Slider

പരസ്യം പരമ രഹസ്യം .

0
Image may contain: Jaya Manoj Bhaskaran, smiling, closeup
മകൾ : അച്ഛാ ഞാനച്ഛനോട് ഈ പരസ്യത്തിൽ കാണിക്കുന്ന ഫ്രിഡ്ജ് മേടിച്ചാ മതീന്ന് എത്രപ്രാവശ്യം പറഞ്ഞതാ ...എന്നിട്ട് അച്ഛൻ ഇത് ഏത് ഫ്രിഡ്ജാ മേടിച്ചോണ്ട് വന്നേക്കുന്നത് ?
അച്ഛൻ : മോളെ ടീവിയിൽ കാണിക്കുന്ന നീപറഞ്ഞ അതേ ഫ്രിഡ്ജാണല്ലോ അച്ഛൻ മേടിച്ചത് .
മകൾ : പക്ഷെ അച്ഛാ ടീവിയിലെ ഫ്രിഡ്ജ് തുറക്കുമ്പോ എന്തുരസമാ കാണാൻ ...വായിൽ വെള്ളം വരും അതിലിരിക്കുന്ന സാധനങ്ങൾ കാണുമ്പോ...നല്ല ചോക്ലേറ്റ് പേസ്ട്രിയും , ഐസ്ക്രീമും , ഫ്രൂട്ട് കേക്കും , ഫ്രഷ് പച്ചിലകളും fruits കളും , ജ്യൂസും ഒക്കെയായിട്ട് എന്തു രസമാ അതിനകം കാണാൻ ..നമ്മടെ ഫ്രിഡ്ജ് തുറന്നപ്പോൾ ഇന്നലത്തെ കുറച്ച് സാമ്പാറും , പയറുതോരനും , ഒരുമുറി തേങ്ങയും , കുറച്ച് മൊട്ടയും , ബാക്കിവന്ന മോരുകറീം , ....ഹോ എന്തൊരു വൃത്തികേട് ......
അച്ഛൻ : മോളെ അത് ഈ ടീവിയിൽ ആരാണ് ഈ സാധനമൊക്കെ വെക്കുന്നതും തുറന്നുകാണിക്കുന്നതും ...ഐശ്വര്യ റായിയും , ദീപികയും , മാധുരിയുമൊക്കെയല്ലേ ....ഇവിടെ ആരാണ് ഫ്രിഡ്ജിൽ സാധനം വെയ്ക്കുന്നത് ...ശോശാമ്മ ...നിന്റെ തള്ള..അപ്പൊ അതനുസരിച്ചു വ്യത്യാസമൊക്കെ വരില്ലേ .......
അമ്മ : മോളെ ..ഈ ടീവിയിൽ ഫ്രിഡ്ജ് തുറന്നുകാണിക്കുന്ന ഓരോ അവളുമാരുടെയും ഭർത്താക്കന്മാർ ആരൊക്കെയാണെന്ന് അറിയാമല്ലോ ....
ഇവിടെ നാലുനേരോം വെട്ടിവിഴുങ്ങിയാലും ഒന്നുമാകാത്ത ഒരാളുണ്ടല്ലോ ....മത്തായിച്ചൻ ..നിന്റെ തന്ത ....പച്ചയിലേം പേസ്ട്രീം കൊടുക്കാൻ പറ്റിയ സാധനം ....അല്ലാതെ എനിക്ക് ഐശ്വര്യ റായ് ആകണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല മോളെ ...എല്ലാം മനസിലൊതുക്കി ഞാനങ്ങു കഴിഞ്ഞുപോകുന്നെന്നെയുള്ളൂ .....
മത്തായി : എടിയേ ..ആ ഇന്നലത്തെ ചോറ് ബാക്കിയുണ്ടെങ്കിൽ അതിലിത്തിരി സാമ്പാറും , മോരും ,ഒരു കാന്താരിയും കൂടെ ഉടച്ചു് താ ...എന്തോ .. രാവിലെ വയറിനൊരു സുഖമില്ലാത്തതുപോലെ ......
ദാ ...ഇപ്പൊ കൊണ്ടുവരാം അച്ഛയാ ..ഞാനിത്തിരി മീനും കൂടെ ചുട്ടോട്ടെ ...
Jaya .....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo