"മോള് ഇവിടെയിരുന്നോളു"
അധികം തിരക്കില്ലാത്ത ബസ്സിൽ എന്റെ അടുത്തിരിക്കുന്ന മോളെ മടിയിലിരുത്തി ,ആ കുട്ടിക്ക് സീറ്റ് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കുമ്പോൾ, അവൾ പരിഭ്രമത്തോടെ ഡ്രൈവറേയും, കണ്ടക്ടറേയും മാറി നോക്ക ന്നതു കണ്ട് എനിക്ക് കാര്യം മനസ്സിലായി.
വീണ്ടും ഞാൻ നിർബന്ധിച്ചപ്പോൾ അവൾ കൂടെയിരിക്കാൻ തയ്യാറായി, പേരും, പഠിക്കുന്ന സ്ക്കൂളും ,ഇറങ്ങേണ്ട സ്ഥലവും ഒക്കെ ചോദിച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആകാൻ അധിക സമയം വേണ്ടി വന്നില്ല.
ഡ്രൈവറുടെ അടുത്തുള്ള സീറ്റായിരുന്നതിനാൽ അവൾ പരിഭ്രമത്തോടെ ഇടയ്ക്കിടെ അയാളെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
"സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കാൻ സമ്മതിക്കുല്ല അല്ലേ? ചെറുപുഞ്ചിരിയോടെ ഞാനത് ചോദിച്ചപ്പോൾ അവളും അതേ പുഞ്ചിരിയോടെ അതെയെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് പറഞ്ഞു. ചേച്ചിയുടെ ധൈര്യത്തിലാ ഞാനിവിടെ ഇരിക്കുന്നത്,
ഇറങ്ങേണ്ട സ്ഥലം എത്തി അവൾ യാത്ര പറഞ്ഞ് ഇറങ്ങിപോയപ്പോൾ മുതൽ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.😔
ഇനി സ്വകാര്യ ബസ്സിലെ ജീവനക്കാരായ സഹോദരന്മാരോട്,
എസ്, റ്റി പിള്ളേരെന്ന ലാഘവത്തോടെ ഈ കുട്ടികളെ ,സീറ്റുകൾ ഉണ്ടായിട്ടും, അതൊന്നും അവർക്ക് അനുവദിക്കാതെ എന്തിന് ,നിൽക്കുമ്പോൾ പോലുംഇറങ്ങേണ്ട സ്ഥലം എത്തുന്നതു വരെ അവർക്ക് സ്വസ്ഥത കൊടുക്കാതെ നിങ്ങൾ തഴയുമ്പോൾ ഓർക്കുക ഇവരാണ് നാളത്തെ പൗരന്മാർ,
അതൊന്നും വേണ്ട,,,, ഒരു നിമിഷം സ്വന്തം വീടിനെ ഒന്നോർത്താൽ മതി. രാവിലെ സ്ക്കൂൾ പോകാനിറങ്ങിയപ്പോൾ ബാത്ത്റൂമിൽ പോയി വയറിൽ അള്ളിപിടിച്ച് " വയറുവേദനയാണെന്നും പറഞ്ഞ് അമ്മയോട് സ്വകാര്യം പറയുന്ന കുഞ്ഞനിയത്തിമാരെ ഇവരിൽ കാണുക.
ആർത്തവ ദിനങ്ങളിൽ പോലും രാവിലെ സ്ക്കൂളിലേക്ക് പോയി, വൈകുന്നേരം ക്ഷീണിച്ച് തിരികെ വരുമ്പോഴായിരിക്കും നിങ്ങളുടെ ഈ മനോഭാവം, അതറിയാൻ ഒരു സ്ത്രിയോ, ഒരമ്മയോ ആകണമെന്നില്ല, അനിയത്തിമാരെ മനസ്സിലാക്കുന്ന ഏട്ടന്മാർക്കും കഴിയും,
ആർത്തവ ദിനങ്ങളിൽ പോലും രാവിലെ സ്ക്കൂളിലേക്ക് പോയി, വൈകുന്നേരം ക്ഷീണിച്ച് തിരികെ വരുമ്പോഴായിരിക്കും നിങ്ങളുടെ ഈ മനോഭാവം, അതറിയാൻ ഒരു സ്ത്രിയോ, ഒരമ്മയോ ആകണമെന്നില്ല, അനിയത്തിമാരെ മനസ്സിലാക്കുന്ന ഏട്ടന്മാർക്കും കഴിയും,
നിങ്ങളുടെ ഭാഗത്തും ഒരുപാട് ന്യായികരണങ്ങൾ ഉണ്ടാവുമെന്നറിയാം, എങ്കിലും, ഇക്കഴിഞ്ഞ സ്ക്കൂൾ കലോത്സവത്തിൽ ഈ കുട്ടികളോട് നമ്മൾ കാണിച്ച ആ നന്മകൾ മറ്റു ജില്ലക്കാർ വാനോളം ഉയർത്തുമ്പോൾ . ബസ്സ് യാത്രകളിലും അവരോട് ആ നന്മകൾ ഉണ്ടാവണമെന്ന അപേക്ഷയോടെ ....
പത്മിനി നാരായണൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക