4 വയസ്സിനുള്ളിൽ പ്രായം തോന്നിക്കുന്ന ആ കുഞ്ഞിന്റെ ചോദ്യം കേട്ടാണ് ഞാൻ പിന്തിരിഞ്ഞു നോക്കിയത്.
വാക്കുകൾ സ്പഷ്ടമല്ലെങ്കിലും ആ മുഖത്തെ ഉത്കണ്ഠയും, ആകാംക്ഷയും കണ്ടപോൾ എനിക്ക് ചോദ്യം മനസ്സിലായി.
ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നപോഴാണ്, മധ്യവയസ്കയായ ഒരു സ്ത്രീ അവന്റെ പിറകിൽ നിന്ന് പറഞ്ഞത്.
വാക്കുകൾ സ്പഷ്ടമല്ലെങ്കിലും ആ മുഖത്തെ ഉത്കണ്ഠയും, ആകാംക്ഷയും കണ്ടപോൾ എനിക്ക് ചോദ്യം മനസ്സിലായി.
ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നപോഴാണ്, മധ്യവയസ്കയായ ഒരു സ്ത്രീ അവന്റെ പിറകിൽ നിന്ന് പറഞ്ഞത്.
ആ മൂദേവി ഇനി വരില്ല മോനെ.. എന്റെ മോന് ഇനി അമ്മ വേണ്ട,
നാശം പിടിച്ചവൾ എവിടെയെങ്കിലും പോയി തുലയട്ടെ.,
നാശം പിടിച്ചവൾ എവിടെയെങ്കിലും പോയി തുലയട്ടെ.,
പറഞ്ഞ് തീർന്നതും ആ സ്ത്രീ കുഞ്ഞിനേയുമെടുത്ത്, അവിടെ കിടന്നിരുന്ന ഒരു കസേരയിൽ ഇരുന്ന് കരയാൻ തുടങ്ങി.
എന്തു ചെയ്യണമെന്നാറിയാതെ ആകെ പകച്ചുപോയ എന്നെ കണ്ടു കൊണ്ടാണ് എവിടെ നിന്നോ അദ്ദേഹം എന്റെ ടുത്തേക്ക് വന്നത്. കാര്യം മനസ്സിലാവാതെ ഞാൻ ഇരുവരേയും മാറി മാറി നോക്കി. കുഞ്ഞിനെ മാറോടടുക്കി തല കുമ്പിട്ടിരിക്കുകയാണ് ആ സ്ത്രി.

മോളെന്താ വിടെ?
യാത്ര ചെയ്യുമ്പോൾ ബസ്സിൽ നഷ്ടപെട്ട സ്വർണ്ണത്തിന് പരാതിയുമായി പോലിസ് സ്റ്റേഷനിൽ പോയ എന്നോടായിരുന്നു ആ മനുഷ്യന്റെ ചോദ്യം. ആ മുഖത്തേക്ക് ഒന്ന് സുക്ഷിച്ചു നോക്കിയപ്പോൾ നല്ല പരിചയം തോന്നി. അതെ തന്റെ പ്രിയ കൂട്ടുകാരി ഇന്ദുവിന്റെ ചെറിയച്ചൻ.
സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അടുത്ത കൂട്ടുകാരികളാണ് ഇന്ദുവും, ഞാനും. എത്രയോ പ്രാവശ്യം അവളുടെ വീട്ടിൽ പോയിട്ടുണ്ട്. അവിടെയാണ് ചെറിയച്ചനുമായി പരിചയം.
സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അടുത്ത കൂട്ടുകാരികളാണ് ഇന്ദുവും, ഞാനും. എത്രയോ പ്രാവശ്യം അവളുടെ വീട്ടിൽ പോയിട്ടുണ്ട്. അവിടെയാണ് ചെറിയച്ചനുമായി പരിചയം.
ഇന്ദുവിന്റെ......?
എന്റെ ചോദ്യം മുഴുമിപ്പിക്കു മുൻപ് അദ്ദേഹം പറഞ്ഞു.
അതേ, മോളെ ഞാൻ ഇന്ദുവിന്റെ ചെറിയച്ഛനാണ്.
അയാളുടെ ശബ്ദം ഇടറിയോ എന്ന് എനിക്ക് തോന്നി. ഞാൻ പതിയെ കുട്ടിയെ മടിയിലിരുത്തി കുനിഞ്ഞിരിക്കുന്ന ആ സ്ത്രിയുടെ അടുത്തു പോയിരുന്നു.
ഇന്ദുവിന്റെ ചെറിയമ്മയാണല്ലേ എനിക്ക് മനസ്സിലായില്ല.
അതിനുള്ള മറുപടി നിസ്സഹായതയുടെ ഒരു നോട്ടം മാത്രമായിരുന്നു.
മോനെ എടുത്ത് മടിയിൽ വെച്ച് അവനെ കൊഞ്ചിക്കുമ്പോൾ, നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.
എന്തിനായിരിക്കാം ഇവർ ഇവിടെ വന്നത്.?

ഇന്ദുവിന്റെ ചെറിയച്ഛന്റെ ഒറ്റ മോളായിരുന്നു അശ്വതി.കാണാൻ സുന്ദരിയായിരുന്ന അവളെ പൊന്നുപോലെയാണ് ആ ദമ്പതിമാർ വളർത്തിയത്.
ഇന്ദുവിന്റെ കൂടെ സ്ക്കൂളിൽ വരുന്ന അവൾ, ഞങ്ങൾക്കെല്ലാം ഒരു കൗതുകമായിരുന്നു.ഇരു ഭാഗത്തും പിന്നിയിട്ട നീളമുള്ള മുടി അവൾക്കെന്നുo അനുഗ്രഹമായിരുന്നു കുസൃതി നിറഞ്ഞ വലിയ കണ്ണുകളും, കവിളിലെ നുണകുഴിയും ,അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുകയായിരുന്നു.

സ്ക്കൂൾ പഠനം കഴിഞ്ഞ് ഞങ്ങൾ വേവ്വേറെ കോളേജുകളിലേക്ക് തുടർവിദ്യാഭ്യാസത്തിന് പോയതിനാൽ, പിന്നീട് അവരെ കുറിച്ചൊന്നും അറിയാതെയായി.
ഇന്ദുവിനെ കുറിച്ചും അശ്വതിയെ കുറിച്ചുമൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്.
പക്ഷേ ഇരുവരുടേയും മുഖഭാവം എന്നെ ആ ചോദ്യത്തിൽ നിന്നും പിന്തിരിപ്പിച്ചു.
പതുക്കെ പോയി ആ സ്ത്രീയുടെ അടുത്തിരുന്ന് മോനെ എടുത്ത് മടിയിൽ വെച്ച് കൊഞ്ചിച്ചപ്പോൾ ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.
എന്തിനായിരിക്കാം ,ഇന്നിവിടെ ഇവർ, ഈ പോലിസ് സ്റ്റേഷനിൽ?

എന്റെ സംശയം മനസ്സിലാക്കിയിട്ടെന്ന പോലെ ഒരു പത്രവും, കുറച്ച് പേപ്പറുകളും അദ്ദേഹം എന്നെ ഏൽപ്പിച്ചു. പത്രം വാങ്ങി തുറന്ന് നോക്കിയ ഞാൻ തലക്കെട്ട് വായിച്ച് ഇരുവരേയും ഉറ്റുനോക്കി.തലയിൽ കൈ വെച്ച് പ്രാകി കരയുകയാണ് ആ അമ്മ.
പ്രവാസിയായ വിനോദ് അശ്വതിയെ താലികെട്ടിയിട്ട് വർഷങ്ങൾ നാല് കഴിഞ്ഞു. അധികം വൈകാതെ ആ ദമ്പതികൾക്ക് ഒരു കുഞ്ഞുമോനുമുണ്ടായി. ഒറ്റ മോളായത് കാരണം കൊഞ്ചിച്ചു വഷളാക്കിയ അശ്വതിയെ വിനോദും അത് പോലെ തന്നെയാണ് കണ്ടിരുന്നത്. അവളുടെ ഒരാഗ്രഹത്തിനും അയാൾ എതിര് നിന്നില്ല. വലിയ കുടുംബമായിരുന്ന തന്റെ വീട്ടിൽ അവൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടന്നറിയച്ചപ്പോഴാണ്, അയാൾ അവളെ സ്വന്തം വീട്ടിൽ നിൽക്കാൻ അനുവദിച്ചതും, കല്യാണം കഴിഞ്ഞ് മുടങ്ങി പോയ ആ ഡിഗ്രി പ0നം തുടരാൻ സമ്മതിച്ചതുo.അശ്വതിയുടെ വീടിന് തൊട്ടടുത്ത് തന്നെയായിരുന്നു ആ പാരലൽ കോളേജ്.
"ഭർതൃമതിയും, ഒരു കുട്ടിയുടെ അമ്മയുമായ യുവതി കോളേജ് കുമാരനായ കാമുകനോടൊപ്പം ഒളിച്ചോടി ".
തലക്കെട്ട് വായിച്ച എന്റെ സപ്ത നാഡികളും തളർന്നു പോയി.
എന്തു പറയണ്മെന്നറിയാതെ, മറ്റു പേപ്പറുകളിലൂടെ കണ്ണോടിച്ചപ്പോൾ എല്ലാം മനസ്സിൽ തെളിഞ്ഞു വന്നു. കാമുകനോടൊപ്പം ഒളിച്ചോടിയ അശ്വതിയെ തേടി പരാതി കൊടുക്കാൻ വേണ്ടി വന്നതാണ് ആ അച്ഛനും, അമ്മയും, എട്ടുo പൊട്ടും തിരിയാത്ത ആ പിഞ്ചു കുഞ്ഞും.
ഇവിടെ ആർക്കാണ് പിഴച്ചത്,?
ജന്മം നൽകി ഒറ്റ മകൾ എന്ന പരിഗണനയിൽ വളർത്തി വലുതാക്കി, ഒരു ജീവിതം കെട്ടി പൊക്കി കൊടുത്ത ആ രക്ഷിതാക്കൾക്കോ, അതോ ഭാര്യയെ ജീവനുതുല്യം സ്നേഹിച്ച് അവളുടെ താല്പര്യങ്ങൾക്ക് കൂട്ടുനിന്ന വിനോദിനോ.?
എന്റെ അമ്മയെ കണ്ടോ.? ആ ചോദ്യം എന്റെ കാതുകളിൽ അലയടിച്ചു കൊണ്ടേയിരുന്നു.
NB: രണ്ട് ദിവസം മുമ്പ് പത്രത്തിൽ വന്ന ഒരു വാർത്തയാണ് എന്നെ ഈ എഴുത്തിലേക്ക് നയിച്ചത്. ഇങ്ങനെ എത്രയെത്ര സ്ത്രീകളാണ് ഉറ്റവരേയും, ഉടയവരേയും ഉപേക്ഷിച്ച് ഒരു നിമിഷത്തെ സന്തോഷത്തിനായി ജീവിതം ബലിയാടാക്കിയിട്ടുണ്ടാവുക.
പത്മിനി നാരായണൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക