Slider

വിവാഹം....

0
Image may contain: 1 person, beard
——————
ഇക്കാ നിങ്ങള്‍ ഇങ്ങനെ കുടിച്ചു വരരുത്‌...... മക്കള്‍ വലുതായി വരികയാണു....അവർക്കും എല്ലാം മനസ്സിലാകും ട്ടോ???
തലേന്നത്തെ ഹാങ്ങോവർ മാറാത്ത ഫൈസല്‍ ഇവളെന്താണീ പറയുന്നത്‌ എന്ന ഭാവത്തില്‍ ഭാര്യ സനയെ അന്തം വിട്ടു നോക്കി....
കൂട്ടുകാരന്റെ പാർട്ടിക്ക്‌ പോയ താന്‍
ഇന്നലെ എപ്പോയാണു വീട്ടില്‍ എത്തിയത്‌ എന്നു പോലും അവന്‌ ഓർമ്മ കിട്ടിയില്ല...
ഇക്ക എണീക്ക്‌.....മോള്‍ക്ക്‌ നല്ല പനിയാണു ....അവളെ ഹോസ്‌പിറ്റലില്‍ കൊണ്ടു പോകണം....സന അവനെ എണീപ്പിക്കാഌള്ള ശ്രമത്തിലായി....
നിന്റെ ബാപ്പയാണോ അവിടെ ഡോക്‌ടർ ...ഇത്ര നേരത്തെ വന്നിരിക്കാന്‍ എന്നു പറഞ്ഞു അവന്‍ തിരിഞ്ഞു കിടന്നു.....
ഇത്‌ കേട്ട്‌ സന പൊട്ടി കരഞ്ഞു....
തലേന്ന്‌ ഫൈസല്‍ വന്ന വരവ്‌ തന്നെ അവളെ ശരിക്കും വിഷമിപ്പിച്ചിരുന്നു....ഇപ്പോള്‍ ഇതും കൂടി കേട്ടപ്പോള്‍ അവള്‍ക്ക്‌ കരച്ചിലടക്കാനായില്ല....
സനയുടെ കരച്ചില്‍ കേട്ട്‌ ഇനി ഉപ്പയും ഉമ്മയും ഇങ്ങോട്ട്‌ വരണ്ട എന്ന്‌ വിചാരിച്ച്‌ ഫൈസല്‍ വേഗം എണീറ്റു.....
ഞാന്‍ വേഗം കുളിച്ചു റെഡിയാകാം...നീ ഭക്ഷണമെടുത്ത്‌ വെക്ക്‌ എന്ന്‌ പറഞ്ഞു അവന്‍ കുളി മുറിയിലേക്ക്‌ നടന്നു.....
പ്രവാസിയാണു ഫൈസല്‍....ദുബായില്‍ ബിസിനസ്സ്‌...
മേശമല്ലാത്ത സാമ്പത്തികം....
ഫൈസല്‍ സന ദമ്പതികള്‍ക്ക്‌ ഒരു മോഌം മോളുമായി രണ്ട്‌ മക്കള്‍...
മൂന്നാമത്തെ ഗർഭിണിയുമാണു സന...
കുടുംബമൊക്കെ നന്നായി നോക്കുമെങ്കിലും കൂട്ടുകാരൊടപ്പം കൂടിയുള്ള കള്ള്‌ കുടി ഫൈസലിന്റെ വീക്ക്‌നെസ്സ്‌ ആയിരുന്നു....
സ്വതവേ ഒരു പാവമായിരുന്ന സനയെ ഫൈസലിന്‌ ഒട്ടും പേടിയുണ്ടായിരുന്നില്ല....
അല്‍പ്പം പേടിയുള്ളത്‌ ഉപ്പനെയാണു.
ഫൈസലിന്റ ഈ ദു:ശ്ശീലത്തെ കുറിച്ച്‌ ഉമ്മയോടും ഉപ്പയോടും പറയാഌള്ള ധൈര്യവും സനക്കും ഉണ്ടായിരുന്നില്ല.....
ഡോക്‌ടറെ കാത്ത്‌ ഹോസ്‌പിറ്റലില്‍ ഇരിക്കുമ്പോള്‍ സന സ്‌നേഹത്തോടെ അവനെ വീണ്ടും ഉപദേശിക്കാന്‍ ശ്രമിച്ചു....
ഇക്കാ നിങ്ങള്‍ ഈ ചീത്ത കൂട്ട്‌കെട്ടൊക്കെ ഒന്ന്‌ ഒഴിവാക്കണം....
ഇപ്പോള്‍ തന്നെ ഇക്ക തിരിച്ചു തിരിച്ചു പോകാനായി....
മക്കളെയും കൂട്ടി ഒന്ന്‌ പുറത്ത്‌ പോകാന്‍ വരെ നിങ്ങള്‍ക്ക്‌ സമയമില്ല..അവരെത്ര പ്രതീക്ഷയോടെ ആയിരുന്നു ഉപ്പച്ചി വരുന്നതും കാത്തിരുന്നത്‌....
ഫൈസല്‍ ഒന്നും മിണ്ടിയില്ല.....
അല്ലെങ്കിലും
മിണ്ടാനൊന്നുമില്ല...
സന പറയുന്നത്‌ എല്ലാം ശരിയാണു...
കുടുംബവുമായി ഒന്ന്‌ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല...
രാവിലെ കൂട്ടുകാരൊടപ്പം ഇറങ്ങിയാല്‍ പിന്നെ തിരിച്ചു വരുന്നത്‌ പാതി രാത്രിക്ക്‌......
മക്കളെ ഒന്ന്‌ മര്യാദക്ക്‌ കാണാന്‍ വരെ തനിക്ക്‌ കഴിയാറില്ല....
എല്ലാ പ്രാവശ്യവും ലീവിഌ വരുമ്പോള്‍ വിചാരിക്കും ഇനി കുടിക്കില്ല ...കുടുംബവുമായി കഴിയാം എന്നൊക്കെ.....ആദ്യത്തെ ഒന്ന്‌ രണ്ട്‌ ദിവസം കഴിഞ്ഞാല്‍ വീണ്ടും പഴത്‌ പോലെ തന്നെ.....
ഗള്‍ഫിലേക്ക്‌ തിരിച്ചു പോകുന്നതിന്റെ തലേന്ന്‌ രണ്ട്‌ മാസം കഴിഞ്ഞാല്‍ അവളെ ഡെലിവറി ഡേറ്റാണെന്ന്‌ സന ഫൈസലിനെ ഓർമ്മിപ്പിച്ചു....
ആദ്യത്തെ രണ്ട്‌ പ്രസവത്തിഌം ഇക്ക കൂടെയില്ല...
ഈ പ്രാവശ്യം എന്തായാലും കൂടെയുണ്ടാകണം എന്ന അവളെ ആവശ്യത്തിഌ എതിർത്തൊന്നും പറഞ്ഞില്ല ഫൈസല്‍.....
നോക്കാം എന്ന്‌ പറഞ്ഞു.... വരില്ല എന്ന്‌ ഉറപ്പുണ്ടായിട്ടും......
സനയെ അഡ്‌മിറ്റ്‌ ചെയ്യുന്നതിന്റെ തലേന്നും അവള്‍ ഫൈസലിനെ വിളിച്ചിരുന്നു....എപ്പോയാണു എത്തുക എന്ന്‌ ചോദിച്ചിട്ട്‌.....ടിക്കറ്റ്‌ നോക്കി കൊണ്ടിരിക്കുകയാണു എന്ന്‌ ഫൈസല്‍ അതിന്‌ മറുപടിയും പറഞ്ഞു.....
സനക്ക്‌ കുറച്ച്‌ സീരിയസ്സാണു എന്ന്‌ പറഞ്ഞു നാട്ടില്‍ നിന്നുള്ള എമർജന്‍സി വിളിയെത്തി ഫൈസലിന്‌....
എത്രയും പെട്ടെന്ന്‌ നാട്ടില്‍ എത്തുക ...
എയർപോർട്ടില്‍ ഇരിക്കുമ്പോയാണു വാട്‌സാപ്പ്‌ ഗ്രൂപ്പിലൂടെ സനയുടെ മരണ വിവരം അവന്‍ കാണുന്നത്‌....ഹോസ്‌പിറ്റലിന്റെ അനാവസ്‌ഥയാണു മരണ കാരണമെന്നും ...നാട്ടുക്കാർ ഹോസ്‌പിറ്റല്‍ അടിച്ചു പൊളിച്ചതുമെല്ലാം വിശദമായി അതില്‍ ഉണ്ടായിരുന്നു.....
തലയില്‍ ഇരുട്ട്‌ കയറുന്നത്‌ പോലെ തോന്നി ഫൈസലിന്‌...
അത്ര വലിയ ഹോസ്‌പിറ്റല്‍ അല്ലാതിരുന്നിട്ടും പോയി വരാഌള്ള സൗകര്യത്തിനാണു അവിടെ കാണിച്ചത്‌.....സനക്കും അവിടെ വലിയ ഇഷ്‌ടമില്ലായിരുന്നു....
തന്റെ നിർബന്ധ ബുദ്ധി....അല്ലെങ്കിലും അവളെ അഭിപ്രായങ്ങളൊന്നും താന്‍ കേള്‍ക്കാറുമില്ലല്ലോ.....
പിന്നീട്‌ നടന്നതല്ലാം യാന്ത്രികമായിരുന്നു ഫൈസലിന്‌...
നാട്ടില്‍ എത്തിയതും മക്കള്‍ വന്ന്‌ കെട്ടിപിടിച്ചു കരഞ്ഞതും...സനായുടെ മയ്യത്ത്‌ നമസ്‌ക്കരിച്ചതും എല്ലാം....
മരിച്ചു നാല്‌പത്‌ കഴിഞ്ഞപ്പോള്‍ തന്നെ ഫൈസലിന്റെ രണ്ടാം വിവാവഹത്തെ കുറിച്ചുള്ള ചർച്ചകള്‍ വരാന്‍ തുടങ്ങി...
ഫൈസലിന്‌ തന്നെ വലിയ പ്രായമായിട്ടില്ല....പിന്നെ മക്കളെ നോക്കാഌം ഒരാളു വേണം...പ്രായമായ ഉമ്മക്കും ഉപ്പക്കും എത്ര കാലം ന്ന്‌ വെച്ചിട്ടാണ്‌ അവരെ നോക്കാന്‍ കഴിയുക....
എല്ലാ ചർച്ചകളും അവസാനം എത്തി ച്ചേർന്നത്‌ ഫൈസലിന്റെ വിവാഹത്തില്‍ തന്നെ....
ഇവിടെ നാട്ടില്‍ തന്നെ നോക്കുകയാണങ്കില്‍ ഭാര്യ മരിച്ചിട്ട്‌ രണ്ടാം വിവാഹം കഴിക്കാത്ത ആരും ഇല്ല.... അറുപത്‌ കഴിഞ്ഞ മുഹമ്മദാജി കല്ല്യാണം കഴിച്ചത്‌ കഴിഞ്ഞ വർഷം...അതില്‍ മൂപ്പര്‌ക്ക്‌ ഒരു കുട്ടിയുമുണ്ടായി......പിന്നെയാണോ നാല്‌പതിലേക്ക്‌ എത്തുന്ന ഫൈസല്‍...
കുടുംബക്കാർ എല്ലാവരും കൂടിയാണു ഫൈസലിനോട്‌ വിഷയം അവതരിപ്പിച്ചത്‌.....കല്ല്യാണം കഴിക്കേണ്ട ആവശ്യകത അവർ ഊ ന്നി പറഞ്ഞു....
എല്ലാം വളരെ ശാന്തമായി കേട്ട ഫൈസല്‍ മറുപടി ഒന്നും പറഞ്ഞില്ല...
അവന്റെ മൗനം സമ്മതമാണ്‌ എന്ന്‌ കരുതി എല്ലാവരും പിരിഞ്ഞു പോകാന്‍ നില്‍ക്കുമ്പോയാണു അവന്‍ ഉമ്മയെ വിളിച്ചത്‌......
ഉമ്മാ ....നിങ്ങള്‍ എല്ലാവരും പറഞ്ഞതു വളരെ ശരിയാണു....
മക്കള്‍ക്കും എനിക്കുമെല്ലാം ഒരു തുണ വേണം....മോള്‌ പ്രായമായി വരികയാണു....അവള്‍ക്ക്‌ ഉമ്മയുടെ സ്‌ഥാനത്ത്‌ ഒരാളു വന്നേ മതിയാകൂ...പ്രായമായി വരുന്ന
ഉമ്മക്ക്‌ അവരെ നോക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌....
അങ്ങിനെ നോക്കുമ്പോള്‍ ഒരു കല്ല്യാണം കഴിച്ചെ മതിയാകൂ....
ഞാന്‍ കല്ല്യാണം കഴിക്കാം....സമ്മതിച്ചു..
എന്നാല്‍ ഞാന്‍ കല്ല്യാണം കഴിക്കുന്ന ആ പെണ്ണും മരിച്ചു പോയാലോ??..വീണ്ടും കല്ല്യാണം കഴിക്കാം ലെ....അതും മരിച്ചാലോ? വീണ്ടും കഴിക്കാം ലെ....അല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും കൂടി എനിക്ക്‌ ഒരു ഗ്യാരണ്ടി തരുമോ ഇനി ഞാന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി മരിക്കില്ലന്നു........പതുക്കെ പതുക്കെ ഫൈസലിന്റെ ശബ്‌ദം ഉയരാന്‍ തുടങ്ങി....ഒരു ഭ്രാന്തനെ പോലെ അവന്‍ പൊട്ടി ചിരിച്ചു....ആർക്കും ഒന്നും മനസ്സിലായില്ല....
പെട്ടന്നവന്‍ പുറത്തേക്കിറങ്ങി പള്ളി പറമ്പ്‌ ലക്ഷ്യമാക്കി നടന്നു....
സനയുടെ ഖബറിനരികില്‍ മുട്ടുകുത്തി നിന്ന്‌ അവളോടു സംസാരിച്ചു...
എന്റെ പ്രിയപ്പെട്ട സനാ....
നിന്നെ ഞാന്‍ ഒരുപാട്‌ വിഷമിപ്പിച്ചുട്ടുണ്ടങ്കിലും സ്‌നേഹിച്ചിട്ടില്ലാ എന്ന്‌ മാത്രം പറയരുത്‌....നീ എനിക്ക്‌ ജീവനായിരുന്നു...അത്‌ നീ എന്നെ വേർപ്പിരിഞ്ഞു പോയപ്പോയാണു എനിക്ക്‌ മനസ്സിലായത്‌ എന്ന്‌ മാത്രം...
എല്ലാത്തിഌം മാപ്പ്‌ സന.....
നീ ഒരിക്കലും എന്നെ വെറുക്കുകയോ ശപിക്കുകയോ ചെയ്‌തിട്ടില്ല....അതിന്‌ ഒരിക്കലും നിനക്ക്‌ കഴിയുകയുമില്ലാ എന്ന്‌ എനിക്ക്‌ നന്നായിട്ടറിയാം...
നിനക്ക്‌ പകരമായിട്ട്‌ ഒരു പെണ്‍കുട്ടിക്കും എന്റെ ജീവിതത്തിലേക്ക്‌ വരാന്‍ കഴിയില്ല....വരികയുമില്ല....
സനാ .. ഞാന്‍ ഇനി ഗള്‍ഫിലേക്ക്‌ പോകുന്നില്ലാ ....മക്കളെ ഇനി ഞാന്‍ നോക്കി കൊള്ളാം....
പിന്നെ ഞാന്‍ കുടിക്കുമെന്ന പേടി ഇനി വേണ്ടാട്ടോ...
അന്നൊക്കെ എത്ര വൈകിയാലും മക്കളെ കാര്യങ്ങള്‍ നോക്കാന്‍ നീയുണ്ടാകുമെന്ന ഒരു ധൈര്യമുണ്ടായിരുന്നു... .....ഇനി അവർക്ക്‌ ഞാന്‍ മാത്രമല്ലേ ഉള്ളൂ....പൊന്നു പോലെ നോക്കി കൊള്ളാം ഞാന്‍....അവരെ കാര്യമോർത്ത്‌ നീ വിഷമിക്കരുത്‌....
ഞാന്‍ ഇടക്ക്‌ ഇടക്ക്‌ വരാം...വിശേഷങ്ങള്‍ പറയാം ട്ടോ എന്ന്‌ കൂടി പറഞ്ഞാണ്‌ ഫൈസല്‍ മടങ്ങിയത്‌.,....
സനയോടു കുറെ സംസാരിച്ചപ്പോള്‍ ഫൈസലിന്റെ മനസ്സും ഏറെ കുറെ ശാന്തമായിരുന്നു.....
ഏതങ്കിലും ഒരു ലോകത്തിലിരുന്ന്‌ സന ഇതല്ലാം കാണുന്നുണ്ടാകുമെന്ന്‌ ഞാഌം വിശ്വസിക്കുന്നു....അല്ലെങ്കില്‍ അങ്ങിനെ വിശ്വസിക്കാനാണു എനിക്കിഷ്‌ടം......
=========
റഹീസ്‌ ചാലില്‍ .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo