Slider

അശ്വതി (ചെറുകഥ)

0

അന്നൊരു ജോലിയില്ലാത്ത ഞായര്‍ ആയിരുന്നു.റൂമിലിരുന്നു ബോറടിച്ചപ്പോള്‍ ഒരു സിനിമ കാണാന്‍ വേണ്ടി എത്തിയതായിരുന്നു ഒബ്രോണ്‍ മാള്ളില്‍.ഒരു പോപ്‌കോണും മേടിച്ചു ടിക്കറ്റ്‌ എടുക്കുവാന്‍ വേണ്ടി നീങ്ങിയപ്പോഴാണ് ഒരു മിന്നായം പോലെ ആകസ്മികമായി താൻ അവളെ കണ്ടത്.
അശ്വതി'''''''...ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു.എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഒരു തവണ കൂടി നോക്കി അവള്‍ തന്നെ എന്ന് ഉറപ്പു വരുത്തി.അവളുടെ കൂടെ ഭര്‍ത്താവെന്നു തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനും ,ഒരു അഞ്ചു വയസ്സുകാരന്‍ കൊച്ചും.
അശ്വതി..ഒരു കാലത്ത് എന്‍റെ ജീവനയിരുന്നവള്‍.പ്രണയം എന്നാല്‍ കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കലും ,കാണുമ്പോള്‍ ചിരിക്കലും മാത്രമല്ല എന്ന് എന്നെ പടിപ്പിച്ചവള്‍.ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു പാട് പേര്‍ ചുറ്റിനും വട്ടമിട്ടു പറന്നപ്പോഴും എനിക്ക് ഹൃദയം കൈമാറിയ കൊച്ച് സുന്ദരി.കണക്കു മാഷിന്റെ ബോറടിയില്‍ നിന്നും രക്ഷപ്പെടാന്‍ ജനല്‍ ചാടി അടുത്തുള്ള പേരാലിന്റെ ചുവട്ടില്‍ അവളുടെ മടിയില്‍ തല വച്ച് അവളുടെ കണ്ണുകളില്‍ നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ കണ്ടത് സ്നേഹത്തിന്റെ നറുതിരി വെട്ടമായിരുന്നു.
തിയേറ്റരിന്റെ തണുത്തുറഞ്ഞ അകത്തളങ്ങളില്‍ ഇരുട്ടിന്റെ മറ പറ്റി അടുത്തുള്ളവന്‍ കാണാതെ അവളുടെ ചുണ്ടിലെ മധുരം നുനഞ്ഞപ്പോള്‍ ഞാന്‍ പഠിച്ചത് പ്രണയത്തിന്‍റെ പുത്തന്‍ രസതന്ത്രമായിരുന്നു.കോളേജിലെ രണ്ടാം നിലയിലെ ലാബിലേക്കുള്ള ആളൊഴിഞ്ഞ ഇടനാഴിയില്‍ വച്ച് അവളെന്റെ മാറിലേക്ക്‌ ചാഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ച നിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.കോളേജിലെ വിനോദ യാത്രക്കിടെ മസിനകുടി ചുരമിരങ്ങുമ്പോള്‍ തണുപ്പ് സഹിക്കാതെ അവള്‍ പൂണ്ടടക്കം കെട്ടിപ്പിടിച്ചപ്പോഴും ഞങ്ങള്‍ക്ക് ഒന്നാവാം എന്നാ വിശ്വാസം ഉണ്ടായിരുന്നു.
എന്നാല്‍ അച്ഛന്റെ അഭിമാനം കാക്കാന്‍,, ഇഷ്ടമില്ലാതിരുന്നിട്ടും മറ്റൊരുത്തന്റെ മുന്നില്‍ അവള്‍ തല കുനിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് എന്‍റെ ജീവിതം കൂടി ആയിരുന്നു.അവളുടെ കല്യാണദിവസം ക്ഷണിക്കാത്ത അതിഥിയായെത്തിയ എന്നെ മണ്ഡപത്തിന്റെ ഒഴിഞ്ഞ റൂമില്‍ എത്തിച്ചു എന്‍റെ നെഞ്ചില്‍ തല തല്ലി കരഞ്ഞപ്പോള്‍ എന്‍റെ നെഞ്ഞിലുരഞ്ഞു ചതഞ്ഞു നിലത്തു വീണ അവളുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂവിനും,അവളുടെ മിഴിയില്‍ നിന്നടര്‍ന്നു വീണ മിഴിനീരിന് പറയാനുണ്ടായിരുന്നത് അവളുടെ നിസ്സഹായത മാത്രം.
പ്രണയിച്ച പെണ്ണിന്റെ കഴുത്തില്‍ മറ്റൊരുത്തന്‍ താലി ചാര്‍ത്തുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ഒരു കാമുകന്റെ അവസ്ഥ..അനുഭവിച്ചവര്‍ക്കു മാത്രം അറിയാം...കണ്ണ് നീര്‍ വീണു കുതിര്‍ന്ന അവളുടെ ഗളത്തില്‍ പാശം കുരുകുന്നത് മൂകനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു...
നിദ്രയെതാത്ത നിശീധിനിയുടെ അന്ത്യ യാമങ്ങളില്‍ കിടക്കയുടെ ശാപവചനങ്ങള്‍ ഏറ്റു തിരിഞ്ഞു മറിഞ്ഞു കിടക്കുമ്പോള്‍ മറവി അനുഗ്രഹിക്കാത്ത അവളുടെ ഓര്‍മ്മകള്‍ പല തവണ എന്‍റെ ഹൃദയത്തെ കീറി മുരിച്ചിട്ടുണ്ട്....
എല്ലാം ഉള്ളിലൊതുക്കി സ്വയം ശപിച്ചു ലഹരിയുടെ വഴിയെ സഞ്ചരിച്ചിട്ടും മനസ്സ് പാകപ്പെടാന്‍ സമയമെടുത്തു...എല്ലാം മറന്നു തുടങ്ങുകയായിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവള്‍ എന്‍റെ മുന്നില്‍.....
അവള്‍ എന്നെ കണ്ടെന്നു തോന്നുന്നു..എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്...അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു ...മിഴികള്‍ സജലങ്ങളായി.അവള്‍ക്കു എന്നെ മനസ്സിലായി....പതിയെ ഞാന്‍ അവളുടെ അടുത്തേക്ക് ചെന്ന്..വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ അച്ചുവിന്റെ അരികില്‍ ഞാന്‍...മനസ് ഒന്ന് പിടഞ്ഞു...
എന്നെ അറിയുമോ....മൌനം ഭേദിച്ചത് ഞാനാണ്...അവള്‍ പിന്നിലേക്ക്‌ നോക്കി. ഭര്‍ത്താവ് എന്തോ പര്ച്ചിസ് ചെയ്യുകയാണ്. '''ഷാഹുലേട്ടന് എങ്ങനെ ചോദിയ്ക്കാന്‍ തോന്നി ഇങ്ങനെ..... അത്ര പെട്ടെന്ന് എനിക്ക് മറക്കാന്‍ പറ്റുമോ.....'''
വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ ഷാഹുലേട്ടാ എന്ന വിളി....ഹൃദയത്തിന്റെ നിലവിളി തൊണ്ടയില്‍ കുരുങ്ങി....പൊട്ടിക്കരയും എന്ന് ഞാന്‍ പേടിച്ചു...ഞാന്‍ ഒന്നും മിണ്ടിയില്ല .....തിരിഞ്ഞു നടന്നു......
ഷാഹുൽ...ഡാ ഷാഹുൽ' '''''' അവളുടെ ഭര്‍ത്താവിന്റെ സ്വരമാണല്ലോ...ഞാന്‍ തിരിഞ്ഞു നോക്കി ..അയാള്‍ എന്നെയല്ല വിളിച്ചത്..അവരുടെ മകനെയാണ്!!!
..ദൈവമേ...എന്‍റെ പേരാണോ അവള്‍ അവളുടെ കുട്ടിക്ക് നല്‍കിയത്..
അവസാനം കണ്ടപ്പോള്‍ അവള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു ..എനിക്ക് ആദ്യം ഉണ്ടാവുന്ന കുഞ്ഞ് ആണ്‍ കുട്ടി ആണെങ്കില്‍ ആരൊക്കെ എതിര്‍ത്താലും ഞാന്‍ ഷാഹുലേട്ടൻ എന്ന പേര് വെക്കും.എന്‍റെ ഷാഹുലേട്ടനെ ഒരിക്കലും മറക്കാതിരിക്കാന്‍...കാരണം ഞാന്‍ അത്രയ്ക്ക് സ്നേഹിച്ചു പോയി......എന്റെ മകനെ ഓരോ തവണ പേര് ചൊല്ലി വിളിക്കുമ്പോഴും എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഷാഹുലേട്ടന്റെ മുഖമാണ്.പത്തു മാസം എന്നെ ഉദരത്തിൽ ചുമന്ന എന്റെ അമ്മയെ ഞാൻ പൊന്നു പോലെ സ്നേഹിക്കുമ്പോൾ അഞ്ചു വർഷം എന്നെ ഹൃദയത്തിൽ ചുമന്ന ഷാഹുലേട്ടനെ ഞാൻ എങ്ങനെ സ്നേഹിക്കണം... ഹൃദയത്തിന്റെ വേദന കണ്ണ് നീരായി അവളുടെ മിഴികളിൽ നിന്നടർന്നു വീഴാൻ തുടങ്ങിയതോടെ അത് കണ്ടു നിൽക്കാനുള്ള ശക്തിയില്ലാതെ ഞാൻ തിരിഞ്ഞു നടന്നു.
കണ്ണ് നീര്‍ നിറഞ്ഞു കാഴ്ച മങ്ങിയെങ്കിലും ഒരിക്കല്‍ കൂടി ഞാന്‍ അവളെ തിരിഞ്ഞു നോക്കി....സ്നേഹിച്ചു കൊതി തീരാത്ത ആ പാവം അപ്പോഴും നിറമിഴികളോടെ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.........,..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo