Slider

നോവൽ🌓🦇രണ്ടാം യാമം🕷🦅 അദ്ധ്യായം 18

0
നോവൽ🌓🦇രണ്ടാം യാമം🕷🦅
അദ്ധ്യായം 18
ആഹാരം കഴിഞ്ഞ ഉടൻ അവൻ പുറത്തിറങ്ങി എവിടെയോ ഒളിച്ചു വെച്ചിരുന്ന ഒരു ബോക്സുമായി വന്നു
അതിനുള്ളിൽ എന്താണന്നു അറിയുവാൻ എല്ലാവരും ആകാംഷയോടെ അതും നോക്കിയിരുന്നു
അവനതു തുറന്നു അതിൽ നിന്നും കുറേ ബിയറുകളും വിദേശമദ്യക്കുപ്പികളും പുറത്തെടുത്തു
ഞാൻ അതു വരെ മദ്യം കൈകൊണ്ടു പോലും തൊടാത്തതിനാൽ എഴുന്നേറ്റു പോകുവാൻ ശ്രമിച്ചു കൂടെ മീരയും ലീനയും
അതു കൊള്ളാം നിങ്ങളു മൂന്നു പേരും പോകയാണങ്കിൽ അതെങ്ങനെ ശരിയാകും കുറച്ചു കഴിച്ചാൽ മതിയെന്നേ ..
അവന്റെ ശക്തമായ നിർബദ്ധത്തിനു വഴങ്ങണ്ടി വന്നു മൂന്നു പേർക്കും
കഴിക്കാത്ത ആളുകളായതിനാൽ വീര്യം കുറയാനാ എന്നും പറഞ്ഞവൻ എന്തോ ഒരു പൊടി അതിൽ കലക്കിയാണു ഞങ്ങൾക്കു തന്നത്
അവർ രണ്ടു പേരും മൂക്കു പൊത്തി ഒറ്റ വലിക്കു അതകത്താക്കി
പക്ഷെ മറ്റുള്ളവർ കഴിക്കാനായുള്ള ഗ്ലാസിലും അവനാ പൊടി ഇടുന്നതു കണ്ടു ഞാനൊന്നു കുടിക്കാൻ മടിച്ചു
അതു കണ്ട അവൻ നിർബദ്ധിച്ചു കുറേ എന്നേക്കൊണ്ടു കുടിപ്പിച്ചു പക്ഷെ അതിന്റെ വല്ലാത്ത ചുവ എനിക്കു മുഴുവൻ കുടിക്കാൻ കഴിഞ്ഞില്ല
മദ്യ ലഹരിയിൽ മീര ഉഷ്ണത്താൽ അവളുടെ ഷാളു നീക്കി മാറിലേക്കൂതി ഉഷ്ണമകറ്റുമ്പോളാവണം അവന്റെ കണ്ണുകളിൽ ആദ്യമായി കാമം തുടിക്കുന്നതു ഞാൻ കണ്ടത്
അതു രസിക്കാതെ ഞാൻ അവളുടെ ഷാൾ വീണ്ടും പിടിച്ചിട്ടു കൊടുത്തു
അവളതും വീണ്ടും പിച്ചും പേയും പറഞ്ഞു വലിച്ചെറിഞ്ഞു
അന്നവനെന്നേ നോക്കി ഒരു പരിഹാസ ചിരി ചിരിച്ചു
അപകർഷതാ ബോധമോ അവൾ എന്റെ വാക്കുകൾ നിരസിച്ച കലിയോ ഞാൻ ബാക്കി വെച്ച മദ്യം ഒറ്റ വലിക്കകത്താക്കി
അവിടിരുന്നു ചെറുതായി ഉറക്കത്തിലേക്കു വീണു ഞാൻ
പിന്നീടവർ തുടർന്നും മദ്യം കഴിച്ചിട്ടുണ്ടാവുമോ അറിയില്ല .പക്ഷെ അവൻ അതിൽ കലക്കിയ പൊടി മയക്കു മരുന്നോ എന്തോ ആവണം.കാരണം അത്ര കനമായിരുന്നു തലക്കുള്ളിലപ്പോൾ
എന്തോ ശബ്ദം കേട്ടുണർന്ന ഞാൻ കണ്ടത് അവനവളുമായി ....പ്രതിരോധിക്കാൻ ശക്തിയില്ലാഞ്ഞതോ അതോ പ്രതിരോധിച്ചു അവശയായതോ ഒന്നും അറിയാത്ത പോലെ അവളവനു മുന്നിൽ കീടക്കുന്ന കാഴ്ച എന്നെ തളർത്തി
എടാ.,,എന്നു അലറി വിളിച്ചു ഞാൻ തടയാനെഴുന്നേറ്റങ്കിലും എന്റെ കാലുകൾക്ക് ഒരടി മുന്നോട്ടു വെക്കാൻ പറ്റുന്ന കണ്ടീഷനായിരുന്നില്ല
ഞാൻ മറിഞ്ഞു നിലത്തേക്കു വീണു എവിടേയേ തലയിടിച്ചിട്ടുണ്ടാവും എനിക്കു പിന്നീടുള്ളതൊന്നും ഒാർമ്മ ഉണ്ടായിരുന്നില്ല
ബോധം വന്നുണർന്ന ഞാൻ അവന്റെ വീട്ടിൽ അവന്റെ മുറിയിലാണന്ന സത്യം തിരിച്ചറിഞ്ഞു
അവനെ കണ്ടതും ഞാനവന്റെ കുത്തിനു കയറി പിടിച്ചു.കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ വിളിച്ചു പറഞ്ഞു ചോദിച്ചു
മദ്യ ലഹരയിൽ മീരയോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു തോന്നിയതാണു അതെല്ലാം എന്നു എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു
ഒരു മാസം കഴിഞ്ഞു മീരയെ കോളേജിൽ കണ്ടപ്പോൾ അവൾ അവനുമായെന്തൊക്കെയോ സംസാരിച്ച ശേഷമാണു എന്റെയടുത്തു വന്നത്
പക്ഷെ അവളെ ഒരിക്കലും കാണാൻ ശ്രമിക്കരുത് അവൾക്കെന്നെ വെറുപ്പാണന്ന വാക്കുകളാണു ഞാൻ കേട്ടത്
അവൻ കഴിഞ്ഞ ദിവസം അവനോടു ചോദിച്ച കാര്യങ്ങളാവും പറഞ്ഞിട്ടുണ്ടാവുക ,ചിലപ്പോൾ അങ്ങനൊന്നും ഉണ്ടാവാത്തതിനാൽ സുഹൃത്തുക്കൾക്കു മുൻപിൽ നാണം കെടുത്തിയ ദേഷ്യത്തിലാവും അവളങ്ങനെ പറഞ്ഞു പോയതെന്നു ഞാൻ ഊഹിച്ചു .
നാണക്കേടിനാൽ കുറച്ചു ദിവസങ്ങൾ അവളേ കണ്ടങ്കിലും ഞാൻ തല കുനിച്ചു നടന്നു
ആ ദിവസങ്ങളിലും അവൻ ചിരിച്ചു കൊണ്ടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവളോട് .പക്ഷെ അവളപ്പോഴും ദേഷ്യത്തിലായിരുന്നു
ഞാൻ ഊഹിച്ചു അവനെനിക്കു വേണ്ടി അവളോടു വാദിക്കയാവുമെന്ന്
പിന്നീടു മൂന്നു മാസങ്ങൾ ഞാൻ മദ്യത്തിൽ ശരണംപ്രാപിച്ചനാളുകൾ . അങ്ങനെയിരിക്കെ ഒരു ദിവസം അവൾ തൂങ്ങി മരിച്ചു എന്ന വാർത്തയാണു ഞാനറയുന്നത്
കുറ്റ ബോധത്താൽ ഞാൻ പഠിപ്പു ഉപേക്ഷിച്ചു വീട്ടിൽ തിരികെ പോയി .അച്ഛന്റേയും അമ്മയുടേയും ഒത്തിരിനാളത്തെ ശ്രമ ഫലമായി മദ്യത്തിൽ നിന്നു ഒരു പരിദി വരെ ഒഴിഞ്ഞു മാറി
പിന്നീടു പതിയെ പതിയെ ഞാൻ സിനിമയുടെ ലോകത്തിലേക്കെത്തിപ്പെടുകയായിരുന്നു
എന്നാലും ഇടക്കിടെ അവളുടെ ഒാർമ്മകൾ എന്നെ വേട്ടയാടാൻ തുടങ്ങി
ആ ഒാർമ്മയിൽ വന്ന പല ആലോചനകളും മനപ്പൂർവ്വം ഞാനൊഴിവാക്കി
എന്റെ നാശം പിടിച്ച സംശയ കണ്ണുകൾ കുത്തു വാക്കുകൾ അതുകാരണം ജീവിതം ഒടുക്കിയ ഒരു പാവം പെണ്ണ്
അവളുടെ ഒാർമ്മകൾ മതി എനിക്കു ജീവിക്കാൻ ഇങ്ങനെ നീറി നീറി ..അതിനിടയിൽ കുട്ടി ഒരു പുതിയ പ്രശ്നമായി വരണ്ട..!!!!
അത്രയിഷ്ടമായിരുന്നു മീരയേ അല്ലേ...?
എന്താ ഇത്രയും പറഞ്ഞിട്ടു നിനക്കു മനസ്സിലായില്ലേ..?അൽപ്പം ഉച്ചത്തിലായിരുന്നു അവന്റെ വാക്കുകൾ
അവനവളുടെ മുഖത്തേക്കു ദേഷ്യത്തോടെ നോക്കി
അവൻ സ്തബ്ദനായി ഒരു നിമിഷം
മീരാ..,നീ...,,,
രേഷ്മയുടെ സ്ഥാനത്തു മീര അവനൊന്നു കണ്ണുകൾ കൈകളാൽ തുടച്ചു അവളെ വീണ്ടും നോക്കി അതേ മീര അവൾ തന്നെ
പ്രകാശനു തോന്നുന്നുണ്ടോ മീര പ്രകാശനെ അറിയാത്ത പൊട്ടി പെണ്ണാണന്നു...
തിരികെ പാർട്ടിയും കഴിഞ്ഞു വീട്ടിലെത്തിയ ഞാൻ .എന്റെ ശരീരത്തിലെ മുറിവുകളും അലങ്കോലമായ വേഷവും തൊട്ടരികിലിരിക്കുന്ന രാമനങ്കിളിനേയും കണ്ടു ഞെട്ടി
എന്നിരുന്നാലും അയാൾ എന്തോ തെറ്റു ചെയ്തിട്ടില്ലന്നു അയാളുടെ വാക്കിലും പെരുമാറ്റത്തിലും നിന്നു തിരിച്ചറിഞ്ഞ ഞാൻ
കഴിഞ്ഞ ദിവസത്തേ മങ്ങയ ചില ഒാർമ്മകളിലേക്കു വഴുതി വീണു .അതു ശരിയോ എന്നറിയാൻ സ്ക്കൂളിന്റെ പരിസരത്തു വീണ്ടുമെത്തി
ഒഴിഞ്ഞ ഭാഗത്തിയി എന്റെ ഷാളും പൊട്ടിയ വളകളും രക്ത തുള്ളികളും കണ്ട ഞാൻ എന്തു പറ്റി എന്നറിയാതെ പകച്ചു നിൽക്കുംമ്പോളാണു അവന്റെ മാല ഷാളിൽ കുരുങ്ങി കിടക്കുന്നതു കണ്ടത്
പിന്നീടുള്ള എന്റെ തന്ത്രപരമായ സംസാരത്തിലൂടെ എന്നെ നശിപ്പിച്ച ആളെ ഞാൻ തിരിച്ചറിഞ്ഞു
അവനോടു ജീവിതത്തിനായി ഞാൻ കെഞ്ചി മറ്റൊരു പുരുഷനെ വഞ്ചിച്ചു ജീവിക്കാൻ ആവാത്ത എന്റെ മനസ്സു മായി
അവന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നു ഞാൻ എന്റെ ജീവിതം യാചിച്ചു..,പക്ഷെ അവൻ കളിയാക്കി ചിരിച്ചൊഴിഞ്ഞു മാറി
അതോർത്തു ഒരു കയറിൽ തീർക്കാൻ മാത്രം ഒരു വിഡ്ഡി പെണ്ണൊന്നും അല്ല ഞാൻ
പക്ഷെ വിധി എന്റെ ജീവിതം പാടെ മാറ്റി മറിച്ചു
കുട്ടിക്കു ജൻമ്മം നൽകി അതിനെ ഒറ്റക്കായാലും പോറ്റി വളർത്തും എന്ന നിലപാടിലായിരുന്നു ഞാൻ .പക്ഷെ അവന്റെ സഹായം തേടാനോ അവനെ ബുദ്ധിമുട്ടിക്കാനോ ഒരിക്കലും ചെല്ലില്ലന്നു അവനോടു പറഞ്ഞു പിരിഞ്ഞ ഞാൻ
എന്റെ അച്ഛന്റേയും അമ്മയുടേയും മരണം കൺമുന്നിൽ കാണണ്ടി വന്നു.ശേഷം രാമനങ്കിളിന്റെ വീട്ടിലേക്കു താമസം മാറ്റണ്ടതായി വന്നു.
എന്റെ മനസ്സ് എന്തിനേയും നേരിടാൻ പാകത്തിനു സജ്ജമായി വരികയായിരുന്നു
അങ്ങനെ ഇരിക്കെ ഒരു ദിവസമാണതു സംഭവിച്ചതു
തികച്ചും പ്രതീക്ഷിക്കാത്തൊരധിതി എന്നെ കാണാൻ വന്നു
അതെന്റെ ഒടുക്കത്തെ ദിവസമായിരിക്കു മെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല
സ്നേഹത്താൽ അവളെന്നെ വീർപ്പു മുട്ടിച്ചു.ഒടുവിൽ ആ സ്നേഹത്തിൽ അവളെന്നെ ശ്വാസം മുട്ടിച്ചു കൊന്നു കളഞ്ഞു..,,
അപ്പോൾ മീര നീ..,
അതേ പ്രകാശ് എന്റെ ജീവിതം നശിപ്പിച്ചവരെ ഒാരോരുത്തരേയും ഞാൻ ശിക്ഷിക്കും.
ജീവനെടുത്ത അവരുടെ ജീവൻ എടുക്കാൻ തന്നാ ഞാൻ വന്നത് ...പക്ഷെ..,അവളുടെ കണ്ണുകളിൽ കണ്ണീർ പൊടിഞ്ഞു
പ്രകാശ് എന്നോടുള്ള നിന്റെ സ്നേഹം അതെനിക്കു വേണ്ടന്നു വെക്കുവാനാവില്ല.
എന്റെ അനുജൻ മാധവൻ എനിക്കു ഈ നാട്ടിൽ കയറാൻ തടസ്സം നിന്ന കാവിലമ്മയെ ഇവിടുന്നവന്റെ മാന്ത്രിക ബലത്താൽ മാറ്റി തന്നു.
അങ്ങനെ ഈ നാടോടി സ്ത്രീയായ രേഷ്മയിലൂടെ അവരേയും കൂട്ടി ഞാനിവിടെയെത്തി
എല്ലാം കാണാനും അറിയാനും നീ ഇവിടെ വേണമെന്നു എനിക്കു നിർബദ്ധമുണ്ടായിരുന്നു
പക്ഷെ കൺമുന്നിൽ സ്വന്തം മരണത്തിനു കാരണമായവർ ഉണ്ടായിട്ടു കൂടി എനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ പ്രകാശ്
അവളവന്റെ തോളിലേക്കു ചാഞ്ഞു കിടന്നു കരഞ്ഞു
എന്തു കൊണ്ടാവുന്നില്ലന്നു..മീര..?
അവളെ കൊന്നാൽ ഈ ശരീരം വിട്ടു ഞാൻ പോകണ്ടി വരും പിന്നീടൊരിക്കലും എനിക്കു പ്രകാശിനെ കാണാൻ ആവില്ല.ഇവളിലൂടെ എനിക്കു പ്രകാശുമൊത്തു ജീവിക്കണം..അവളവനെ കെട്ടിപ്പുണർന്നു
********************************************
ഡാ...,ഒന്നെഴുന്നേറ്റേ..,
എന്തടാ.,,,ജോയിയുടെ വിളികേട്ടുണർന്ന മാർട്ടിൻ ചോദിച്ചു
എടാ അവിടെ പ്രകാശിന്റെയടുത്താരോ ഉണ്ട്
മാർട്ടിനെഴുന്നേറ്റു വാ..നോക്കാം
അവർ പതുക്കെ അമ്പലക്കടവിനെ ലക്ഷ്യമാക്കി നടന്നു
ആരെ കണ്ടന്നാ..,മാർട്ടിൻ ദേഷ്യത്തിൽ ചോദിച്ചു
അല്ലടാ.,ഇവിടെ അവന്റെ കൂടെ ആരോ ഉണ്ടായിരുന്നു .ഞാൻ പെടുക്കാൻ വന്നപ്പോൾ ആരോ സംസാരിക്കുന്നതു കേട്ടു പാതിരാത്രിയിൽ ആരിവനോടു സംസാരിക്കുന്നതെന്നറിയാൻ വന്നു നോക്കിയതാ.,ഒരു സ്ത്രീയെ പോലാ തോന്നിയത് അതല്ലേ നിന്നേ വിളിച്ചത്
എന്നിട്ടെവിടെ പോയന്നാ.,,അല്ല ഇവനെന്താ വട്ടായോ..രാവിലെ മുതലീകടവിലിരിക്കുന്നതാ.,
വാ അവനെന്തെങ്കിലും കാണിക്കട്ടേ നമുക്കെന്നാ മാർട്ടിൻ ജോയിയെ വിളിച്ചു കൊണ്ടു തിരിച്ചു നടന്നു
അവർ തിരികെ എത്തിയപ്പോൾ രേഷ്മ എവിടുന്നോ തിരികെ വന്നു കിടക്കാൻ പോകുന്ന പോലെ
അല്ല ഈ പാതിരാത്രിയിൽ നീ എവിടെ പോയതാ.,,
എന്താ...നീയൊക്കെ എവിടെ പോയതാ.,,?
ഞങ്ങളൊന്നു....ജോയിയുടെ വാക്കുകൾ പരുങ്ങി
ഒാ.,,അതു തന്നെ..,ഞങ്ങൾ പെണ്ണുങ്ങൾക്കു രാത്രി ഇതൊന്നും പാടില്ലന്നുണ്ടോ..?
നീ എന്താ ഉദ്ധേശിക്കുന്നത് ?മാർട്ടിൻ ചോദിച്ചു
അതെന്താ പെണ്ണുങ്ങളു പെടുക്കല്ല് .തൂറല്ല് എന്നെവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ..?
അയ്യേ എന്തൊരു ചളിയാടാ ഇവള് ഒരു ഉളുപ്പുമില്ലാതെ പറയണ കേട്ടില്ലേ...ജോയി പറഞ്ഞു
അതേ ഒരു സുരക്ഷയുമില്ലാതെ പാതിരാത്രിവരെ നിങ്ങളൊക്കെ ഒന്നിച്ചു കഴിയാങ്കിൽ ഇതൊക്കെ തുറന്നു പറയുന്നതാ കുഴപ്പം
ഒാ.,പറഞ്ഞോ പറഞ്ഞോ..പറഞ്ഞ വാക്കു തിരിച്ചെടുത്തിരിക്കുന്നു പൊന്നേ
അവൾ മാർട്ടിന്റെ വാക്കുകേട്ടു ചെറുതായൊന്നു ചിരിച്ചിട്ടു പുതച്ചു മൂടി കിടന്നു
എടാ ജോയിയേ.,.ഇവിടടുത്തൊരു പോർക്കലി തിരുമേനിയെ പറ്റി കേട്ടു രാവിലെ നമുക്കവിടം വരെ പോണം എന്നിട്ടു മതി ഈ നാടുവിട്ടുള്ള പോക്ക്
അതെന്തിനാ..,?
അല്ല നമ്മുടെ കൂടൊള്ള ഒരുത്തനല്ലേ പ്രകാശ് അവനെന്തൊക്കെയോ കുഴപ്പങ്ങൾ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ..വല്ല ബാധവല്ലതും കൂടെയുണ്ടോ എന്നാ..അതൊന്നറിയണമല്ലോ..?
അതു ശരിയാ.,,എനിക്കും ചില വശ പിശകൊക്കെ തോന്നിയതാ.,,
അപ്പോൾ നമ്മൾ രണ്ടു പേരും രാവിലെ തിരുമേനിയെ കാണാൻ പോകുന്നു ഇവരെല്ലാം ഉണരും മുന്നേ മടങ്ങി വരികയും വേണം
ഒാക്കെ ..ടാ ചങ്കേ..,,
അവർ ഉറങ്ങാനായി കിടന്ന നേരം പ്രകാശും എന്തോ..,കടവിൽ നിന്നും തിരികെ നടന്നു വന്നു ഉറങ്ങാനായി കിടന്നു
****************************************
എന്തേ.,,,അവിടെനിന്നു കളഞ്ഞേ..,,കയറി വരൂ രണ്ടു പേരും
തിരുമേനിയുടെ വാക്കുകൾ അവരിൽ വല്ലാത്ത അതിശയം ഉണ്ടാക്കിയിരുന്നു കാരണം നല്ല പരിചയമുള്ള ആളുകളോടുള്ള പെരുമാറ്റം പോലെ
തിരുമേനി ഞങ്ങൾ വന്നത് ...
ഒന്നും പറയണ്ട അറിയാം നിങ്ങളിരിക്കു
അവർ മനയുടെ തിണ്ണയിലേക്കു കയറിയിരുന്നു
കൂട്ടുകാരനിലാ ഭ്രമം..,എന്തേ വരാനിരിക്കുന്നേന്നു വല്ല ഊഹവും ഉണ്ടോ..?
ഒന്നും മനസ്സിലാകാതെ മാർട്ടിനും ജോയിയും പരസ്പരം മുഖത്തു നോക്കി
നിങ്ങളുടെ വിശ്വാസങ്ങൾ ഇവിടുത്തേ ആചാരങ്ങൾക്കു നിരക്കാത്തതാവും .പക്ഷെ ഇപ്പോൾ നിങ്ങൾ നിനക്കും പോലെ കൂട്ടുകാരനല്ല പ്രശ്നം ..നിങ്ങടെ തലക്കു മീതെ പറക്കണ മരണത്തെ ഭഗവതി ഒരു രീതിയിൽ തത്ക്കാലം തടഞ്ഞു വെച്ചിരിക്കയാണേ..അതാണു ഇപ്പോഴും നിങ്ങളെല്ലാം ഉയിരോടെ ഇരിക്കണതു തന്നെ.
അവളത്ര ശക്തിശാലിയാ ഒടുങ്ങാത്ത പകയും..
തിരുമേനി ആരുടെ കാര്യമാ പറയണേ മനസ്സിലാവുന്നില്ല ഒന്നും മാർട്ടിൻ പറഞ്ഞു
മീര.,,,അവളാ നിങ്ങളെ ഇവിടെ എത്തിച്ചത്
മീരയോ..?
അതേ അവളുടെ ആത്മാവ് നിങ്ങളെ വിടാതെ പിൻ തുടരുകയാ.,,കൂട്ടിനു കേമനായ മാന്ത്രികനും
ഭഗവതിയെ ഇരുത്താതെ നിങ്ങൾക്കു പോകാനാവുമോ..,?അവൾ വിടില്ല .എനി പൂജയിലെന്തെങ്കിലും പിഴവു വന്നാലും നിങ്ങൾക്കുയിരോടെ ഇവിടം വിട്ടു പോകാനാവില്ല.പ്രണയത്തിന്റെ കിരണം കൊണ്ടവളുടെ കണ്ണു കെട്ടീരിക്കയാ ഭഗവതി
തിരുമേനി പറഞ്ഞു വരുന്നത് ..,,
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo