( ഒരു നുറുങ്ങ് ചിന്ത)
ബെഡ്റും ലാം പിന്റെ വെളിച്ചത്തിൽ ഒരു കവിതയെഴുതാൻ അവൾ പേന കയ്യിലെടുത്തു
"എനിക്ക് വിശക്കുന്നു ''
മുറിയിൽ നിന്ന് മകളുടെ ശബ്ദം കേട്ട അമ്മ വിളിച്ചു പറഞ്ഞു
മുറിയിൽ നിന്ന് മകളുടെ ശബ്ദം കേട്ട അമ്മ വിളിച്ചു പറഞ്ഞു
"ദാ വരുണു മോളെ "
അമ്മ മകൾക്കായി ചപ്പാത്തിയും ചിക്കൺ കറിയും ചൂടുള്ള കാപ്പിയും നൽകി. അവൾ അത് വയറ് നിറയെ കഴിച്ച് വിശപ്പടക്കി:
വിശപ്പ് മാറിയ അവൾ വിശപ്പടക്കാനാകാതെ മണ്ണ് വാരി തിന്ന കുട്ടികളെക്കുറിച്ച് വാരികയിലേക്ക് കവിതയെഴുതാൻ തുടങ്ങി
കവിതയുടെ പേര്
" എനിക്ക് വിശക്കുന്നു ''
ആ കവിതയിൽ നിറയെ അക്ഷരങ്ങളുണ്ടായിരുന്നു
പക്ഷെ "വിശപ്പ് " ഒട്ടുമില്ലായിരുന്നു
By Suresh Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക