നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അസൂയ

"ചേച്ചി... ചേച്ചിയേ...
എന്തോ...
ഒന്നിങ്ങുവന്നേ..
ദാ.. ഇപ്പോ വരാം.. "
സൂസനാണ് വിളിച്ചത്.. എന്റെ കൂട്ടുകാരി.
ഞാൻ ഉച്ചക്കത്തേയ്ക്കുള്ള മീൻകറി വെക്കുമ്പോഴാണ് സൂസന്റെ വരവ്. സൂസൻ എന്റെ അയൽക്കാരികൂടിയാണ്...
ഞാൻ പെട്ടന്നുതന്നെ തിളയ്ക്കുന്ന അരപ്പിലേയ്ക്ക് മീൻകഷ്ണങ്ങൾ ഇട്ട് അടപ്പ് പാത്രംകൊണ്ടു മൂടി. തീയും കുറച്ചു വച്ച്, കൈയ്യൊന്നു കഴുകിയെന്നു വരുത്തി നേരെ സൂസന്റെ അടുത്തേയ്ക്ക്..
"സൂസൻ എന്തെങ്കിലും വാർത്തയായിട്ടാരിക്കും വാരിക. ഈ നാട്ടിൽ നടക്കുന്ന ഒരുകാര്യവും അവൾ അറിയാതെ പോവില്ല. ഈ നാട്ടിലെ എന്റെ പല അറിവുകളും സൂസനിൽ നിന്നറിഞ്ഞതാണ്. "
എടി.. നീ അവിടെ നിക്കുവാണോ .. ?
കേറിവാടി..
ഇല്ല ചേച്ചി നിക്കാൻ നേരമില്ല.. ഒടനെപോണം. പണിയുണ്ട്. ഞാനൊരു കാര്യം പറയാൻ വന്നതാ..
അവൾ റോഡിൽ നിക്കുവാണ്..
എന്റെയും പണികഴിഞ്ഞില്ല.. മീൻകറി അടുപ്പേൽ വച്ചതേയുള്ളു.. ഇനി മെഴുക്കുപുരട്ടി ഉണ്ടാക്കണം. ഇതും പറഞ്ഞുകൊണ്ട് ഞാൻ സൂസന്റെ അടുത്തേയ്ക്ക് ഗെയ്റ്റ് തുറന്നിറങ്ങി ചെന്നു.
"പിന്നെ എന്തുണ്ടെടി വിശേഷം.. "?
ഒന്നുമില്ല.. !
മക്കളൊക്കെ സ്കൂളിൽ പോയില്ലേ.. ?
പോയി... !
പരീക്ഷയല്ലേ ഇപ്പോൾ.. ?
അതേ ചേച്ചി..
നന്നായി പഠിക്കുന്ന കൂട്ടത്തിലാ രണ്ടുപേരും.. സൂസൻ അഭിമാനത്താൽ ചിരിച്ചു. കൂടെ ഞാനും ചിരിച്ചു.. !
ഞാൻ ചിരിച്ചത് എന്താന്ന് വച്ചാൽ സൂസന്റെ മോൻ പഠിക്കുന്നത് ഒന്നാം ക്ലാസ്സിലും , മോള് L K G ലും. പാവം കുട്ടികൾ.
എന്താ നീ പറയാനുണ്ടന്നു പറഞ്ഞേ.. ?
"അദേ. .. ചേച്ചി അറിഞ്ഞോ.., ആ കുന്നേലെ രേവതിയില്ലേ.. അവളിന്നലെയൊരു പട്ടുസാരി വാങ്ങി..നീല നിറത്തിലൊന്ന്. അതിന്റെ വെല എത്രയാന്നോ..2,500 രൂപ.. അവൾ അതും ഉടുത്തോണ്ട് ഞെളിഞ്ഞു പോകുന്നത് കണ്ടു. ഒരു രസോം ഇല്ല.. കൊള്ളില്ല ചേച്ചി.. "
ഏയ്.. 2,500 രൂപയാണെങ്കിൽ നല്ല സാരിയാവും സൂസൻ..
"ചേച്ചിയൊന്നു പോകുന്നുണ്ടോ.. അവള് നൊണ പറയുന്നതാന്നെ.. അതിന് വല്ലോ 650 രൂപയായി കാണുവോള്ളു.. അല്ലാതെ 2,500 രൂപേടെ സാരിമേടിക്കാൻ അവൾക്കെവിടുന്നാ കാശ്.. "
"അതൊന്നുമല്ല രേവതി തൊഴിലുറപ്പിനൊക്കെ പോകാറുണ്ടല്ലോ.. "?
"അതേ..എന്നാലും പ്രാരാപ്തക്കാരൊക്കെ ഇത്ര വിലയുള്ളത് വാങ്ങുമോ.. "?
എന്റെ സൂസൻ ഇന്നത്തെ കാലത്ത് 2,500 രൂപയുടെ സാരി എന്ന് പറഞ്ഞാൽ അത്ര വലുതൊന്നുമല്ല.. !
'"എന്റെ ജോണിച്ചൻ കഴിഞ്ഞാഴ്ച എനിക്ക് മേടിച്ചു തന്ന ചുവപ്പിൽ കല്ലുവച്ച സാരിയില്ലേ അതിന് 2,500 രൂപയായി.. ചേച്ചിക്കറിയോ... അതും ജോണിച്ചൻ സർക്കാര് ജോലിക്കാരനായതുകൊണ്ട് .. "
ആ സാരിയുടുത്തു എന്നെ കണ്ടപ്പോ ജോണിച്ചനെന്താ പറഞ്ഞെന്നൊ..
"നിന്നെ കണ്ടാൽ ഇപ്പോ നയൻ താരേ പോലുണ്ടന്ന്... "
സൂസൻ നാണിച്ചു ചിരിച്ചു..
ഞാൻ അവളുടെ തള്ളി നിക്കുന്ന വയറിലേയ്ക്ക് നോക്കി തലകുലുക്കി.
'ങും...,നയൻ താര പോലും. ചിരിവന്നത് ഞാൻ ഉള്ളിലൊതുക്കി..
"സൂസൻ... അവർക്കും കാണില്ലേ വിലയുള്ള ഒരു സാരിയുടുക്കാൻ ആഗ്രഹം. പാവങ്ങൾക്ക് ഇന്നതെ പാടുള്ളു എന്നൊന്നും ഇല്ലല്ലോ.. പണക്കാർക്ക് മാത്രമായും ഒന്നില്ലല്ലോ.. ഓരോരുത്തരും കഴിവിനനുസരിച്ചു വാങ്ങുന്നു എന്ന് മാത്രം.. ആഗ്രഹം എല്ലാവരിലും ഇല്ലേ.അതിനാൽ രേവതിയും ഉടുക്കട്ടെ 2, 500 ന്റെ സാരി.. "
സൂസൻ എന്നെ നോക്കി മുഖം ചുളിച്ചു.. !
"പിന്നെ ചേച്ചി... അപ്രത്തെ രമ്യ ചുരിദാറ് വാങ്ങി.. അതും ഓൺ ലൈൻ വഴി.. എന്താ അവളുടെയൊരു പത്രാസ്.. "
എന്റെ സൂസൻ ആരെങ്കിലും എന്തെങ്കിലും വാങ്ങട്ടെ.. നമുക്കെന്താ.. ?
ഓ.. ചേച്ചി.. ഞാൻ പോവാ.. പണിയൊക്കെ തീർത്തിട്ട് പിന്നെവരാം..
സൂസൻ അൽപം നീരസത്തോടെ പോയി..
"സൂസനെ കാണാൻ ഭംഗിയൊക്കയുണ്ട് .പക്ഷേ അവളുടെ വിചാരം അവൾ അതിസുന്ദരിയാണെ ന്നാ .. പലപ്പോഴും അവൾ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി പറയും. അവളെക്കാൾ കൂടുതൽ ആരും ഒരുങ്ങാൻ പാടില്ല. നല്ലതാവാൻ പാടില്ല.."
"ചെറിയ അസൂയ ...അത്രയേ ഉള്ളൂ.. മറ്റുള്ളവർ തന്നെക്കാൾ കേമം ആകരുത്...താനായിരിക്കണം എപ്പോഴും മുമ്പിൽ
എന്ന ചിന്ത. ഞാനെന്ന ഭാവം... ആരോഗ്യ പരമായതായാൽ നന്ന്..
അല്ലാതെ അസൂയയും, കുശുമ്പു മായാൽ.. ജീവിതത്തിൽ ഒരിക്കലും സന്തോഷം ഉണ്ടാവില്ല... അന്യനെ നോക്കാനേ നേരം കാണൂ....സൂസനെപോലെ... "!!!
"അങ്ങനെ എന്റെ മീൻകറി എണ്ണയൊക്കെ തെളിഞ്ഞു തയ്യാറായി... ഞാൻ രണ്ട് തണ്ട് കറിവേപ്പിലയും കൂടി ഇട്ടു.. ഹാ.. നല്ല മണം.. ഇനി അടുത്ത കണ്ടുപിടുത്തവുമായി സൂസൻ വരുന്നതിന് മുൻപ്‌ പണിയൊക്കെ തീർക്കട്ടെ....."!!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot