*°*°*°*°*°*°*°*°*°*°*°*°*°
കൃത്യമായ അകലം പാലിച്ചു കൊണ്ടു
ഒരു ഹൃദയം നിങ്ങളെ കടന്നു പോകുന്നുണ്ടെങ്കിൽ,
പോയിട്ടുണ്ടെങ്കിൽ
അതൊരു നിസ്സഹായതയുടെ മാറാപ്പ് പേറുന്നത് കൊണ്ടാകാം...
ഒരു ഹൃദയം നിങ്ങളെ കടന്നു പോകുന്നുണ്ടെങ്കിൽ,
പോയിട്ടുണ്ടെങ്കിൽ
അതൊരു നിസ്സഹായതയുടെ മാറാപ്പ് പേറുന്നത് കൊണ്ടാകാം...
നിങ്ങളുടെ ശബ്ദങ്ങൾക്കിടയിൽ
അവരൊരു മൗനത്തെ കൂട്ടു പിടിച്ചു,
ഒരു കോണിൽ നോട്ടത്തെ ഉപേക്ഷിച്ചു
ചുറ്റുപാടുകളെ, തനിക്ക് ചേരാത്ത വസ്ത്രത്തെ എന്നപോലെ എടുത്തണിഞ്ഞു
നിങ്ങളുടെ കൂടെ ഇരിപ്പുണ്ടാകും..
അവരൊരു മൗനത്തെ കൂട്ടു പിടിച്ചു,
ഒരു കോണിൽ നോട്ടത്തെ ഉപേക്ഷിച്ചു
ചുറ്റുപാടുകളെ, തനിക്ക് ചേരാത്ത വസ്ത്രത്തെ എന്നപോലെ എടുത്തണിഞ്ഞു
നിങ്ങളുടെ കൂടെ ഇരിപ്പുണ്ടാകും..
ഓരോ തവണ നിങ്ങളിലേക്ക്
ചാഞ്ഞിറങ്ങുന്ന വള്ളിപ്പടർപ്പാകാൻ
ശ്രമിച്ചിട്ടും
ഏതോ നോവ് പടർന്നു
നിങ്ങളും വാടാതിരിക്കാൻ
ഊന്നുവടികളില്ലാതെ സ്വയം
വാടിവീഴുന്നുണ്ടാകുമവർ...
ചാഞ്ഞിറങ്ങുന്ന വള്ളിപ്പടർപ്പാകാൻ
ശ്രമിച്ചിട്ടും
ഏതോ നോവ് പടർന്നു
നിങ്ങളും വാടാതിരിക്കാൻ
ഊന്നുവടികളില്ലാതെ സ്വയം
വാടിവീഴുന്നുണ്ടാകുമവർ...
നോക്കൂ
കൃത്യമായ അകലം പാലിച്ചു കൊണ്ടു
ഒരു ഹൃദയം നിങ്ങളെ കടന്നു പോകുന്നുണ്ടെങ്കിൽ
പോയിട്ടുണ്ടെങ്കിൽ
അതൊരു നിസ്സഹായതയുടെ മാറാപ്പ് പേറുന്നത് കൊണ്ടാണ്...
ഒരു ഹൃദയം നിങ്ങളെ കടന്നു പോകുന്നുണ്ടെങ്കിൽ
പോയിട്ടുണ്ടെങ്കിൽ
അതൊരു നിസ്സഹായതയുടെ മാറാപ്പ് പേറുന്നത് കൊണ്ടാണ്...
ചേർത്തു പിടിക്കുന്തോറും
അവരൊരു മഴയായി മാറും..
പെയ്തു തോരും വരെ കാത്തിരിക്കുമെങ്കിൽ,
നിങ്ങൾക്കൊരു മഴവില്ലു കാണാം
കണ്ണീരിനിടയിൽ തെളിഞ്ഞ
ചിരിയുടെ മഴവില്ല്...!!!
അവരൊരു മഴയായി മാറും..
പെയ്തു തോരും വരെ കാത്തിരിക്കുമെങ്കിൽ,
നിങ്ങൾക്കൊരു മഴവില്ലു കാണാം
കണ്ണീരിനിടയിൽ തെളിഞ്ഞ
ചിരിയുടെ മഴവില്ല്...!!!
✍🏽 സിനി ശ്രീജിത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക