നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉപ്പയും പരിപ്പുവടയും.

Image may contain: 1 person, smiling, indoor
നാസർ അഞ്ചാം ക്ലാസ്സുകാരൻ പാവം പയ്യൻ. ക്ലാസ്സിൽ പഠിക്കാൻ മിടുക്കനല്ല . കൈ നീട്ടി അടി വാങ്ങൽ അവനു പ്രശ്നമല്ല. ശീലം ആയി. സ്കൂളിൽ ചില ദിവസങ്ങളിൽ കിട്ടുന്ന ഉച്ചഭക്ഷണം ആണ് സ്കൂളിൽ വരവിന്റെ മുഖ്യ ലക്ഷ്യം......
സ്റ്റാഫ് റൂമിന്റെരികിലെ ജനാലക്കടുത്തു കൂടെ പോവുമ്പോൾ പരിപ്പുവടയുടെ മണം...
അവൻ ഒളിക്കണ്ണിട്ടു നോക്കുമ്പോൾ ടീച്ചർ മാരവിടെ ചായ കുടിക്കുകയാണ് .....
അപ്പോൾ മുതൽ പരിപ്പുവടയെക്കുറിച്ചായിരുന്നു ചിന്ത .എന്നത്തെയും പോലെ പഠിപ്പിച്ച തൊന്നും ശ്രദ്ധിക്കാതെ അന്നും സ്കൂൾ വിട്ടപ്പോൾ അവനിറങ്ങി ഓടി....
നാരായണേട്ടന്റെ ചായക്കടയിൽ ചില്ലു ഗ്ലാസലമാരയിൽ പരിപ്പുവട ......നാരായണേട്ടൻ അടുക്കളയിൽ ... എന്തോ പണിയിലാണ്.
പരിപ്പുവട ഇതുവരെ കഴിച്ചിട്ടില്ലാത്ത നാസറിന് കൊതിയടക്കാൻ കഴിഞ്ഞില്ല.....
കൈയ്യിൽ കാശില്ല. ഇരുപതു പൈസ വേണം....
മുന്നിലേക്ക് നടന്ന നാസർ ഒന്നു കൂടെ ഗ്ലാസ ലമാരയിലേക്ക് തിരിഞ്ഞു നോക്കി......
പരിപ്പുവട അവിടെ ഇരുന്നു കൊതിപ്പിക്കുന്നു....
അവൻ കൊതിയടങ്ങിയില്ല കയറി ഒരെണ്ണം എടുത്തു ...... നാരായണേട്ടൻ അടുക്കളയിൽ നിന്നും എത്തിനോക്കിയപ്പോൾ പരിപ്പുവടയുമായി അവൻ ഓടി .......
നാരായണൻ പുറകേ ..... എന്റുപ്പാ...... എന്നും വിളിച്ചോടിയ ഓട്ടം സഖാവ് ഗോപാലേട്ടന്റെ മുന്നിൽ.....
എന്താ നാസറേ ഓടുന്നത്. പുറകെ വന്ന നാരായണേട്ടൻ ....കള്ളൻ പരിപ്പുവട കട്ടെടുത്ത് ഓടുകയാ...
ഗോപാലേട്ടൻ ..... നാരായണനെയും നാസറിനെയും കൂട്ടി ചായക്കടയിലേക്കു നടന്നു...... രണ്ടു ചായയും പരിപ്പുവടയും എടുക്ക് .
ചായ കുടിച്ചിറങ്ങുമ്പോൾ രണ്ടെണ്ണം പൊതിഞ്ഞു വാങ്ങി അവന്റെ കൈയ്യിൽ വീട്ടിലേക്ക് അനിയനും ഉമ്മക്കും കൊടുത്തുവിട്ടു ഗോപാലേട്ടൻ.
നാസറിന് സങ്കടം നാണക്കേടും .
നാരായണൻ ആരോടും പറയില്ലെടാ..... ഞാനേറ്റു.....
ഒഴിവു കിട്ടുമ്പോ എsയില് നീ വീട്ടിൽവരണം.
ഗോപാലേട്ടനുമായുള്ള ചങ്ങാത്തം.... നാസർ വായനയിലേക്കു തിരിഞ്ഞു. ഗോപാലേട്ടന്റെ വീട്ടിൽ വാരികകളും പത്രവും ഒക്കെയായി അവൻ കുറച്ചു നേരം ചിലവഴിക്കും. ക്ലാസ്സിൽ പിൻബഞ്ചിൽ നിന്ന് നാസർ മുന്നിലേക്ക് .....
വളർച്ച നാസറിനെ ഹൈസ്കൂൾ അദ്ധ്യാപകനിൽ എത്തിച്ചു നിറുത്തി.....
ഇന്ന് നാസർ മികച്ച അദ്ധ്യാപകനുള്ള അവാർഡ് വാങ്ങാൻ സ്റ്റേജിൽ ..... കൂടെ ഭാര്യ ലൈല അദ്ധ്യാപിക സ്റ്റേജിലുണ്ട്.
കുട്ടികളുടെ ഭാഗത്തു നിന്നും ആദരവോടെ ഒരു ചോദ്യം ..... സർ എങ്ങനെയാണ് ഇത്രയും നല്ല അദ്ധ്യാപകനായിത്തീർന്നത്..... എന്തായിരുന്നു. ഇതു വരെഎത്താനുണ്ടായ പ്രചോദനം. ഞങ്ങൾക്കൊന്നു പറഞ്ഞു തരാമൊ.....
ഉത്തരം: പരിപ്പുവട .....
കുട്ടികൾ മാഷടെ മുഖത്ത് കൗതുകത്തോടെ നോക്കിയപ്പോൾ . നാസർ പരിപ്പുവടയുടെ കഥ പറഞ്ഞുകൊടുത്തു.
കൂടെ ഉപ്പയില്ലാത്ത തനിക്ക് അന്നു മുതൽ ഉപ്പയോളംസ്നേഹം തന്നു പഠിപ്പിച്ചു വലുതാക്കിയ സഖാവ് ഗോപാലേട്ടനെയും പരിചയ പ്പെടുത്തിക്കൊടുത്തു. .....
വാർദ്ധക്യത്തിലും ചിരിച്ചു കൊണ്ട് ഗോപാലേട്ടൻ ചടങ്ങിലുണ്ടായിരുന്നു.
കുട്ടികൾ പ്രിയങ്കരനായ നാസർ മാഷെ ആരവമോടെ സ്നേഹ മോടെ പ്രശംസിച്ചു.
നല്ലൊരു തലമുറയായി നാസർ മാഷ ടെ കുട്ടികൾ ഓരോ വർഷവും പുറത്തിറങ്ങി.
ബേബി രാജു എടപ്പാൾ .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot