( ഒരു ഹാസ്യ ഭാവന )
സമയം നോക്കി രാവിലെ ഒമ്പതാകുന്നു... ഞായറാഴ്ച ഉറക്കം നന്നായി ആഘോഷിച്ചു: എഴുന്നേൽക്കാം ...
വേണു എഴുന്നേറ്റു: ജനവാതിൽ തുറന്നിട്ടു... അപ്പുറത്തെ വീട്ടിലെ ചേച്ചി'നൈറ്റി ഒരു വശത്തേക്ക് കേറ്റി തെങ്ങിൻ ചുവട്ടിൽ നിന്ന് പല്ലു തേക്കുന്നു.... തേച്ചു കൊണ്ട് തെങ്ങിൻ തടത്തിലേക്ക് നീട്ടി തുപ്പുന്നത് കണ്ടാൽ തെങ്ങിനോട് എന്തോ പൂർവ്വ വൈരാഗ്യം ഉള്ളത് പോലെ തോന്നും... പറമ്പിലെ മരച്ചില്ലകൾക്കിടയിലൂടെ എന്നെ കണ്ടില്ലെ എന്ന ഭാവത്തിൽ സൂര്യ രശ്മി ചുമ്മാ വന്നൊന്ന് നോക്കി പോയി.....
" വേണുവേട്ടാ എഴുനേറ്റൊ'' ''
മാലിനിയുടെ ചോദ്യം കേട്ട വേണു ബാത്ത് റൂമിലേക്ക് കയറി '
"ദാ വരുന്നു"
'' വേഗം വാ ബ്രേക്ക് ഫാസ്റ്റ് റെഡി"
"അതേയ് -- -- .ഇവിടെ വച്ചിരുന്ന എന്റെ ടൂത്ത് ബ്രഷ് കാണാനില്ലല്ലൊ...
വേണു ഉറക്കെ വിളിച്ചു പറഞ്ഞു: വേണുവിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ മാലിനി വിളിച്ചു പറഞ്ഞു
"അവിടെ തന്നെ കാണും കണ്ണ് തുറന്ന് നോക്ക്.... "
തന്റെ അടവ് ഏറ്റില്ല എന്ന് ബോദ്ധ്യമായ വേണു വേഗം പല്ലു തേപ്പ് കഴിഞ്ഞ് ചുവട്ടിലേക്ക് ഇറങ്ങി ചെന്നു ...
നല്ല ചൂടൻ ' വെള്ളയപ്പവും സ്റ്റ്യുവും:
"ദാ കാപ്പി ''ചൂടൻ കാപ്പിയുമായി മാലിനി വന്നപ്പോൾ വേണു അരക്കെട്ടിലൂടെ കൈ ചുറ്റി മാലിനിയെ തന്നോടടുപ്പിച്ചു
"എനിക്ക് ടൂത്ത് ബ്രഷ് കാണാനില്ല എന്ന് പറഞ്ഞപ്പോഴെ: തോന്നി എന്തോ ഒപ്പിക്കാനാണെന്ന് "
" വിട് ചേട്ടാ ... മോൻ അപ്പുറത്ത് ണ്ട് കണ്ടോണ്ട് വന്നാൽ മോശമാണെ''
"പിന്നെ രണ്ടാം ക്ലാസിൽ പടിക്കണ മോൻ കണ്ടോണ്ട് വന്നാൽ വല്യ കുഴപ്പമല്ലെ :ഒന്നു പോടി "
മാലിനി വേണുവിന്റെ കൈ വിടുവിച്ചു :
" അതേയ് ഇത് പഴയ രണ്ടാം ക്ലാസല്ല - ഇപ്പഴത്തെ പിള്ളേർക്ക് കാഞ്ഞ ബുദ്ധിയാ.... "
"എവിടെ അവൻ "
''ദേ ഇന്നലെ മേടിച്ചു കൊടുത്ത ക്രിക്കറ്റ് ബാറ്റുമായി രാവിലെ മിററത്തേക്കിറങ്ങിയതാ... അത് വെച്ച് മതിലിലേക്ക് പന്തടിച്ചു കളിക്കയാ "
വേണു ഭക്ഷണം കഴിച്ചു എഴുന്നേറ്റ് കൈ കഴുകി :മെല്ലെ അടുക്കളയിലേക്ക് ചെന്നു:
"ഇന്ന് സൺഡേ സ്പെഷ്യൽ ന്താടി "
" ദേ ഒരു കാര്യം ഞാൻ പറയാം അടുക്കളയിൽ കയറി വന്നാൽ കൈ കെട്ടി നല്ല കുട്ടിയായി നിന്നോണം... അതല്ല അടുത്തു നിൽക്കുന്നവരുടെ ശരീരത്തിലേക്ക് നുഴഞ്ഞുകയറാനാണ് ഭാവമെങ്കിൽ ഈ ഫ്രയിങ്ങ് പാൻ വെച്ച് ഞാൻ ഒന്നങ്ങ് തരും"
മാലിനി വേണുവിനോടായി പറഞ്ഞു
" നീ ഉച്ചക്കത്തെ കാര്യം പറ"
"ഇന്ന് സൺഡേ സ്പെഷ്യൽ ചിക്കൺ'2G"
വേണുവിന്റെ നെറ്റി ചുളിഞ്ഞു ...
" ജിഞ്ചറും ഗാർലിക്കുമാണ് മെയിൻ ചേരുവകൾ: ശേഷം കാഴ്ച്ചയിൽ: തൽക്കാലം ന്റെ മോൻ നല്ല കുട്ടിയായി അപ്പുറത്ത് പോയി ടി വി കണ്ടോണ്ടിരിക്ക് ..."
മാലിനി വേണുവിനെ ഉന്തി വെളിയിലാക്കി
..
വേണു ആട്ടുകട്ടിലിൽ നിവർന്നു കിടന്നു: ടി വി ഓൺ ചെയ്തു :
..
വേണു ആട്ടുകട്ടിലിൽ നിവർന്നു കിടന്നു: ടി വി ഓൺ ചെയ്തു :
" അച്ചാ '
മിററത്ത് നിന്ന് മോൻ ഓടി വന്നു... കയ്യിൽ ക്രിക്കറ്റ് ബാറ്റുമുണ്ട്
മിററത്ത് നിന്ന് മോൻ ഓടി വന്നു... കയ്യിൽ ക്രിക്കറ്റ് ബാറ്റുമുണ്ട്
"ഏയ് കൂട്ടാ :ബാ അച്ചന്റെ മോൻ ഇങ്ങോട്ട് വാ "
അവൻ വേണുവിന്റെ മേൽ കയറിക്കിടന്നു: ഞായറാഴ്ചയുടെ ആലസ്യവും ജനവാതിലിലൂടെ വന്ന കൊച്ചു കാറ്റും ആട്ടുകട്ടിലിന്റെ താളത്തിലുള്ള ആട്ടവും അവരുടെ കണ്ണുകളെ തഴുകിയപ്പോൾ ഒരൊഴിവ് ദിനത്തിന്റെ ഒരു കൊച്ചു മയക്കം രണ്ടിനെയും പിടികൂടി.....
അവൻ വേണുവിന്റെ മേൽ കയറിക്കിടന്നു: ഞായറാഴ്ചയുടെ ആലസ്യവും ജനവാതിലിലൂടെ വന്ന കൊച്ചു കാറ്റും ആട്ടുകട്ടിലിന്റെ താളത്തിലുള്ള ആട്ടവും അവരുടെ കണ്ണുകളെ തഴുകിയപ്പോൾ ഒരൊഴിവ് ദിനത്തിന്റെ ഒരു കൊച്ചു മയക്കം രണ്ടിനെയും പിടികൂടി.....
സമയം. പന്ത്രണ്ട് ആകുന്നു: മാലിനി ഫോണിൽ കാര്യമായി കുശലം പറച്ചിലിലാണ്:
" ദീപ നീ വിഷമിക്കല്ലെ... നമുക്ക് പരിഹാരം ഉണ്ടാക്കാം "
''ന്താടി കാര്യം" വേണു മാലിനിയോടായി ചോദിച്ചു
"ടീ ഞാൻ കുറച്ച് കഴിഞ്ഞ ങ്ങട് വിളിക്കാം ... "
മാലിനി ഫോൺ കട്ട് ചെയ്തു
മാലിനി ഫോൺ കട്ട് ചെയ്തു
''എന്റെ വേണുവേട്ടാ ദീപയുടെ കാര്യം കഷ്ടമാണ് "
''നീ കാര്യം പറ"
"രാവിലെയാകുമ്പോ മുരളിയുടെ ഫോണിലേക്ക് ചറപറാന്ന് വാട്ട്സ പ്പിൽ ഗുഡ് മോണിങ്ങ് മെസ്സേജ് ആണ് "
"അതിനെന്താ "
"അതിന് കുഴപ്പമൊന്നുമില്ല. :പക്ഷെ മെസ്സേജ് വരുന്നത് എവിടുന്നാണെന്നറിയോ
വേണുവിന്റെ നെറ്റി ചുളിഞ്ഞു
" പെട്രൊൾ പമ്പ് ... സെക്രട്ടറിയേറ്റ് :വില്ലേജാഫീസ് .: ഇവിടുന്നൊക്കെയാണ് ഗുഡ് മോണിങ്ങും പിന്നെ സുഖാന്വേഷണങ്ങളും വരുന്നത് "
''നീയെന്തായി പറയുന്നെ : വില്ലേജാഫീസിൽ നിന്ന് ഗുഡ് മോണിങ്ങൊ "
" ഞാൻ മുഴുവൻ പറയട്ടെ ആദ്യമൊക്കെ അവൾക്കൊരു .... ചെറിയസംശയമുണ്ടായിരുന്നു എന്നാൽ ഇന്നലെ രാത്രി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് Good night ഉം sweet dreams ഉം വന്നപ്പോൾ അവൾ പിടിച്ചു "
'' കൊലപാതകക്കേസിന്റെ പരമ്പര ചുരുളഴിയുന്ന പോലെ ഓരോന്നും പുറത്ത് ചാടി :പെട്രോൾ പമ്പ് പ്രസീദ. മുരളിയുടെ ഓഫീസിലെ സ്റ്റാഫ്: സിക്രട്ടറിയേറ്റ് എന്ന് വെച്ചാൽ സുഷമ -- . വില്ലേജാഫീസ് വിമല :ആ വില്ലേജാഫീസിൽ വർക്ക് ചെയ്യുന്ന പെണ്ണാ... "
" അപ്പൊ നെടുമ്പാശ്ശേരി എയർപോർട്ട് ആരാ... ഇനി വല്ല എയർ ഹോസ്റ്റ സ്സൊ മറ്റൊ ആണൊ "
"ഏയ് ... ഒരിക്കൽ വീട്ടിൽ പില്ലൊകവറും ബെഡ് ഷീറ്റും വിൽക്കാൻ വന്ന ഒരു സെയിൽ ഗേൾ ... പേര് നയന ...
'' ടാ ഭയങ്കര. മുരളി ആള് കൊള്ളാലൊ ... ഇത്രയും പേരെയൊക്കെ ഒറ്റയടിക്ക് എങ്ങിനെ ഇവൻ മാനേജ് ചെയ്യുന്നു: "
വേണു അറിയാതെ പറഞ്ഞു
"ഏ '... ന്തെ ---- ഇനി അങ്ങനെ വല്ല ഉദ്ദേശവുമുണ്ടൊ... ഇനി നമ്മുടെ ഫോണിൽ രാഹുൽ ഗാന്ധിയുടെയും മോഹൻലാലിന്റയുമൊക്കെ ഗുഡ് മോണിങ്ങ് മെസ്സെജ് വരുമോ ആവൊ
മാലിനിയുടെ ചോദ്യത്തിന് വേണുവൊന്നും മിണ്ടിയില്ല
മാലിനി വേണുവിനോട് ചേർന്ന് നിന്നു: എന്നിട്ട് പതിയെ പറഞ്ഞു
മാലിനി വേണുവിനോട് ചേർന്ന് നിന്നു: എന്നിട്ട് പതിയെ പറഞ്ഞു
"കരഞ്ഞോണ്ടിരിക്കാൻ ഞാൻ ദീപയല്ലെന്നറിയാലൊ... അങ്ങിനെ വല്ലതും നടന്നാൽ ചട്ടുകം പഴുപ്പിച്ച് ഞാൻ അവിടെ വെക്കും" മാലിനി കണ്ണുകൊണ്ട് ആഗ്യം കാണിച്ചു
വേണു ഒന്നും പറഞ്ഞില്ല :അവൾ പറഞ്ഞാ പറഞ്ഞത് ചെയ്യുമെന്നറിയാം
'' ടീ ഫ്രിഡ്ജിൽ ഐസുണ്ടൊ "
"ന്താണ് ഉദ്ദേശം "
" നിന്റെ ചിക്കൺ' 2 Gക്ക് മുമ്പ് സ്മിനോർ ഫ് ഒരു രണ്ടെണ്ണം :. എന്നിട്ട് ന്റെ ഭാര്യയുടെ ചിക്കൺ 2G കുട്ടി ഒരു സൺഡേ സ്പെഷ്യൽ ഊണ് "
മാലിനിയുടെ സ്പെഷ്യൽ ഡിഷും സ്മിനോർ ഫും എ സി യുടെ ഇളം തണുപ്പും ഉച്ചയുറക്കത്തിന്റെ നേരിയ സുഖവും വേണുവിനെ കൊതിപ്പിച്ചു ... ഒരു ഞായറാഴ്ച കൊതി
മുകളിലെ ബഡ്റൂമിനടുത്തുള്ള ബാൽ ക്കണിയിൽ നിന്ന് വേണു ചുവട്ടിലേക്ക് നോക്കി: സോഫയിൽ മലർന്ന് കിടന്ന് മാലിനി വനിത വായിക്കുന്നു
"ടീ.''
"ടീ.''
വേണു വിളിച്ചു :: മാലിനി മാഗസിൻ മാറ്റി നോക്കി
"ഊം "
മുകളിലേക്ക് വരാൻ തല ചെരിച്ചു കൊണ്ട് മാലിനിക്ക് വേണു സൂചന നൽകി
"ഊം "
മുകളിലേക്ക് വരാൻ തല ചെരിച്ചു കൊണ്ട് മാലിനിക്ക് വേണു സൂചന നൽകി
''ഒന്നു പോന്റെ വേണു വേട്ടാ ''
" ടീ വാടി "
"ഞാനപ്പഴെ ഓർത്തതാ...കണ്ടതൊക്കെ വലിച്ചു കേറ്റി വാലും പൊക്കി വരുമെന്ന് "
" ടീ വാടി "
"ഞാനപ്പഴെ ഓർത്തതാ...കണ്ടതൊക്കെ വലിച്ചു കേറ്റി വാലും പൊക്കി വരുമെന്ന് "
" നീ വാടി പെണ്ണേ "
"ന്റെ വേണുവേട്ടാ ന്തായി പറേണെ മോൻ ഉറങ്ങീട്ടില്ല പുറത്ത് കളിക്ക യാ ... അവനെങ്ങാനും കയറി വന്നാൽ.... ത്ര മോശമാ....നിക്ക് ആലോചിക്കാൻ വയ്യ "
" അവൻ വരില്ല: നീയിങ്ങോട്ട് വാ "
മണിച്ചിത്രതാഴിൽ ഇന്നസന്റ് കെ പി എ സി ലളിതയോട് പറയുന്ന പോലെ മാലിനി വേണുവിനോടായി ചിരിച്ചു കൊണ്ട് പറഞ്ഞു
" ഞാൻ രാത്രി വരാംന്ന് : മാലിനി വാക്ക് പറഞ്ഞാൽ.വാക്കാ.... മോനെ കുട്ടാ ടാ ... അച്ചന്റ കൂടെ പോയി കിടന്നുറങ്ങു "മാലിനി മോനോടായി വിളിച്ചു പറഞ്ഞു
സഹികെട്ട വേണു ബെഡ് റൂമിലേക്ക് നീങ്ങി... മലർന്ന് കിടന്ന് ആഗ്രഹങ്ങൾ അടിച്ചമർത്തി കണ്ണടച്ചു കിടന്നു: പെട്ടെന്ന് എവിടെന്നൊ വന്നു കയറിയ ഈച്ച നെറ്റിയിൽ കയറിയിരുന്ന് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ വേണു വിന്റെ ക്ഷമകെട്ടു: നെറ്റിയിൽ കൈ വീശി ഈച്ച വധത്തിനായി ശ്രമിച്ചു: പരാജയപ്പെട്ടു:
കണ്ണടച്ച് പാതി മയക്കത്തിലേക്ക് വീഴാൻ നേരം ഈച്ചയുടെ സന്ദർശനം വീണ്ടും ... വേണുവിന്റെ ചെവിയുടെ മേൽ ഭാഗത്ത്: കുരു കുരാ കുരു കരാ എന്ന് മന്ദം മന്ദം ഈച്ച ചുവട് വെച്ചപ്പോൾ ശുണ്ഠി മൂത്ത വേണു ചാടിയെഴുന്നേറ്റ് തന്റെ ചെവിയുടെ മേൽ ആഞ്ഞടിച്ചു: ' ഈച്ചവധം വീണ്ടും പരാജയപ്പെട്ടു
"ന്താ ച്ചാ"
"മോനിങ്ങു വാ :ഒരീച്ച അച്ചനെ ഉറങ്ങാൻ സമ്മതിക്കുന്നില്ലെടാ - മോൻ പോയി ആ ക്രിക്കറ്റ് ബാറ്റെടുത്ത് കൊണ്ടു വാ :ന്നിട്ട് ആ ഈച്ചയെ തല്ലി കൊല്ല്... അച്ചനൊന്നു റ ങ്ങട്ടെ "
ഒരു വലിയ ദൗത്യം ഏറ്റെടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ അവൻ ക്രിക്കറ്റ് ബാറ്റുമായി മടങ്ങി വന്നു :അച്ചന്റെ അരികിലിരുന്നു.... ഈച്ചയിൽ നിന്ന് അച്ചനെ രക്ഷിക്കുക: ഒരു മകൻ എന്ന നിലയിൽ അവന്റെ ഉത്തരവാദിത്വമായിരുന്നു അത്...
മകനിൽ പരിപൂർണ്ണമായി വിശ്വസിച്ച് വേണു നിദ്രയി ലേക്ക് വീണു
പെട്ടെന്നാണ് മകൻ അത് ശ്രദ്ധിച്ചത് ... ആ ഈച്ച ഒരു ഉളുപ്പുമില്ലാതെ തന്റെ പ്രിയപ്പെട്ട അച്ചന്റെ ഭംഗിയുള്ള ചുണ്ടിന്റെ മേലുള്ള കട്ട മീശയിൽ വന്ന് വീണ്ടും സ്ഥാനം പിടിച്ചിരിക്കുന്നു: തന്റെ അച്ചന്റെ സുഖനിദ്ര ശല്ല്യപെടുത്താൻ
കൂടുതലൊന്നും അവൻ ചിന്തിച്ചില്ല. അച്ചനെ രക്ഷിച്ചെപറ്റു... ഈച്ചയെ കൊല്ലണം അവൻ തന്റെ ക്രിക്കറ്റ് ബാറ്റ് വായുവിൽ മൂന്ന് തവണ ചുഴറ്റി അച്ചന്റെ ചുണ്ടും അതിന്മേലുള്ള ഈച്ചയെയും ലക്ഷ്യമാക്കി ഉന്നം തെറ്റാതെ ആഞ്ഞടിച്ചു------ ഈച്ച ചത്തു മലച്ചു വീണു ......
.......
ഒരാഴ്ച കഴിഞ്ഞ്
.......
ഒരാഴ്ച കഴിഞ്ഞ്
" ഇല്ലെടി മൂന്ന് സ്റ്റിച്ചിട്ടു ''
ചുണ്ടിൽ മൂന്ന് സ്റ്റിച്ചുമായി മുകളിൽ നിന്ന് വേണു ഇറങ്ങി വരുമ്പോൾ മാലിനി കൂട്ടുകാരി ദീപയുമായി സംസാരിക്കുകയായിരുന്നു
''ഇനിയും രണ്ടാഴ്ച കഴിയും സ്റ്റിച്ച ഴിക്കാൻ ... അതല്ലെടി സങ്കടം... വേണുവേട്ടൻ ചിരിക്കുന്നത് കാണാൻ ന്തൊരു ഭംഗിയായിരുന്നു: കല്യാണത്തിന് മുമ്പ് ഞാൻ വീണ് പോയത് ആ ചിരിയിലാ"
"ന്നിട്ട് പ്പൊ ന്ത് പറ്റി " ദീപയുടെ സംശയം
" വേണുവേട്ടൻ പണ്ടൊക്കെ ചിരിക്കുമ്പോൾ താമരപ്പു വിടർന്നു വരുന്ന പോലെയായിരുന്നു: ടീ നീ ആന പിണ്ഡം ഇടുന്നത് നോക്കി നിന്നിട്ടുണ്ടൊ "
"പിന്നെ എനിക്കതല്ലെ ജോലി "
"ന്നാൽ അത് കാണണം ന്ത് രസാന്നോ .... പിണ്ഡം ഇടുമ്പോൾ അതങ്ങനെ താമരപ്പൂ പോലെ വിരിയും വേണു വേട്ടന്റെ ചിരി പോലെ :ഇട്ട് കഴിഞ്ഞാൽ അത് ചുരുങ്ങി തൊട്ടാവാടി പോലെ ഒരു പോക്കുണ്ട്: എന്റെ ചളി കേട്ടാൽ വേണുവേട്ടന്റെ ചിരിയിപ്പൊ അങ്ങനെയാ - ചുണ്ട് കൂട്ടി പിടിച്ച് ... തൊട്ടാവാടിപോലെ വിടർത്താൻ പറ്റില്ല: "
തിരിഞ്ഞു നോക്കിയപ്പോൾ വേണു ചുമരും ചാരി നിൽക്കുന്നതാണ് കണ്ടത്
"ദീ പെ ഞാനങ്ങോട്ട് പിന്നെ വിളിക്കാമെ"
വേണു മാലിനിയെ രൂക്ഷമായി നോക്കി: അതേടി എന്റെ ചിരി കാണുമ്പോൾ നിനക്ക് ആനയെയാണ് ഓർമ്മ വരുന്നതല്ലെ :
നിനക്ക് ഞാൻ വച്ചിട്ടുണ്ട്: പെട്ടെന്നാണ് ചാരിവെച്ചിരിക്കുന്ന ക്രിക്കറ്റ് ബാറ്റ് കണ്ണിൽ പെട്ടത് ...വേണു അതെടുത്ത് മാലിനിയുടെ പിറകെ ഓടി :മാലിനി അടുക്കളയിലേക്ക് ഓടിക്കയറി :: പിറകെ വേണുവും: പിന്നെ അവിടെ ക്രിക്കറ്റ് ബാറ്റിന് പ്രത്യേകിച്ച് റോളൊന്നും ഉണ്ടായിരുന്നില്ല :
" വേണുവേട്ടാ പ്ലീസ് പ്ലീസ് മോനെങ്ങാനും കയറി വരുമെ പ്ലീസ്''
മാലിനിയുടെ എല്ലാം അപ്പീലുകളും നിഷ്ക്കരുണം തള്ളിക്കൊണ്ട് വേണു മാലിനിയെ തന്നോട് ചേർത്ത് പിടിച്ചു ---പിന്നീടവിടെ എന്ത് നടക്കുന്നു എന്നറിയാൻ സമ്മതിക്കാതെ അടുപ്പിൽ വച്ചിരുന്ന കുക്കറിന്റെ രണ്ടാം വിസിൽ ശക്തിയായി മുഴങ്ങി.....
SUresh Menon
(അവസാനിച്ചു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക