നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനശ്വരപ്രണയം

Image may contain: Benny TJ, suit
പ്രണയമേ, ഋതുഭേദങ്ങളറിയാതെ,
ഓരോ നിശ്വാസത്തിലും,അണുവിലും
നീയെന്റെ ഹൃദയത്തിന്നിതളുകളെ
തഴുകിക്കൊണ്ടിരിക്കുന്നൂ.
അകലങ്ങളിലേക്കു പറന്ന എന്നെയുംകാത്ത്
മഴകാത്തിരിക്കുന്ന വേഴാമ്പൽപ്പോലേ
അങ്ങകലെയൊരു ഗ്രാമവിശുദ്ധിയിൽ
നീയെന്റെ വരവിനായ് തപസ്സിരിക്കുന്നു.
കണ്ടുമുട്ടാത്ത നമ്മുടെ ഹൃദയങ്ങളിൽ
അലയടിക്കുന്ന തിരമാലകൾ പാടുന്നതും
നമ്മുടെ പ്രണയമല്ലാതെ മറ്റെന്താണ്.?
തീരംതേടി നീങ്ങിയിട്ടും പ്രതീക്ഷതിരകളിൽ തട്ടിത്തെറിച്ചും കരകാണാതെയും നിന്റെ,
ഹൃദയ ഭിത്തികളിൽ മധുരമുള്ള നോവായ്
ഞാൻ പതഞ്ഞലിയുമ്പോളാണല്ലോ,നമ്മുടെ സ്വപ്നങ്ങളെല്ലാം പൂത്തുതളിർക്കുന്നത്.
പൂക്കൾ വിരിഞ്ഞു നില്ക്കുന്ന നമ്മുടെ ഉദ്യാനത്തിലെ പൂക്കൾ വാടാതിരിക്കാൻ
മുള്ളുകൾക്കിടയിൽ വിരിഞ്ഞ ലില്ലിപ്പൂപോലേ
നിന്റെ ഇതളുകളുടെ തണലിൽ
നീയവരെ മറച്ചു പിടിച്ചിരിക്കുന്നു.
തളരുമ്പോൾ മറ്റൊരാൾക്കും
നല്കാൻ കഴിയാത്ത സാന്ത്വനമായ്,
ജീവന്റെ വെളിച്ചവും താങ്ങുമായ്,
ഒരു വിളക്കുമരംപോലേ നീയുണ്ടായിരുന്നു
ആത്മാവിലനുഭവിച്ചറിഞ്ഞ എന്റെ പ്രണയം.
ബെന്നി ടി.ജെ
21/11/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot