=======
''മട്ടാഞ്ചേരി മമ്മദ് ഒരു ഫെയ്സ് ബുക്ക് യൂസറാണ് ....
വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് മട്ടാഞ്ചേരി മമ്മദ്,
മട്ടാഞ്ചേരി യിൽ ആക്രി കട നടത്തുകയാണ് ആറടി ഉയരമുളള ,വെളുത്ത് തടിച്ച മമ്മദ്,
ദൈവ ഭക്തനായ മമ്മദിന് ഫെയ്സ് ബുക്ക് ഒരു ലഹരിയാണ്,...
സ്വന്തമായി ധാരാളം ''കിളി''കളുടെ സുഹൃത്തിനുടമയാണ് ഈ മട്ടാഞ്ചേരിക്കാരൻ ...
അങ്ങനെ ,
പകൽ ലൈക്കിങ്ങും, നേരം ഇരുട്ടി തുടങ്ങിയാൽ ''ചാറ്റിങ്ങുംമായി ഓൺലൈൻ നഗരത്തിൽ കറങ്ങുന്ന
മട്ടാഞ്ചേരി മമ്മദിനെ പല കിളികൾക്കുമറിയാം ..
.
ഇഷ്ട മൃഗമായ കോഴിയെ മനസിൽ വണങ്ങി ,ലേഡീസുകളുടെ ഇൻബോക്സിന്റെ ഗെയ്റ്റിലെത്തി,
ഒരു കൂകലാണ് '' കൊക്കരക്കോ ഹലോ ''..എന്ന ട്യൂണിൽ...
മട്ടാഞ്ചേരി മമ്മദിനെ പല കിളികൾക്കുമറിയാം ..
.
ഇഷ്ട മൃഗമായ കോഴിയെ മനസിൽ വണങ്ങി ,ലേഡീസുകളുടെ ഇൻബോക്സിന്റെ ഗെയ്റ്റിലെത്തി,
ഒരു കൂകലാണ് '' കൊക്കരക്കോ ഹലോ ''..എന്ന ട്യൂണിൽ...
അരണ്ട പച്ച വെളിച്ചത്തിന്റെ നാളത്തിൽ ലേഡീസുകൾ ,മെസഞ്ചറിന്റെ ജനൽ പാളികൾ തുറന്ന് മെല്ലെ ചോദിക്കും .
Hi Hi ആരാത്,..?
''സുഖാണോ ..?
''സുഖമന്വേഷിച്ച് സുഖം കണ്ടെത്തുന്ന സുഖുമനായ കോഴിയെ പല ഫീമെയിലുകളും അവഗണിക്കാറുണ്ട്
ചില ലലനാമണികൾ
'' പോ കോഴി കെട്ട്യോനുണ്ട് '' എന്നും പറഞ്ഞ് ചിരിച്ചോണ്ട് വാതിലടയ്ക്കും,...
'' പോ കോഴി കെട്ട്യോനുണ്ട് '' എന്നും പറഞ്ഞ് ചിരിച്ചോണ്ട് വാതിലടയ്ക്കും,...
അങ്ങനെ ചാറ്റിങ്ങ് ഒരു ''തൊഴിലുറപ്പായി '' കൊണ്ടു നടക്കുന്നവസരത്തിലാണ് , ചാറ്റിങ്ങ് ചൂണ്ടയിൽ ഒരു ''പെണ്ണിര '' കുടുങ്ങിയത്,...
മണ്ണിരയുടെ നീളവും, വണ്ണവുമുളള
മട്ടന്നൂർ മാജിത,...
മട്ടന്നൂർ മാജിത,...
മണ്ണിരയുടെ വണ്ണമുളള മാജിതയുടെ വൈവാഹിക സങ്കല്പ്പങ്ങൾ തകർന്നടിഞ്ഞ് നില്ക്കുന്ന സീസണായിരുന്നു ആ ആഴ്ച,
കാണാൻ വന്ന ചെറുക്കന്റെ മുന്നിൽ ചായയുമായി വന്ന പെണ്ണിനെ കണ്ട് , തളിപ്പറമ്പ് സ്വദേശി '' കുഞ്ഞീക്കെരി'
'അടുത്തിരുന്ന ബ്രോക്കറോട് ചോദിച്ചു,
'അടുത്തിരുന്ന ബ്രോക്കറോട് ചോദിച്ചു,
';ഈ ചുരിദാറിനുളളിൽ ആൾതാമസം ഉണ്ടോ ബ്രോക്കറെ .''
ആ ഡയലോഗ് കേട്ട മാജിത തേങ്ങലോടെ അടുക്കളയിലേക്ക് ഓടി...
ഹാളിലൂടെ മുറ്റത്തേക്കിറങ്ങാൻ വന്ന വീട്ടിലെ പൂച്ച, എതിരെ ഓടി വരുന്ന മാജിതയുടെ കാലിന്റെ തൊഴിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ഭിത്തിയിലിരുന്ന പല്ലി കണ്ടു ..... പല്ലി പല്ലിളിച്ചു ചിലച്ചു,...
അടുക്കളയിലാകട്ടെ ചെറുക്കന് വിളമ്പിയ ശേഷം ബാക്കി വന്ന മിക്ച്ചർ വായിലേക്കിടാൻ തുടങ്ങുകയായിരുന്നു മാജിതാടെ ഉമ്മ നബീസ,..
ഈ സമയത്താണ് ചീട്ടുകളിക്കാരനെ പിന്തുടരുന്ന പോലിസുകാരന്റെ വേഗതയിൽ മകളുടെ വരവ്,
ഓടി വന്നതേ
ഉമ്മയുടെ തോളിലേക്ക് തല വെച്ച് ഒരൊറ്റ വീഴ്ച ...
ഉമ്മയുടെ തോളിലേക്ക് തല വെച്ച് ഒരൊറ്റ വീഴ്ച ...
ഉമ്മയുടെ ചെവിയിൽ തൂക്കിയിട്ടിരിക്കുന്ന അലിക്കത്തിലൊരെണ്ണം മാജിതയുടെ നീണ്ട പല്ലുകളിലുടക്കിയപ്പോൾ, വേദന കൊണ്ട് പുളഞ്ഞ നബീസ ,
';അള്ളോ എന്റാേ ഉമ്മാ ന്റെ ചെവി ,''എന്നലറി കരഞ്ഞു,...
ഉമ്മയുടെ തോളിൽ തല വച്ചുളള മാജിതയുടെ ആ നില്പ്പ്
കണ്ടാൽ ,
കണ്ടാൽ ,
ഉമ്മയുടെ തോളിൽ ഏതോ പാർട്ടിക്കാരുടെ കൊടി ആരോ മറന്നു ചാരി വച്ചതു പോലെ തോന്നും, ...!!
അങ്ങനെ മുടങ്ങിപ്പോയ കല്ല്യാണ ആലോചനയുടെ വേദനയിൽ കുത്തിയിരിക്കുന്ന _
ഒരു വെളളിയാഴ്ച രാവിൽ ,
ഒരു വെളളിയാഴ്ച രാവിൽ ,
''പ്രിയ സുഹൃത്തേ സുഖമാണോ '' എന്നു ചോദിച്ചു കൊണ്ട് ആരംഭിച്ച
ചാറ്റിങ്ങിൽ മാജിത മലർന്നടിച്ചു വീണു,...
ചാറ്റിങ്ങിൽ മാജിത മലർന്നടിച്ചു വീണു,...
അന്നത്തെ രാത്രി
അവരുടെ ആദ്യരാത്രി പോലെ പരിചയപ്പെടൽ നീണ്ടു,....
അവരുടെ ആദ്യരാത്രി പോലെ പരിചയപ്പെടൽ നീണ്ടു,....
മെസഞ്ചർ മണിയറയാക്കി,.....
ലൗ സ്റ്റിക്കറുകളും, പുഷ്പ്പങ്ങളും
കൊണ്ട് അലങ്കോലമായി മണിയറ മെസഞ്ചർ ... ചാഞ്ഞും ചെരിഞ്ഞും കമിഴ്ന്നും മലർന്നും കിടന്നു കൊണ്ട്
,സെൽഫികളിൽ തളരിതമായ ചാറ്റിങ്ങ് രാത്രി ...
കൊണ്ട് അലങ്കോലമായി മണിയറ മെസഞ്ചർ ... ചാഞ്ഞും ചെരിഞ്ഞും കമിഴ്ന്നും മലർന്നും കിടന്നു കൊണ്ട്
,സെൽഫികളിൽ തളരിതമായ ചാറ്റിങ്ങ് രാത്രി ...
വാക്കുകൾ വാചാലമായ, റൊമാന്റിക് മൂഡിൽ മാജിതയുടെ വിശേഷങ്ങൾ
അതിരു കടന്നു,
മണ്ണിരയ്ക്കും മോഹങ്ങളുണ്ടെന്നുളള സൂചനകൾ മമ്മദിനെ മദനോന്മാദനാക്കി,
അതിരു കടന്നു,
മണ്ണിരയ്ക്കും മോഹങ്ങളുണ്ടെന്നുളള സൂചനകൾ മമ്മദിനെ മദനോന്മാദനാക്കി,
അപ്പോഴെല്ലാം മനസ് മന്ത്രിച്ചു,
'മമ്മദേ തെറ്റാണിത്, ദൈവത്തിനു നിരക്കാത്തതാണ് നീ ചെയ്യുന്നത് ..നീ വിവാഹിതനാണെന്നുളള വിചാരം വികാരപരമായി വിസ്മരിക്കുന്നു ...
അങ്ങനെ ചിന്തിക്കുമ്പോൾ , ആ കാര്യം മാജിതയോട് പറയും,..
';മോളെ എനിക്കൊരു കാര്യം പറയാനുണ്ട് .,?
''എന്താണിക്ക ..!
''എനിക്ക് ഒരാളെ തോല്പ്പിക്കണം,..!
''ആരെ ''?
'' പിശാചിനെ തോല്പ്പിക്കണം,...
';പിശാചോ ,? അയാളാരാ ...?
''അതുശരി ...ഇത്രേം ഫേമസായ ആ പുയ്യാപ്പ്ളേനെ ഇജ്ജ് അറിയൂല,....എടി ആ പുയ്യാപ്ളേടെ പേരാണ് ഇബ് ലീസ്,....
''ഞാനും നീയും തമ്മിൽ അവിഹിത ബന്ധം ഉണ്ടാകുമെന്നാണ് മൂപ്പരുടെ വിചാരം ...പറയു..നമ്മളുടെ ഇടയിൽ അവിഹിതം ഉണ്ടാകുമോ .,?
''ഞാനും നീയും തമ്മിൽ അവിഹിത ബന്ധം ഉണ്ടാകുമെന്നാണ് മൂപ്പരുടെ വിചാരം ...പറയു..നമ്മളുടെ ഇടയിൽ അവിഹിതം ഉണ്ടാകുമോ .,?
''ഏയ് ...ഒരിയ്ക്കലും ഇല്ല...അനാശാസ്യമുണ്ടായാലും അവിഹിതം ഉണ്ടാകൂല അതുറപ്പാ ..!!
';ങേ...മമ്മദ് ഞെട്ടി,
എന്നിട്ട് തിരുത്തി,
''പെണ്ണേ രണ്ടിന്റേയും അർത്ഥം ഒന്നാട്ടോ ..വെളിയിൽ വേറാരോടും മുണ്ടണ്ട ..,! നാറ്റിക്കും!
''എങ്ങനെയാണ് പിശാചിനെ തോല്പ്പിക്കുക,..?
''നമ്മൾ എത്ര അടുത്താലും നമ്മുടെ ഇടയിൽ അവിഹിതം ഉണ്ടാകൂലാന്ന് മൂപ്പരെ കാണിച്ചു കൊടുക്കണം...
''അതെങ്ങനെ ..?
''നമുക്ക് ഒരു രാത്രി ഒരു മുറിയിൽ താമസിക്കണം..!!
''ങേ....മാജിത ഞെട്ടി നെഞ്ചിൽ കൈവച്ചു,...''ന്റെ റബ്ബേ...
,'പേടിക്കേണ്ട ...ഞാൻ ദൈവ ഭക്തനായ ആളാണ് ...ദൈവത്തിനു നിരക്കാത്തത് ഞാൻ ചെയ്യില്ല...നിനക്ക് ധൈര്യമായി എന്റെ കൂടെ വരാം,... അന്യയായ ഒരു പെണ്ണിനോടൊപ്പം അന്തിയുറങ്ങി എനിക്കു പിശാചിനെ തോല്പ്പിക്കണം ...ഇതെന്റെ വാശിയാണ്...എനിക്കു വാശി കേറിയാൽ പിന്നെ
മീശ വിറയ്ക്കും
കാശിയിൽ പോയിട്ടാണെങ്കിലും വാശി തീർക്കണമെനിക്ക് ...!
മീശ വിറയ്ക്കും
കാശിയിൽ പോയിട്ടാണെങ്കിലും വാശി തീർക്കണമെനിക്ക് ...!
''നിങ്ങളോടുളള സ്നേഹവും,വിശ്വാസവും കൊണ്ട് ഞാൻ വരാം ..നമ്മുടെ സൗഹൃദത്തിൽ കാമമില്ലെന്നു പിശാചിനെ ബോധ്യപ്പെടുത്തണം ..,ഓകെ എവിടേക്കാണ് വരേണ്ടത്,..?
''പിശാചിനെ പരാജയപ്പെടുത്താൻ പറ്റിയ സ്ഥലം തൃശൂരിലെ ഫൈവ്സ്റ്റാർ ഹോട്ടലാണ് , നമുക്ക് തൃശൂരിൽ റൂം എടുക്കാം,....
''തൃശൂരിനെന്താ പ്രത്യേകത ...പിശാചും തൃശൂരുമായി എന്താ ബന്ധം,.,?
''തൃശൂര് ഞാനിങ്ങ് എടുക്കുവാ .എനിക്ക് തൃശൂര് വേണം ''എന്ന് ആരോ പറഞ്ഞതു പോലെ,
പിശാചിനെ ഞാനിങ്ങെടുക്കുവാ ...എനിക്ക് പിശാചിനെ വേണം ...''
എനിക്കവനെ തോല്പ്പിക്കണം ...!!
പിശാചിനെ ഞാനിങ്ങെടുക്കുവാ ...എനിക്ക് പിശാചിനെ വേണം ...''
എനിക്കവനെ തോല്പ്പിക്കണം ...!!
ഓകെ ..നാളെ ഉച്ഛക്ക് ശേഷം ഞാൻ തൃശൂരിലേക്ക് ട്രെയിൻ കയറും,...
''ശരി ഞാനവിടെ എത്താം, !
(തുടരും,)
''പിറ്റേന്ന്,
മംഗലാപുരം എക്സ്പ്രസിൽ
ഉച്ഛക്കു ശേഷം,
കൊച്ചിയിൽ നിന്ന് മമ്മദും,
ഉച്ഛക്കു ശേഷം,
കൊച്ചിയിൽ നിന്ന് മമ്മദും,
കൊച്ചു വേളി എക്സ്പ്രസിൽ
ഉച്ഛയോടടുത്ത സമയത്ത്
കണ്ണൂരിൽ നിന്ന് മാജിതായും ട്രെയിനിൽ കയറി....
ഉച്ഛയോടടുത്ത സമയത്ത്
കണ്ണൂരിൽ നിന്ന് മാജിതായും ട്രെയിനിൽ കയറി....
ഓരേ ലക്ഷ്യം
ഒരേ സ്റ്റോപ്പ്,
അങ്ങനെ , നേരം ഇരുട്ടായപ്പോൾ രണ്ടാളും തൃശൃർ റെയിൽവേ സ്റ്റേഷനിലിറങ്ങി,
മാജിതായെ കണ്ടതേ ,മമ്മദ് ഷേക്ഹാൻഡ് നല്കി,...
തീരെ മെലിഞ്ഞ പെണ്ണാണെങ്കിലും സുന്ദരി തന്നെ ... മമ്മദ് ഓർത്തു,...
അനൃയായ പെണ്ണിന്റെ സ്മൂത്തായ കൈവെളളയിൽ ഷേക്ഹാൻഡ് നല്കിയപ്പോൾ ഉണ്ടായ കേരിത്തരിപ്പിൽ മമ്മദ് പരവശനായി ....പെട്ടന്ന് കൈ വലിച്ചെടുത്തിട്ടു പറഞ്ഞു....
''പിശാചിനെ തോല്പ്പിക്കണം ...നോ ടച്ചിംഗ്സ്,..!!
''മാജിത തലയാട്ടി,...
''റെയിൽവേ സ്റ്റേഷനിൽ നിന്നു നടന്ന് കെ എസ് ആർ ടി സി സ്റ്റാൻഡിലെത്തി രണ്ടാളും,....അവിടെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് പുറത്തേക്ക് വന്നു,....,
ഓട്ടോ വിളിച്ചു നേരെ ലോഡ്ജിലേക്ക് പോയി,...
''ലോഡ്ജിലെ തടിച്ച ബുക്കിൽ പേരും വിലാസവും എഴുതി ,രണ്ടാളുടേയും തിരിച്ചറിയൽ കാർഡും കാണിച്ചപ്പോൾ റിസ്പ്ക്ഷനിസ്റ്റ് ചോദിച്ചു,...
'ഇവിടെ എന്ത് ആവശ്യത്തിനു വന്നതാണ്, ?
''പിശാചിനെ തോല്പ്പിക്കാൻ വന്നതാ ..''അങ്ങനെ പറയാൻ തുടങ്ങിയെങ്കിലും മാറ്റി പറഞ്ഞു,
'' ഇവിടെ അമല ആസ്പത്രി യിൽ വന്നതാണ് ...'
ഓകെ, ...റിസിപ്ക്ഷനിസ്റ്റ് ബെല്ലടിച്ചു,..
''ബെല്ലടി കേട്ട് റൂം ബോയ് ഓടി വന്നു,
''മമ്മദിനേയും, മാജിതാനേയും കൂട്ടി സ്റ്റെപ്പു കയറി ഒന്നാം നിലയിലേക്കു പോയി റൂം ബോയ്,..
അവരുടെ റൂം കാണിച്ചു കൊടുത്ത് , തിരികെ പോന്നപ്പോൾ മമ്മദ് പറഞ്ഞു,
അവരുടെ റൂം കാണിച്ചു കൊടുത്ത് , തിരികെ പോന്നപ്പോൾ മമ്മദ് പറഞ്ഞു,
ഒരു കുപ്പി വെളളം വേണം,.,!
''ഓകെ കൊണ്ടു വരാം,...
''റൂമിനുളളിൽ കയറിയ മമ്മദ് വാതിലടച്ചു കുറ്റിയിട്ടു,... ടി വി ഓൺ ചെയ്തു, ..
''മാജിത ഡ്രസ് മാറ്റി കുളിക്കാൻ തീരുമാനിച്ചു തുണിയുമായി ബാത്ത്റൂമിൽ കയറി ...!കതകടച്ചു,..
''മമ്മദ് ബാത്ത്റൂമിന്റെ കതകിലേക്ക് വെറുതെ ഒന്ന് നോക്കി ... പെട്ടന്ന് മുഖം തിരിച്ചു,...
''കുളി കഴിഞ്ഞ് ലെഗ്ഗിൻസും, ടോപ്പും ധരിച്ച് മാജിത പുറത്തേക്ക് വന്നപ്പോൾ മമ്മദിന്റെ ഉളെളാന്നു കിടുങ്ങി,...
''മഴ പെയ്യാൻ സാധ്യതയുണ്ട് ,'' മമ്മദ് പറഞ്ഞു,..!
''നിങ്ങള് കുളിക്കിൻ ....!കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടയിൽ മാജിത പറഞ്ഞു,...!
''അങ്ങനെ മമ്മദും കുളി കഴിഞ്ഞ് പുറത്തിറങ്ങി,..
''അത്താഴത്തിനുളള ഭക്ഷണം
ഓർഡർ ചെയ്തു,...
ഓർഡർ ചെയ്തു,...
അത്താഴം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ,
''പെട്ടന്ന് പുറത്ത് ഇടി വെട്ടി, കാറ്റടിച്ചു,
മാജിത ജനലുകളെല്ലാം അടച്ചു,..
പുറത്ത് മഴ പെയ്യാൻ തുടങ്ങി,...
ബെഡ് ഷീറ്റെടുത്ത് മമ്മദ് താഴെ വിരിച്ചു,..എന്നിട്ടു മാജിതയോടു പറഞ്ഞു,
ഞാൻ താഴെ കിടന്നോളാം ..!!
ഈ സമയത്താണ് അത്താഴം കഴിച്ച പാത്രമെടുക്കാൻ റൂം ബോയ് വന്നത്,
പൊതുവേ ദമ്പതികളുടെ റൂമിൽ ഒളിഞ്ഞു നോക്കുന്ന സ്വഭാവമുണ്ട് റൂം ബോയ് ശിവൻകുട്ടിക്ക്,
പൊതുവേ ദമ്പതികളുടെ റൂമിൽ ഒളിഞ്ഞു നോക്കുന്ന സ്വഭാവമുണ്ട് റൂം ബോയ് ശിവൻകുട്ടിക്ക്,
കതകിന്റെ താക്കോൽ പഴുതിലൂടെ ഒരു കണ്ണു കൊണ്ടാണ് ശിവൻകുട്ടീടെ നോട്ടം ...
റൂമിന്റെ താക്കോൽ പഴുതിലൂടെ നോ
ക്കി കൊണ്ട് നില്ക്കുമ്പോഴാണ് അകത്ത് നിന്ന് അവരുടെ സംഭാഷണം ശിവൻകുട്ടി കേട്ടത്,
ക്കി കൊണ്ട് നില്ക്കുമ്പോഴാണ് അകത്ത് നിന്ന് അവരുടെ സംഭാഷണം ശിവൻകുട്ടി കേട്ടത്,
''ഞാൻ താഴെ ഇക്ക മുകളിൽ അതുമതി,...
''അതു വേണ്ട,നീ മുകളിൽ ഞാൻ താഴെ അതുമതി ...
''വേണ്ട എനിക്കു താഴെ കിടക്കുന്നതാ ഇഷ്ടം,..''
''വേണ്ട മോള് മുകളിൽ അതാ എനിക്കിഷ്ടം ....
നിവർന്നു നിന്നു കൊണ്ട് ശിവൻ കുട്ടി പറഞ്ഞു,
'' ഇതിനിത്രമാത്രം തർക്കിക്കാനുണ്ടോ അതൊക്കൊ അതിന്റെ പരുവത്തിലങ്ങ് ചെയ്യാനുളളതിന് ..ഛെ ..
''എന്നാലൊരു കാര്യം ചെയ്യാം ... കട്ടിലിന്റെ രണ്ടറ്റത്ത് കിടക്കാം ..നടുവിൽ തലയിണ വയ്ക്കാം,....
ങേ...ശിവൻ കുട്ടി ഞെട്ടി ... ''
''കട്ടിലിന്റെ രണ്ടറ്റത്ത് കിടന്നു കൊണ്ട് തലയിണ വച്ചുളള ??....ഇവരെന്താ സർക്കസ് കാരോ മറ്റോ ആണോ ..?ഏതായാലും അതൊന്നു കണ്ടിട്ട് തന്നെ കാര്യം ....
ശിവൻ കുട്ടി വീണ്ടും കുനിഞ്ഞ് താക്കോൽപ്പഴുതിലൂടെ നോക്കിയപ്പോൾ മുറിയിൽ ലൈറ്റണഞ്ഞിരുന്നു,...
ശിവൻക്കുട്ടി നിരാശയോടെ അവിടുന്ന് പോയി,...
ശിവൻക്കുട്ടി നിരാശയോടെ അവിടുന്ന് പോയി,...
പുറത്ത് മഴ ശക്തിയാർജിച്ചു,
''മമ്മദ് കണ്ണുകളടച്ച് നിവർന്നു കിടക്കുകയാണ്,... പെട്ടന്ന് ഒരശ്രീരി പോലെ മമ്മദിന്റെ കാതുകളിൽ മുഴങ്ങി,
''ഹേയ് മനുഷ്യാ ..ഞാൻ പിശാചാണ് ...ഞാൻ എൺബത് ശതമാനം വിജയിച്ിരിക്കുന്നു,..
''മമ്മദ് ചാടി എണീറ്റു ,...ഇല്ല നിങ്ങൾ പരാജയപ്പെട്ടു...ഈ മുറിയിലേക്ക് നോക്കു , സുന്ദരിയായ അവളും, ഞാനും ഒരു കട്ടിലെത്തി,
ഹഹഹ .....പിശാച് പൊട്ടിച്ചിരിച്ചു,....
''നിങ്ങളെ ഞാൻ ഇവിടം വരെ എത്തിച്ചില്ലേ അതാണ് എന്റെ മിടുക്ക് ...നിങ്ങൾക്കു വേണമെങ്കിൽ ഇതൊഴിവാക്കാമായിരുന്നു...പക്ഷേ നിങ്ങളെന്നെ വെല്ലുവിളിച്ചു....തിന്മയുടെ രുചി നുണരാതെ വിടില്ലെടാ ഞാൻ ....പിശാച് മാജിതയുടെ അരികിലേക്ക് നീങ്ങി.....!
''പെട്ടന്ന് പുറത്ത് വലിയ ശബ്ദത്തിൽ ഒരിടി വെട്ടി ...ആ ഭയാനക ശബ്ദത്തിൽ ഞെട്ടി ഉണർന്ന മാജിത പേടിയോടെ മമ്മദിനെ ഇറുകെ പുണർന്നു,....
ഇതു കണ്ട് ജനലിനരികിൽ നിന്ന പിശാച് മമ്മദിന്റെ ഹൃദയത്തിലേക്ക് ചാടി കയറി ....
പുതപ്പിനുളളിലെ ദൈവഭക്തൻ ചപലനായി മാറിയ നിമിഷം....
.......
മൂടിപ്പുതച്ച് കിടക്കുന്ന മമ്മദിനെ തട്ടിയുണർത്തി മാജിത ..
പുതപ്പിനുളളിൽ നിന്ന് തല പുറത്തേക്കിട്ട് മമ്മദ് കലി തുളളി നില്ക്കുന്ന മാജിതയെ കണ്ടു,...
''ദേ നിങ്ങടെ ആദ്യ ഭാര്യ വിളിക്കുന്നുണ്ട് .....ഈ വീട്ടിൽ അരിയില്ല ...ഗ്യാസില്ല....ഉപ്പില്ല...മുളകില്ല....
കുഞ്ഞിനാണേൽ കുറുകലും പനിയും.....
കുഞ്ഞിനാണേൽ കുറുകലും പനിയും.....
മമ്മദ് മെല്ലെ എണീറ്റു ..ബാത്തുറൂമിലേക്ക് നടക്കുന്നതിനിടയിൽ പിറുപിറുത്തു ,
''പടച്ചോനെ ഒരു പിശാചിനെ തോല്പ്പിക്കാൻ തൃശൃർക്ക് പോയ ഞാനിന്ന് രണ്ട് പിശാചുക്കളുടെ ഇടയിലകപ്പെട്ട് തോറ്റ് തുന്നം പാടിയല്ലോ....!!
ഇതൊന്നുമറിയാതെ മാജിതയുടെ എളിയിലിരുന്ന കുഞ്ഞ് ചിരിച്ചു ,
പിശാചിനെ തോല്പ്പിക്കാൻ പോയ ദിവസം മമ്മദ് ചിരിച്ച ചിരി പോലെ.....
പിശാചിനെ തോല്പ്പിക്കാൻ പോയ ദിവസം മമ്മദ് ചിരിച്ച ചിരി പോലെ.....
==========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക