
ഉരുകിയൊലിക്കുന്ന ഗ്രീഷ്മത്തിലറിയുന്നു,
തണലേകി പൊള്ളിയോരെന്റെ പുണ്യം......
തണലേകി പൊള്ളിയോരെന്റെ പുണ്യം......
ഉടലെന്ന തിരിനാളമഗ്നിഗോളങ്ങളായി -
ഉണരുന്നൊരായിരം യാഗാശ്വമായ് .
ഉണരുന്നൊരായിരം യാഗാശ്വമായ് .
ഉയിരിന്റെയുൺമയായുച്ചിയിൽസ്പർശമാ -
യുടയാത്ത സ്നേഹത്തിൻ തിരിനാളമായ്
യുടയാത്ത സ്നേഹത്തിൻ തിരിനാളമായ്
ഇനിവരും ജന്മനിയോഗത്തിലൊക്കെയും
വറ്റാത്തൊരുറവയായ് വഴികാട്ടിയായി.
വറ്റാത്തൊരുറവയായ് വഴികാട്ടിയായി.
വറുതിയിൽ ചുട്ടൊരു വരദാനമല്ലയോ
അറിവിന്റെ താളിലെയഗ്നിയും നീതന്നെ
അറിവിന്റെ താളിലെയഗ്നിയും നീതന്നെ
അച്ഛന്റെ മകനായഗ്നിസ്ഫുലിംഗമായ്,
അടരാതെ പൊരുതുന്ന പോരാളിയായ്.
അടരാതെ പൊരുതുന്ന പോരാളിയായ്.
പദമലരടികളിൽ ചെറുപാദമൂന്നി
ഇടറാതെ തുടരുന്നു നിൻകൃപയാൽ .
ഇടറാതെ തുടരുന്നു നിൻകൃപയാൽ .
By Sreedhar RN
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക