'എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ
എന്നിലെ റൂഹിലെ പകുതിയല്ലേ
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ.. '
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ
എന്നിലെ റൂഹിലെ പകുതിയല്ലേ
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ.. '
മൊബൈൽ ഫോൺ പാടുന്നത് കേട്ടാണ് ഉറക്കമുണർന്നത്. കട്ടിലിനടിയിൽ നിന്നും ഫോൺ തപ്പിയെടുത്ത് സ്ക്രീനിലേക്ക് നോക്കി.മജീദിന്റെ ഫോട്ടോയും പേരും സ്ക്രീനിൽ തെളിയുന്നു.സ്ക്രീനിനു മുകളിൽ സമയം ശ്രദ്ധിച്ചു. 4.00 am. ഇന്നലത്തെ സംഭവങ്ങൾ ഓർമ്മയിലുള്ളതിനാൽ മനസ്സിൽ എന്തോ ഒരാപത്ത് ഭയം ഉണർന്നു.
സ്ക്രീനിലെ കോൾ റിസീവിട് ഗ്രീനിലൂടെ വിരൽ നീക്കുമ്പോൾ ഒരു വിറയൽ.
"ഹലോ..മജീദ്.."
"എടാ..സക്കീറേ...അവൻ നമ്മളെയൊക്കെ തോൽപ്പിച്ചു കളഞ്ഞല്ലോടാ...ഫയാസ് പോയി...ദാ.. അവന്റെ മുറിയിൽ ഫാനിന്റെ ഹുക്കിൽ ഉമ്മാന്റെ ഷാള് കെട്ടി...അവൻ.."
കരച്ചിലോടെ ഇത്രയും പറഞ്ഞ മജീദ് പിന്നെ പ്പൊട്ടിപ്പെട്ടിക്കരഞ്ഞു.
ഞാനാകെ മരവിച്ചു പോയി. ഫോൺ കൈയ്യിൽ നിന്നും ഊരി കിടക്കയിലേക്ക് വീണു.
ഞാനാകെ മരവിച്ചു പോയി. ഫോൺ കൈയ്യിൽ നിന്നും ഊരി കിടക്കയിലേക്ക് വീണു.
"എന്താ...ആരാ.. എന്തു പറ്റി..?"
ഉറക്കമുണർന്ന് കിടക്കുകയായിരുന്ന ഭാര്യ ചോദിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തേക്ക് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
സാവധാനം അവളോടും വിവരം പറഞ്ഞു.
സാവധാനം അവളോടും വിവരം പറഞ്ഞു.
അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന മകൾ ആയിഷയെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചത്.
അവൾ ഈ വിവരം അറിഞ്ഞാൽ..
എങ്ങിനെയായിരിക്കും അവളെയിത് ബാധിക്കുക. മനസ്സിലെ ഭയം ഇരട്ടിച്ചു.
അവൾ ഈ വിവരം അറിഞ്ഞാൽ..
എങ്ങിനെയായിരിക്കും അവളെയിത് ബാധിക്കുക. മനസ്സിലെ ഭയം ഇരട്ടിച്ചു.
ഞാനും എന്റെ മോളുമല്ലേ ഫയാസിന്റെ മരണത്തിനുത്തരവാദികൾ..? ആണും പെണ്ണുമായി ഈ ഒറ്റ മകന്റെ മരണം മജീദ് എങ്ങിനെ താങ്ങും..? ആ ഉമ്മയെ ആര് എന്ത് പറഞ്ഞ് സമാധാനിപ്പിക്കും..?
ചിന്തകളെന്നെ വല്ലാതെ ഉലച്ചു.
ചിന്തകളെന്നെ വല്ലാതെ ഉലച്ചു.
ഞാനും മജീദും ഒരേ നാട്ടുകാരും പഠന കാലം മുതലേയുള്ള സുഹൃത്തുക്കളുമാണ്.മജീദ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തേക്ക് പറന്നപ്പോൾ ഞാൻ അങ്ങാടിയിൽ ഒരു പലചരക്കുകട തുടങ്ങി.
അവൻ ഗൾഫിൽ നിന്നും സമ്പാദിച്ച് വലിയ പണക്കാരനും ഞാൻ ജീവിച്ചു പോകുന്ന ഒരു സാധാരണക്കാരനും ,എന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിന് കോട്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. ഇപ്പോൾ ഒരു മാസമായി മജീദ് നാട്ടിലുണ്ട്.
എനിക്ക് രണ്ട് മക്കളാണ്. ആയിഷ പർവീണും മുഹമ്മദ് സിനാനും.മജീദിന് ഒരേ ഒരു മകൻ മുഹമ്മദ് ഫയാസ്.
എന്റെ മോൾ ആയിഷ പർവീണും മജീദിന്റെ മകൻ മുഹമ്മദ് ഫയാസും പ്ലസ്റ്റുവിന് ഒരേ ക്ലാസിലാണ് പഠിക്കുന്നത്.
എന്റെ മോൾക്ക് ഒരു സ്വഭാവമുണ്ട്. ഞാനും ഭാര്യയും ശ്രദ്ധയും ധൈര്യവും കൊടുത്ത് വളർത്തിക്കൊണ്ടു വന്ന നല്ല ഒരു സ്വഭാവം.രാവിലെ വീട്ടിൽ നിന്നിറങ്ങി തിരിച്ച് വീട്ടിലെത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ വീട്ടിൽ വന്ന് പറയും.പ്രത്യേകിച്ച് ഭാര്യയോട്. രാത്രി കടയടച്ച് വന്നാൽ എന്നോടും.എത്ര നിസാര കാര്യമായാലും മോളെ നിരുൽസാഹപ്പെടുത്താതെ ഞങ്ങളത് ശ്രദ്ധാപൂർവ്വം കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഭാര്യയോട് ഞാൻ പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ അങ്ങോട്ട് ചോദിച്ചും നല്ല മറുപടി കൊടുത്തും മോളെ എന്തും വീട്ടിൽ പറയാനുള്ള ധൈര്യവതിയാക്കണമെന്ന്. മകൻ കുഞ്ഞാണ്.ഒന്നാം ക്ലാസിൽ പഠിക്കുന്നു. മോളോടുള്ള അതേ സമീപനം മോനോടും തുടരുന്നുണ്ട്.
എന്ത് കാര്യവും ഞങ്ങളോട് തുറന്ന് പറയാനുള്ള സ്വാതന്ത്രം കൊടുത്തത് കൊണ്ടും ഞങ്ങളവളെ മനസ്സിലാക്കും എന്നറിയാവുന്നത് കൊണ്ടു മാണല്ലോ മോൾ ആ കാര്യവും ഞങ്ങളോട് തുറന്നു പറഞ്ഞത്.
പ്രായത്തിന്റേയും കൂട്ടുകെട്ടിന്റെയും അധിക സൗകര്യങ്ങളുടേതുമായി ചില നല്ലതല്ലാത്ത സ്വഭാവങ്ങളൊക്കെയുണ്ടായിരുന്നു മജീദിന്റെ ഫയാസിന്.
സ്കൂളിൽ വെച്ചും വഴിയിൽ വെച്ചും അവൻ വേണ്ടാത്ത വർത്തമാനങ്ങൾ പറയുകയും മറ്റും ചെയ്യുന്ന വിവരം മോള് വീട്ടിൽ പറയാറുണ്ട്. കുറച്ച് നാൾ മുമ്പ് അവൻ മൊബൈൽ ഫോണിൽ മോളുടെ ഫോട്ടോ പകർത്തിയത് അറിഞ്ഞപ്പോൾ ഫയാസിനെ നേരിൽ കണ്ട് നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ഒരു ശ്രമം നടത്തിയിരുന്നു.
ഞാനും നിന്റെ ബാപ്പയും നല്ല സുഹൃത്തുക്കളാണെന്ന് നിനക്ക് അറിയാമല്ലോ എന്നും ഇനിയും മോളെ ശല്യപ്പെടുത്തിയാൽ ബാപ്പയോട് തുറന്ന് പറയുമെന്നും അവളെ നീയൊരു പെങ്ങളെപ്പോലെ കാണേണ്ടതല്ലേ എന്നുമൊക്കെ.
പക്ഷേ ആരെയും പേടിയില്ലെന്ന ആ പുച്ഛഭാവത്തിൽ നിന്നും അവനൊന്നും വിലക്കെടുത്തിട്ടില്ലെന്ന് അന്നേ തോന്നിയിരുന്നു.
ഇന്നലെയാണ് അത് സംഭവിച്ചത്.സ്കൂൾ വിട്ട് മോള് വീട്ടിലെത്താറായപ്പോൾ. ഇടുങ്ങിയ, രണ്ട് ഭാഗവും ആൾ പൊക്കത്തിൽ കൺമതിൽ കെട്ടിയുയർത്തിയ റോഡിൽ ആരുമില്ലായിരുന്നു. മോളുടെ ഉറ്റ കൂട്ടുകാരിയും അയൽവാസിയുമായ കുട്ടി ഇന്നലെ സ്കൂളിൽ പോയിട്ടില്ലാതിരുന്നതിനാൽ മോള് തനിച്ചായിരുന്നു.
പെട്ടെന്നാണ് ഫയാസ്, എസ് എസ് എൽ സി ജയിച്ചപ്പോൾ ബാപ്പ സമ്മാനിച്ച, ബുള്ളറ്റിൽ പറന്നെത്തി മോളുടെ മുന്നിൽ തടയിട്ട് നിർത്തി ചാടിയിറങ്ങിയത്.
"എല്ലാ കാര്യവും നീ വീട്ടിൽ പോയി പറയും അല്ലേടീ..എന്നാ ഇതും പോയി പറയ്.."
എന്നും പറഞ്ഞ് മോളെ പിടിച്ച് കിസ്സ് ചെയ്ത് ചുണ്ട് കടിച്ചു പൊട്ടിച്ചത്.മോള് അവനെ തള്ളി മാറ്റി കരഞ്ഞുകൊണ്ടാണ് വീട്ടിൽ ഓടിയെത്തിയത്.
ഭാര്യ വിളിച്ച് വിവരം പറഞ്ഞപ്പോൾതന്നെ കടയടച്ച് വീട്ടിലേക്ക് പോന്നു.
മോളു മുറിയിൽ കിടക്കയിൽ കമഴ്ന്ന് കിടന്ന് കരയുകയാണ്.
എന്റെ സാനിധ്യമറിഞ്ഞതും മോള് "ഉപ്പാ..." എന്നും വിളിച്ച് എഴുന്നേറ്റോടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു.
ഞാൻ മോളുടെ പുറത്ത് തടവി ആശ്വസിപ്പിച്ചു.
ഞാൻ മോളുടെ പുറത്ത് തടവി ആശ്വസിപ്പിച്ചു.
"ഉപ്പാ.. ഞാനീച്ചുണ്ടുമായി നാളെ എങ്ങിനെ ക്ലാസിൽ പോകും... ഞാനിനി സ്കൂളിൽ പോകുന്നില്ല ഉപ്പാ.... "
മോളുടെ ചുണ്ട് കണ്ടതും എന്റെ രക്തം തിളച്ചു. ഞാൻ ഫോണെടുത്ത് മജീദിനെ വിളിച്ച് എവിടെയുണ്ടെന്ന് തിരക്കി. വീട്ടിലാണെന്നു പറഞ്ഞ അവനോട് എത്രയും പെട്ടെന്ന് എന്റെ വീട്ടിലേക്കെത്താൻ പറഞ്ഞു.
അര മണിക്കൂറിനുള്ളിൽ മജീദെത്തി. മോളെ വിളിച്ച് അവളുടെ ചുണ്ട് കാട്ടിക്കൊടുത്തു. വിവരങ്ങളെല്ലാം ധരിപ്പിച്ചു.
ഒരു കൊടുങ്കാറ്റ് പോലെയാണ് മജീദ് എന്റെ വീട്ടിൽ നിന്നും തിരികെ പോയത്.
രാത്രി മജീദ് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.
ഇനി മേലാൽ ഫയാസ് മോളെ ശല്യം ചെയ്യില്ലെന്നും അവന് കണക്കിന് കൊടുത്തിട്ടുണ്ടെന്നും.
ഇനി മേലാൽ ഫയാസ് മോളെ ശല്യം ചെയ്യില്ലെന്നും അവന് കണക്കിന് കൊടുത്തിട്ടുണ്ടെന്നും.
എന്ത് ചെയ്യണമെന്നറിയാതെ, മോളോട് എങ്ങിനെ പറയുമെന്നറിയാതെ ഞാൻ തളർന്ന് കട്ടിലിലിരുന്നു. ഭാര്യ പറഞ്ഞു. മോളോട് നേരം വെളുത്തിട്ട് സാവധാനം പറയാമെന്ന്. പക്ഷേ എനിക്കു തോന്നിയത് മോളെ അപ്പോൾ തന്നെ വിളിച്ചുണർത്തി കാര്യം പറയണമെന്നാണ്.
ഞാനും ഭാര്യയും അപ്പുറത്തെ മുറിയിൽ ചെന്ന് മോളെ വിളിച്ചുണർത്തി. കാര്യങ്ങൾ പറഞ്ഞു.
അവൾ കരഞ്ഞുകൊണ്ട് കട്ടിലിലിരിക്കുകയായിരുന്ന എന്റെ മടിയിലേക്ക് തളർന്നു വീണു.
അവൾ കരഞ്ഞുകൊണ്ട് കട്ടിലിലിരിക്കുകയായിരുന്ന എന്റെ മടിയിലേക്ക് തളർന്നു വീണു.
"ഉപ്പാ... ഞാൻ കാരണം.... മജീദ്ക്കാനോട് പറയേണ്ടായിരുന്നു അല്ലേ... ഉപ്പാ.... "
എനിക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. ഞാൻ മോളുടെ പുറത്ത് മെല്ലെ തടവി.സാന്ത്വനിപ്പിക്കും പോലെ.
മജീദിന്റെ വീട്ടിലേക്ക് പോകാനോ അവനെ അഭിമുഖീകരിക്കാനോ ഫയാസിന്റെ മയ്യത്ത് കാണാനോ ഒന്നും എനിക്ക് കഴിയുമായിരുന്നില്ല. കുറ്റബോധവും സങ്കടവും എന്നെ അത്രകണ്ട് തളർത്തിയിരുന്നു.
മൊബൈലുകളെല്ലാം സുച്ചോഫ് ചെയ്ത്, വീടിന്റ വരാന്തയിലേക്ക് പോലും ഇറങ്ങാതെ ഭക്ഷണം പോലും നേരാംവണ്ണം കഴിക്കാതെ പരസ്പരം സംസാരിക്കാൻ പോലും കഴിയാതെ ഒരു പകല് മുഴുവനും ഞങ്ങൾ വീടിനുള്ളിൽ കഴിച്ചുകൂട്ടി. ചിരിയും കളിയും സംസാരങ്ങളുമായി സദാ ഉണർന്നു നിൽക്കുന്ന ഞങ്ങളുടെ വീട് ഒച്ചയും അനക്കവുമില്ലാതെ ഉറങ്ങി ക്കിടന്നു. ഒരു വേള ,എല്ലാവരും ഒരുമിച്ച് ആത്മഹത്യ ചെയ്താലോ എന്ന ചിന്ത പോലും എന്റെ മനസ്സിലൂടെ കടന്നു പോയി.
മരണവീടും അവിടുത്തെ നിലവിളികളും സങ്കടങ്ങളും നെടുവീർപ്പുകളും ഓടിയെത്തുന്ന കുടുംബങ്ങളും ബന്ധുക്കളും തിങ്ങി നിറയുന്ന ജനക്കൂട്ടവും, ഫയാസിനെ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകുന്നതും അത് കഴിഞ്ഞ് ആബുലൻസ് തിരിച്ചെത്തുന്നതും ആ സമയത്തെ വികാര രംഗങ്ങളും പള്ളിയിലെ മയ്യത്ത് നിസ്ക്കാരവും പള്ളിക്കാട്ടിലെ കബറടക്കവുമെല്ലാം ഞാൻ അകക്കണ്ണിൽ കാണുന്നുണ്ടായിരുന്നു.
മുറ്റത്ത് ഒരു സ്കൂട്ടർ വന്ന് നിർത്തുന്ന ഒച്ചയും കോളിംഗ് ബല്ലിന്റെ ശബ്ദവും കാതിലെത്തിയപ്പോൾ ഞാൻ ഉമ്മറ വാതിൽ തുറന്നു.
വരാന്തയിലേക്ക് കയറിയ മജീദിനെ കണ്ട് ഞാനാകെ, തൊണ്ടയിലെ വെള്ളം വറ്റി മേലാകെ തരിച്ച് നിന്നു പോയി. ഇരിക്കാൻ പറയാൻ പോലും എന്റെ നാവ് പൊങ്ങിയില്ല.
മജീദ് വരാന്തയിലെ സോഫയിലേക്കിരുന്നു.
"നിന്നെ അങ്ങോട്ടൊന്നും കണ്ടില്ല... എനിക്ക് തോന്നി കുറ്റബോധം നിന്നെ വല്ലാതെ തളർത്തിയെന്ന്... നീ.. എന്തെങ്കിലും വേണ്ടാത്തത് ചിന്തിക്കുമോ എന്ന പേടിയാണ് കബറടക്കം കഴിഞ്ഞ് മടങ്ങും വഴി ആരുമറിയാതെ ഞാനിവിടേക്ക് കയറിയത്......"
മജീദ് പറഞ്ഞ് തീരുംമുമ്പേ അകത്ത് നിന്നും ഓടി വന്ന മോള് അവന്റെ കാൽക്കൽ വീണ് കാലുകളിൽ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
"മജീദ്ക്കാ.... ഞാൻ കാരണം... ഞാൻ കാരണം..."
മറ്റൊന്നും പറയാൻ അവളുടെ തേങ്ങൽ സമ്മതിക്കുന്നില്ല.
മജീദ് കുനിഞ്ഞ് മോളെ പിടിച്ച് എഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്തു.
മജീദ് കുനിഞ്ഞ് മോളെ പിടിച്ച് എഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്തു.
"മോള് തെറ്റൊന്നും ചെയ്തില്ലല്ലോ... അവനല്ലേ.... പടച്ചവൻ അവന് അത്രേ ആയുസ്സ് കൊടുത്തുള്ളൂ... എന്ന് കരുത്യാ മതി... ആദ്യമായിട്ടാ ഞാനവനെ തല്ലിയത്... അതവന് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല...പിന്നെ എന്റേലുമുണ്ട് ധാരാളം തെറ്റുകൾ...ഒന്നല്ലേ ഉള്ളൂ എന്ന അധിക ലാളന... കൂടിയ സാതന്ത്രം... ആവശ്യത്തിലധികം സൗകര്യങ്ങൾ... എന്റെ ശ്രദ്ധയില്ലായ്മ... പണമുണ്ടാക്കുക എന്ന ഒറ്റ ചിന്തയിലും തിരക്കിലും .അവന്റെ കൂട്ടുകെട്ടുകളും തെറ്റുകളും ശ്രദ്ധിക്കാനോ നേർവഴി കാട്ടാനോ അവനെ മനസ്സിലാകാനോ... എനിക്കു കഴിഞ്ഞില്ല..... മോളോട് അവൻ ചെയ്ത തെറ്റുകളൊക്കെ മോള് പൊറുക്കണം.... മോളുടെ ഉപ്പയുടെ സ്ഥാനത്ത് കണ്ടാ മതി എന്നെയും... ഇടക്കൊക്കെ വീട്ടിലേക്ക് വരണം....സക്കീറേ എല്ലാവരും... ഇനി നിങ്ങളൊക്കെയല്ലേ ഞങ്ങൾക്കുള്ളൂ.... ആരും ഒന്നും അറിയണ്ട... ആളുകൾ പല പല കാരണങ്ങളും കണ്ടെത്തും.. എന്തെങ്കിലുമാവട്ടെ..... ഞാൻ ഇറങ്ങുവാ...
വൈകിയാ അവിടെ പേടിക്കും..... "
വൈകിയാ അവിടെ പേടിക്കും..... "
മജീദ് മോളെ അണച്ച് പിടിച്ച് എന്റെ അരികിൽ വന്ന് മോളെ എന്നിലേക്ക് ചേർത്ത് തന്നു.
*******************************
ഷാനവാസ്.എൻ, കൊളത്തൂർ.
*******************************
ഷാനവാസ്.എൻ, കൊളത്തൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക