Slider

നീതു

0
....Image may contain: 2 people
ഹോ ..... നാശം ...... ഒന്ന് മിണ്ടാതെ പോകാമോ നീതു.... എപ്പോ നോക്കിയാലും അവിടെ വേദന ഇവിടെ വേദന എന്നും പറഞ്ഞു നടക്കുവാണല്ലോ.... നിനക്ക് ഈ അവിടെ വേദനയാ ഇവിടെ വേദനയാ എന്നൊക്കയല്ലാതെ വേറൊന്നും പറയാനില്ലേ....
ഓഫീസിലെ നൂറുകൂട്ടം ടെൻഷനും കാര്യങ്ങളുമായിട്ടാ മനുഷ്യൻ വീട്ടിൽ വരുന്നതു. അപ്പൊ ഇവിടെയും കുറച്ചു സ്വസ്ഥത തരില്ലന്നു വച്ചാൽ കുറച്ചു കഷ്ടമാണ് ട്ടോ.
ഞാൻ... . അത് പിന്നെ എനിക്ക് വയ്യാതെ വന്നാൽ ഞാൻ മനുവേട്ടനോടല്ലാതെ പിന്നെ ആരോടാ പറയണ്ടേ.
എന്റെ നീതു..... നീ ഈ പറയുന്നതിനും ഒരു പരിധിയൊക്കെയില്ലേ....
ഇത് എന്നും നിനക്കു ഇത് മാത്രമല്ലേ പറയാൻ ഉള്ളു.
സോറി മനുവേട്ടാ.... ഞാൻ.... ഞാൻ പറഞ്ഞു എന്നെ ഉള്ളു...
രാത്രിയിൽ എന്റെ പതിവ് കേളികൾക്ക് വേണ്ടി ചെന്നപ്പോളുള്ള നീതുവിന്റെ മനോഭാവം എന്നെ ദേഷ്യം പിടിപ്പിച്ചു...
എന്താ നീതു.. നിനക്കു ഒന്ന് സഹകരിച്ചുകൂടെ...
സോറി.. മനുവേട്ടാ.... ഇന്ന്... ഇന്ന് വേണ്ട... എനിക്ക്... വയ്യ...
ശോ.... ഇത് വലിയ കഷ്ടമാണല്ലോ.... എപ്പോ... നോക്കിയാലും വയ്യ.. വയ്യ... ഇന്നലെയും ഇത് തന്നെയായിരുന്നല്ലോ സ്ഥിതി... ഇന്നലെ മാത്രമോ... ഇപ്പൊ കുറച്ചു ദിവസങ്ങൾ ആയി ഇത് പതിവ് അല്ലെ...
മനുവേട്ടാ പ്ലീസ് .... ഇന്ന് എനിക്ക് തീരെ വയ്യ... അതുകൊണ്ടാ...
ദേഷ്യപെട്ടു കൊണ്ടു ഞാൻ റൂമിൽ നിന്നും ഇറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകളോടെയിരിക്കുന്ന നീതുവിനെ എനിക്ക് കാണാമായിരുന്നു.... അവളുടെ കണ്ണുനീർ എന്റെ കോപം വർദ്ധിപ്പിച്ചു....
ദിവസങ്ങൾ മുന്നോട്ടു പോയി... മിക്കദിവസങ്ങളിലും അവൾ ക്ഷീണിതയായിരുന്നു...
പക്ഷെ ഒരിക്കൽ പോലും എന്തു പറ്റിയെടാ.. എന്ന് ചോദിക്കുവാനോ, ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകുവാനോ ഞാൻ മുതിർന്നില്ല.
എന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതിനാലാവാം പതിയെ പതിയെ എനിക്ക് വയ്യേട്ടാ എന്നുള്ള നീതുവിന്റെ പരിഭവം പറച്ചിലും നിന്നു.
പക്ഷെ പുലർച്ചെ ഉണർന്നു എനിക്കും മക്കൾക്കും ആവശ്യമായതെല്ലാം ഉണ്ടാക്കി ഞങ്ങളെ പതിവ് സമയത്ത് യാത്രയാക്കുന്നതിൽ അവൾ ഒരു കുറവും കാണിച്ചിരുന്നില്ല.
പലപ്പോഴും ഞാൻ ഉണർന്നുചെല്ലുമ്പോൾ ഒരു വയസ് പ്രായമായ ഉണ്ണിക്കുട്ടനെ ഒക്കത്തും വച്ചുകൊണ്ടു എനിക്ക് ആവശ്യമായ ടിഫിൻ ഒരുക്കുന്ന നീതുവിനെ ആയിരുന്നു എനിക്ക് കാണാൻ സാദിച്ചിരുന്നത്.
എന്നിട്ടും വെറും നിസാര കാര്യങ്ങൾ നിരത്തി അവളെ കുറ്റപ്പെടുത്തി വേദനിപ്പിക്കുന്നതിൽ ഞാനും ആനന്ദം കണ്ടെത്തി...
രാവും പകലും മാറിമറഞ്ഞു..
അങ്ങനെയിരിക്കെ ഒരു ദിവസം....
ഓഫീസിൽ തിരക്കിട്ട് ഫയൽസ് നോക്കിക്കൊണ്ടിരിക്കുമ്പോളാണ് ഫോൺ നിർത്താതെ ബെൽ അടിച്ചത്....
നോക്കുമ്പോ നീതുവാണ്... അതുകൊണ്ട് തന്നെ ഞാൻ ഫോൺ എടുത്തില്ല...
വീണ്ടും വീണ്ടും ഫോൺ നിർത്താതെ അടിച്ചപ്പോൾ മനസ്സിൽ അവളെ ഒരു നൂറു തെറി പറഞ്ഞുകൊണ്ട് ഞാൻ ഫോൺ എടുത്തു...
നിനക്കെന്താ നീതു.... എത്രതവണ പറഞ്ഞിരിക്കുന്നു നിന്നോട് എന്നെ ഓഫീസ് സമയത്ത് ഇങ്ങനെ വിളിക്കരുത് എന്ന്...
മോനെ.... അമ്മയാടാ....
അമ്മയോ... എന്താ... അമ്മേ ഇത്... ഞാൻ പറഞ്ഞിട്ടില്ലേ ഓഫീസ് ടൈമിൽ എന്നെ വിളിക്കരുത് എന്ന്...
മോനെ നീതു.....
നീതു.. എന്തു പറ്റി... എന്താമ്മേ....
ടാ മോനെ .. നീതു... ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.. നീ പെട്ടന്ന് ഇവിടേം വരെ ഒന്നു വരണം..
നീ.. നീതു... ന്ത്‌ പറ്റി അവൾക്ക്...
എല്ലാം പറയാം. നീ പെട്ടന്ന് ഇവിടെ വരണം. അത് പറയുമ്പോഴെക്കും അമ്മ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.
നോക്കിക്കൊണ്ട് ഇരുന്ന ഫയൽ മടക്കി വച്ചു ഹോസ്പിറ്റലിലേക്ക് തിരിച്ചു.
അവൾക്ക് എന്ത് പറ്റി പെട്ടന്ന്... ഞാൻ രാവിലെ പോരുമ്പോ അവൾക്ക് കുഴപ്പമില്ലായിരുന്നല്ലോ.
ഇങ്ങനെ ഒരു നൂറായിരം ചിന്തകൾ എന്നെ അലട്ടി....
ഒരുവിധത്തിലാണ് ഞാൻ ഡ്രൈവ് ചെയ്തത്...
ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഞാൻ അമ്മയുടെ ഫോണിലേക്ക് ഡയൽ ചെയ്തു..
അമ്മ... ഞാൻ ഇതാ ഹോസ്പിറ്റലിന്റെ മുമ്പിൽ ഉണ്ട്. നിങ്ങൾ എവിടെയാ...
ടാ... നീ പെട്ടന്ന് icu വിന്റെ അവിടേക്ക് വാ...
Icu.... icu വിൽ കിടത്താൻ മാത്രം എന്താ അവൾക്ക്..
Icu വിനു മുന്നിലെത്തിയ ഞാൻ കണ്ടത് കരഞ്ഞു തളർന്ന അമ്മയെയാണ്...
എന്താ അമ്മ... എന്താ ഉണ്ടായേ....
വ്യക്തമായി ഒന്നും അറിയില്ല. നാളെ നിങ്ങളുടെ പിറന്നാൾ ആണെന്നും നിനക്ക് ഒരു ഗിഫ്റ്റ് വാങ്ങണമെന്നു പറഞ്ഞാ അവൾ വീട്ടിൽ നിന്നും ഇറങ്ങിയത്...
കുറച്ചു ദിവസമായി അവൾക്ക് ഇടയ്ക്കിടെ കഠിനമായ തലവേദന വരാറുണ്ടായിരുന്നു.. മാത്രമല്ല നല്ല തളർച്ചയും... അപ്പൊ ഞാനാ പറഞ്ഞത് ഒറ്റയ്ക്ക് പോകണ്ടന്ന്.. അങ്ങനെ അവൾ താഴത്തു വീട്ടിൽ നിന്നും അനുമോളെയും കൂട്ടിയാ പോയത്.
കുറച്ചു കഴിഞ്ഞപ്പോൾ അനുമോളാ എന്നെ ഫോൺ വിളിച്ചത്..
ആന്റി.. നീതുചേച്ചി തലകറങ്ങി വീണു എന്ന് പറഞ്ഞു..
അനുമോൾ ആരെയൊക്കെയോ കൂട്ടി ഇവിടെത്തിച്ചു.
ന്നിട്ട്... ഇപ്പൊ.. എങ്ങനെ...
അറിയില്ല...
മനുവേട്ടാ... എനിക്ക് വയ്യാ.... വല്ലാതെ തലവേദനിക്കുന്നു...
നീതുവിന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങികേട്ടു....
പെട്ടന്ന് icu വിന്റെ വാതിലുകൾ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു...
ഞാൻ ഓടി ചെന്നു..
ഡോക്ടർ... നീ... നീതു...
നിങ്ങൾ.. നീതുവിന്റെ...
വരു...
ഡോക്ടർ ക്യാബിനീലേക്ക് നടന്നു... പിന്നാലെ ഞാനും...
നീതു... ഇതിന് മുൻപ് ഇങ്ങനെയെന്തേങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ടോ...
അതായത് വല്ല കഠിനമായ തലവേദനയോ, തലകറക്കമോ അങ്ങനെയെന്തെങ്കിലും...???
തലവേദനയാണെന്ന് മിക്കവാറും പറയാറുണ്ടായിരുന്നു... പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല.
നിങ്ങൾ... നീതുവിന്റെ...
ഹസ്ബൻഡ് ആണ്...
ഓ... ആ മഹാൻ... നിങ്ങളാണോ..
ഡോക്ടർ...
എന്താ... മിസ്റ്റർ... നീതു.. നിങ്ങളുടെ ഭാര്യയല്ലേ... നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മയല്ലേ... അതിലൊക്കെയുപരി അവളും ഒരു മനുഷ്യജീവിയല്ലേ...
ഭാര്യ എന്ന് പറയുന്നത് കിടപ്പറയിൽ സ്വന്തം സുഖത്തിന് വേണ്ടി മാത്രമുള്ള ഒരു ഉപഭോഗവസ്തുവാകരുത്.
അവളുടെ വേദനകളും തളർച്ചകളും അറിയേണ്ടത് താനല്ലേ . എന്തായാലും നീതുവിന് ഈ അസുഖം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അതിന്റെതായ അസ്വസ്ഥതകളും നീതുവിൽ പ്രകടമായിട്ടുണ്ടാവും. ഒരു ഭർത്താവ് എന്ന നിലയിൽ അവളുടെ ബുദ്ധിമുട്ടുകൾ അവൾ പറഞ്ഞില്ല എങ്കിൽ കൂടി അതറിഞ്ഞു ആദ്യം മനസിലാക്കി പ്രവർത്തിക്കേണ്ടത് താനാണ്.
എന്നാൽ ഇവിടെ അവൾ അവളുടെ ബുദ്ധിമുട്ടുകൾ തന്നോട് പറഞ്ഞിട്ട് കൂടി താൻ ആവശ്യമായ ട്രീറ്റ്മെന്റ് അവൾക്ക് കൊടുത്തില്ല.
അതുകൊണ്ട് മാത്രമാണ് ഇന്ന് നീതു ഈ അവസ്ഥയിൽ എത്തിയത്.
ഡോക്ടർ... അവൾക്ക്....
ട്യൂമെർ ആണ്... ബ്രെയിൻ ട്യൂമെർ.. ലാസ്റ്റ് സ്റ്റേജ്..
ഡോക്ടറുടെ വാക്കുകൾ കേട്ട എനിക്ക് ഈ ലോകം കീഴ്മേൽ മറിയുന്നതായി എനിക്ക് തോന്നി...
ഡോക്ടർ.... ഇനി... ഇനി
കുറച്ചു നാളുകൾക്കു മുൻപ്
കണ്ടെത്തി ചികിത്സ തേടിയിരുന്നു എങ്കിൽ അവൾ പൂർണ്ണമായും തിരിച്ചു ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാമായിരുന്നു...
പക്ഷെ... ഇതിപ്പോ വൈകിപ്പോയി....
എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാം... ചിലപ്പോൾ ഇന്ന്... അല്ലെങ്കിൽ നാളെ.... ചിലപ്പോൾ കുറച്ചു ദിവസങ്ങൾ.... അതുമല്ലങ്കിൽ ഏറിയാൽ രണ്ടു മാസം..... അതിൽ കൂടുതൽ.....
ഡോക്ടർ..
ലുക്ക്‌ മിസ്റ്റർ.... ഇപ്പൊ പറഞ്ഞിട്ടും കരഞ്ഞിട്ടും ഒന്നും കാര്യമില്ല. ഒരു അസുഖം വരുമ്പോ തുടക്കത്തിലെ ആവശ്യമായ ട്രീറ്റ്മെന്റ് എടുക്കുകയാണ് വേണ്ടത്. അല്ലാതെ അവഗണിച്ചാൽ നീതുവിന്റെ അവസ്ഥയായിരിക്കും ഫലം.
ഇനി ഉള്ള സമയം അവളെ വിഷമിപ്പിക്കാതെ സന്തോഷത്തോടെ അവളെ യാത്രയാക്കുക. അത് മാത്രേ നമുക്കിനി അവൾക്ക് വേണ്ടി ചെയ്യാനാകു...
നിറഞ്ഞ കണ്ണുകളോടെ, അതിലേറെ കുറ്റബോധത്തോടെ ഞാൻ icu വിലെക്ക് നടന്നു...
ഡോക്ടറുടെ അനുവാദത്തോടെ ഞാൻ നീതുവിന്റെ അടുത്ത് ചെന്നു..
നീതു....
ക്ഷീണിച്ച കണ്ണുകൾ നീതു പതിയെ തുറന്നു
അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ മനുവേട്ടാ....
നാളെ... വിഷ്. ചെ...ചെയ്യാൻ... നിക്ക്... കഴിഞ്ഞില്ലങ്കിലോ....
നീതു... ടാ... ഇങ്ങനെ ഒന്നും പറയല്ലേ.... ന്റെ നീതുന് ഒന്നുല്ല...
ഇല്ല മനുവേട്ടാ... നിക്ക്... നിക്ക് അറിയാം.... ഇനി... ഇനി അധികം നേരം ഇല്ലന്ന്... മനുവേട്ടൻ വിഷമിക്കണ്ട....
മനുവേട്ടനുള്ള.... ബർത്ത്ഡേ ഗിഫ്റ്റ് എന്റെ.... ബാഗിൽ.... ഉ.... ഉണ്ട്...... അ...അത്... എടുക്കണം... എടുത്തുതരാൻ ഞാൻ.... വരില്ലല്ലോ...
മനുവേ.... മനുവേട്ടാ... ഞാൻ... ഞാൻ... ഒരു.. ആഗ്രഹം പറഞ്ഞാൽ... സാധിച്ചു.... തരോ...
എന്താടാ... പറയു...
മനുവേട്ടൻ എനിക്ക് പണ്ട് തരാറുണ്ടായിരുന്നത് പോലെ... ഇ...ഇതാ.. ഇവിടെ... ഈ നെറ്റിയിൽ.....ഒ.... ഒരു.. ഉ...ഉമ്മ... തരോ....
നീതു....
ഞാൻ... ഒരുപാട്... ഒരുപാട് നാളായി ആഗ്രഹിക്കുന്നതാ... പ്ലീസ്.. മനുവേട്ടാ.... ഇനി... ഇനി..ഒരിക്കലും വേണ്ട... ഇത് ന്റെ അവസാന ആഗ്രഹാ... പറ്റില്ല.. പറ്റില്ലാന്നു... പ...പറയല്ലേ...
നീതു.....
പൊട്ടിക്കരഞ്ഞുകൊണ്ട്... ഞാൻ നീതുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു....
ആ സമയം നീതു പറഞ്ഞത് പോലെ അവളുടെ അവസാന ആഗ്രഹം നിറവേറിയ സന്തോഷത്തോടെ അവളുടെ ആത്മാവ് അവളിൽ നിന്നും വിട്ടകന്നിരുന്നു.

Anju Arun
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo