Slider

അവൾ അന്ന് മകൾ ഇന്ന് ഭാര്യ

0
Image may contain: 1 person, closeup
" ഈ രണ്ടിൽ നിർത്തണംകെട്ടൊ "
രണ്ടാമത്തെ പെഗ്ഗിലേക്ക് കയറുമ്പോഴേക്കും റോസി അയാളെ ഓർമ്മിപ്പിച്ചു:
"എന്റെ റോസി ഞാൻ വീക്കെൻഡിൽ മാത്രമെ കഴിക്കുന്നുള്ളു" അലക്സ് പതിയെ പറഞ്ഞു
"എന്തായാലും ശരി .: രണ്ടിൽ കൂടുതൽ വേണ്ട ... എന്റെ പൊന്നല്ലെ പ്ലീസ്::
റോസി തന്റെ ഭർത്താവിന്റെ കൈവിരലുകൾ തന്റെ കൈക്കുള്ളിലാക്കി .... ആ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു
" പപ്പാ ഐസ് ക്യൂബ് വേണോ" മകൾ മരിയാ ചുവട്ടിൽ നിന്ന് മുകളിലേക്ക് നോക്കി വിളിച്ചു ചോദിച്ചു
"കൊണ്ടു വാ മോളെ ''
" പപ്പാക്ക് പറ്റിയ മോള്'' ഒരു കയ്യിൽ ഐസ് ക്യൂബും മറ്റെ കയ്യിൽ നിറയെ നട്ട് സുമായി മരിയ ' പപ്പയുടെ അടുത്തിരുന്നു
" പപ്പാ ഇന്ന് വീക്കെൻഡല്ലെ നമുക്ക് കല ക്കാം പപ്പാ..."
" ദേ ഒന്നു പോയെടി .... പപ്പയെ കുടിപ്പിക്കാൻ വന്ന ഒരു മോള് "
"ഒന്നു പോ മമ്മാ.... ജോസഫ് അലക്സ് എന്ന എന്റെ സുന്ദരൻ പപ്പ ഇന്ന് രണ്ടെണ്ണം അടിച്ച് " ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം" എന്ന് പാടുമ്പോൾ മമ്മൂട്ടി വരെ തോറ്റു പോകും: പപ്പാക്ക് ഞാനൊഴിച്ചു തരാം... ഇതൊക്കെ ഒരു രസല്ലെ "
"ഇവളാണ് എന്റെ മോൾ.... നീ ഒഴിച്ചൊ മോളെ "
മരിയ റോസിയുടെ മുഖത്തേക്ക് നോക്കി
"ദേ പപ്പാ മമ്മിയുടെ മുവം നോക്കിയെ വീർത്തിരിക്കുന്നു"
" നീ അങ്ങോട്ട് നോക്കണ്ട - '' രണ്ടു പേരും കുലുങ്ങി ചിരിച്ചു
"എന്റെ പൊന്നു മമ്മാ - '' ദേർ ഈസ് എ ഫെയി മസ് സെയിങ്ങ് .... പറയട്ടെ''
the first glass is for myself
the second for my Friend
the. third for good humor
the forth for my enemies
" പപ്പാ ആ നാലാമത്തെ പെഗ്ഗിൽ സുരേഷ് ഗോപിയെ പോലെ ശത്രുക്കളെ ഇടിച്ച് തെറിപ്പിക്കാം ഒകെ "
അലക്സ് കുലുങ്ങി ചിരിച്ചു....
"നല്ല ഒരച്ചനും അതിന് പറ്റിയൊരു മോളും"
.............. .......................
മാസങ്ങൾക്ക് ശേഷം
" ഇന്നെന്താ ... പതിവില്ലാത്ത സന്തോഷം മുഖത്ത് ....മകളും മരുമകനും വന്നത് കൊണ്ടാണൊ "
അലക്സിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് റോസി ചോദിച്ചു
" സംശയമെന്താ ഇന്ന് എന്റെ മരുമകന് ഒപ്പമിരുന്ന് രണ്ടു സ്മാൾ അടിക്കണം: അതൊരു ഭാഗ്യമല്ലെ ടി "
" സംശയമെന്താ ഭയങ്കര ഭാഗ്യമല്ലെ .... പത്മശ്രീ ലഭിച്ച പോലെയല്ലെ.... ഒന്നു പോയെ അവിടുന്ന് "
റോസി ചിക്കൻ കറിയുടെ ശകലം അലക്സിന്റെ കൈയ്യിലേക്ക് ഒഴിച്ചു കൊടുത്തു:
" ഉപ്പു മതിയൊ ന്ന് നോക്കിയെ"
"അടിപൊളി ..... നീ ഇതും കൊണ്ട് ബാൽക്കണിയിലേക്ക് വാ - ... ഞങ്ങൾ അവിടെ കാണും"
"ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം .... ആ ചെറുക്കനെ കൊണ്ട് അധികം കഴിപ്പിക്കരുത്...."
"അവൻ എന്റെ മോനെ പോലെയല്ലേ ടി :ജസ്റ്റ് ഒരു കമ്പനി "
.
ബാൽക്കണിയിൽ ഇളം കാറ്റുമേറ്റ് നാട്ടുവിശേഷങ്ങളും പറഞ്ഞ് അമ്മായിഅച്ചനും മരുമകനും ചെറുതായി മദ്യം നുണഞ്ഞു കൊണ്ടിരുന്നു
"ക്രിസ്റ്റി "
മരിയയുടെ വിളി കേട്ട പ്പോൾ അലെക്സ് ഉറക്കെ വിളിച്ചു പറഞ്ഞു "
"മോളെ ഞാനും ക്രിസ്റ്റിയും ബാൽക്കണിയിലുണ്ട് "
മരിയ ' ബാൽക്കണിയിലെത്തി
" ദേ എന്നായി കാണിക്കുന്നെ ക്രിസ്റ്റി --- '''
ക്രിസ്റ്റിയുടെ കയ്യിലിരിക്കുന്ന ഗ്ലാസിലേക്ക് നോക്കി മരിയ ചോദിച്ചു
"മോളെ ഇന്ന് സൺ ഇൻ ലാ ഫാദർ ഇൻ ലാ സംഗമം ആണ് -- അല്ലെ മോനെ ''
അലക്സിന്റെ മറുപടിക്ക് മരിയ ചെവികൊടുത്തില്ല
" ക്രിസ്റ്റിയോട് ഞാൻ പറഞ്ഞതല്ലെ കഴിക്കരുതെന്ന്: പിന്നെയെന്നായി കാണിക്കുന്നെ... എഴുന്നേറ്റെ മതി"
" ഹ മോളെ ന്തായി പറയുന്നെ: ജസ്റ്റ് എ ടൈം പാസ് '':
'പപ്പാ എനിക്കതിഷ്ടമല്ല: പപ്പ വേണമെങ്കിൽ കഴിച്ചൊ: ബട്ട് ക്രിസ്റ്റി ... ഹി ഇസ് മൈ ഹസ്ബന്റ്: ക്രിസ്റ്റി കുടിക്കണൊ വേണ്ടയൊ ന്ന് ഞാൻ തീരുമാനിച്ചാളാം: ക്രിസ്റ്റി ഇങ്ങ് വന്നെ"
സ്വരം കടുപ്പിച്ച് ക്രിസ്റ്റിയെയും കൊണ്ട് മരിയ ചുവട്ടിലേക്ക് പോയി...
അലക്സ് തല താഴ്ത്തിയിരുന്നു
''വിഷമായൊ " ശബ്ദം കേട്ട അലക്സ് തല പൊക്കി നോക്കി.... പുഞ്ചിരിച്ചു കൊണ്ട് റോസി
ഇല്ലെന്ന് അലക്സ് മെല്ലെ തലയാട്ടി
" മോള് വല്ലാതെയങ്ങ് വലുതായില്ലെ --- നമ്മളറിഞ്ഞില്ല..."
റോസി അലക്സി നോട് ചേർന്നിരുന്നു...
"വിഷമിക്കണ്ട ട്ടൊ."
ആ മാറിൽ മെല്ലെ തല ചായ്ച്ചു റോസി കിടന്നു :: പതിയെ പറഞ്ഞു:
"the forth Peg is for my husband"
റോസി ഒഴിച്ച് ഗ്ലാസ് അലക്സിന്റെ കയ്യിൽ കൊടുത്തു
"കഴിച്ചൊ ഞാനുണ്ട് കൂടെ .... എന്നും "
അലക്സ് റോസിയെ കൈ കൊണ്ട് ചുറ്റി പിടിച്ചു....
രണ്ടു പേരുടെ കണ്ണിലും ചെറുതായി പൊട്ടി വന്ന ജലം മായ്ച്ചു കളയാൻ അവർ എന്തൊ ശ്രമിച്ചില്ല

By Suresh Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo