Slider

നോവൽ🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 14

0
നോവൽ🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 14
ഇടക്കിടെ രാമൻ ഗ്ലാസിലൂടെ മീരയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.എന്തോ വല്ലാത്തൊരു മോഹം അവളിൽ തോന്നി തുടങ്ങിയിരുന്നു രാമന് .
താൻ വിവാഹിതനാണന്നും അഞ്ചു വയസുള്ള ഒരു മകൾ തനിക്കുണ്ടന്നും മീരക്കു പതിനഞ്ചു വയസ്സ് മാത്രമാണുള്ളതെന്നും അയാളുടെ മോഹങ്ങൾക്കു മുന്നൽ പ്രശ്നമല്ലായിരുന്നു.
എങ്ങനേയും അവളെ ഒരു ദിവസമെങ്കിൽ ഒരു ദിവസം തനിക്കു സ്വന്തമാക്കണം എന്ന മോഹം അയാളിൽ ഉടലെടുത്തിരുന്നു ആ യാത്രയിൽ
യാത്ര പറഞ്ഞു പിരിഞ്ഞെങ്കിലും അയാളുടെ മനസ്സു നിറച്ചും അവൾ മാത്രമായിരുന്നു.പതിയെ പതിയെ അയാൾ ആ ഫാമിലിയിൽ ഒരങ്കത്തെ പോലെയായി
വിശ്വനാഥന്റെ ബിസിനസുകളിൽ പങ്കാളിയാകാൻ അയാൾക്കധികം സമയം വേണ്ടി വന്നില്ല
അങ്ങനെയിരിക്കെ ഒരു ദിവസം കോളേജിൽ പഠിക്കണ മീര മറ്റൊരു യുവാവുമായി സംസാരിച്ചു നിൽക്കണതും അവർ തമ്മിലുള്ള പെരുമാറ്റവും സ്നേഹ പ്രകടനങ്ങളും അയാളിലെ മൃഗത്തെ ഉണർത്തി
പിന്നീടായാളുടെ ചിന്തകൾ മുഴുവൻ ആ യുവാവിനെ കുറിച്ചായിരുന്നു.വല്ല പ്രണയവും ആണങ്കിൽ.....!!!!
അയാൾക്കതു സഹിക്കാൻ കഴിയുമായിരുന്നില്ല.ഒരു ദിവസം അയാൾ അതു നേരിട്ടു ചോദിക്കുക തന്നെ ചെയ്തു
*************************************
മീര കോളേജു വിട്ടു വീട്ടിലേക്കു കയറി വരികയായിരുന്നു.
ഹാളിൽ സോഫയിലിരുന്നു കംമ്പ്യൂട്ടറിൽ വിശ്വനാഥൻ നായരുടെ ടൗണിലെ സൂപ്പർമാർക്കറ്റിലെ കണക്കുകൾ നോക്കുകയായിരുന്നു രാമൻ .
വിശ്വനാഥൻ നായർ അത്യവശ്യമായി എവിടെയോ പോയിരിക്കുകയായിരുന്നു.
വീട്ടിലെ അംഗത്തേപ്പോലെ വിശ്വസ്തനായ രാമനെ അയാൾ സ്വന്തം വീട്ടിലെ അംഗത്തേപ്പോലെ കണ്ടിരുന്നു.
അദ്ധേഹത്തിന്റെ ഭാര്യ അടുക്കളയിൽ തിരക്കിട്ട എന്തോ പണിയിലായിരുന്നു
ഒന്നു നിന്നേ...മീരയോടു രാമൻ പറഞ്ഞു
എന്താ അങ്കിൾ ?
അല്ല ആരാ നിന്റെ കൂടെ സ്ഥിരം ഒരു പയ്യനെ കാണുന്നല്ലോ..
ഒാ അതോ അതെന്റെ ഒരു സുഹൃത്താ..എന്തേ..?
പഠിക്കാൻ പോകുന്ന കുട്ടികൾ അതു കഴിഞ്ഞാൽ നേരെ വീട്ടിൽ വരണം അല്ലാതെ കണ്ട തെണ്ടി ചെക്കൻമാരുമായി നിരങ്ങുകയല്ല വേണ്ടത് !!!
""അതു ചോദിക്കാൻ അങ്കിളാരാ...?എന്റെ അച്ഛനതെല്ലാം അറിയാം ഞങ്ങൾ തമ്മിലിഷ്ടത്തിലുമാ...
പിന്നെ അങ്കിന്റെ എന്റെ പുറകേ ഉള്ള നടത്തം ഞാനറിയുന്നില്ല എന്നു കരുതണ്ട അതത്ര പന്തിയായി എനിക്കു തോന്നണും ഇല്ല ..
പിന്നെ ഒരാപത്തിൽ അച്ഛനെ സഹായിച്ച ആളല്ലേ..എന്നും കരുതി മിണ്ടാതിരിക്കണതാ.,
വേണ്ടാത്ത കണ്ണുകൾ കൊണ്ടിനി എന്നെ നോക്കിയാൽ .."""""!!!!!!!!
അവളുടെ ആ വാക്കുകളിൽ ഒരു ഭീക്ഷണി ഇല്ലായിരുന്നോ!!!!രാമന്റെ ചിന്തകളിൽ അവളോടുള്ള ആവേശം മൃഗ തുല്യമായിരുന്നു പക്ഷെ അതു മറച്ചു വെച്ചയാൾ അവളോടു പറഞ്ഞു
അല്ല മോളെന്തിനാ ചൂടാകണേ..,അങ്കിളൊന്നു മോളെ ചുമ്മാ തമാശിനു വിരട്ടി നോക്കിയതല്ലേ.,മോളു പ്രണയിച്ചോ..,അങ്കിളിനൊരു എതിരുമില്ല.അങ്കിളു മോളുടെ കൂടെ എന്തു വന്നാലും ഉണ്ടാവും പോരെ...,,
ഒാ...,സഹായം ആവിശ്യമുള്ളപ്പോൾ അറിയിക്കാം.അച്ഛന്റെ വലിയ ചങ്ങാതിയാണേൽ അതവിടെ മതി .ഇതും പറഞ്ഞെന്റെ പുറകേ നടക്കണ്ട
എന്നും പറഞ്ഞു മീര അവളുടെ മുറിയിലേക്കു പോയി
കുരുത്തം കെട്ടവള് നിനക്കു ഞാൻ വെച്ചിട്ടുണ്ടടി രാമൻ മനസ്സിൽ പറഞ്ഞു
************************************
നിങ്ങളെന്താ മനുഷ്യ ഏതു നേരവും ഇപ്പോൾ അങ്ങേരുടെ കൂടെയാണല്ലോ..?ഏതു നേരവും ആ വീട്ടിൽ കേറി നിരങ്ങുന്നതു നാട്ടിലൊക്കെ ചെറിയ സംസാരമില്ലാതെയില്ല ഭാര്യയുടെ മുന വെച്ച വാക്കുകൾ കേട്ടു പുറത്തേക്കിറങ്ങിയ രാമൻ തിരിഞ്ഞു നിന്നു
നിനക്കെന്തറിയാമടീ...,അതേ പണം കായ്ക്കണമരമാ..,
ഒാ കൂട്ടത്തിൽ നിന്നു കുതുകാലു വെട്ടാനാ അല്ലേ.,,നിങ്ങളുടെ കുടുംബ പാരമ്പര്യമേ അതാ....ആർക്കു വേണ്ടിയാ ചതിച്ചും കുതികാലു വെട്ടിയും ഉണ്ടാക്കണേ.ആവിശ്യത്തിനു ജീവിക്കാൻ വേണ്ട വക ഈ കുടുംബത്തിലുണ്ടല്ലോ..?അതോ ഈ വളർന്നു വരുന്ന പീക്കിരി കൊച്ചിനു വേണ്ടിയോ...?
അവളുടെ വാക്കുകളിൽ രാമന്റെ ഒാരോ പ്രവർത്തിയിലുമുള്ള എതിർപ്പു കലർന്നിരുന്നു .
രാമനും ഉള്ളിന്റെ ഉള്ളിൽ അവൾ ഭാരമായി തോന്നി തുടങ്ങിയിരുന്നു
"നീ കെടന്നു കൊരക്കണ്ട....നിനക്കൊന്നും വേണ്ടങ്കിൽ വേണ്ട .എനിക്കു വേണമെടി...പണമൽപ്പം കൂടിയാൽ കയിക്കത്തൊന്നും ഇല്ലല്ലോ..?എനിയിതിനെ കുറിച്ചൊരു സംസാരം ഈ വീട്ടിൽ വേണ്ട "
ഇതൊടുക്കത്തെ താക്കീതാ...മറക്കണ്ട രാമൻ അവളുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞു
ഒാ ആളുകളറിഞ്ഞാൽ മാന്യത പോകുമായിരിക്കും.അങ്ങനുള്ളവർ ഇങ്ങനുള്ള പണിക്കു പോകരുത് """"
ഭാര്യയുടെ വാക്കുകൾ രാമനിൽ അരിശമാണുണ്ടാക്കിയത്
അവളെ ഒന്നു തുറിച്ചു നോക്കി രാമൻ
'.അതിനു ശേഷം അയാൾ അവിടുന്നിറങ്ങി പോയ് .
ഒന്നുമറിയാതെ വാതിൽ പടിയിൽ കളിച്ചു കൊണ്ടിരിപ്പുണ്ടായിരുന്നു അഞ്ചു വയസ്സുകാരി ഹിമ മോൾ ആ നേരം
****************************************
കോളേജിലെ വാകമരത്തണലിൽ തനിച്ചിരുന്ന പ്രകാശിനടുത്തേക്കു മീര ചെന്നു അവനോടു ചേർന്നിരുന്നു
അല്ല പ്രകാശേ നീ തനിച്ചിരുന്നു സ്വപ്നം കാണുകയാ.,,എന്നേ കൂടി കൂട്ടുമോ..?
മീര.,,നീയില്ലാതെ ഈ പ്രകാശിനെന്തു സ്വപ്നം..,നമ്മളൊന്നിച്ചുള്ള ജീവിതമാ ഞാൻ സ്വപ്നം കാണുന്നത് .പക്ഷെ അതിനെനി കുറഞ്ഞതു മൂന്നാലു കൊല്ലം കഴിയണ്ടേ..,?
അതു കൊള്ളാം പ്രണയിച്ചു കൊതി തീർന്നോ നിനക്ക് ?
അതെന്താ..,നീ അങ്ങനെ ചോദിച്ചേ..?
എട പൊട്ടാ.,,കല്ല്യാണം കഴിഞ്ഞാൽ കുട്ടികളായി ബാദ്ധ്യതയായി പിന്നിങ്ങനെ മനസ്സു തുറന്നു പ്രണയിക്കാൻ കഴിയുമോ?
അതെന്താ..പ്രണയിക്കാൻ മേലേ.,?
പ്രണയമില്ലന്നല്ല .അതൊരു വേറേ സുഖം അപ്പോൾ നമ്മൾ ഭാര്യയും ഭർത്താവുമൊക്കെയല്ലേ.,ഇപ്പോൾ എവിടെയും എപ്പോൾ വേണേലും പറക്കാവുന്ന ലൗബേഡ്സല്ലേ.,നമുക്കിങ്ങനെ പ്രണയിച്ചു അടിച്ചു പൊളിച്ചു നടക്കാം.. .ഒന്നായി തീരുവാനുള്ള കാത്തിരിപ്പും ഒരു സുഖമല്ലേടാ..,?
ആ.,,ആ..,യുവ മിഥുനങ്ങൾ പ്രണയ സല്ലാപവുമായി ഇരുന്നോ...പ്രിൻസി റവുണ്ടിങ്ങിനിറങ്ങിയിട്ടുണ്ടു .ഐഡി പോകാതെ നോക്കിക്കോ..,മാർട്ടിനാണതു പറഞ്ഞത് മീരയുടെ ക്ലാസ്മേറ്റ്
എടാ വെറുതെ ഇളക്കല്ലേ.,,സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാതെ ഒന്നു പോടാ..
എടി ലീനേ നിക്കടി ഞാനും വരുവാ., ഈ ലൗ ബേഡ്സ് ഇന്നു പ്രിൻസിയുടെ ചട്ടിയിലാകുന്ന ലക്ഷണമാ..,
ക്ലാസു കട്ടു ചെയ്തു പ്രിൻസിപ്പിളിന്റെ പിടിയിൽ വീഴാതിരിക്കാൻ ഒാടിമാറുന്ന തന്റെ പ്രണയിനി ലിൻസിയോടവൻ വിളിച്ചു പറഞ്ഞു
ഡാ..പൊട്ടാ നേരാ ..,പ്രിൻസി ഇറങ്ങിയിട്ടുണ്ട് എഴുന്നേറ്റു വാടാ..,,പ്രകാശിന്റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു ചാടിയെഴുന്നേറ്റ മീര പറഞ്ഞു
*********************************************
അല്ല മോളെന്താ...റെഡിയായില്ലേ...അച്ഛൻ പറഞ്ഞിരുന്നതല്ലേ... ഇന്നലെ...മീരയോടു വിശ്വനാഥൻ പറഞ്ഞു മുഴുവിക്കും മുൻപേ...മീര മറുപടി പറഞ്ഞു
അച്ഛനും അമ്മയും പൊയ്ക്കോ ഈ അമ്പലവും ഭക്തിയുമൊന്നും എനിക്കിഷ്ടമല്ലന്നറിയാമല്ലോ..ഞാൻ വരണില്ല
കിടക്കയിൽ നിന്നും ഉറക്കത്തിന്റെ അലസത വിട്ടുമാറാതെ മാറി കിടന്ന പുതപ്പു വലിച്ചു മൂടിക്കിടന്നവൾ പറഞ്ഞു
ആ...ഞങ്ങളിറങ്ങുവാ..,പിന്നൊരു കാര്യം രാമൻ വരും നീ അവനോടു നാക്കു പറഞ്ഞൊന്നും നിൽക്കണ്ട.അവൻ പറയണതു എന്തു തന്നായാലും ഈ കുടുംബത്തിന്റെ നല്ലതിനു വേണ്ടിയാ..,
വിശ്വനാഥൻ പറയാൻ തുടങ്ങിയപ്പോളെ പുതപ്പിനുള്ളിൽ കിടന്ന മീര ചെവി പൊത്തിയിരുന്നു
അവൾക്കറിയാം അടുത്തതു പറയണതു രാമനെക്കുറിച്ചായിരിക്കും എന്നു .ആ പേരു കേൾക്കുന്നതൂടി അവൾക്കു ദേഷ്യമാ..,
കതകു ചാരിക്കോ ഞങ്ങളൽപ്പം വൈകും ""പോകുന്നതിനിടയിൽ മീരയോടായി അവളുടെ അമ്മ വിളിച്ചു പറഞ്ഞു
അതു കാര്യമാക്കാതെ അവൾ അവിടെ തന്നെ കിടന്നുറങ്ങി
*******************************************
രാമൻ വന്നപ്പോൾ വാതിൽ തുറന്നു കിടക്കുന്നു.
വിശ്വനാഥന്റേയും ഭാര്യയുടേയും യാത്രയെ കുറിച്ചറിയാവുന്ന അയാൾ പതുക്കെ ശബ്ദമുണ്ടാക്കാതെ വീടിനുള്ളിലേക്കു കടന്നു
അയാളുടെ ലക്ഷ്യം മീരയുടെ റൂം ആയിരുന്നു.
അവിടെ ചെന്ന അയാൾക്കു അയാളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.വാതിൽ തുറന്നു കിടക്കുന്നു
അയാൾ കിടന്നുറങ്ങുന്ന മീരയെ നോക്കി.
പുതപ്പു തെന്നിമായി അവളുടെ ശരീര വടിവു ശരിക്കും കാണുന്ന രീതിയിലുള്ള കിടപ്പ്
അലസമായി കിടന്നുറങ്ങുന്ന അവളുടെ പാദം വരെ നീളമുള്ള പാവാടത്തുമ്പുകൾ കാലിന്റെ നഗ്നത മറക്കാതെ അലസമായി മാറിക്കിടക്കുന്നു
ഉറക്കത്തിൽ ഞെളിവിരികൊണ്ടവൾ ഒന്നു നേരെ നിവർന്നു കിടന്നു
രാമൻ ചെറുതായൊന്നു ഞെട്ടി. എങ്കിലും അവൾ ഉറക്കത്തിലെന്നറിഞ്ഞു വീണ്ടും അവന്റെ കണ്ണുകൾ അവളിലേക്കു പാഞ്ഞു
ഇപ്പോളവളുടെ ബ്ലൈസും ഒന്നു തെന്നിമാറി അവളുടെ വയറും പുക്കിൾ ചുഴിയും ചെറുതായ് കാണാം എന്ന രീതിയിലായിട്ടുണ്ട്
അവനു എന്തു ചെയ്യണം എന്നറിയാത്ത രീതിയിൽ ഉള്ളിൽ വികാരങ്ങൾ പൊട്ടി വിരിഞ്ഞു
ഉള്ളിലിരുന്നാരോ പറയും പോലവനു തോന്നി
""വേണ്ടാ..,,അവളുണർന്നു ഒച്ചയുണ്ടാക്കിയാൽ എല്ലാം തകരും കാര്യങ്ങൾ വലം കൈ ചെയ്യണത് ഇടം കൈ അറിയാതെ വേണം""
സമയവും സന്ദർഭവും ഒത്തു വരുമ്പോൾ ആരും അറിയാതെ തനിക്കൊരു അപകടവും വരാതെ വേണം കാര്യങ്ങൾ നേടിയെടുക്കാൻ.അങ്ങനെ മനസ്സിലുറച്ചു അയാൾ വികാരങ്ങളെ നിയന്ത്രിച്ചു ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി
ശേഷം കേളിങ് ബെല്ലിൽ വിരലമർത്തി
കേളിങ്ങ് ബെൽ കേട്ട മീരയുണർന്നു.അവൾ പതുക്കെ ആരന്നു നോക്കാൻ പുറത്തേക്കു വന്നു
ആ..അങ്കിളോ ..വരുമെന്നച്ചൻ പറഞ്ഞിരുന്നു.നോക്കണ്ട ഫയലുകൾ ടേബിളിൽ കാണും ഞാനൊന്നു കുളിച്ചിട്ടു ചായ അനത്തിത്തരാം""എന്നും പറഞ്ഞവൾ വീണ്ടും അകത്തേക്കു പോയി
അകത്തു കയറിയ അയാൾ മേശക്കുള്ളിലിരിക്കുന്ന ഫയലുകൾ കൈയ്യിലെടുത്തെങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു
അവൾ കുളി മുറിയിലേക്കു കയറി കതകടക്കുന്നതു അയാൾ കണ്ടു.ഫയലുകൾ മേശപ്പുറത്തു വെച്ചയാൾ പതിയെ അടുക്കള ലക്ഷ്യം വെച്ചു നടന്നു
അടുക്കളയിൽ ചെന്ന അയാൾ ഫ്രിഡ്ജിൽ നിന്നും പാലെടുത്തു ചായ അനത്തി
ഹാളിൽ തിരികെ വന്നിരുന്നു
കുളി കഴിഞ്ഞിറങ്ങിയ മീരയോടായാൾ പറഞ്ഞു
മോളു ചായ കുടി തണുത്ത വെള്ളത്തിൽ കുളിച്ചു വന്നതല്ലേ..അൽപ്പം ചൂടുചായ കുടിക്കുന്നതു നല്ലതാ..,അങ്കിൾ കേറി ചായ അങ്ങനത്തി
അയാളുടെ സ്നേഹം നിറഞ്ഞ വാക്കുകളിൽ മീരക്കു അയാളോടൊരു മതിപ്പു തോന്നാതിരുന്നില്ല
അയാൾ നീട്ടിയ ചായ കപ്പു കയ്യിൽ വാങ്ങിയ അവൾ പറഞ്ഞു
താങ്ക്സ് അങ്കിൾ ...
അവളാ ചായയുമായി അവളുടെ മുറിക്കുള്ളിലേക്കു പോയി
അപ്പോളാണു മീരയുടെ അനുജൻ മാധവൻ അങ്ങോട്ടു കയറി വന്നത് ...
ആ...അങ്കിൾ..,
എന്താ മാധവാ...നിന്നെ കാണാനെ കിട്ടുന്നില്ലല്ലോ...നീ ആ പൂജാരിയുടെ കൂടെ നടന്നു ഈ മന്ത്രവാദമൊക്കെ പഠിച്ചിട്ടു ഈ കാലത്തെന്തു ചെയ്യാനാ..,അച്ഛന്റെ കൂടെ ബിസിനസ്സൊക്കെ ഒന്നു നോക്കി നടത്തി സഹായിച്ചൂടെ?
അങ്കിൾ പണം ആവിശ്യത്തിനു അച്ഛനുണ്ടാക്കിയിട്ടുണ്ട് .എല്ലാരും കരുതും പോലെ ഈ മാന്ത്രികമൊന്നും ചില്ലറ കാര്യമല്ല അതിന്റെ അനന്ത സാധ്യതകളെ കുറിച്ചറിയാഞ്ഞിട്ടാ ഇതു പഠിക്കുന്നവരെ പഴി പറയണത് ആളുകൾ...
അയ്യോ മോനെ ഞാൻ പഴിപറഞ്ഞതൊന്നും അല്ല മോനിതിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചതാ..!!
അങ്കിൾ ഒടി വിദ്യ എന്നു കേട്ടിട്ടുണ്ടോ..വേണ്ട കൂടുമാറൽ എന്നു കേട്ടിട്ടുണ്ടോ..?ആത്മാവുമായി സംസാരിച്ചിട്ടുണ്ടോ..?
എല്ലാം കേട്ടിട്ടുണ്ട് അതൊക്കെ ശുദ്ധ അസംബദ്ധം അല്ലേ..?ഇന്നത്തെ കാലത്തിതൊക്കെ നടക്കുമോ..?
അങ്കിൾ ഇതൊക്കെ ചോദിച്ചു നടന്ന ഒന്നാം തരം യുക്തി വാദി ആയിരുന്നു ഞാനും.അനുഭവം ഇതെല്ലാം നേരന്നും ഇന്നും ചെയ്യാൻ സാധിക്കുമെന്നും പഠിപ്പിച്ചു.
അപ്പോൾ മോൻ എന്തു പറഞ്ഞാലും ....?
അതേ അങ്കിൾ എന്റെ ആഗ്രഹമേ ഈ ബ്ലാക് മാജിക്കിലൂടെ പ്രശസ്തനാകുകയെന്നതാ..അഘോരി എന്നു കേട്ടിട്ടുണ്ടോ.,അവരെ കുറിച്ചറിയാനും പറ്റിയാൽ എന്തെങ്കിലും പഠിച്ചെടുക്കാനുമായി അവരെ തേടീ ഒരു യാത്ര പോകുകയാണു ഞാൻ ..എന്റെ ആഗ്രഹം സഫലമാകാൻ അങ്കിളൂടി ഒന്നു പ്രാർത്ഥിച്ചോണേ..,
ആ..ആ..എന്നു രാമൻ നീട്ടി മൂളി .ഒരു ചെറു ചിരിയോടെ മാധവൻ അകത്തു പോയി വസ്ത്രംമാറി ഒരു തോൾ സഞ്ചിയിൽ അത്യാവശ്യ സാധനങ്ങളും എടുത്തു തിരികെ വന്നു
അങ്കിൾ ഞാനിറങ്ങുകയാ..,അച്ഛനും അമ്മയും വന്നാൽ എന്തെങ്കിലും എതിരു പറയും അതിനും മുൻപിറങ്ങുകയാ.,,
എന്നും പറഞ്ഞു മാധവൻ ഇറങ്ങി നടന്നു.അവൻ കണ്ണുകളിൽ മറഞ്ഞ ഉടനെ...
രാമൻ മീരയെന്തു ചെയ്യുവാണന്നറിയാൻ അവളുടെ മുറിയിലേക്കു പോയി
ചാരിക്കിടന്ന വാതിലിലൂടെ പതിയെ അയാൾ അവളെ നോക്കി
അല്ല അങ്കിളെന്താ കാണിക്കുന്നത് അവിടെന്താ ഇങ്ങനെ എത്തി നോക്കാൻ ...
തോളിൽ പിടിച്ചു കൊണ്ടു മീരയുടെ ചോദ്യം കേട്ടയാൾ തിരിഞ്ഞു നോക്കി
ഇവൾ അകത്തില്ലായിരുന്നോ..,അയാൾ മനസ്സിൽ പറഞ്ഞു
നാണമില്ലേ അങ്കിൾ നിങ്ങൾ മാറിയെന്നു ഞാൻ ധരിച്ചു കഷ്ടം..പുച്ഛത്തോടെ അവൾ ഉള്ളിൽ കയറി കതകടച്ചു
അയാളുടെ ചെവികുറ്റി നോക്കി അവളൊന്നു പൊട്ടിച്ചതായാണു കതകടച്ചപ്പോൾ അയാൾക്കു തോന്നിയത്
ഛേ....വേണ്ടായിരുന്നു"""അയാൾ ഉള്ളിൽ പറഞ്ഞു
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo