Slider

അമൃതം .

0
Image may contain: 1 person, plant, outdoor, closeup and nature
ഉടലാഴങ്ങൾ നിറയും
ആനന്ദാമൃതമല്ലോ നിൻ അനുരാഗം.
പാതി ചിമ്മിയ നിൻ മിഴികളിൽ നോക്കി
മോക്ഷം തേടുന്നു ഞാൻ വിരഹത്തിൽ നിന്ന്.
മനം കുളിർക്കുന്നു മഴത്തുള്ളി
കണ്ട് നിന്നനുരാഗത്തിൽ .
കാലൊച്ച കേൾക്കുവാൻ കാതോർത്തിരിപ്പൂ
സഖീ ഞാൻ നിനക്കായ് ത്രിസന്ധ്യകളിൽ.
വെണ്ണിലാവിൽ നിന്നെ കാണുമ്പോൾ
കനവിൽ കണ്ട നീ തന്നെ, ഇല്ല മാറ്റം.
അറിയുന്നു ഞാൻ എന്നോടുള്ള സ്നേഹം
വെണ്ണിലാവിൽ നിൻ ഹൃദയമിടിപ്പിൽ.
ഒരു കാറ്റിൻ കൊലുസ്സിട്ട കൊഞ്ചൽ പോൽ
എൻ മനസ്സിൻ മയിൽപ്പീലിയിൽ
തുടരട്ടെ സഖീ നിൻ അനുരാഗം. 

By Biju .Koyickal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo