"അമ്മേ എനിക്ക് വേദനിക്കുന്നു എന്നെ ഒന്നും ചെയ്യല്ലേ "
എന്ന് അവൾ ഉറക്കെ നിലവിളിച്ചുകൊണ്ടേയിരിന്നു. പക്ഷെ അവളുടെ ശരീരത്തിൽ കാമം മാത്രം കണ്ടവന് ആ നിലവിളി അവളുടെ വെറും ശീല്കാരമായി മാത്രമാണ് അനുഭവപ്പെട്ടത്. പെണ്ണിനെ ബലാൽക്കാരമായി കീഴ്പെടുത്തുന്നവൻ ആരോ അവനാണ് യഥാർത്ഥ പുരുഷൻ എന്ന് വിശ്വസിച്ച നരാധമന്മാരിൽ ഒരാൾ മാത്രമായിരുന്നു അവനും. രാത്രിയുടെ വിജനനതയിൽ അവളുടെ നിലവിളികൾ ഒന്നുമല്ലാതായി മാറിയിരുന്നു.
സ്വപ്നങ്ങൾ കണ്ടു പാറിനടക്കാൻ മാത്രം കൊതിച്ചിരുന്ന അവളുടെ മനസ്സിൽ അവന്റെ പൌരുഷം എന്നാ ആയുധത്താൽ മുറിവുകൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു അവസാനം അവൻ അനുഭൂതിയുടെ കൊടുമുടി കയറിയപ്പോൾ ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുകയായിരുന്നു ആ പെൺകുട്ടി.
ശരീരത്തിന് ഭാരമില്ലാത്ത അവസ്ഥ, കണ്ണുകൾ അടഞ്ഞു പോകുന്നു. അടഞ്ഞുപോകുന്ന കണ്ണുകളിൽ കൂടി അവൾ കണ്ടു തന്നിൽ സുഖം തേടിയവൻ കാമം കണ്ടവൻ അവന്റെ അവന്റെ കാമ പൂർത്തീകരണത്തിന് ശേഷം നടന്നകലുന്നത്. പതിയെ കണ്ണുകൾ അടഞ്ഞു പിന്നെ ഓര്മയില്ലാത്ത കുറച്ചു ദിവസങ്ങൾ. ആശുപത്രി വാസം.നിനക്കിതു വന്നല്ലോ എന്ന മുറിപ്പെടുത്തുന്ന വാക്കുകൾ. ശരീരത്തിന് ഏറ്റ മുറിവിനേക്കാൾ ശക്തിയുള്ളതായിരിന്നു മനസ്സിന് ഏറ്റ മുറിവ്. ഭയാനകമായ ആ ദിവസം അവൾക്കു സമ്മാനിച്ചത് അവളുടെ ജീവിത സ്വപ്നങ്ങളുടെ നഷ്ടം മാത്രമായിരുന്നില്ല ജീവിതം തന്നെ ആയിരുന്നു.
പിന്നീടങ്ങോട്ടു നീതിക്കായുള്ള പോരാട്ടമായിരുന്നു നീതിപാലകരുടെ അഭിഭാഷകരുടെ ഒക്കെ ചോദ്യങ്ങൾ ശരത്തെകാൾ മൂർച്ച ഉള്ളവയായിരുന്നു. ഒരുപക്ഷെ അന്നത്തെ അവസ്ഥയെക്കാൾ കൂടുതൽ ഭയാനകം, പുറത്തേക്കു പോകുമ്പോൾ ആൾക്കാരുടെ തീക്ഷ്ണമായ നോട്ടം അവൾ എന്തോ തെറ്റ് ചെയ്തുവെന്ന ബോധമാണ് അവളിൽ ഉണ്ടാക്കിയത്. കൂടെ നിന്ന് പിന്തുണക്കേണ്ടവർ ഒരു ദിവസവും കഴിയുമ്പോളേക്കും അകന്നു അകന്നു പോകുന്നത് അവൾ കണ്ടു. സാക്ഷികൾ ഇല്ല തെളിവുകൾ അപര്യാപ്തം. അവൾ ഒരു നരാധമനാൽ പീഡിപ്പിക്കപ്പെട്ടു എന്നതിന് നീതി പീഠത്തിനു തെളിവുകൾ നല്കണമത്രേ. ഞാൻ എങ്ങനെ ആ അവസ്ഥയിൽ..?
നിസ്സഹായായി അവൾ അവളോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു. തെളുവുകളുടെ അപര്യാപ്തതയിൽ ആ രാക്ഷസജന്മത്തെ നീതിപീഠം വെറുതെ വിട്ടപ്പോളും അവൾ അവളോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു . അവസാനം കോടതിമുറിയിൽ നിന്നും എല്ലാം നഷ്ട്ടപെട്ടു പുറത്തേക്കു പോകുമ്പോൾ അട്ടഹസിച്ചു കൊണ്ട് ഒരു കോമാളി അവളുടെ മുഖത്തേക്ക് നോക്കി ഇളിച്ചു. പരിഹാസത്തിന്റെ മുഖമായിരുന്നു ആ കോമളിക്ക്. അന്ന് ആ നരാധമനിൽ അവൾ കണ്ട ക്രൂര മുഖത്തേക്കാൾ ഭയാനകമായിരുന്നു ആ കോമാളിയുടെ പരിഹാസത്താൽ നിറഞ്ഞ ആ അട്ടഹാസം. ആ പരിഹാസവും ഏറ്റു വാങ്ങി അവൾ ദൂരേക്ക് നടന്നകന്നു എല്ലാം നഷ്ട്ടപെട്ടവളുടെ യാത്ര.
ഇനി എന്ത്..?
ഇനി എങ്ങനെ?
ഇനി ആരു?
എന്ന ഒരുപാടു ചോദ്യങ്ങൾ ഉള്ളിൽ അവശേഷിക്കുന്നു അറിയില്ല..........
പരിഹസിച്ച കോമാളി അടുത്ത ഇരയേയും നോക്കി ഇളിച്ചു കൊണ്ടിരിക്കുന്നു കയ്യിൽ ഒരു തുലാസും ഒരു കയ്യിൽ വാളും പിടിച്ചു കണ്ണുകൾ ഒരു കറുത്ത ശീലയിൽ ബന്ധിച്ച അവളും ഒരു സ്ത്രീ ആണെന്ന ബോധമില്ലാതെ............

By Rakin Thampi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക