നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തൻമാത്രകളുടെ തനിയാവർത്തനം


(കഥ)
" രേവതി .. എനിക്ക് ഒരു വാച്ച് വാങ്ങണം.... സമയം എന്നെ ചതിക്കുമോ എന്നൊരു സംശയം....."
കയ്യിൽ ചായ കപ്പുമായി രഘു അടുക്കളയിൽ എത്തി. ഞായറാഴ്ചയായതിനാൽ അൽപ്പം വൈകിയാണ് ഇന്ന് എഴുന്നേറ്റത്. ഉണർന്ന് ടേബിളിൽ വെച്ച ചായയുമായി കുറച്ചു നേരം ഇരുന്നു ,അപ്പോൾ തോന്നിയ ആശയം ഭാര്യയുമായി പങ്കിടാൻ വന്നതാണ് രഘു....
പുട്ടിനുള്ള പൊടി കുഴയ്ക്കുന്നതിനിടെ മുഖമുയർത്തി രേവതി സൂക്ഷിച്ചു നോക്കി.
ഇതെന്താ ഇപ്പോ ഒരു മനംമാറ്റം...
"പണ്ട് ഞാൻ എത്ര പറഞ്ഞതാ ഒരു വാച്ച് വാങ്ങി കെട്ടണം.... അപ്പോ സമ്മതിച്ചില്ല. എന്താ ഇപ്പോ ഇങ്ങിനെ തോന്നാൻ "
"എന്താണന്നറിയില്ല.ചില സ്വപ്നങ്ങൾ എന്നെ വല്ലാതെ അലട്ടുന്നു."
"ഞാൻ പല തവണ പറഞ്ഞതാ ആ സിനിമ പിന്നേം പിന്നേം കാണണ്ടാന്ന്.... " രേവതി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
അപ്പോഴേക്കും രഘു പോയിരുന്നു. അവൾക്കെന്തോ ഒരു പന്തികേടു തോന്നി.
ഈയടുത്ത ദിവസങ്ങളായി രഘുവേട്ടന് എന്തൊക്കയോ മാറ്റങ്ങളുണ്ട്.
കഴിഞ്ഞയാഴ്ച ടീവീല് മമ്മൂട്ടിയുടെ പഴയ ഒരു സിനിമ കണ്ടോണ്ടിരിക്കുമ്പോൾ വാർത്ത കാണാൻ വന്ന് അടുത്തിരുന്ന രഘുവേട്ടൻ പക്ഷെ......
ആ സിനിമ യിൽ ലയിച്ചിരിക്കുന്നത് കൗതുകത്തോടെയാണ് താൻ നോക്കിയത് .. സാധാരണ സിനിമ തീരെ കാണാത്ത ആളാ.. അന്നു പക്ഷെ തീരുന്നവരെ കണ്ടു. ആദ്യം തൊട്ട് കാണാൻ കഴിയാത്തതിന്റെ പരിഭവവും പറഞ്ഞു.താൻ തന്നെയാ ഫോണിൽ ഡൗൺലോഡ് ചെയ്തോളാൻ ഉപദേശിച്ചത് ....... തനിയാവർത്തനം....!
രഘു പത്രം എടുത്ത് വെറുതെ മറിച്ചു നോക്കി. ഒന്നിനും ഒരു ഉന്മേഷം തോന്നിയില്ല. മനസ്സിൽ നിറയേ ആകുലതകൾ മൂടുപടം തീർത്തിരിക്കുന്നു. അവ്യക്തമായ എന്തോ ഒന്ന് കൊളുത്തി വലിക്കുന്ന പോലെ. അയാൾ അന്നത്തെ തീയ്യതി ഊഹിച്ചു.21.... തുടർന്ന് കലണ്ടർ നോക്കി ... സപ്തംബർ 21. കുഴപ്പമില്ല. തന്റെ അനുമാനങ്ങളും യഥാർത്ഥ്യവും പൊരുത്തപ്പെടുന്നുണ്ട്. ചാരുകസേരയിൽ ഇരുന്ന് ആശ്വാസത്തോടെ പത്രം തുറന്ന് വിശദമായി വായിക്കാൻ തുടങ്ങി. രാഷ്ട്രീയവും പീഢനവും സിനിമയും കായികവും കയറി ഇറങ്ങവേ ഒരു വാർത്ത അയാളുടെ ഒഴുക്കിനെ തടഞ്ഞു നിർത്തി.
ഇന്ന് ലോക അൽഷിമേഴ്സ് ദിനം......
അയാൾക്ക് അച്ഛനെ ഓർമ്മ വന്നു.....
മറവിയും ഓർമ്മക്കുറവും മൂലം ഒരുപാടു കാലം അച്ഛൻ ബുദ്ധിമുട്ടിയത് ഒരു ദീർഘ നിശ്വാസത്തോടെ അയാൾ ഓർത്തു. അച്ഛന്റെ അച്ഛൻ മനോനില കൈമോശം വന്ന് കുറേക്കാലം അലഞ്ഞു നടന്ന് ഒടുവിൽ തറവാട്ടിലെ മച്ചിൽ ചങ്ങലകളിൽ കിടന്നാണത്രെ മരിച്ചത്. മനസ്സിന്റെ താളപ്പിഴകളും തലച്ചോറിന്റെ ഓർമ്മ പിശകും കൂടിക്കുഴഞ്ഞ സങ്കീർണ്ണമായ ജീവത നൈമിഷികതയെ // ഒന്നും ഇല്ലേ.... സമയം എത്രയായീന്നാ വിചാരം...." രേവതിയുടെ ആഗമനം അയാളെ ചിന്തകളിൽ നിന്നും സ്വതന്ത്രനാക്കി.
"8 മണി " ... അയാൾ സംശയത്തോടെ പറഞ്ഞു.....
"അതിനി രാത്രി ....... ഇപ്പോൾ 8.45 ആയി.. സാധാരണ സമയനിഷ്ഠയുള്ള ആളായിരുന്നല്ലോ .... ഓർമ്മ പിശക് ബാധിച്ചോ ".. അവൾ ചെറു പുഞ്ചിരിയോടെ അയാളുടെ മുടികളിൽ തഴുകി.... കാച്ചെണ്ണയുടെ ഗന്ധം അയാളുടെ നാസാരന്ധ്രങ്ങളെ ഉണർത്തി ... രേവതി കുളി കഴിഞ്ഞ് എത്തിയിരിക്കുന്നു. സാധാരണ താനാണ് ആദ്യം കുളിക്കാറ്....
"രേവതി..... എനിക്ക് ഓർമ്മ പിശക് വരുന്നുണ്ടോന്നൊരു സംശയം. സമയവും കാലവും ഒക്കെ പിഴയ്ക്കുന്നോ എന്നൊരു തോന്നൽ... അതാ വാച്ച് വാങ്ങുന്ന കാര്യം പറഞ്ഞേ.. നാളെ മുതൽ നീ ഇടയ്ക്ക് എന്നെ ഫോൺ ചെയ്യണം. ... നിനക്കേ എന്റെ ഓർമ്മകളെ പിടിച്ചു നിർത്താൻ പറ്റൂ.... "
"രഘു വേട്ടൻ വെറുതേ ഒരോന്ന് ചിന്തിക്കാതെ കുളിക്കാൻ നോക്ക് ...."
രഘു എഴുന്നേറ്റ് കുളിക്കാൻ പോയി....
കാര്യങ്ങൾ താൻ കരുതുംപോലെ സിംപിൾ അല്ല .രഘുവേട്ടന്ന് മാറ്റങ്ങൾ ഉണ്ട്. അവൾ ഫോണെടു മകളെ വിളിച്ചു. ഞായർ ആയതിനാൽ മകൾക്കും വിനയനും ഓഫീസില്ലായിരുന്നു... രേവതി കാര്യങ്ങൾ അവരോട് പറഞ്ഞു.വിനയൻ അവരെ സമാധാനിപ്പിച്ചു.താൻ വഴിയുണ്ടാക്കാം എന്നും പറഞ്ഞു.
രേവതി അന്നു മുഴുവൻ രഘുവിനെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു.
ഇടയ്ക്ക് ഇടയ്ക്ക് ക്ലോക്കിൽ നോക്കുന്നത് അവൾ ശ്രദ്ധിച്ചു. അവൾ കൂടുതൽ നേരം രഘുവിനോട് പലതും സംസാരിച് അയാളുടെ ശ്രദ്ധയെ വഴിതിരിച്ചു. വൈകീട്ട് വിനയൻ വിളിച്ചു. അവർ നാളെ മുതൽ നാലു ദിവസത്തേ ടൂർ പ്ലാൻ ചെയ്യുന്നു... അച്ഛനോട് നാല്ദിവസം ലീവ് ആക്കാൻ പാഞ്ഞു.
നാലു ദിവസത്തെ യാത്ര ശരിക്കും ഫലം കണ്ടു. രഘു പഴയ രഘുവായി. തിരിച്ചു വരുന്ന വഴിക്ക് രേവതി രഘുവിന്റെ ഫോൺ കൈയിലെടുത്തു.... വീഡിയോ പ്ലെയറിൽ
ക്ലിക്ക് ചെയ്തു.
തനിയാവർത്തനം .......... സിനിമ അവൾ ഡിലീറ്റ് ചെയ്തു.
ഇപ്പോൾ ഒരാഴ്ചയിലേറെയായ് രഘു ഉൻമേഷവനാണ്. രേവതിയ്ക്ക് സമാധാനമായി.... പക്ഷെ.... അന്നൊരു ദിവസം അവർ വീണ്ടും ടിവിയുടെ മുന്നിൽ ഇരിക്കുമ്പോൾ വിധിയുടെ അദൃശ്യമായ വിരലുകൾ റിമോട്ടിൽ തീർത്ത ഇന്ദ്രജാലം....
സ്ക്രീനിൽ സിനിമ ..... രേവതി കുക്കറിന്റെ വിസിലടി കേട്ട് അടുക്കളയിലേക്ക് ഓടി...
രഘു സ്ക്രീനിലേക്ക് പാളി നോക്കി
മോഹൻലാൽ IN....
....... തൻമാത്ര....!'
ശ്രീധർ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot