========
ഒരു ചാറ്റ് ചെയ്യാനുളള മൂഡിൽ
മെസഞ്ചറും തുറന്നിട്ട് ഇരിക്കുകയായിരുന്നു,
അന്നേരമാണ് മെസഞ്ചർ ഇച്ഛിച്ചതും,
മനസ് ദാഹിച്ചതും 'ചാറ്റ് 'എന്നു പറഞ്ഞതു പോലെ ഒരു കിളി പറന്നു വന്നത്,...
മനസ് ദാഹിച്ചതും 'ചാറ്റ് 'എന്നു പറഞ്ഞതു പോലെ ഒരു കിളി പറന്നു വന്നത്,...
ങേ ...ഉളളിലൊരു ആനന്ദം...
ഇന്നലെ പരിചയപ്പെട്ട സുന്ദരി ....
ഇന്നലെ പരിചയപ്പെട്ട സുന്ദരി ....
കക്ഷിക്ക് എന്നെ പരിചയപ്പെടണമെത്രേ,....
ഞാൻ ചോദിച്ചു,
എവിടെയാ ..?
''കോഴിക്കോട്,..
അവിടെവിടെയാണ്,..?
തമ്പാന്നൂർ സ്റ്റേഷനടുത്ത്,...
''ഞാൻ സംശയിച്ചു,..കോഴിക്കോട് തമ്പാന്നൂർ സ്റ്റേഷനോ ..?
അതെ ,...വടക്കും നാഥൻ ക്ഷേത്രത്തിനടുത്ത്...
ങേ ..... തമ്പാന്നൂരിനടുത്ത് വടക്കും നാഥൻ ക്ഷേത്രമോ,...?
അതെ ...മിഠായി തെരുവിനടുത്താണല്ലോ വടക്കും നാഥൻ ക്ഷേത്രം,...
എന്ത് ..മിഠായി തെരുവിൽ ക്ഷേത്രമോ,?
''അതേന്ന് താമരശേരി ചുരത്തിനടുത്താണല്ലോ മിഠായി തെരുവ്,..
എന്താ ഈ പറയുന്നത്.... താമരശേരി ചുരം എവിടാ..?
നെടുമ്പാശേരി എയർപ്പോർട്ടിനടുത്താണല്ലോ ഈ താമരശേരി ചുരം,...
നിങ്ങളെന്താണ് ഈ പറയുന്നത്,..?
''എന്താ ചേട്ടാ നിങ്ങൾ കേരളിയനല്ലേ ..നിങ്ങടെ ജില്ല ഏതാണ് ..?
''ഇടുക്കി ...
';അതുശരി ഇടുക്കി എനിക്കറിയാം ''ബോൾഗാട്ടി പാലസ് '' ഇടുക്കിയിൽ ചാലക്കുടിയിലല്ലേ ..ഞാൻ വന്നിട്ടുണ്ട് ...
''പടച്ചവനെ ..ഇത് നോർമ്മൽ കേസലല്ല ഏതോ പ്രാന്തി പെണ്ണാണ്!!
ഞാൻ ചോദിച്ചു,... സത്യത്തിൽ .നിങ്ങടെ വീടെവിടാണ് ?...
''കരിപ്പൂർ വിമാനത്തവളത്തിനടുത്തല്ലേ ഊളമ്പാറ ....അതിനടുത്താണ് എന്റെ വീട്,...
അതുശരി മനസിലായി... ഓകെ സേച്ചി നമുക്ക് പിന്നെ കാണാം ....
''കാണണം എന്നു തോന്നിയാൽ അറീക്കുക ......, മട്ടാഞ്ചേരി യിലെ മാർക്കറ്റിനടുത്തുളള'' നിയമ സഭാ ''മന്ദിരത്തിനടുത്ത് ഞാൻ വരാം,...
എന്റെ പടച്ചോനെ എന്റെ മെസഞ്ചറിൽ മാത്രമെന്താ ഇമ്മാതിരി പ്രാന്തുപിടിച്ച ഐറ്റംസുകൾ കേറി വരുന്നത്,..!!
,പിന്നെ മറ്റൊന്നും ചിന്തിച്ചില്ല,
വിരലുകൾ ബ്ളോക്ക് ഓപ്ക്ഷനിലേക്ക് ...........!!
=======
''ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക