നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നവമാധ്യമങ്ങളിലെ വെറുപ്പിക്കുന്ന പരസ്യങ്ങൾക്കിടയിലെ രത്നശോഭ

അരോചകമായ ടെലിവിഷൻ പരസ്യങ്ങൾക്കിടയിൽ ഈയിടെ വന്ന രണ്ടു പരസ്യങ്ങൾ നല്ല നിലവാരം പുലർത്തുന്നതായി തോന്നി. ഒന്ന് മിൽമയുടെ പരസ്യം ' ഫഹദ് ഫാസിലും ദിലീഷ് പോത്തനും മുഖ്യ വേഷം കൈകാര്യം ചെയ്ത ആ പരസ്യചിത്രം ഒരു ഷോർട്ട് ഫിലിമിനേക്കാൾ മനോഹരമായി.ആഷിക് അബുവിന്റെ സംവിധാനമികവ് ഒരു പരസ്യചിത്രത്തിന് സമർപ്പിച്ചത് വൃഥാവിലായില്ല. ഒരു സർക്കാർ ഉത്പന്നത്തിന് വേണ്ടി ഇത്രയും നല്ല ഒരു പരസ്യം കൊടുക്കാനുള്ള ബുദ്ധി പ്രയോഗിച്ച ആ ഉദ്യോഗസ്ഥനും അഭിനന്ദനം അർഹിക്കുന്നു. പഴയകാല ടാക്കീസ് സ്ലൈസ് പരസ്യങ്ങളുടെ നിലവാരത്തിൽ തന്നെ ഇപ്പോഴും പല വിഷ്വൽ പരസ്യങ്ങളും ടെലിവിഷനിലൂടെയും സിനിമാ തിയേറ്റർ വഴിയും പ്രദർശിപ്പിക്കുന്ന ഈ കാലഘട്ടത്തിലും നല്ല ഒരു തിരക്കഥയുടെ പിൻബലത്തിൽ തയ്യാറാക്കിയ ഈ പരസ്യചിത്രത്തെ അതും ഒരു പൊതു മേഖലാ സ്ഥാപനത്തിന് ആയതിനാൽ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.
ഇനി മറ്റൊരു പരസ്യചിത്രം ഫോൺ പേ യു ടേതായി വന്നത്.ദൂര ദിക്കിൽ പോയ മകനെ അമ്മ പാചകം ഫോണിലൂടെ പറഞ്ഞു കൊടുക്കുന്നു. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന സംസാരമായിരിക്കും എന്ന് ഊഹിക്കാം. മകൻ അച്ഛനോട് സംസാരിക്കാൽ സാധ്യതയില്ലത്തതിനാൽ അച്ഛൻ വീടിനു പുറത്ത് പോകാൻ ഓരോ കാരണം പറയുമ്പോഴും (ബില്ലുകൾ അടക്കാൻ )മകൻ അതിന്റെ പൈസ അടച്ചു എന്ന് പറഞ്ഞ് അമ്മ യാത്ര തടയുന്നു' വീണ്ടും പോകുമ്പോൾ അമ്മയുടെ ആവർത്തിച്ചുള്ള ഇനിയെങ്ങോട്ടാ എന്ന ചോദ്യം തുടരുന്നു. വെള്ളം, ഇലക്ട്രിസിറ്റി തുടങ്ങി പലതിന്റെയും ബിൽ തുക മകൻ അ ടച്ചു എന്ന് ഫോണിലൂടെ അമ്മയോട് പറയുന്നു.പുറത്തു കടക്കാൻ രക്ഷയില്ലാതെ വന്നപ്പോൾ പുതിയ ഒരു സൂത്രം കണ്ടെത്തുന്ന അച്ഛൻ മുടി വെട്ടാൻ പോകുകയാണെന്ന് പറഞ്ഞ് പുറത്ത് കടക്കുമ്പോൾ അമ്മയും മകനും പ്രേക്ഷകരും ചിരിക്കുന്നതിന് സിം പോളിക് ആയി പ്രഷർകുക്കർ ചീറ്റുന്ന ശബ്ദം പാശ്ചാത്തലമായി കേൾപ്പിക്കുന്നു. ഈ പരസ്യ ചിത്രത്തിൽ ഒരിടത്തും ഉൽപ്പന്നത്തിന്റെ പേര് വിളിച്ചു കൂവുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രേക്ഷകർക്ക് വിരസമാകാത്ത പരസ്യങ്ങൾ നിർമ്മിച്ചാൽ അവർ മറ്റു പരിപാടികളേക്കാൾ പ്രാധാന്യത്തോടെ വീക്ഷിക്കാതിരിക്കില്ല.
വിശ്വാസം അടിസ്ഥാനമാക്കി പ്രമുഖ ജ്വല്ലറിയുടെ പരസ്യം അമിതാഭ് ബച്ചനും മഞ്ജു വാര്യരും അഭിനയിച്ചത് കൊട്ടിഘോഷിച്ച് കൊണ്ടുവന്നതാണെങ്കിലും ഹൃദയത്തിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല. ഈ ഡിജിറ്റൽ യുഗത്തിലും പെൻഷൻ രണ്ടു പ്രാവശ്യം അക്കൗണ്ടിൽ വന്നു എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ? അമിതാഭ് ബച്ചൻ അഭിനയിക്കുന്ന എല്ലാ പരസ്യങ്ങളും അറുബോറാണ്.അതിൽ നിന്നെല്ലാം വളരെ മികച്ചു നിൽക്കുന്ന മിൽമ ഫോൺ പേ പരസ്യ മികവിനെ കുറിച്ച് എടുത്തു പറയാതിരിക്കാൻ കഴിയില്ല

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot