ഭാര്യമാരെ എങ്ങനെ ബുദ്ധിപൂർവ്വം കൊണ്ടു നടക്കാം..? എങ്ങനെ ഉത്തമ ഭർത്താവായി അവതരിക്കാം..?
ലോകാരംഭം മുതൽ ഏതു പുരുഷനും ചുറ്റിപ്പോകുന്ന ഈ വിശ്വവിഖ്യാത ചോദ്യത്തിനുള്ള ഉത്തരം ഇതാ..
"ഡീ ഈ സിനിമാ നടിമാരില് മിക്കതും വെറും മേക്കപ്പാ.. ഞാൻ ദേ ഈയിടെ ഇറങ്ങിയ ആ സിനിമാപ്പാട്ടില്ലേ..? മാണിക്യ മലരായ ബീവി.. അതിലെ പെങ്കൊച്ചിന്റെ ഒരു പഴയ ഫോട്ടോ കണ്ട് . ന്റെ മോളേ.. മുഖത്ത് മുഴുവൻ കുരുവും പാണ്ടും .. പിന്നെ ഒരെണ്ണമയം പിടിച്ച ഒരു എല്ലു പിടിച്ച കൊച്ച് .."
ഭാര്യാ കണ്ണുകളിൽ ഇപ്പോൾ ഒരപൂർവ്വ തിരയിളക്കത്തിന്റെ ലാഞ്ജന..
" സത്യത്തില് നീ എത്ര സുന്ദരിയാ.. "
"ങ്ങേ!! " ഞെട്ടലോട് ഞെട്ടൽ..
"ഞാമ്പറഞ്ഞത് സത്യമാടീ.. ഒരു പാടു പോലുമില്ല നിന്റെ മുഖത്ത്.. അപ്പോ നീയൊരല്പം മേയ്ക്കപ്പൊക്കെ ഇട്ടൊന്നിറങ്ങിയാല് ഏതു സിൽമാ നടീംകണ്ടം വഴി പറക്കും ... "
അതാ അവൾ മെല്ലെ എഴുന്നേൽക്കുന്നു. മുഖത്തൊരു കല്പ്പനച്ചേച്ചീ ഭാവം.. ഒന്നു നിന്ന്.. ഒരേങ്ങൽ.. പിന്നെ മെല്ലെ അടുക്കളയുടെ ഇരുട്ടിലേക്ക് ..
ചോറുണ്ണാനിരിക്കുമ്പോ അന്നാദ്യമായി ഞാൻ അറിഞ്ഞു.. പ്രണയം എവിടെയോ തളിരിടുന്ന ഒരു കിരു കിരു ശബ്ദം..
ചോറിനടിയിൽ പൊന്നപ്പനു പോലും കൊടുക്കാതെ... എന്തോ ഒന്ന് കൈകളിൽ തടയുന്നു.
ഒരു പുഴുങ്ങിയ കോഴിമുട്ട.. അത് ചോറിനടിയിൽ നിന്നും പൊങ്ങി വന്നു. എന്റെ പ്രണയ ചിഹ്നമേ.. വീണ്ടുമെനിക്ക് കല്പ്പന ചേച്ചിയെ ഓർമ്മ വരുന്നു.
ജനലിന്റെ കർട്ടൻ ഒന്നിളകിയോ.. ഇരുട്ടിൽ ഒരു വളകിലുക്കം ഉതിർന്നുവോ..
കൈയ്യും കഴുകി പുഴുങ്ങിയ മൊട്ട വലത്തേ കൈവിരലിലിട്ട് കറക്കി ഞാനിതാ അടുക്കളയിലേക്ക്.. ഇരുളിൽ ഒരു പ്രണയ പുഷ്പമായി ലവൾ..
"മൊട്ട മാത്രേ ഒള്ളോ"
പെണ്ണുകാണാൻ ചെന്നപ്പോ മാത്രം കണ്ടൊരു ഭാവം മുഖത്തണഞ്ഞ പോലെ താഴേയ്ക്ക് നോക്കി നാണിച്ച് അവൾ ചോദിച്ചു.
"ഇച്ചായന് വേറെന്നാ വേണ്ടേ?"
നിശബ്ദതയുടെ നിമിഷങ്ങൾ.. രണ്ടു ഹൃദയങ്ങൾ മിടിക്കുന്ന ശബ്ദം ഉയരുന്നു. കണ്ണുകൾ എന്തോ ഒന്നിനായി കൊതിക്കയാണോ?
ഞാൻ മെല്ലെ ചോദിച്ചു..
"ഏതായാലും നീ മൊട്ട പുഴുങ്ങി.. രണ്ടു പെഗ്ഗ് ബ്രാണ്ടി കൂടി ഒണ്ടാരുന്നേ ഇതും കൂട്ടി അടിക്കാരുന്ന്.. "
"ഭ് ഭാ..."
ഞാനിതാ ആടിയാടി പുറത്തേക്ക്..
പുല്ല്.. ഒന്നും വേണ്ടാരുന്ന്..
ഞാനപ്പോഴേ പറഞ്ഞില്ലേ... ഇവള്മാര്..ഈ ഭാര്യാ വർഗ്ഗം... നേരേയാവാൻ പാടാ...
ന്റെ സിവനേ....
Moncy
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക