നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മയുടെ ലൈക്കും കമൻറും

Image may contain: 1 person, closeup
( ഒരു നുറുങ്ങ് ചിന്ത)
സ്വാമിയേ രക്ഷിക്കണെ
ഗുരുവായുരപ്പാ കാത്തോളണെ
എന്റെ ദേവീ പൊലിപ്പിക്കണെ
പരീക്ഷക്കായി വാതിലടച്ചിരുന്ന് പഠിക്കുന്ന മകന്റെ മുറിക്കുള്ളിൽ നിന്ന് പ്രാർത്ഥന കേട്ടപ്പോൾ ഉറങ്ങാനായി ബഡ്റുമിലേക്ക് നടന്ന അമ്മക്ക് ഒരു പാട് സന്തോഷമായി ...ബഡ് റൂമിൽ ചെന്ന് ഭർത്താവിനെ വിളിച്ചു
" ദേ ഒന്നിങ്ങ് വന്നെ''
രണ്ടു പേരും മുറിക്ക് പുറത്ത് നിന്ന് ചെവി വട്ടം പിടിച്ചു ... പ്രാർത്ഥന കേമമായി തുടരുന്നു:
രണ്ടു പേരും സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു
" പാവം നമ്മുടെ മോൻ ദൈവഭയം ഉള്ള കുട്ടിയാ . നാളത്തെ പരീക്ഷ നന്നായാൽ മതിയായിരുന്നു "
........
രാവിലെ എഴുന്നേറ്റ് പരീക്ഷക്ക് പോകാൻ മകൻ റഡിയായി :
"അമ്മെ ബ്രേക്ക് ഫാസ്റ്റ് "
നല്ല ചൂടുള്ള പുട്ടും കടലയും മുമ്പിലെത്തി
അമ്മ മകന്റെ കവിളിൽ ഉമ്മ വെച്ചു
''ന്താ മ്മെ "
"അമ്മടെ മോൻ നല്ല കുട്ടിയാ.... ഇന്നലെ രാത്രി പരീക്ഷ നന്നായി എഴുതാൻ പ്രാർത്ഥിക്കുന്നത് അമ്മ കേട്ടു: അമ്മക്ക് സന്തോഷായി "
''അയ്യോ അമ്മാ അത് എക്സാമിന് വേണ്ടി പ്രാർത്ഥിച്ചതല്ല "
''പിന്നെ "
"ഞങ്ങൾക്ക് ഒരു എഫ് ബി ഗ്രൂപ്പുണ്ട് "ചൂടുള്ള കട്ടനും അമ്മയുടെ സ്നേഹവും " എന്നാണതിന്റെ പേര് ...അമ്മ തന്ന കട്ടനും കുടിച്ച് ബെഡ് റൂം ലാമ്പിന്റെ വെളിച്ചത്തിൽ പരീക്ഷക്ക് പഠിക്കുന്ന ഒരു സെൽഫി ഞാൻ പോസ്റ്റ് ചെയ്തു.... അതിന് 1 K ലൈക്ക് കിട്ടണെന്ന് പ്രാർത്ഥിച്ചതാ"
അരിശം മൂത്ത അമ്മ അവന്റെ തുടയിൽ നുള്ളി
"അയ്യോ അമ്മെ വേദനിക്കുണു ... പിച്ചല്ലെ "
" ഇത് നിന്റെ സെൽഫിക്കുള്ള അമ്മേടെ ഒരു നൂറ് ലൈക്കായി കണക്കാക്കിക്കൊ"
അമ്മേടെ ലൈക്കും കമൻറും ശരിക്ക് കിട്ടിയ അവൻ അച്ചന്റെ ലൈക്കിനും കമൻറിനും കാത്ത് നിൽക്കാതെ പുട്ടും കടലയും കഴിച്ച് വേഗം സ്ഥലം വിട്ടു

By: Suresh Menon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot