=========
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവ് നല്ല ഉറക്കത്തിലാണ് ആ അശരീരി കേട്ടത്,
അദ്ദേഹം ഞെട്ടി ഉണർന്നു,
സമയം നോക്കി,
മൂന്നാം യാമത്തിലേക്ക് പ്രവേശിച്ചു സമയമപ്പോൾ,
''ഹേയ് രാജാവേ...?
ശീതീകരിച്ച മുറിയുടെ മൂലയിൽ വീണ്ടും ഒരശ്രീരി... ചെറിയ പ്രകാശവും,!!
' നേതാവ് വിയർത്തു,...
''വൈദ്യുതി സർക്ക്യൂട്ടിന്റെ പ്രശ്നമാണോ ...?. വൈദ്യുതി മന്ത്രിയെ വിളിച്ചാലോ ..?
നേതാവ് ആലോചിച്ചിരുന്നപ്പോൾ വീണ്ടും അശ്രീരീ .പ്രകാശത്തോടെ ...
''ആരാണ് ..? മാവോയിസ്റ്റാണോ ?
''അല്ല ...ഞാൻ ദൈവമാണ് ...കേരളം ഭരിക്കുന്ന അങ്ങയെ പോലുളളവരോട് ഒരു കാര്യം ഉണർത്തിക്കാൻ വന്നതാണ് ..!
''ദൈവമുണ്ടോ ..?
''ആ വിശ്വാസം നിങ്ങൾക്കുളളതാണ് ...ഞാൻ തർക്കിക്കുന്നില്ല ll
''പറയു ...
''നിങ്ങളുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ടല്ലോ '' മാതാ പിതാ ഗുരു ദൈവം '' എന്നുളളത് ...
''ഉവ്വ് ...
''ദയവായി എന്റെ മുന്നിലുളള ആ കൂട്ടരിൽ നിന്ന് എന്നെ പുറത്താക്കണം !!മാതാ പിതാ ഗുരു '' മതി ദൈവം വേണ്ട,..
അയ്യോ അതെന്തിനാ ..?
''കേരളത്തിലെ ചില മാതാപിതാക്കളൂടേയും,ഗുരുക്കന്മാരുടേയും ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഈ ഗ്രൂപ്പിൽ നിന്ന് ഞാൻ ലെഫ്റ്റാകാൻ തീരുമാനിച്ചു,...
മക്കളെ കൊല്ലുന്ന അമ്മ,....
മകളെ പീഡിപ്പിക്കുന്ന പിതാവ്,....
ശിഷ്യരെ കൊലയ്ക്കു കൊടുക്കുന്ന ഗുരുക്കൾ ...
എല്ലാം കൊണ്ടും എനിക്കു വയ്യ ഈ ഗ്രൂപ്പിന്റെ ഒപ്പമിരിക്കാൻ ...
അതുകൊണ്ട് ആ പഴഞ്ചൊല്ലങ്ങ് നിരോധിച്ചേക്ക് ...
ഞാൻ ആ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റാകുകയാണ് . ...
ഞാൻ ആ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റാകുകയാണ് . ...
പ്രകാശം മറഞ്ഞു,
ദൈവം അപ്രത്യക്ഷ്യമായി,...
ദൈവം അപ്രത്യക്ഷ്യമായി,...
നേതാവ് ചിരിച്ചു,
എന്നിട്ടു മെല്ലെ പറഞ്ഞു,...
എന്നിട്ടു മെല്ലെ പറഞ്ഞു,...
ദൈവവും ''ലെഫ്റ്റി''ലേക്ക് വന്നു,.
അതാണ് നമ്മുടെ ഭരണ നേട്ടം,..
==========
അതാണ് നമ്മുടെ ഭരണ നേട്ടം,..
==========
(രാഷ്ട്രീയ മായി കാണരുത് എന്നപേക്ഷ,)
ഷൗക്കത്ത് മൈതീൻ ,..
കുവൈത്ത്,
ഷൗക്കത്ത് മൈതീൻ ,..
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക