**************************
ഒരു സിനിമ കാണാം.എന്നു വെച്ചു തീയേറ്റർ പോയപ്പോൾ , ടിക്കറ്റ് കൗണ്ടർൽ എന്റെ മുന്നിൽ ഒരു ഭാര്യയും ഭർത്താവും . ഭർത്താവ് ആകെ കലിപ്പിലാണ്.
ഒരു സിനിമ കാണാൻ വന്നതിനാണോ നിങ്ങളീ മുഖം വീർപ്പിച്ചു നടക്കുന്നത് ..എന്നു ഭാര്യ
സിനിമ കാണിക്കാൻ കൊണ്ടു വന്നില്ലേ , ഇനി ഡയലോഗ് വേണ്ട ...എന്നു ഭർത്താവ്
ഏതു സിനിമാക്കാ ?
കൗണ്ടറിൽ നിന്ന ആള് ചോദിച്ചു.
കൗണ്ടറിൽ നിന്ന ആള് ചോദിച്ചു.
ആ പുതിയ സിനിമയില്ലേ .അതിനു.
ഭർത്താവ് വല്യ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു
ഭർത്താവ് വല്യ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു
എല്ലാം പുതിയതാ സാറേ..
ആ മലയാളം സിനിമായില്ലേ , ആസിഫ് അലി ഒക്കെ ഉള്ളത് .അതു
ഭർത്താവ് പുച്ഛത്തോടെ വീണ്ടും
ഭർത്താവ് പുച്ഛത്തോടെ വീണ്ടും
കൗണ്ടറിൽ ഉള്ള ചെക്കൻ ഇയാളെ നോക്കി ഇരിക്കുവാണ്.
എടൊ നിങ്ങൾക്ക് മനസ്സിലായിലെ.ആ കല്യാണത്തിന്റെ ഫോട്ടോ ഒക്കെ വെച്ചിട്ടുള്ള പോസ്റ്റർ ഉള്ള സിനിമ.
ഭർത്താവ് അയാളോട് ചൂടായി.
ഭർത്താവ് അയാളോട് ചൂടായി.
സിനിമയുടെ പേര് പറ സാറേ.എന്നാലേ ടിക്കറ്റ് മുറിക്കാൻ പറ്റൂ.
കൗണ്ടറിൽ ഉള്ള പയ്യൻ പറഞ്ഞു.
കൗണ്ടറിൽ ഉള്ള പയ്യൻ പറഞ്ഞു.
നിങ്ങൾക്ക് സിനിമയുടെ പേര് ഒന്നു പറഞ്ഞാൽ എന്താ മനുഷ്യ..ഭാര്യ ഭർത്താവിന്റെ കയ്യിൽ നുള്ളി.
ഞാൻ പറയൂല. ഭർത്താവ് കൈ കെട്ടി നിന്നു.
ഭാര്യ മുഖം തിരിച്ചു നിന്ന്.
ഭാര്യ മുഖം തിരിച്ചു നിന്ന്.
ചേട്ടാ പിന്നിൽ വേറെ ആളുണ്ട് .ടിക്കറ്റ് എടുക്കുവാണെകിൽ പെട്ടെന്ന് പറയ്യ്.
കൗണ്ടറിൽ നിന്ന ആൾ ദേഷ്യത്തിൽ പറഞ്ഞു.
കൗണ്ടറിൽ നിന്ന ആൾ ദേഷ്യത്തിൽ പറഞ്ഞു.
നിവർത്തി കേട് കൊണ്ടു അയാൾ പറഞ്ഞു..
ആ സിനിമ തന്നെ ചങ്ങായി..കെട്ട്യോൾ ആണ് എന്റെ ലൂസിഫെർ ..ആ സിനിമ..അതിനു 2 ടിക്കറ്റ് എടുക്കു.
ആ സിനിമ തന്നെ ചങ്ങായി..കെട്ട്യോൾ ആണ് എന്റെ ലൂസിഫെർ ..ആ സിനിമ..അതിനു 2 ടിക്കറ്റ് എടുക്കു.
കേട്ട്യോൾ ആണ് എന്റെ മാലാഖ എന്നാണ് ട്ടോ സർ.
ഞാൻ അയാളെ കറക്റ്റ് ചെയ്തു .
അയാള് എന്നെ ദേഷ്യത്തിൽ നോക്കി ..
ലൂസിഫെറും ഒരു മാലാഖ ആണെടോ ..എന്നു പറഞ്ഞു ഒരൊറ്റ പോക്ക്.
ലൂസിഫെറും ഒരു മാലാഖ ആണെടോ ..എന്നു പറഞ്ഞു ഒരൊറ്റ പോക്ക്.
By: James Jijoy Koratty
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക