....
°°°°°°°°°°°°°°
°°°°°°°°°°°°°°
ഇന്നെന്റെ (03-12-2019) മകന്റെ രണ്ടാം ജന്മദിനം ആയിരുന്നു. മിക്കവരും ചോദിച്ചു എന്താ മോന് സമ്മാനം കൊടുക്കുക എന്ന്...?
ഞാനും ആലോചിച്ചു... ഒരു നല്ല ഡ്രെസ്സ്...? ഒരു ടോയ് കാർ? എന്തേലും ആഭരണങ്ങൾ....?
ഒടുവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി. എന്തായാലും രണ്ടക്ഷരം കുത്തിക്കുറിച്ചു നാല് ആൾക്കാരെ വായിപ്പിക്കുന്നുണ്ട്. അപ്പോൾ എന്തേലും ആ ലെവലിൽ കൊടുക്കാം. അങ്ങനെ ഞാൻ അവനൊരു സമ്മാനം വാങ്ങി...
ഒരു ഡയറി...!!!
രണ്ടു വയസ്സുള്ള മകന് ഡയറി വാങ്ങിക്കൊടുത്ത മണ്ടി എന്നു വിളിക്കാൻ വരട്ടെ... ഇത് വെറുമൊരു ഡയറി അല്ല. ഇത് ഒരു ജീവിതകാലം മുഴുവൻ സൂക്ഷിച്ചു വെക്കാനുള്ളതാണ്.
ഓരോ വർഷവും അവന്റെ ജന്മദിനത്തിന് മുൻപ് ഞാനതിൽ അവന്റെ കഴിഞ്ഞ ഒരു വർഷം എന്റെ കണ്ണുകളിൽ എങ്ങനെ ആയിരുന്നു എന്ന് എഴുതിചേർക്കും.
ഒന്നാലോചിച്ചു നോക്കൂ, വർഷങ്ങൾ കഴിഞ്ഞു, അവന്റെ കുട്ടിക്കാലത്തെയും കൗമാരത്തേയും യൗവനത്തേയും വർദ്ധക്യത്തേയുംകുറിച്ചു (ഈശ്വരൻ അനുഗ്രഹിച്ചാൽ) അവന്റെ അമ്മ എഴുതിയത് വായിക്കുമ്പോൾ അവന്റെ മനസ്സിൽ ഉണ്ടാകുന്ന വികാരം.
ഓരോ വർഷവും ഒന്നോ രണ്ടോ പേജുകളിൽ ഒതുങ്ങുന്ന ഒരു വിശകലനക്കുറിപ്പ്പോലെ...
അവന് ഓരോ വർഷവും ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്നും, ആ വർഷം എന്തായിരുന്നു അവന്റെ നേട്ടങ്ങൾ എന്നുമൊക്കെ എഴുതി ഒരു കൊച്ചു ഡയറി.
അവന് ഓരോ വർഷവും ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്നും, ആ വർഷം എന്തായിരുന്നു അവന്റെ നേട്ടങ്ങൾ എന്നുമൊക്കെ എഴുതി ഒരു കൊച്ചു ഡയറി.
ഇതിപ്പോൾ തുടക്കം ആയതുകൊണ്ട് അവന്റെ ഒരു പെൻസിൽ സ്കെച്ച് കൂടി അതോടൊപ്പം വയ്ക്കുന്നുണ്ട്. അതാകുമ്പോൾ ഏറെ നാൾ നിലനിൽക്കുമല്ലോ...
ഒരു സമ്മാനം.... ഒരു ഓർമ്മ....
By: Revathy M Radhakrishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക