നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ 🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 15

നോവൽ 🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 15
വിശ്വനാഥനും ഭാര്യയും ഏറെ നേരത്തിനു ശേഷം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി വന്നു .
ആ സമയവും രാമൻ ഹാളിൽ വരവു ചിലവുകൾ നോക്കി ഇരിപ്പുണ്ടായിരുന്നു.മീര അകത്തു മുറിയിൽ കതകടച്ചും ഇരിപ്പുണ്ടായിരുന്നു
അല്ല നീങ്ങളച്ഛനേയും അമ്മയേയും കണ്ടല്ലേ മക്കളും പഠിക്കു ?
എന്താ രാമ .,,എന്തെങ്കിലും പ്രശ്നം?വിശ്വനാഥൻ തിരക്കി
അല്ല എനിക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ,..മാധവനെന്നാ പ്രായം ..എന്റെ അറിവിൽ അവൻ കൊച്ചു കുട്ടിയാ..പതിനഞ്ചു വയസ്സു തികഞ്ഞില്ല .അവനീ പൂജയും മന്ത്രവാദവും എന്നെക്കെ പറഞ്ഞു ഇങ്ങനെ നാടു തെണ്ടുന്നതു നിങ്ങളനുവദിച്ചിട്ടല്ലേ..,വല്ല പിള്ളാരെ പിടുത്തക്കാരും പിടിച്ചോണ്ടു പോവാതിരുന്നാൽ നന്ന്
രാമ അവൻ കുഞ്ഞം നാളുമുതലെ സ്വാമിമാരുടേയും പൂജാരിമാരുടേയും പുറകയാ..ഞങ്ങൾ എത്ര ശകാരിച്ചാലും അടിച്ചാലും അവനതു തന്നെ പിന്നേയും ചെയ്തു കൊണ്ടിരുന്നത് .ചില സമയം സ്ക്കൂളിലൂടി കയറാതെ അവൻ ആരുടെയൊക്കെയോ കൂടെ അലഞ്ഞു നടന്നു.ഒടുവിൽ അടിച്ച വഴിയിൽ പോയില്ലേൽ പോയ വഴി അടിക്കണമെന്നല്ലേ .അവനെന്തേലും കാണിക്കട്ടെയെന്നു ഞങ്ങളും കരുതി .ഈ അമ്പലമായ അമ്പലം മുഴുവൻ കയറിയിറങ്ങുന്നതു തന്നെ അവന്റെ മനസ്സൊന്നു മാറാനാ.. വിശ്വനാഥൻ പറഞ്ഞു നിർത്തി
ആ എന്തായാലും ഉടനെ പ്രതീക്ഷിക്കണ്ട അഹോരികളെ തിരഞ്ഞു കക്ഷി കൈലാസം കേറാനെന്നും പറഞ്ഞു പോകുന്നതു കണ്ടു
എന്റെ ഈശ്വരാ.,,!!!കുട്ടിയെ കാത്തോണേ മീരയുടെ അമ്മ നെഞ്ചിൽ കൈവെച്ചു പ്രാർത്ഥിച്ചു
അതിനുമാത്രമേ അവരെ കൊണ്ടു കഴിയുകയുള്ളായിരുന്നു
രാമൻ കണക്കുകളേൽപ്പിച്ചു അവിടുന്നിറങ്ങി
ദിവസങ്ങൾ പിന്നിടും തോറും മീരയെക്കുറിച്ചുള്ള ചിന്തകൾ രാമന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു
മീരയുടെ പൂമേനിയിൽ തലചായ്ച്ചൊന്നുറങ്ങാൻ ആ കുഞ്ഞു പൂവിലെ തേൻ നുകരാൻ രാമൻ ചിലപ്ലാനുകൾ മനസ്സിൽ മെനഞ്ഞിരുന്നു
*****************************************
ഡാ ഇത്തവണ ടൂറിനു പോകാൻ കോളേജീന്നു പ്ലാൻ ചെയ്തിട്ടുണ്ട് എങ്ങോട്ടാണന്നറിയുമോ..?
മഹേഷിന്റെ ചോദ്യം കേട്ടു പ്രകാശ് തിരിഞ്ഞു നോക്കി
ഇതൊക്കെ അറിയണേൽ വല്ലപ്പോഴും ക്ലാസിലൊക്കെ കയറണമെടാ.,,മഹേഷിന്റെ ഡയലോഗത്ര പ്രകാശിനു പിടിച്ചില്ല
അതു പോട്ടെ മഹി എങ്ങോട്ടാ ടൂറ് ..ലീന ചോദിച്ചു
അതാണു മോളെ രസം കോളേജ് ബ്യൂട്ടി മീരയുടെ നാട്ടിലേക്കാ.,,അവിടെന്തോ വിചിത്രമായ ഗുഹയോ ക്ഷേത്രമൊക്കെയുണ്ടന്ന് .
താമസം അവിടുള്ള ഒരു സ്ക്കൂളിലാണത്രേ തയാറാക്കിയിരിക്കുന്നേ,,.മോനേ അറമാതിക്കാം.,,നമുക്ക് .സ്ക്കൂളക്കെ ആകുമ്പോൾ ഫുൾ ഫ്രീഡമല്ലേ..?
എടാ മാർട്ടിനെ..,ചങ്കേ...നീ മനസ്സു വെച്ചാലേ.,,ഈ ടൂറടി പൊളിയാകുള്ളു...മഹേഷ് പറഞ്ഞു നിർത്തി
അതൊക്കെ റെഡിയാക്കാവടാ...നീ പിടക്കാതെ ഇതൊരു സസ്പെൻസ് ടൂറായിരിക്കും..അതൊക്കെ ഞാനും പ്രകാശനും കൂടി പ്ലാൻ ചെയ്തോളാം
.പക്ഷെ നമ്മുടെ ഗ്യാങ് മാത്രം അക്കാര്യമറിഞ്ഞാൽ മതി ..
മീര അറിയണ്ട അവളുടെ നാടല്ലേ.,,അവൾ വലിയ ഹാപ്പിയിലാ..,നമ്മുടെ കുരുത്തക്കേടൊന്നും അവിടെ കാട്ടല്ലന്നു പ്രത്യേക ഒാഡറാണേ..,,ഹ..ഹ.,ഹ
മാർട്ടിൻ എന്തോ അർത്ഥം വെച്ചു പൊട്ടിച്ചിരിച്ചു .കൂടെ പ്രകാശനും
**********************************
ടൂർ പ്രോഗ്രാം കഴിഞ്ഞു വന്നു കിടന്നുറങ്ങിയ മീര ഞെട്ടി.
തനിക്കരുകിൽ ബഡ്ഡിൽ രാമനിരിക്കുന്നു
അല്ല ഇയാളെന്താ.,,ഇവിടെ...മീര പൊട്ടിത്തെറിച്ചു
അയ്യോ...കുഞ്ഞേ ഒച്ച വെക്കണ്ട ..വെറുതെ
എന്തോ ദീനം കുട്ടിക്കുണ്ടന്നു തോന്നി അതാ ഞാൻ..,,അയാൾ ചെറിയ പരുങ്ങലോടെ പറഞ്ഞു
ചുണ്ടിലും കഴുത്തിലുമൊക്കെ ചെറിയ നീറ്റൽ രാമനിറങ്ങി പോയ പുറകേ അവൾ കണ്ണാടിയിൽ നോക്കി
ശശീരം മുഴുവൻ വിരൽ പാടുകൾ ചുണ്ടിൽ ആരുടേയോ ദന്ത ത്താൽ ഉണ്ടായ മുറിവ് ..തന്നെ ചതിച്ചിരിക്കുന്നു ...
അവളുടെ മനസ്സും ശരീരവും ആകെ ഒരു നീറ്റലായിരുന്നു
പിന്നീടവൾ പരമാവതി മുറിക്കുള്ളിൽ തന്നെ അടച്ചിരിപ്പായി.ദിവസങ്ങളോളം.ഊണും ഉറക്കവും നന്നേ കുറവ്
കോളേജിൽ പോകാൻ കൂടി അവൾക്കുഷാറില്ലാതെ ആയി.
***********************************
അല്ല മീര നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ ..,വീട്ടിൽ കുത്തിപ്പിടിച്ചിരിക്കാൻ തുടങ്ങീട്ടു മാസം ഒന്നു കഴിഞ്ഞു എന്തെങ്കിലും പ്രശ്ന മുണ്ടങ്കിൽ പറഞ്ഞാലല്ലേ ഞങ്ങളറിയു..മീരയോടവളുടെ അമ്മ സ്നേഹത്തിൽ കാര്യമറിയാനുള്ള തന്ത്രപ്പാടിലാണ്
താൻ ഗർഭിണിയെന്നെങ്ങനെ അമ്മയെ അറിയിക്കും അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു
എങ്കിലും അതറിയിക്കാതെ അവൾ അമ്മയോടു പറഞ്ഞു .ഒന്നുമില്ലമ്മേ.,നാളെ മുതൽ ഞാൻ കോളേജിൽ പോകുന്നുണ്ട് .അത്യാവശ്യമായി ഞാനൊരു പ്രൊജക്ട് ചെയ്തു തീർക്കയായിരുന്നു.
അതു ചെയ്യാതെ അങ്ങോട്ടു ചെന്നിട്ടും പ്രയോജനമില്ലമ്മേ....അവൾ മറുപടി പറഞ്ഞൊപ്പിച്ചു
ആ..,ഇപ്പോളത്തെ പിള്ളാരുടെ പഠിപ്പിന്റെ രീതിയൊന്നും എനിക്കറിയില്ല.പ്രൊജക്ടന്നൊക്കെ പറഞ്ഞാൽ അമ്മക്കെന്തറിയും.എന്നാൽ മോളിരുന്നതൊക്കെ ചെയ്തിട്ടു പോയാൽ മതി ...എന്നും പറഞ്ഞവർ ആശ്വാസത്തോടെ അവളുടെ മുറിയിൽ നിന്നും പോയി
************************************
ഒരു ദിവസം ഇൻകം ടാക്സും സേൽടാക്സും തന്റെ ഒാഫീസിൽ ഒന്നിച്ചു കയറിവന്നു.എന്തെന്നറിയാതെ വിശ്വനാഥൻ അന്താളിച്ചു നിന്നു.
ഇന്നു വരെ കണക്കുകൾ കൃറുകൃത്യമായിരുന്നു.സർക്കാരിലടക്കണ്ട ഒന്നും തന്നെ മുടങ്ങിയിരുന്നില്ല
അടക്കണ്ട പണമൊന്നും കുറേ നാളായി അടച്ചിട്ടില്ലന്നും .കണക്കുകൾ മുഴുവൻ പൊള്ളയാണന്നും ആ നിമിഷമാണു മനസ്സിലാക്കുന്നത്
അവർ വന്നതിനു പിന്നീടാണു വിശ്വനാഥനറിയുന്നത് തന്റെ ബിസിനസ്സ് സാബ്രാജ്യത്തിന്റെ തകർച്ച.
ഒരു ഞെട്ടലോടെയാണു വിശ്വനാഥൻ നായർ അന്നു വീട്ടിലേക്കു മടങ്ങിയത് .അയാൾ ആകെ മാനസികമായി തളർന്നിരുന്നു
എല്ലാം നഷ്ടപ്പെട്ടു ജീവിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല
ഭാര്യയും മക്കളും പോലും അറിയാതെ അയാൾ ആ ദിവസം കഴിക്കാനുണ്ടാക്കിയ ഭക്ഷണത്തിൽ വിഷം കലർത്തി
എല്ലാരും ഒന്നിച്ചാഹാരം കഴച്ചിട്ടൊത്തിരി നാളായന്നും പറഞ്ഞു ഭാര്യയേയും മകളേയും അയാൾ ആഹാരം കഴിക്കാനായി അന്നു വിളിച്ചിരുത്തി
അവർ ഒന്നിച്ചാഹാരം കഴിക്കാനിരുന്നെങ്കിലും പെട്ടന്നാണു മീരക്കു ശർദ്ധിക്കണമെന്നൊരു തോന്നൽ അവൾ ബാത്തു റൂമിലേക്കു പോകാ നെഴുന്നേറ്റു
സുഖമില്ല അച്ഛനും അമ്മയും കഴിച്ചോളാൻ പറഞ്ഞു അവൾ പോയി
മടങ്ങി വന്ന അവൾ ഞെട്ടിത്തരിച്ചു നിന്നു
ജീവനു വേണ്ടി പിടയുന്ന അച്ഛനേയും അമ്മയേയുമാണു അവൾ കണ്ടത് .
എന്തു ചെയ്യണം എന്നറിയാതെ അവൾ കുറച്ചു സമയം ആലോചിച്ചിരുന്നു
പെട്ടന്നാണവൾ ഫോണെടുത്തു രാമനെ വിളിച്ചു വിവരം അറിയിച്ചത്
അയാളെത്തി അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പോകും വഴിയിൽ അവർ മരിച്ചു കഴിഞ്ഞിരുന്നു
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു വിഷമിച്ചിരിക്കുന്ന മീരയെ കണ്ടയാൾക്കു മീരയെ എന്തെങ്കിലും പറഞ്ഞു തന്റെ വീട്ടിൽ കൊണ്ടു പോകാനാണു തോന്നിയത്
അയാൾ പതിയെ അവളുടെ അടുത്തു ചെന്നു
തനിച്ചു ഈ വീട്ടീൽ നിൽക്കണ്ടന്നും പറഞ്ഞയാൾ മീരയെ തന്റെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു
മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ മനസ്സില്ലാ മനസ്സേടെ അവൾ അയാളുടെ ഒപ്പം യാത്രയായി
ഇഷ്ടക്കേടുകൾ രാമനില്ലാത്ത സമയം ശരവാക്കുകളിലൂടെ അയാളുടെ ഭാര്യ മീരയെ അറിയിച്ചു കൊണ്ടിരുന്നു
അവിടെ ഉള്ള അമ്മുമ്മ മാത്രമായിരുന്നു അവൾക്കിഷ്ടമുള്ള ആകെ ഒരു കൂട്ട്
ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാമനു വീണ്ടും മീരയോടുള്ള സമീപനം പഴയപോലെ തന്നെ അടക്കാനാവാതെയായി
അയാളുടെ അവളോടുള്ള സമപനം നേരിട്ടു കണ്ടു അയാളുടെ ഭാര്യ പിണങ്ങി അവരുടെ വീട്ടിലേക്കു പോയി
സഹിക്കാൻ കഴിയുമായിരുന്നില്ല മീരക്ക് .അമ്മുമ്മയോടവൾ പോകയാണന്നും പറഞ്ഞു യാത്ര പറഞ്ഞു അവൾ കിടന്നിരുന്ന മുറിയിലേക്കു പോയി
തിരികെ പോകാനിടമില്ലന്ന തിരിച്ചറിവിൽ അവളൊരു തീരുമാനം എടുത്തു
സ്വന്തം ജീവിതം അവസാനിപ്പിക്കുക.അതിനു മുൻപ് തന്റെ ജീവിതം നശിപ്പിച്ചവരോടു പ്രതികാരം ചെയ്യാൻ ആത്മാവെന്നു ഒന്നുണ്ടങ്കിൽ തിരികെ വരും എന്നെഴുതി വെച്ചു.അവൾ അവളുടെ ജീവിതം ആ മുറിയിൽ അവസാനിപ്പിച്ചു
ഒരു കയറിൻ തുമ്പിൽ തൂങ്ങിയാടുന്ന മീരയെയാണു പിന്നീടെല്ലാവരും കാണുന്നത്
ആ സമയം ദൂരയൊരു സ്ക്കൂളിൽ പഠിക്കയായിരുന്ന ഹിമയെ ആരും ഒന്നും അറിയിച്ചിരുന്നില്ല
അവൾ കൊച്ചു കുട്ടിയല്ലേ ബോഡിങ്ങിൽ നിന്നു പഠിക്കണ കുട്ടിയെ വിവരം അറിയിക്കണ്ടന്നായിരുന്നു എല്ലാവരുടേയും തീരുമാനം
പക്ഷെ കുറച്ചു നാളുകൾക്കു ശേഷം കുടുംബത്തിലോരോ അനിഷ്ട സംഭവങ്ങൾ അരങ്ങേറി തുടങ്ങി
അങ്ങിനെയാണു മീര പ്രതികാരത്തിനായി വന്നിരിക്കുന്നെന്നു അവിടുള്ള എല്ലാ ആളുകളും അറിഞ്ഞു തുടങ്ങിയത്
*********************************
ഹ ഹ ഹ പ്രകാശ് പൊട്ടിച്ചിരിച്ചു
എന്താ സാർ ' കഥ....,മുഴുവിക്കാതെ മാധവൻ നിർത്തി
ഒരു കുഴപ്പവുമില്ല മാധവാ കഥയസ്സലാണു .അപ്പോൾ രാമകൈമളാണു വില്ലൻ അല്ലേ...?
എന്താ സാർ മാറ്റിയെഴുതണോ....?
ഏയ് വേണ്ട...അതങ്ങനെയാവുന്നതാ...ശരി...
പ്രകാശനെന്തോ ആലോചിക്കയായിരുന്നു
അപ്പോൾ ഈ കഥയിൽ മീര പ്രകാശിനെ താൻ ചതിക്കപ്പെട്ടു ഗർഭിണിയായ വിവരം പറയാനുള്ള ബുദ്ധിമുട്ടു കൊണ്ടാണു ഒരിക്കലും ഇനി നമ്മൾ തമ്മിൽ കാണാൻ പാടില്ല എന്നു പറഞ്ഞതല്ലേ....സ്നേഹിച്ച പുരുഷനെ ചതിക്കാൻ മനസ്സില്ലാത്ത നിഷ്കളങ്കയായ നാട്ടുമൈന മീര...!!!!
പ്രകാശിനോടു സംസാരിക്കണതൊന്നും ഞാൻ പറഞ്ഞില്ലല്ലോ സാർ...അങ്ങനൊരു ഭാഗം കഥയിൽ ഞാനെഴുതിയിട്ടില്ലല്ലോ..?
മാധവന്റെ ഈ വാക്കുകൾ കേട്ടപ്പോളാണു തന്റെ ഒാർമ്മകളിൽ നിന്നു അറിയാതെ വന്നരു ഏടാണതെന്നു പ്രകാശനോർത്തത്
**************************************
കുറച്ചു നേരം പഴയ ഒാർമ്മകളിലായിരുന്ന പ്രകാശ് പെട്ടന്നാണു തന്റെ മുന്നേ പറന്നിരുന്ന വാവലിനെ കുറിച്ചോർത്തത്
അയാൾ ഗ്ലാസ് താഴ്ത്തി അതവിടെ തനിക്കു മുന്നേ പറക്കുന്നുണ്ടോ എന്നു നോക്കി
നേരം ഇരുട്ടി തുടങ്ങിയിരുന്നു ...പ്രകാശ് കാറിലെ ഹെഡ് ലൈറ്റോൺ ചെയ്തു
അതാ ആ വാവൽ തന്നെ നോക്കി എതിരെ പറന്നടുക്കും പോലെ
ഒരു നിമിഷം ഞെട്ടലോടെ അയാൾ തല ഉള്ളിലേക്കു കണ്ണുകളടച്ചോണ്ടു വലിച്ചു
മാധവാ..,അയാൾ വിളിച്ചു...
മറുപടിയില്ല .പ്രകാശൻ കണ്ണുകൾ തുറന്നു നോക്കി എളുപ്പം തന്നെ...
മാധവനിരുന്നിടത്തു ഒരു നായക്കുട്ടി
അയാൾ ഒന്നു നടുങ്ങി...അതിന്റെ കണ്ണുകളിൽ രക്തം തളം കെട്ടി കിടക്കും പോലെ....,നാവു നുട്ടിയിരിക്കണ അതിന്റെ നാവിലൂടെ ഉമിനീരു പോലെ രക്തം ഇറ്റിറ്റു വീഴുന്നു
അതു തന്നെ ഇപ്പോളാക്രമിക്കു മെന്നു പ്രകാശിനു തോന്നി
അവൻ ഭയത്താൽ വിറച്ചു കാർ നിയന്ത്രണമില്ലാതെ മുന്നോട്ടോടിക്കൊണ്ടിരുന്നു,
അയാൾ ഇടക്കു നായയിൽ നിന്നു കണ്ണെടുത്തപ്പോളാണു കാറെരു മരത്തിൽ ഇടിക്കാൻ പോകുന്നതായറിഞ്ഞത്
ഇവൻ ശരിക്കും ആ ഒടിയൻ മന്ത്രവാദി മാധവൻ തന്നെ ..കഥ പറഞ്ഞു തന്നെ ഇവിടെത്തിക്കാൻ ഇവനെന്തു കാരണം ഉണ്ടായിട്ടാവും.,.മാധവൻ ചിന്തിക്കുന്നതിനിടയിൽ കാറിന്റെ സ്റ്റിയറിങ് പിടിച്ചു തിരിച്ചു ...
നിയന്ത്രണം തെറ്റിയ കാർ എങ്ങനെയോ മരത്തിലിടിക്കാതെ മറിഞ്ഞു...
കാർ മറിഞ്ഞതും തനിക്കൊപ്പമിരുന്ന നായ അനേകായിരം വാവലുകളായി പറന്നകലുന്നതായി അവനു തോന്നി.
വീഴ്ചയിൽ തലയിലേറ്റ ആഘാതത്തിൽ അവൻ മയക്കത്തിലേക്കു വീണിരുന്നു നിമിഷ നേരം കൊണ്ട്
തുടരും

Biju V

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot