°°°°°°°°°°°°°°°°°°°
എന്തോ മുൻവൈരാഗ്യം ഉള്ളതുപോലെയാണ്എല്ലാവരും കീബോർഡിലെ Enter കീ യോട് പെരുമാറുന്നത്. 😀😀
എത്ര ആലോചിച്ചിട്ടും ഇതിന്റെ കാരണം മനസ്സിലാകുന്നില്ല. കീബോർഡിലെ എല്ലാ കീകളും ഒരേ പോലെയാണ് നിർമ്മിച്ചിട്ടുള്ളത്. Enter കീയ്ക്ക് മാത്രമായി കൂടുതൽ ശക്തി പ്രയോഗിക്കണമെന്ന് ഒരു Users Guide ലും പറയുന്നില്ല... ഉവ്വോ 😀😀
കീബോർഡിലെ, മറ്റു ബട്ടണുകൾ എല്ലാം മൃദുവായി അമർത്തി ഉദ്ദേശിച്ചത് മുഴുവൻ ടൈപ്പ് ചെയ്ത് കഴിയുമ്പോൾ ഒരു ആണിയിൽ ചുറ്റികകൊണ്ട് അടിക്കുന്നത് പോലെയാണ്, പലരും Enter കീയിൽ ചൂണ്ടുവിരൽ കൊണ്ട് പ്രഹരിക്കുന്നത്.😀
തങ്ങൾക്ക് ആവശ്യത്തിലധികം Energy ഉണ്ടെന്ന് നാലാളെ കാണിക്കാനുള്ള ഉപ ബോധ മനസ്സിലെ ആഗ്രഹമാണ് ഇത്തരം പ്രവൃത്തികളായി പുറത്ത് വരുന്നതെന്ന് ലോക പ്രശസ്ത മനഃശാസ്ത്രജ്ഞൻ ശ്രീ...ശ്രീ... ആ.. ആരെങ്കിലുമാവട്ടെ... പറഞ്ഞിട്ടുണ്ട്... ഇത്രയും എനർജി ഉണ്ടെങ്കിൽ വീട്ടിൽ നാലു കുഴി കുത്തി നാല് വാഴ വെച്ചു കൂടെ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.. 😀😀
ഗൗരവം ഉള്ള ഒരു രചന ടൈപ്പ് ചെയ്തു പൂർത്തിയായ ശേഷം, മാനസിക സമ്മർദ്ദം ഒന്നിറക്കി വെച്ചു, relax ചെയ്യാനാണ് enter കീയിൽ രണ്ടു ഇടി ഇടിക്കുന്നത്.. എന്നാണ് ചില പ്രമുഖ സോഷ്യൽ മീഡിയ എഴുത്തുകാർ പറയുന്ന സമാധാനം...പ്രസ്തുത ആവശ്യത്തിന് കൂടുതൽ ഉപകരിക്കുക, ഒരു ചെണ്ട ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മൃദംഗവും ആവാം. ഏതായാലും നല്ല relaxation കമ്പനി ഗ്യാരണ്ടി യായി നൽകുന്നു.. 😀😀
ഈ സ്വഭാവം ഒരു തരം ജാഡ മാത്രമാണ് എന്നാണ് എന്റെ അഭിപ്രായം. മുള്ള് കൊണ്ട് എടുക്കേണ്ടത് എടുക്കാൻ കമ്പിപ്പാര ഉപയോഗിക്കുന്ന ഒരു തരം Common sense ഇല്ലായ്മ. 😀
ലോകം മുഴുവനും, വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അനേക കോടി കീ ബോർഡുകളാണ് ഇങ്ങനെ Enter കീ തേയ്മാനം മൂലം പ്രവർത്തനരഹിതമായിരിക്കുന്നത്.ഇത് കൊണ്ടുണ്ടാകുന്ന നഷ്ടം, ഒരു സുനാമി കൊണ്ട് ഉണ്ടായേക്കാവുന്നതിനേക്കാൾ
ഭീമമാണ്...😞😓
ഭീമമാണ്...😞😓
ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും ബുദ്ധിമുട്ടുന്ന മാസാവസാന ദിവസങ്ങളാണ്.ആരോടെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും , വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിനു ഒരു കീബോർഡ് വാങ്ങണം.അത്യാവശ്യമാണ്.. നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് അധികം പഴക്കമുള്ളതൊന്നുമല്ല, പക്ഷേ ഇതിന്റെ Enter കീ വർക്ക് ചെയ്യുന്നില്ല.. 😀😀
°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
സായ് ശങ്കർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക