നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇങ്ങനെയും മനുഷ്യർ..

.
പെരുമാറ്റ രീതി കൊണ്ട് വിസമയിപ്പിക്കുന്ന പലരുണ്ട്.ഈശ്വരന്റെ മനുഷ്യ രൂപങ്ങൾ.നിത്യ ജീവിതത്തിൽ സാധാരണക്കാരുടെ മുൻപിൽ പലപ്പോഴും ഇകൂട്ടർ വരുന്നത് ഓട്ടോ ടാക്സി ഡ്രൈവർമാരുടെ രൂപത്തിലാണ്.ഇവരെ സ്മരിച്ചു കൊണ്ട്..സഹോദര തുല്യനും കുടുംബ സുഹൃത്തുമായ രാജേഷിനുണ്ടായ അനുഭവം എന്റെ സുഹൃത്തുക്കള്ക്ക് വേണ്ടി പറയാതെ വയ്യ.........
ആറു മാസം ഗര്ഭിണിയായ ഭാര്യയെയും കൂട്ടി വൈദ്യ പരിശോധനക്കിറങ്ങിയ രാജേഷ്‌ വെള്ളയമ്പലം രാജ്ഭവനു മുന്നിലെതിയപ്പോഴേക്കും ഭാര്യ ബൈകിനു പുറകിലിരുന്നു മുറുകെയൊരു പിടിത്തം..പതിഞ്ഞ ശബ്ദത്തിൽ പറയുന്നത് കേള്ക്കാൻ കഴിഞ്ഞു.."എനിക്ക് തല കറങ്ങുന്നു"
പൂരണമായും ഭാര്യ തന്റെ തോളിലാണ്.വണ്ടി നിരത്തി ഇറങ്ങണോ ഭാര്യയെ താങ്ങനോ പറ്റാത്ത അവസ്ഥ.ആ ഇരുപ്പിൽ അനങ്ങാതെ തന്നെ വഴിയെ പോകുന്ന വാഹനങ്ങളെ കയ്യാന്ഗ്യം കാണിച്ചു.പലര്ക്കും മനസിലായില്ല.പലരും മിനകകെട്ടില്ല.എതിര് ദിശയിൽ ഓടിക്കൊണ്ടിരുന്ന ഒരു ഓട്ടോ വശം ചേർന്ന് ഒതുക്കി.ഓടി അടുത്ത് വന്നു അതിലെ ഡ്രൈവർ പറഞ്ഞു."സർ വണ്ടി ഒതുക്കിക്കോ.പെങ്ങൽ ഈ വണ്ടിയിൽ കയറിക്കോ"വണ്ടി രാജ് ഭവന്റെ മുന്നിൽ വച്ച് ഓടോയിലേക്ക് പരിഭ്രാന്തിയോടെ രാജേഷ്‌ കയറാനൊരുങ്ങി. "അയ്യോ സർ ..ഇവിടെ വണ്ടി വച്ചാൽ ഫൈൻ അടിക്കും.ദേ അങ്ങോട്ട്‌ വച്ചോ."അദ്ദേഹത്തിന്റെ സഹായത്തോടെ ഭാര്യയെ ഓട്ടോയിൽ കയറ്റി.പറഞ്ഞ സ്ഥലത്ത് തന്നെ വണ്ടിയും വച്ചു.യാത്ര മദ്ധ്യേ ഭാര്യയുടെ നില മെച്ചപ്പെടുന്നു എന്ന് തോന്നി രാജേഷിനു.
ആശു പത്രിയിലെത്തി ചാർജു ചോദിക്കുമ്പോ മീറ്റർ ചാർജു മാത്രം..അത് പറ്റില്ല എന്ന് എത്ര നിര്ബന്ധിച്ചിട്ടും അദ്ദേഹം കൂടുതൽ വാങ്ങാൻ തയ്യാറായില്ല.അവിടുന്ന് തന്നെ മറ്റൊരു സവാരിയുമായി യാത്ര പറഞ്ഞു അദ്ദേഹം പോയി.പൈസ കൊടുക്കുന്നതിനിടയിൽ കൈയ്യിൽ നിന്ന് താഴെ വീണ ഇരുപതു രൂപ രാജേഷ്‌ കണ്ടിരുന്നില്ല.പരിശോധന കഴിഞ്ഞു മടങ്ങവേ സെക്യൂരിറ്റി ജീവനക്കാരൻ ഇരുപതു രൂപ കൈമാറിക്കൊണ്ട് പറഞ്ഞു.."സർ ആ ഓട്ടോക്കാരൻ തന്നു പോയതാ..ഓട്ടോ തിരിക്കുമ്പോ കണ്ട ഈ പൈസ സർ പോയത് കൊണ്ട് എന്നെ ഏല്പിച്ചു പോയി..സർ നു മറക്കാതെ കൊടുക്കാൻ എന്നോട് പറഞ്ഞു."
ഈശ്വരാ......ഇങ്ങനെയും മനുഷ്യരോ ..അരോരുമല്ലാത്ത എന്നോട് ഇങ്ങനൊരു മനസ് എന്തിനു.എത്ര ചോദിച്ചാലും ഞാൻ കൊടുത്തേനെ..".മനസ് കൊണ്ട് നന്ദി പറഞ്ഞു രാജേഷ്‌ അടുത്ത ഓടോയിലേക്ക് കയറുമ്പോഴാണ് ഓർത്തത്‌.1500 രൂപയുടെ കണ്ണാടി ആ ബഹളത്തിൽ ഓട്ടോയിൽ വച്ച് മറന്നു. ഓട്ടോയുടെ നമ്പർ അറിയില്ല എന്ന് മാത്രമല്ല സവാരിയുമായി പോയ അദ്ധേഹത്തെ കണ്ടെത്താനും കഴിയില്ല..കണ്ണടയില്ലാതെ ഭാര്യക്ക്‌ നല്ല ബുദ്ധിമുട്ടുണ്ട്.പോരാഞ്ഞു ഇനിയും കാഴ്ച പരിശോധന..നഷ്ടങ്ങൾ ഓർത്തിട്ടു കാര്യമില്ല.വിട്ടേ പട്ടു..സുരക്ഷിതമായി ആശുപത്രിയിലെത്തിയില്ലേ.. എന്ന് ആശ്വസിച്ചു അവർ യാത്ര തുടർന്നു.
രാജ്ഭവനടുത്തു വന്നു വണ്ടിയെടുത്തു പോകനോരുങ്ങവേ കണ്ടു..വണ്ടിയിൽ ഭദ്രമായി വച്ചിരിക്കുന്ന ഭാര്യയുടെ കണ്ണാടി.ആ വലിയ മനുഷ്യൻ സുരക്ഷിതമായി അത് വണ്ടിയിൽ വച്ച് പോയിരിക്കുന്നു.അപ്പോൾ ഓരമമ വന്നു ..അദ്ദേഹത്തിന് വണ്ടി വച്ചിരുന്ന സ്ഥലം അറിയമായിരുന്നല്ലോ...!
നിറഞ്ഞ കണ്ണുകൾ ഇപ്രാവശ്യം നാലായിരുന്നു..വാക്കുകൾക്കപ്പുറം നന്ദി പറയാനാകാതെ അവർ പരസ്പരം നോക്കി...രാജേഷിനും ഭാര്യക്കും ഒപ്പം ഞങ്ങളും പ്രാർഥിക്കുന്നു..
സഹോദരാ അങ്ങയുടെ പേരോ സ്ഥലമോ ഒന്നും ഞങ്ങള്ക്കറിയില്ല..പക്ഷെ ഒന്നറിയാം..അങ്ങയുടെ വലിയ മനസിന്‌ മുന്നിൽ ഞങൾ വെറും നിസ്സാരർ..സ്വന്തം ചോരയോട് പോലും കരുണ കാണിക്കാത്ത മനുഷ്യരുടെ ലോകത്ത് എവിടെയാണെങ്കിലും അങ്ങേക്ക് നല്ലത് മാത്രം ഉണ്ടാകട്ടെ...

By: Chithra P Nair

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot