിടെങുമില്ല...!!
എടാ വാവേ...എന്തിയേഡാ
തലേണക്കീഴീരുന്ന പൈസ..?'
എടാ വാവേ...എന്തിയേഡാ
തലേണക്കീഴീരുന്ന പൈസ..?'
'അപ്പൂപ്പാ...
ദൈവത്തിന്റെ പൈസ
നമ്മളെടുത്താ ദൈവത്തിന് ദേഷ്യം വരോ..'..
വാവ പല്ലിളിച്ചു കൊണ്ട് ചോദിച്ചു.
ദൈവത്തിന്റെ പൈസ
നമ്മളെടുത്താ ദൈവത്തിന് ദേഷ്യം വരോ..'..
വാവ പല്ലിളിച്ചു കൊണ്ട് ചോദിച്ചു.
'ഹ...ഹ...ഹ...
എടിയേ..നീയിങ് പോരേ
നിന്റെ മോനത് മുട്ടായി വേടിച്ച്..'
എടിയേ..നീയിങ് പോരേ
നിന്റെ മോനത് മുട്ടായി വേടിച്ച്..'
'എന്റീശ്വരാ ...ഈ ചെക്കൻ
ഒള്ള പാപം മൊത്തം വരുത്തി വയ്ക്കാനായിട്ട്....
ഓടരുത്...നിക്കാൻ...ഡാ
ആഹാ....ഡാ നിക്കാൻ..വാവേ നിക്കാൻ..'
ഒള്ള പാപം മൊത്തം വരുത്തി വയ്ക്കാനായിട്ട്....
ഓടരുത്...നിക്കാൻ...ഡാ
ആഹാ....ഡാ നിക്കാൻ..വാവേ നിക്കാൻ..'
'നീ പനിച്ചചെക്കനെ ഓട്ടിക്കാതെ
ചന്തേ പോ.....
അല്ലേത്തന്നെ ദൈവത്തിനെന്തിനാ പൈസ... കുഞ്ഞുങളല്ലേ ദൈവങൾ..!'
മുത്തശ്ശൻ ബീഡിയുടെ കെട്ട് മുറുക്കി
ചുണ്ടിൽ വച്ചു.
ചന്തേ പോ.....
അല്ലേത്തന്നെ ദൈവത്തിനെന്തിനാ പൈസ... കുഞ്ഞുങളല്ലേ ദൈവങൾ..!'
മുത്തശ്ശൻ ബീഡിയുടെ കെട്ട് മുറുക്കി
ചുണ്ടിൽ വച്ചു.
"നീ അവന്റെ പൊറകേ ഓടിത്തോക്കാതെ ചന്തേ പോവാൻ നോക്ക്...അവനെ കിട്ടൂലാാ..."
****
****
Shyam varkala
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക