"'എനിക്ക് മരിക്കേണ്ട ആമീ....
അച്ഛനെയും അമ്മയെയും പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ ഞാൻ...
മരിക്കാനെനിക്ക് പേടിയാ..
..
അച്ഛനെയും അമ്മയെയും പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ ഞാൻ...
മരിക്കാനെനിക്ക് പേടിയാ..
..
പാതി വെന്ത ശരീരവുമായി ആശുപത്രി കിടക്കയിൽ വെച്ചവളെന്റെ കൈ പിടിച്ചങ്ങനെ പറഞ്ഞപ്പോൾ അത് കാണാൻ കഴിയാതെ ഞാൻ മുഖം തിരിച്ചു നിൽക്കുകയായിരുന്നു..
എന്റെ വിരലുകൾ അവളുടെ കൈക്കുള്ളിൽ നിന്നും വലിക്കുമ്പോൾ ഞാനാ മുഖത്തേക്കൊന്നെത്തി നോക്കി...
അല്ല.. അതെന്റെ ദേവുവല്ല... കണ്ണുകൾ രണ്ടും പുറത്തേക്കുന്തിയ ഒരു കറുത്തരൂപം..
നാവ് ചലനമറ്റത് പോലെ... കൈകാലുകൾക്ക് തളർച്ച... കണ്ടു നിൽക്കാൻ കഴിയാതെ ഞാനാ ആശുപത്രി വരാന്തയിൽ ബോധരഹിതയായപ്പോൾ
ഒരു സ്വപ്നമെന്നോണം ഞാൻ പോയത് വർഷങ്ങൾ പിന്നോട്ടായിരുന്നു
**************************
നാവ് ചലനമറ്റത് പോലെ... കൈകാലുകൾക്ക് തളർച്ച... കണ്ടു നിൽക്കാൻ കഴിയാതെ ഞാനാ ആശുപത്രി വരാന്തയിൽ ബോധരഹിതയായപ്പോൾ
ഒരു സ്വപ്നമെന്നോണം ഞാൻ പോയത് വർഷങ്ങൾ പിന്നോട്ടായിരുന്നു
**************************
പ്ലസ് ടു കഴിഞ്ഞ് തുടർപഠനത്തിന് കിട്ടിയ കോളേജ് അല്പം ദൂരെയായിരുന്നുവെങ്കിലും കൂട്ടിനു ദേവു കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ ഉമ്മിക്കുള്ളപോലെ എനിക്കുമതൊരു ആശ്വാസമായിരുന്നു... ഒരേ നാട്ടുകാർ... അതിലുപരി സുഖത്തിലും ദുഖത്തിലും എന്റെ കൂടെ നിൽക്കുന്ന സഹോദര തുല്യയായ കൂട്ടുകാരി..
ഒറ്റക്ക് ബസ് കയറാൻ പോലും പേടിയുള്ള എനിക്ക് അവളെപോലാരു തന്റേടിയുടെ കൂട്ട് അന്നും ഇന്നും എന്നും കരുത്ത് തന്നെയായിരുന്നു..
വീട്ടിലെ ഒറ്റമകളായി ഞാൻ ജനിച്ചപ്പോൾ അവൾ വീട്ടിലെ മൂന്നു മക്കളിൽ മൂത്തവൾ ആയിരുന്നു.. പേരുകേട്ട തറവാട്ടിലാണ് ജനനമെങ്കിലും അച്ഛൻ നാരായണേട്ടൻ കുറഞ്ഞതോതിൽ മാനസിക വൈകല്യമുള്ള ഒരാളായിരുന്നു .
ആരെയും ബുദ്ധിമുട്ടിക്കാതെ ചെറിയ ജോലിക്ക് പോയിരുന്നുവെങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അമ്മാവൻമാരും മറ്റുമായിയിരുന്നു.
വീട്ടിലെ ആൺകുട്ടി ആയിരുന്ന അവൾ നാട്ടിലും കോളേജിലും തന്റേടിയും പഠനത്തിലാകട്ടെ മറ്റെന്തു പ്രവർത്തനങ്ങളിലും അവളുടെതായ സ്ഥാനം കണ്ടെത്താൻ മറന്നില്ല..എന്തിലും ഉറച്ച തീരുമാനം... എവിടെയും തിളങ്ങി നിന്ന അവളെന്ന കൂട്ടുകാരി എനിക്കെന്നും അഭിമാനമായിരുന്നു.
അവളുടെ അമ്മ എന്റേതും എന്റെ ഉമ്മി അവളുടെതും ആയപ്പോഴാണ് ഞങ്ങളുടെ ആത്മബന്ധം കൂടുതൽ മനോഹരമായത്..
അന്ന് വെക്കേഷൻ കഴിഞ്ഞ് കോളേജ് തുറക്കുന്ന ദിവസമായിരുന്നു.. എനിക്ക് മുന്പേ അവൾ പോയെന്നു അമ്മ പറഞ്ഞപ്പോൾ അത്യാവശ്യമെന്തെങ്കിലും ഉണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്..
എന്നാൽ അടിക്കടിയുള്ള അവളുടെ അവധിയും എന്നെ കാണാതെയുള്ള ഫോൺ വിളികളും മറ്റും എന്നിൽ സംശയമുണ്ടാക്കി എന്ന് മാത്രമല്ല എന്തോ മറച്ചു വെക്കുന്നതിലൂടെ അവൾക്കെന്നിലുള്ള വിശ്വാസം നഷ്ടപെട്ടു എന്ന് പോലും ഞാൻ ഭയന്നു.
എന്നാൽ അടിക്കടിയുള്ള അവളുടെ അവധിയും എന്നെ കാണാതെയുള്ള ഫോൺ വിളികളും മറ്റും എന്നിൽ സംശയമുണ്ടാക്കി എന്ന് മാത്രമല്ല എന്തോ മറച്ചു വെക്കുന്നതിലൂടെ അവൾക്കെന്നിലുള്ള വിശ്വാസം നഷ്ടപെട്ടു എന്ന് പോലും ഞാൻ ഭയന്നു.
എന്തും വരട്ടെ മനസ്സിലുള്ള സംശയം പിറ്റേന്ന് രാവിലെ അവളോട് ചോദിക്കാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അവളുടെ മെസ്സേജ്
""നാളെ നേരത്തെ ഇറങ്ങണം. ഒരാളെ കാണാനുണ്ട് .. നീ പുഴക്കരയിൽ വന്ന് നിന്നാൽ മതി "'
""നാളെ നേരത്തെ ഇറങ്ങണം. ഒരാളെ കാണാനുണ്ട് .. നീ പുഴക്കരയിൽ വന്ന് നിന്നാൽ മതി "'
അന്നേ വരെ മുഖവുരകൾ കൂടാതെ സംസാരിച്ചിരുന്ന അവളങ്ങനെ പറഞ്ഞപ്പോൾ കാര്യം അല്പം ഗുരുതരമാണെന്ന് മനസ്സിലായി.
പിറ്റേന്ന് നേരത്തെ തന്നെ ഉമ്മയോട് യാത്ര പറഞ്ഞ് പുഴക്കരയിൽ ചെന്നപ്പോൾ എനിക്ക് മുന്പേ അവളെത്തിയിരുന്നു.. അവൾ മാത്രമല്ല കൂടെ അരുണും...ഒരേ നാട്ടുകാരനായ അവൻ സ്കൂളിൽ പഠിക്കുന്നത് മുതൽ ദേവൂനെ നോട്ടമിട്ടിരുന്നു.. ഒട്ടുംപ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടപ്പോൾ മിണ്ടാതെ നിന്ന എന്റെ നേർക്കൊരു ചോദ്യം
"'നിന്റെയീ കൂട്ടുകാരിയെ എനിക്ക് തരാവോ ആമീ..."'
ഒന്നും മനസ്സിലാവാതെയുള്ള എന്റെ നോട്ടം കണ്ടിട്ടാകണം ദേവു ഒരു വിശദീകരണത്തിനു തയ്യാറായത്...
"'ആമീ...നിനക്കറിയാവുന്നതല്ലേ അവനെന്നോടുള്ള താല്പര്യത്തെ കുറിച്ച്... ഇതുവരെ ഞാനത് കണ്ടില്ലാന്ന് നടിക്കുകയായിരുന്നു.. എന്നാൽ ഇത്രയും കാലമൊന്നും ആഗ്രഹിക്കാതെ അവനെന്നെ സ്നേഹിക്കുന്നുവെന്നറിഞ്ഞപ്പോൾ അവന്റെ പണമോ ജോലിയോ ജാതിയോ ഒന്നും നോക്കിയില്ല...
നീ പേടിക്കേണ്ട ആമീ... ഇനി പ്രണയം മത്തു പിടിപ്പിച്ചു അവന്റെ കൂടെ ഒളിച്ചോടിയൊന്നും ഞാൻ തയ്യാറാവില്ല... വീട്ടുകാരുടെയും ബന്ധുക്കളുടെയും പൂർണ്ണ സമ്മതവും അനുഗ്രഹവുമില്ലാതെ ഒരെടുത്തു ചാട്ടവും നടത്തില്ല... ഇനി ഇതിന്റെ പേരിൽ പിരിയേണ്ടി വന്നാൽ അവനെന്നെ തേപ്പുകാരിയെന്നും ഞാനവനെ വഞ്ചകനെന്നും ഓമനപേര് വിളിക്കില്ല..
പരസ്പരം ഒരുമിച്ചു ജീവിക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ പ്രണയം...""
അതും പറഞ്ഞവൾ എന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ എപ്പോഴത്തെപോലെയും ആ തീരുമാനത്തെയും ഞാൻ ബഹുമാനിച്ചു.
ഞങ്ങൾ രണ്ടുപേരുമുള്ള ലോകത്തേക്ക് അരുൺ കൂടി വന്നപ്പോൾ ദേവൂന് അരുൺ ജീവൻ പകുത്തു നൽകുന്ന കാമുകനായി ...എന്നാലെനിക്ക് സ്നേഹ വാത്സല്യo നൽകുന്ന ഒരു സഹോദരനെ കൂടി ലഭിക്കുകയായിരുന്നു..
അവരുടെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും കൂടികാഴ്ചകൾക്കും ഞാൻ സാക്ഷിയായപ്പോൾ ഇത്തിരി കേട്ടാൽ ഒത്തിരി പറയുന്ന നാടും നാട്ടുകാരും വിവരം ബന്ധുക്കളുടെ ചെവിയിലെത്തിക്കാൻ അധികം കാലതാമസം വേണ്ടി വന്നില്ല.
പിന്നെ വിചാരണയായിരുന്നു..ആ വലിയ തറവാട്ടിലെ നടുമുറ്റത്ത് കാരണവന്മാർക്ക് ഒത്തനടുവിൽ അവളെ നിർത്തി ചോദ്യങ്ങൾ ആരാഞ്ഞപ്പോൾ എപ്പോഴത്തെ പോലെയും അപ്പോഴും ഞാൻ സാക്ഷി..
അവനാരാ..?ഏതാ?.ജാതി ?മതം??അങ്ങനെ തുടങ്ങി നൂറു ചോദ്യങ്ങൾ ഒരേ സമയം അവളോട് ചോദിക്കുമ്പോൾ മറ്റുചിലർ ചുറ്റും നിന്ന് അടക്കം പറയാനും മറന്നില്ല..
"പെങ്ങളുടെ കുട്ടിയാണ്.. തന്തയ്ക്ക് സുഖമില്ലാത്തതാണ് എന്നും പറഞ്ഞ് സകല സുഖ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു.. "'..
"പെങ്ങളുടെ കുട്ടിയാണ്.. തന്തയ്ക്ക് സുഖമില്ലാത്തതാണ് എന്നും പറഞ്ഞ് സകല സുഖ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു.. "'..
പരിഹാസത്തിനും കുറ്റപ്പെടുത്തലിനും ഒത്തനടുവിൽ മൗനം പാലിച്ചു നിൽക്കുന്ന തന്റേടിയും എന്തിലും ഉറച്ച തീരുമാനവും എടുക്കുന്ന ദേവൂന്റെ തലകുമ്പിട്ടുള്ള നിർത്തo കണ്ടപ്പോൾ അത്ഭുതമായിരുന്നു എനിക്ക്..
പ്രതീക്ഷിച്ച മറുപടി കിട്ടാതെ വന്നപ്പോൾ ചോദ്യങ്ങൾ പിന്നെ മർദ്ദനത്തിന്റെ രൂപത്തിലായി.. തൊഴിച്ചുo മുടി കുത്തിപിടിച്ചും വേദന നൽകുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു..
നിസ്സഹായയായി കണ്ണീർ പൊഴിക്കുന്ന ദേവൂന്റെ അമ്മയും എന്റെ മോളെ തല്ലല്ലേയെന്ന് പറഞ്ഞ് കരയുന്ന നാരായണേട്ടനും എനിക്ക് മുൻപിൽ ഹൃദയംനുറുങ്ങുന്ന വേദനയിൽ നിൽക്കുന്നതു കണ്ടപ്പോഴാണ് അവരുടെ ചോദ്യങ്ങൾക്ക് മറുപടി ഞാൻ പറയാമെന്ന് സമ്മതിച്ചത്..
അരുണിനെ കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം നൽകിയപ്പോൾ ദേവു പറയുന്നുണ്ടായിരുന്നു.
""നിങ്ങളുടെ സമ്മതവും അനുഗ്രഹവുമില്ലാതെ ഞാനൊരിക്കലും അവന്റെ കൂടെ പോകില്ല..
""നിങ്ങളുടെ സമ്മതവും അനുഗ്രഹവുമില്ലാതെ ഞാനൊരിക്കലും അവന്റെ കൂടെ പോകില്ല..
പറഞ്ഞ് മുഴുവനാകുന്നതിനു മുൻപ് അമ്മാവന്റെ കൈ അവളുടെ മുഖത്ത് വീണിരുന്നു..
"'ഞങ്ങളുടെ സമ്മതം കിട്ടിയിട്ടായിരുന്നോടീ നീ അവനെ പ്രേമിക്കാൻ പോയേന്ന് ചോദിച്ച് അവളെ വലിചിഴച്ചു കൊണ്ട് ആ ഇരുണ്ട മുറിക്കുള്ളിലേക്ക് തള്ളുമ്പോൾ കാണാൻ കഴിയാതെ ഞാനവിടെ നിന്നും ഓടിപോരുകയായിരുന്നു..
"'ഞങ്ങളുടെ സമ്മതം കിട്ടിയിട്ടായിരുന്നോടീ നീ അവനെ പ്രേമിക്കാൻ പോയേന്ന് ചോദിച്ച് അവളെ വലിചിഴച്ചു കൊണ്ട് ആ ഇരുണ്ട മുറിക്കുള്ളിലേക്ക് തള്ളുമ്പോൾ കാണാൻ കഴിയാതെ ഞാനവിടെ നിന്നും ഓടിപോരുകയായിരുന്നു..
പിന്നീട് ഞാൻ അനുഭവിച്ചത് ഒറ്റപ്പെടലിന്റെ വേദനയായിരുന്നു.. പലരും അവളെകുറിച്ച് ചോദിക്കുമ്പോഴും അരുണിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ മാത്രമാണ് ഞാൻ പതറിയിരുന്നത് ..
ഭീഷണിയും മർദ്ദനവും തന്റെ നേരേ വന്നിട്ടും തന്റെ പ്രണയത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കാതെ അരുൺ നിന്നപ്പോൾ പട്ടിണിക്കിട്ടും പഠനം മുടക്കിയും അവർ അവളെ ശിക്ഷിച്ചു.. അവളിൽ ദേഷ്യവും വാശിയും ഉണ്ടാക്കി... എന്ത് വന്നാലും ഇനി അരുൺ മാത്രമായിരിക്കും തന്റെ കഴുത്തിൽ താലികെട്ടുക എന്നായി പിന്നെ ..
പക്ഷെ അവളുടെ അറിവും സമ്മതവും കൂടാതെ വിവാഹാലോചന നടക്കുന്നുണ്ടെന്ന് ബാപ്പച്ചി പറഞ്ഞപ്പോൾ അരുണിനുള്ളത് പോലെ എനിക്കുമതൊരു ഞെട്ടലായിരുന്നു.
എല്ലാമറിഞ്ഞു കൊണ്ട് അരുൺ അന്നാ വീട്ടിലേക്ക് കയറി ചെന്നത് അവളെ വിളിച്ചിറക്കി കൊണ്ട് വരാനല്ലായിരുന്നു..
മറിച്ച് എല്ലാം ഉപേക്ഷിക്കാൻ അവൻ തയ്യാറാണെന്നും അവളുടെ പഠനം മുടക്കരുതെന്ന് പറയാനുമായിരുന്നു..
മറിച്ച് എല്ലാം ഉപേക്ഷിക്കാൻ അവൻ തയ്യാറാണെന്നും അവളുടെ പഠനം മുടക്കരുതെന്ന് പറയാനുമായിരുന്നു..
പക്ഷെ ഒരു പുഴുത്ത പട്ടിയെ ആട്ടിയിറക്കും പോലെ അവനെ ഓടിക്കുകയാണുണ്ടായത്.
പിന്നീട് എന്റെ ഊഴമായിരുന്നു..
അവളുടെ സ്വപ്നങ്ങൾ താലിചരടിൽ ബന്ധിക്കപ്പെടാൻ പോകുന്നവെന്ന് അറിഞ്ഞപ്പോൾ അതിലേറ്റവും കൂടുതൽ വിഷമം തോന്നിയത് മറ്റൊന്നും കൊണ്ടല്ല... അതവൾ പങ്കുവെച്ചതെന്നോട് മാത്രമായിരുന്നു...
എനിക്ക് വിലക്ക് കല്പിച്ച വീട്ടിലേക്ക് ആത്മവിശ്വാസത്തോടെ ഞാൻ ബാപ്പച്ചിയോടൊപ്പം കയറി ചെന്നപ്പോൾ എന്റെ തീക്ഷണമായ നോട്ടം കണ്ടിട്ടാകണം വീടിന്റെ കാവലാളായ അമ്മാവൻ തടയാതിരുന്നത്..
ദേവൂ.. എന്നുള്ള എന്റെ വിളി കേട്ടിട്ടാണ് അവളാ മുറിയിൽ നിന്നുമിറങ്ങി വന്നത്.. നിശബ്ദതകൾക്കൊടുവിൽ അവളെന്നെ പിടിച്ചു കരഞ്ഞപ്പോൾ ഒരാശ്വാസ വാക്കു പോലും പറയാൻ കഴിയാതെ എനിക്കും കരയാൻ മാത്രമേ സാധിച്ചുള്ളൂ...
അവളെ പറഞ്ഞ് മനസ്സിലാക്കാനും വിവാഹത്തിനു സമ്മതിക്കാനും അല്ലാത്ത പക്ഷം ആത്മഹത്യയാണ് വഴിയെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ അവളമ്മയുടെ കാലുപിടിക്കുന്നുണ്ടായിരുന്നു..
പഠനം മുടക്കരുതെന്നും അരുണിന്റെ ഓർമ്മകൾ പോലും മായ്ച്ചു കളഞ്ഞോളാമെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ പുറംകാൽ കൊണ്ട് അവളെ തട്ടി മാറ്റി
"'അസത്ത് എന്റെ വയറ്റിൽ കുരുത്തല്ലോ എന്ന മറുപടിയാണ് അമ്മ പറഞ്ഞത്..
"'അസത്ത് എന്റെ വയറ്റിൽ കുരുത്തല്ലോ എന്ന മറുപടിയാണ് അമ്മ പറഞ്ഞത്..
കണ്ട് നിൽക്കാൻ കഴിയാതെ ഞാനാ വീട്ടിൽ നിന്നും യാത്ര പോലും പറയാതെ ഇറങ്ങുമ്പോൾ ബാപ്പച്ചി എന്തോ തീരുമാനിച്ചുറപ്പിച്ചിരുന്നു...പുറത്തിരിക്കുന്ന നാരായണേട്ടന്റെ കൈ പിടിച്ച് ഞങ്ങൾ നേരേ കയറി ചെന്നത് അരുണിന്റെ വീട്ടിലേക്ക് ആയിരുന്നു...
പണവും സമ്പത്തും വർഗവും നോക്കി ആളെ അളക്കുന്നവരുടെ പിടിയിൽ നിന്നും ദേവൂനെ രക്ഷിക്കണമെന്നും... അതിന്റെ പേരിൽ എന്ത് പ്രശ്നം വന്നാലും ഞാൻ കൂടെയുണ്ടാകുമെന്ന ഉറപ്പും അരുണിനും വീട്ടുകാർക്കും നൽകി വിവാഹം ഉറപ്പിച്ചപ്പോൾ ഒരച്ഛന്റെ കടമ നിർവഹിച്ച പ്രതീതിയായിരുന്നു ബാപ്പച്ചിയുടെ കണ്ണിൽ... തൊഴുകയ്യോടെ നിൽക്കുന്ന നാരായണേട്ടനെ വാരി പുണർന്നു കൊണ്ട് അരുൺ സമാധാനിപ്പിച്ചപ്പോൾ അതിലും മനോഹരമയൊരു കാഴ്ച വേറെയില്ലായിരുന്നു..
സന്തോഷവാർത്ത അവളെ അറിയിക്കാൻ ഞാനും കൂടെ പോയത് എപ്പോഴത്തെ പോലെയും എനിക്കതിനുo സാക്ഷിയാകണമായിരുന്നു..
ആവേശത്തോടെ ഞാനാ വീട്ടിൽ കയറി ചെല്ലുമ്പോൾ കണ്ട കാഴ്ച വീടിനു ചുറ്റും ആർത്തു കരഞ്ഞു കൊണ്ട് ഒരു തീഗോളം ഓടുന്നതായിരുന്നു...
ആളിപടരുന്ന തീയിനുള്ളിൽ നിന്നും..
ആമീ.....എന്നുള്ള വിളികേട്ടാണ് ഞാനാ ഉറക്കിൽ നിന്നും എണീറ്റത്...
ആമീ.....എന്നുള്ള വിളികേട്ടാണ് ഞാനാ ഉറക്കിൽ നിന്നും എണീറ്റത്...
തലയ്ക്കു മീതെ കണ്ണീരോടെ ഖുർആൻ ഓതുന്ന ഉമ്മിയെ നോക്കിയപ്പോൾ എന്റെ കണ്ണിലുള്ള ചോദ്യങ്ങൾ കണ്ടിട്ടാകണം..
"'ദേവൂനെ നിനക്ക് അവസാനമായിയൊന്നു കാണേണ്ടേ ആമീ..എന്ന് ചോദിച്ചത്...
കാതുകൾക്ക് വിശ്വാസo വരാതെ പാതി മരിച്ചു നിലവിളിക്കുന്ന എന്നെ താങ്ങിപിടിച്ച് ബാപ്പച്ചി ആ വീട്ടിലേക്ക് കൊണ്ട് പോയപ്പോൾ വെള്ളയുടുപ്പിട്ട് ദേവു എന്നെ സ്വീകരിക്കുന്നുണ്ടായിരുന്നു... ജീവനറ്റ അവളുടെ ശരീരം കാണാൻ കഴിയാതെ മകളുടെ ചിരിക്കുന്ന ഫോട്ടോ കെട്ടിപിടിച്ചു കരയുന്ന നാരായണേട്ടന്റെ മടിയിൽ ഞാൻ തല ചായ്ച്ചപ്പോൾ ഉടുതുണി പോലുമില്ലാതെ നിലവിളിച്ചു വരുന്ന അരുണിനെ താങ്ങി പിടിച്ച് കൊണ്ട് വന്നത് അന്ന് ആട്ടിയിറക്കി വിട്ട അമ്മാവൻമാർ തന്നെയായിരുന്നു.
കരഞ്ഞു തളർന്നവൻ അവളുടെ മാറിൽ വീണ് കരയുമ്പോൾ അവളെന്നോട് പങ്കു വെച്ച സ്വപ്നമാണ് എനിക്കോർമ്മ വന്നത്..
"',ചുവന്ന റോസാപൂക്കൾ വിരിച്ച മെത്തയിൽ വെള്ളയുടുപ്പിട്ട് അവനെ നെഞ്ചോടു ചേർത്ത് എനിക്കുറങ്ങണം "'...അവളുടെ ശബ്ദമെന്റെ ചെവിയിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു...
സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു അവൾ...
"'എനിക്ക് തന്നൂടായിരുന്നോ ഞാൻ നോക്കുമായിരുന്നില്ലേ പൊന്നു പോലെ എന്നുള്ള അവന്റെ ചോദ്യത്തിനു കരയാനല്ലാതെ ചുറ്റുമുള്ളവർക്ക് ഒരുത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല... ..
യാത്ര ചോദിക്കാനും പറയാനും നിൽക്കാതെ
ആയിരങ്ങൾ സാക്ഷിയായി അവളാ തീയിൽ ഇല്ലാതായപ്പോൾ കൂടെ മറ്റു പല ജീവിതങ്ങൾ കൂടിയാണ് ഭസ്മമായത്...
ആയിരങ്ങൾ സാക്ഷിയായി അവളാ തീയിൽ ഇല്ലാതായപ്പോൾ കൂടെ മറ്റു പല ജീവിതങ്ങൾ കൂടിയാണ് ഭസ്മമായത്...
മകളുടെ വിയോഗത്തിൽ പൂർണ്ണമായും മനോനില തെറ്റിയ നാരായണേട്ടൻ അധികം വൈകാതെ മരണത്തിനു കീഴടങ്ങിയപ്പോൾ ആ അമ്മയ്ക്ക് വിധവ എന്നൊരു പേരും കൂടെ കാലം സമ്മാനിച്ചു...
ഇരുമെയ്യും ഒരു മനസ്സുമായി കഴിഞ്ഞ എന്നെ തനിച്ചാക്കിയവൾ വിധിയുടെ കാണാപുറങ്ങളിൽ ഇല്ലാതായപ്പോൾ അതിൽ നിന്നും വിമുക്തയാവാൻ എനിക്കിനിയും കഴിഞ്ഞിട്ടില്ല..
തന്നെ സ്നേഹിച്ചു എന്നുള്ള കാരണത്താൽ ജീവൻ കളഞ്ഞ ദേവൂനെ ഓർത്ത് വളർത്തി വലുതാക്കിയവരെ പോലും മറന്ന് ഒളിച്ചോട്ടം നടത്തിയ അരുണിനെ ബാപ്പച്ചിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാൻ കണ്ട് പിടിച്ചപ്പോൾ തിരിച്ചറിയാൻ കഴിയാത്ത വിധം അവൻ മാറിയിരുന്നു...
എല്ലാ സത്യങ്ങളും ഉൾക്കൊണ്ട് അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനെനിക്ക് സാധിച്ചത് അവളന്ന് പകർന്നു തന്ന ഊർജം തന്നെയായിരുന്നു..
നാളത്തേക്ക് വർഷം പത്തു തികയുന്നു...കർമങ്ങൾ നടത്താൻ അരുൺ മുമ്പിൽ നിന്നത് പഴയ കാമുകൻ ആയിട്ട് മാത്രമല്ലായിരുന്നു.. കടമകൾ നിർവഹിക്കുന്ന ഒരച്ഛന്റെ സ്ഥാനവും ആ കണ്ണിൽ ഞാൻ കണ്ടിരുന്നു...
ഇന്നാ അമ്മയുടെ മൂത്ത മകനായി ദേവൂന്റെ കൂടെപിറപ്പുകൾക്ക് ഒരു ജേഷ്ഠനായി ആ തറവാടിന്റെ കാരണവരായി അരുൺ കഴിയുമ്പോൾ ജീവിച്ചു കൊതി തീരാതെ മടങ്ങിയ അവളുടെ സ്നേഹവും കരുതലുമാകും അവനുണർവേകുന്നത്...
*ശുഭം *.
.........................
നാഫി
.........................
നാഫി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക