(ചെറുകഥ)
എഴുത്ത് -അശ്വതി ഇതളുകൾ
ഇവൾ എന്താ ഇത്രയും നേരം കുളിമുറിയിൽ ചെയ്യുന്നത്? പതിവില്ലാത്ത നീണ്ട കുളിയാണല്ലോ.
രണ്ടു മിനിറ്റ് കുളിയുടെ ആശാത്തി ആണ്.. ഇതിന്റെ പേരില്‍ കളിയാക്കാത്ത ദിവസങ്ങളിലില്ല..
പാറു..... എന്ത് പറ്റി പതിവില്ലാതെ ?
അകത്തു നിന്നും മറുപടിയൊന്നും വന്നില്ല. ടാപ്പിൽ നിന്നും വെള്ളം വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്...
കുറെ നേരം വിളിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല.. കുളിമുറി തട്ടിയതും ഡോർ തുറന്നു കിടക്കുകയാണ്...
തറയിൽ ആകെ ചോര... ഈശ്വരാ ഇവൾ എന്താ കാണിച്ചത്...?
കയ്യിൽ നിന്നും ചോര ഒഴുകുന്നുണ്ട്. തറയിൽ ആകെ ചുകപ്പ് തളം കെട്ടി കിടക്കുന്നു. ഉടുപ്പിലും മറ്റും കട്ട പിടിച്ച രക്തം.
അവളെ വാരി എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോഴും രക്തപ്രവാഹത്തിനു കുറവൊന്നും ഉണ്ടായില്ല..
തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു... ആശുപത്രി വാരാന്തയിലെ ഏതോ കസേര എന്നെ താങ്ങി നിർത്തി..
അവൾ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് അഞ്ചു വര്‍ഷം ആയി... ഒരു പ്രണയമഴ പെയ്ത്തായിരുന്നു ആ കടന്നു വരവ്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവൾ.. അല്ലെങ്കിൽ പ്രണയത്താൽ ഭ്രാന്ത് പൂക്കുന്നവൾ..
കല്യാണം കഴിഞ്ഞതിനു ശേഷമാണ് അവളെ കൂടുതല്‍ ഞാന്‍ അറിയുന്നത്.. ചിലപ്പോഴൊക്കെ രാത്രികളില്‍ ശ്വാസം പോലും കിട്ടാതെ വീർപ്പ് മുട്ടും... അപ്പോഴൊക്കെ ഭയകര ദേഷ്യം ആകും ആള്‍ക്ക്... ദേഹത്ത് ഒന്ന് തൊടാൻ പോലും സമ്മതിക്കില്ല... പലപ്പോഴും ഇതൊക്കെ എനിക്ക് ദേഷ്യം തോന്നുമെങ്കിലും ശ്വാസം എടുക്കാൻ പോലും കഴിയാതെ പിടയുന്നത് കാണുമ്പോൾ എനിക്ക് പ്രാണൻ പോകും..
പല രാത്രികളിലും ഇതൊരു പതിവായി. രാത്രികളിൽ പാറു മറ്റൊരുവളായി രൂപാന്തരം പ്രാപിക്കുന്നു. ചിലപ്പോഴൊക്കെ അക്രമവും സാധനങ്ങളൊക്കെ പൊട്ടിക്കാനും തുടങ്ങി
രാത്രികൾ എന്റെ സമാധാനം കെടുത്തിയപ്പോൾ
ഇക്കാര്യത്തെ കുറിച്ച് ആരോടെങ്കിലും സംസാരിക്കണം എന്ന് ഉറപ്പിച്ചു. പാറു വിനു എന്നും പ്രിയം അമ്മയാണ്.. അമ്മയാണ് അവളുടെ എല്ലാം .നിനക്ക് എന്നെക്കാളും ഇഷ്ട്ടം അമ്മയോടാണെന്ന് പറഞ്ഞവളെ പ്രകോപ്പിക്കാറുണ്ട്.
ഇക്കാര്യത്തെ കുറിച്ച് ആരോടെങ്കിലും സംസാരിക്കണം എന്ന് ഉറപ്പിച്ചു. പാറു വിനു എന്നും പ്രിയം അമ്മയാണ്.. അമ്മയാണ് അവളുടെ എല്ലാം .നിനക്ക് എന്നെക്കാളും ഇഷ്ട്ടം അമ്മയോടാണെന്ന് പറഞ്ഞവളെ പ്രകോപ്പിക്കാറുണ്ട്.
"മോനെ ആൾ കുറച്ച് ഡിപ്രെഷൻ പോലെ ആണ്... എല്ലാത്തിലും അങ്ങേ അറ്റം. സങ്കടപെട്ടാലും സന്തോഷപ്പെട്ടാലും. അവൾ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ അസ്വസ്ഥകൾ പ്രകടിപ്പിച്ചു തുടങ്ങിയത്... ഒപ്പം ചേർന്നിരിക്കാൻ ഒരാൾ ഉണ്ടാകുമ്പോള്‍ എല്ലാം മാറും... മോൻ അവളെ വെറുക്കരുത്."
ആ വാക്കുകള്‍ ആഴ്ന്നിറങ്ങിയത് ഹൃദയത്തിൽ ആയിരുന്നു..എപ്പോഴും അവളെ ഹാപ്പി ആക്കാന്‍ ശ്രമിച്ചു.. ഇടയ്ക്ക് പലപ്പോഴും അവൾ അസ്വസ്ഥതകൾ പ്രകടിപ്പിക്കുമെങ്കിലും അവളെ ഞാൻ കൂടുതൽ ചേര്‍ത്ത് നിർത്തി.. ഒരു കൂട്ടായി കരുതല്‍ ആയി..
കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനുള്ള ട്രീ ന്റ്മെൻറിൽ ആയിരുന്നു ഞങ്ങൾ.. അവൾക്കായിരുന്നു പ്രശ്നമെങ്കിലും കുടുംബത്തിൽ എല്ലാരോടും ഞാനാണ് ചികിത്സ എടുക്കുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്...
"പാറൂ'. നിന്‍റെ വാവ ഞാൻ തന്നെയല്ലേ "എന്ന് ചോദിക്കുമ്പോള്‍ അവളുടെ കണ്ണിൽ നിന്നും കണ്ണീര്‍ പൊഴിയും... ഒരു അമ്മയാകാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ആ കണ്ണുകളില്‍ നിറഞ്ഞു നിന്നു..
"പേടിക്കാൻ ഒന്നുമില്ല.കുറെ കഴിയുമ്പോൾ ബോധം തെളിയും അപ്പോൾ കാണാം കേട്ടോ... പിന്നെ കാണുമ്പോൾ ഒന്നും ചോദിക്കണ്ട.ആളെ ടെൻഷൻ അടിപ്പിക്കണ്ട "
ഡോക്ടറുടെ വാക്കുകൾ ആണ്... ചോര ഇറ്റ് വീഴുന്ന അവളുടെ കൈകൾ എന്നെയല്ലേ കൊന്നത്..
പിറ്റേ ദിവസം രാവിലെ ആണ് അവളെ കാണാനായത്
മുഖത്ത് ഇത്തിരി ക്ഷീണമുണ്ട് അല്ലേലും ഒത്തിരി ചോരയൊക്കെ പോയതല്ലേ...?
ആകെ കൂടി ഇത്തിരി ചോര ഉണ്ടായിരുന്നത് നീ കളഞ്ഞല്ലോ പെണ്ണെ?
മറുവശത്ത് നിന്നും ഒരു ചെറു പുഞ്ചിരി
ബെഡിനു അരികിൽ അവളെ ചേര്‍ത്തു പിടിച്ചു ഞാൻ ഇരുന്നു..
ദേഷ്യം ഉണ്ടോ?
ഉണ്ട്... നീ ഇത് ചെയ്തപ്പോള്‍ എന്നെ ഓർത്തില്ലലോ.. എന്നെ കൂടി കൂട്ടായിരുന്നില്ലേ...
ഏട്ടാ ഞാനൊരു കാര്യം പറഞ്ഞോട്ടെ
ഉം
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരാൾ എന്നെ ഉപദ്രവിച്ചു... പക്ഷേ അന്നെനിക്ക് അതൊന്നും എന്താണെന്നു കൂടി അറിയില്ലായിരുന്നു... വളര്‍ന്ന് വളര്‍ന്ന് വരുമ്പോൾ അതൊക്കെ എന്താണെന്ന് മനസിലാക്കിയപ്പോൾ ആ ഓര്‍മ്മകള്‍ എന്‍റെ ഉറക്കം കെടുത്തുന്നു... അതൊക്കെ ഓർമ്മ വരുമ്പോൾ എനിക്കൊന്ന് ശ്വാസം എടുക്കാൻ കൂടി കഴിയില്ല.. അപ്പോൾ അടുത്തുള്ള എല്ലാരും അയാളെ പോലെ ആണെന്ന് തോന്നും... എന്നെ ഉപദ്രവിക്കാൻ വരികയാണെന്ന് തോന്നും... ഭ്രാന്ത് പിടിക്കുന്ന അവസ്ഥ... ഇന്നലെയും അതാണ് ഉണ്ടായത്...
അവൾ പറഞ്ഞതൊക്കെ കേട്ട് കഴിഞ്ഞപ്പോൾ മനസില്‍ ഇടി വെട്ടി ഒരായിരം പേമാരികൾ ഒത്തു പെയ്യുന്നത് പോലെ തോന്നി..
അവളെ ഒന്നുകൂടെ ചേര്‍ത്തു എന്‍റെ നെഞ്ചിലേക്ക് അടുപ്പിച്ചു... നെറ്റിയില്‍ ഒരു ചുംബനവും നല്‍കി
ഒപ്പമുണ്ടാകും ഇനി എന്തൊക്കെ വന്നാലും മരണത്തിലും ജീവിതത്തിലും അത്ര മാത്രം എന്റെ കുട്ടി ഇപ്പോൾ ഓർത്താൽ മതി..
അത്രയും പറഞ്ഞ് ഞാനവളെ വീണ്ടും വീണ്ടും ചുംബനങ്ങൾ കൊണ്ട് മൂടി
അശ്വതി ഇതളുകൾ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക