Slider

മാനിഷാദ

0

Image may contain: 2 people, including Sajitha Anil, closeup
................................
മഴയടങ്ങുന്ന പാതിരാക്കടലിന്റ
മുടിയിഴച്ചുരുളിലൊരു
കാറ്റ് വീശി.........
ചിരബന്ധനത്തിന്റെ രക്തചെതുമ്പലിൽ
തലമുറകൾ തൻ വേരുകൾ തേടിയലയുമ്പോൾ
പരിണാമസിദ്ധാന്തത്തിൻ
പ്രസക്തിയേറിടുന്നു..
ചന്ദ്രശില തീയിലിട്ടാരോ
ഊതി കാച്ചിയെടുക്കുന്നതു പോൽ,
ആലയിൽ-
പ്രതിഷേധത്തിൻ കാരിരുമ്പ്....
തിളച്ചുമറിയുന്നു...
തിറ കൊട്ടിയാർക്കുന്ന
പതാളവേദിയിൽ
രക്തദാഹിയാം അധികാരവർഗ്ഗങ്ങൾ
ചടുല നൃത്തമാടിടുന്നു .
ആകാശക്കാഴ്ചകളിന്നതി മനോഹരമാണല്ലോ!!
ഹേ മാനവ നിന്റെ കപടതകളാണിവിടം എന്നറിഞ്ഞീടുക..
മാനവ സംസ്കൃതിതൻ
ശ്മശാനഭൂമിയാണിവിടം....
കൊടിയ വഞ്ചനയുടെ പേമാരിയിൽ തളിരിട്ട
മതമെന്ന വിഷവിത്തുകൾ
വിളഞ്ഞിടുന്നിവിടമാകെ...
നന്മകൾ വറ്റി നേരിനെ നയിക്കുവാൻ, നിറങ്ങളുമില്ലിവിടെ......
അന്ധകാരത്തിന്റെ ഭീകര മൂകതമാത്രമാണിവിടെ...
മനുഷ്യമാംസത്തിൻ ഗന്ധം
തുളച്ചുകയറുമ്പോൾ
മതമില്ല, വർണ്ണമില്ല ഒരേയൊരു ഗന്ധം മാത്രം
ഹേ നിയതീ..
എന്തിനിനിയുമൊരു അമാന്തം ?
ഒരു പ്രളയത്തിനാൽ,
ശേഷിപ്പുകളാക്കുവാൻ.....
ചരിത്രങ്ങളെ ചിത്രങ്ങളാക്കുവാൻ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo