മുമ്പില്‍ ഉള്ള മോണിട്ടറില്‍ വിരസമായി വെറുതെ നോക്കി ഇരിക്കുമ്പോള്‍ ആണ് അന്നയുടെ മെസ്സേജ് വന്നത് .
"അലക്സ്... ഇപ്പൊ വരികയാണെങ്കില്‍ നല്ല ഫില്റ്റ ര്‍ കാപ്പി ഒരു കപ്പ് കഴിക്കാം . ഞാന്‍ 10 th അവെന്യുവിലെ മേഡം ഡോളിയുടെ കോഫീ ഷോപ്പില്‍ ഉണ്ട്".
ഇപ്പോള്‍ ഒരു കപ്പു കോഫീ എത്രയും നല്ലതാണ് എന്ന് അലക്സിനു തോന്നി . പത്തു മിനുട്ട് നടന്നാല്‍ ഡോളി മേഡത്തി ന്റെ കോഫീ ഷോപ്പില്‍ എത്താം . മോണിട്ടറില്‍ നോക്കി യപ്പോള്‍ 3 മണി. പുറത്തു തണുപ്പ് തുടങ്ങിയിരിക്കുന്നു .
:വെയിറ്റ് ഫോര്‍ മി . ജസ്റ്റ് ടെന്‍ മിനുട്സ് ...” അന്ന ക്ക് റിപ്ലൈ മെസ്സേജ് അയച്ചു.
ഓവര്‍ കോട്ടും കയ്യുറയും ധരിച്ചു അലക്സ് ലിഫ്ടിലേക്ക് നടന്നു ..ഒന്നാമത്തെ ഫ്ലോറില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറില്‍ എത്തി ഗ്ലാസ് ഡോര്‍ തുറന്നു പുറത്തേക്ക് നടന്നു...
നിരത്തില്‍ മഞ്ഞു വീഴ്ച തുടങ്ങിയിരിക്കുന്നു. ശിശിരത്തെ വരവേല്ക്കാടന്‍ ആയി മേപ്പിള്‍ മരങ്ങള്‍ എല്ലാം ഇല പൊഴിച്ച് നില്കുന്നു . നിരത്ത് ക്രോസ് ചെയ്തു അടുത്ത നിരത്തിലേക്ക് കയറി നേരെ നടന്നു ... ഇനി നേരെ 10 മിനുട്ട് നടന്നാല്‍ “ദി അവന്യു കഫെ യിലെത്താം . കഫെയുടെ ഉടമസ്ഥ ഡോളി മുത്തശ്ശി എല്ലാവരെയും തന്റെന മക്കളെ പോലെ ആണ് കാണുന്നത്. .
കഫെയുടെ ഗ്ലാസ് വാതില്‍ തള്ളി തുറന്നു അകത്തേക്ക് കയറിയപ്പോള്‍ തന്നെ അന്നയെ കണ്ടു . തലയടക്കം മൂടിയ ബ്രൌണ്‍ നിറത്തിലുള്ള ഓവര്‍ കോട്ട് ധരിച്ചു കഫെയുടെ മൂലയില്‍ ഒരു ടേബിളിനു മുന്നില്‍ അവള്‍ ഇരിക്കുന്നു . ഫില്റ്റര്‍ കോഫിയുടെ മയക്കുന്ന ഗന്ധം അവിടെ ആകെ തങ്ങി നില്കുന്നുണ്ട് . അന്നയുടെ അടുത്തേക്ക് നീങ്ങവേ ഡോളി മേഡം അവനെ കണ്ടു .
“ഹായ് മൈ സണ്‍ ... എന്തൊക്കെ ഉണ്ട് വിശേഷം. കഴിഞ്ഞ ഞായര്‍ പള്ളിയില്‍ കണ്ടില്ലല്ലോ ? “
ഞാന്‍ .. അത്.. പിന്നെ.. ഉത്തരം പറയാന്‍ തപ്പി തടഞ്ഞപ്പോള്‍ ഡോളി മേഡം പറഞ്ഞു.. വേണ്ടാ.. പരുങ്ങേണ്ടാ. കുറച്ചു അധികം കുടിച്ചു ഉറങ്ങിയിട്ടുണ്ടാവും അല്ലെ. നോക്ക് .. ഇറ്റ് ഈസ് വെരി ബാഡ്..
ഒന്ന് ചിരിച്ചു എന്ന് വരുത്തി അന്നയുടെ ടേബിളില്‍ അവള്ക്കു അഭിമുഖമായി ഇരുന്നു . അവള്‍ മേഡത്തിനോട് രണ്ടു കോഫീ ഓര്ഡുര്‍ ചെയ്തു .
തന്റെു കൈ വിരലില്‍ ഒരു ചെറിയ ചൂട് അവന്‍ അറിഞ്ഞു... അന്നയുടെ മെലിഞ്ഞ വിരലുകളുടെ സ്പര്‍ശനം... എന്നിട്ടും അവന്‍ മുഖം ഉയര്ത്തിയില്ല .
"ഹേയ്.. അലക്സ് ... എന്താടോ തനിക്ക് പറ്റിയത് ...നീ ഇങ്ങനെ ആയിരുന്നില്ലല്ലോ ... എന്‍റെ കണ്ണുകളിലേക്കു നോക്കി , പ്രിയപെട്ടവളെ നിന്‍റെ കണ്ണില്‍ നക്ഷത്രങ്ങള്‍ പൂക്കുന്നത് ഞാന്‍ കാണുന്നു എന്ന് എത്ര വട്ടം പറഞ്ഞിരിക്കുന്നു ... "
ഡോളി മേഡം രണ്ടു കപ്പില്‍ കോഫീ പകര്ന്നു ടേബിളില്‍ കൊണ്ടുവന്നു വെച്ചു . എന്നിട്ട് രണ്ടുപേരെയും മാറി മാറി നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു തിരിച്ചു പോയി.
"അലക്സ് …പ്ലീസ് "
അലക്സ് തല ഉയര്ത്തി് അന്നയെ നോക്കി .അവന്‍റെ കണ്ണിലെ സങ്കടവും നിരാശയും എല്ലാം അന്ന കണ്ടു .
"എന്താടോ പറ്റിയത് . പറ"
- സാറ ക്ക് അച്ഛനെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു.. തന്ത കഴുവേറി ആ നശിച്ച കിളവിയുമായി ചുറ്റി കറങ്ങുകയല്ലേ ...
കുറച്ചു ഉച്ചത്തില്‍ ആണ് അലക്സ് അത് പറഞ്ഞത്
അന്ന ചുറ്റും നോക്കി .. കോഫി ഷോപ്പില്‍ അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല.. ഡോളി മേഡം ഷെഫ് ടേബിളില്‍ എന്തോ ജോലി
ചെയ്തുകൊണ്ടിരിക്കുകയായിരുന്നു .അലക്സ് പറഞ്ഞത് അവര്‍ കേട്ടിട്ടില്ല .
അന്ന ചുറ്റും നോക്കി .. കോഫി ഷോപ്പില്‍ അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല.. ഡോളി മേഡം ഷെഫ് ടേബിളില്‍ എന്തോ ജോലി
ചെയ്തുകൊണ്ടിരിക്കുകയായിരുന്നു .അലക്സ് പറഞ്ഞത് അവര്‍ കേട്ടിട്ടില്ല .
-"ഏയ്..അലക്സ് .. ഫിനിഷ് യുവര്‍ കോഫീ .. നമുക്ക് പുറത്തേക്ക ഇറങ്ങി കുറച്ചു നടക്കാം ..
കാപ്പി കുടിച്ചു കഴിയുന്നതുവരെ അവര്‍ക്കിടയില്‍ മൌനം കനത്തു നിന്നു.
ഡോളി മേഡത്തിനു കാശ് കൊടുത്തു അവര്‍ നിരത്തിലേക്ക് ഇറങ്ങി . തണുപ്പ്കൂടി കൂടി വരുന്നു .. കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ ഒരു ചത്വരം ഉണ്ട്. അവിടേക്ക് ആവര്‍ നടന്നു . അന്നയ്ക്ക് അലക്സിന്‍റെ കൈകളില്‍ കൈ കോര്‍ത്തു നടക്കണം എന്നുണ്ട്. പക്ഷെ അലക്സിനു ഇപ്പോള്‍ അതിഷ്ടപെട്ടില്ലെങ്കിലോ എന്ന് അവള്‍ ശങ്കിച്ചു . അവന്‍ തലയും താഴ്ത്തി നടക്കുകയാണ് . മുന്പൊക്കെ ഇങ്ങനെ ഒരുമിച്ചു നടക്കുമ്പോള്‍ അവന്‍ തന്നെ അവളുടെ കൈകള്‍ കോര്ത്തു പിടിക്കുമായിരുന്നു .
ചത്വരത്തിന്‍റെ അടുത്തെത്തി . നടുവില്‍ ഒരു മത്സകന്യകയുടെ പ്രതിമ അതിനു ചുറ്റും മാര്‍ബിള്‍ കഷണങ്ങള്‍ പതിച്ച ഒരു ചത്വരം. ഒന്ന് രണ്ടു ചാര് ബെഞ്ചുകള്‍ ചത്വരത്തിനു ചുറ്റും ഉണ്ട്. പ്രതിമയും ബെഞ്ചും എല്ലാം വെളുത്ത മഞ്ഞു കൊണ്ട് മൂടിയിരിക്കുന്നു .
അന്നയും അലക്സും ഒരു ബെഞ്ചിലെ മഞ്ഞു തുടച്ചു നീക്കി അതില്‍ ഇരുന്നു. അലക്സ് ഒന്ന് മിണ്ടാതെ എന്തോ ആലോചനയില്‍ ആണ് എന്ന് അന്നയ്ക്ക് തോന്നി.. അപ്പോള്‍ അന്ന അലക്സിന്‍റെ കുടുംബത്തെ കുറിച്ച് ഓര്ത്തു .
അലക്സിന്‍റെ അമ്മയും അച്ഛനും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് . അച്ഛന്‍ കിഴവിയും വിധവയും പണക്കാരിയും ആയ ഡോറോത്തി യുടെ പൂന്തോട്ട കാവല്ക്കാ രന്‍ ആയിരുന്നു . പിന്നീട് അയാള്‍ ആ കിളവിയുടെ കൂടെ തന്നെ താമസം തുടങ്ങി. അതോടു കൂടി അലക്സിന്‍റെ അമ്മക്ക് ഓരോരോ രോഗങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. അലക്സിനു ഒരു സഹോദരി ഉണ്ട് . സാറ . . വെള്ളാരം കണ്ണുകളും പോണി ടൈപ് ഹെയര്‍ സ്റ്റൈലും.. നീണ്ട നാസികയും ഉള്ള ഒരു മാലാഖ .
പക്ഷെ.. അവള്‍ ഒരു ഒട്ടിസ്റ്റിക് ആണ്.. ഇപ്പോള്‍ 15വയസ്സുള്ള അവള്ക്ക് ഒരു ആറോ ഏഴോ വയസ്സുകാരിയുടെ ബുദ്ധിയെ ഉള്ളൂ ...
അലക്സിനു അവള്‍ എന്ന് വെച്ചാല്‍ ജീവനാണ് . അവള്ക്കു വേണ്ടി ചുവപ്പ് നിറത്തിലുള്ള റിബ്ബണ് കളും നെയില്‍ പോളിഷും അലക്സ് മേടിച്ചു കൊടുക്കും. അവള്ക്കു ഏറെ ഇഷ്ടം ഉള്ള കളര്‍ ആണ് ചുവപ്പ്..
അലക്സ് കൈകള്‍ രണ്ടും കൂട്ടി തിരുമ്മുന്നത് കണ്ടപ്പോള്‍ അന്ന അവന്‍റെ കൈകള്‍ എടുത്ത് അവളുടെ കൈളില്‍ ചേര്ത്ത് വെച്ചു..
"അച്ഛന്‍ ഇപ്പൊ വീട്ടില്‍ വരാറില്ലേ" ...
--- വരാറുണ്ട്. ഇടക്ക് എപ്പോഴെങ്കിലും.
അച്ഛന്‍ വന്നാല്‍ അമ്മ പിന്നെ ആകെ അസ്വസ്ഥയാവും. ഇടക്ക് അച്ഛനെ ചീത്ത വിളിക്കും. സാറ അച്ഛന്‍ വന്നാല്‍ മടിയില്‍ കയറി ഇരിക്കും . അത് കാണുമ്പോള്‍ അമ്മക്ക്ദേഷ്യം വരും . അച്ഛനെ ചീത്ത വിളിക്കും അപ്പോള്‍ അച്ഛന്‍ ഡോര്‍ വലിച്ചു തുറന്നു പുറത്തേക്കു ഇറങ്ങി പോവും. സാറ പപ്പാ പപ്പാ എന്ന്രവിളിച്ചാലും തിരിഞ്ഞു നോക്കാതെ പോകും
-ര ണ്ടു ആഴ്ച ആയി അച്ഛന്‍ വീട്ടില്‍ വന്നിട്ടില്ല.
-".നിനക്ക് ഒന്ന് അച്ഛനെ പോയി കണ്ടുകൂടെ" ?
-"എനിക്കയാളെ കാണുന്നത് തന്നെ വെറുപ്പാ"
. അന്നയുടെ കൈ അലക്സ് ഞെരിച്ചു. ..കൈ വേദനിച്ചപ്പോള്‍ "ഹൌ "എന്ന് അവള്‍ ശബ്ദം ഉണ്ടാക്കി . അലക്സ് അപ്പോള്‍ കൈകള്‍ പെടുത്തി .. അവളെ ആര്‍ദ്രമായി നോക്കി. അവള്‍ അവന്‍റെചുമലിലേക്ക് ചാഞ്ഞു..
"അലക്സ് .. ഐ ലവ് യു ."..അവള്‍ പതുക്കെ മൊഴിഞ്ഞു
അലക്സ് അവളെ ചേര്ത്ത് പിടിച്ചു ... ആ സുരക്ഷിതത്വത്തില്‍ അന്ന കുറച്ചു നേരം അങ്ങിനെ ഇരുന്നു ..
മഞ്ഞു വീഴ്ച കൂടുകയും ഇരുട്ട് മെല്ലെ വ്യാപിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അവര്‍ അവിടെ നിന്നും എണീറ്റ് തിരിച്ചു നടക്കാന്‍ തുടങ്ങി ..കഫെയുടെ അവിടെ എത്തിയപ്പോള്‍ അലക്സ് അവളോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടന്നു .
അന്ന അലക്സിനെ കുറിച്ച് ആലോചിച്ചാണ് വീട്ടിലേക്കു നടന്നത്. പള്ളിയുടെ ഇരു വശത്തുമുള്ള തെരുവിലാണ് അവരുടെ വീടുകള്‍. ഇരുവരുടെയും അമ്മമാര്‍ കൂട്ടുകാരികള്‍ ആണ് . ഇടയ്ക്കിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഗൃഹ സന്ദര്‍ശനങ്ങള്‍ക്കിടയിലാണ് അലക്സിനെ കാണുന്നതും പരിചയപെടുന്നതും. ഇടയ്ക്കു പള്ളിയില്‍ വെച്ചും കാണാറുണ്ട് .
ഒരു മഞ്ഞു കാലത്ത് ആണ് അവന്‍ അവളോട് പ്രണയം പറയുന്നത്. അവളുടെ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ അവരുടെ പ്രണയം അറിയാം. ഈ മഞ്ഞു കാലം കഴിഞ്ഞു വിവാഹം നടത്തണം എന്ന് അന്നയുടെ അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടായിരുന്നു .അന്ന വീട്ടില്‍ എത്തിയപ്പോള്‍ അലക്സിനെ കണ്ട കാര്യവും സാറയുടെ കാര്യവും അമ്മയോട് പറഞ്ഞു .
..പുവര്‍ ഗേള്‍ .. ഗോഡ് ബ്ലെസ് ഹെര്‍ .. അമ്മ .പറഞ്ഞു
അലക്സ് വാതില്‍ തുറന്നു വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അച്ഛന്‍ അവിടെ ഇരിപ്പുണ്ടായിര്രുന്നു . അവനെ കണ്ടപ്പോള്‍ ഉടന്‍ അയാള്‍ അവിടെ നിന്നും എണീറ്റ് പോയി . സാറ എവിടെ എന്ന് അലക്സ് അത്ഭുതപെട്ടു .. സധാരണ അച്ഛന്‍ വന്നാല്‍ അച്ഛന്റെ കൂടെ ആണല്ലോ അവള്‍ ഇരിക്കാറ്
അമ്മയുടെ മുറി യുടെ ഡോര്‍ പകുതി ചാരി ഇരിക്കുന്നു. അമ്മയുടെ റൂമിലേക്ക് ചെന്നു. അമ്മ അപ്പോള്‍ കമിഴ്ന്നു കിടക്കുന്നു . സാറ അവിടെ അമ്മയുടെ അടുത്ത് ഇരിക്കുന്നു. അവളുടെ കണ്ണുകള്‍ ആകെ കലങ്ങിയിരിക്കുന്നു .
"മമ്മി".. അലക്സ് അമ്മയെ വിളിച്ചു .. ഒരു ഞരക്കം മാത്രം . നെറ്റിയില്‍ കൈ വെച്ച് നോക്കി .. നല്ല ചൂട് ..
അലക്സ് അമ്മയെ എണീപ്പിച്ചു ഇരുത്താന്‍ നോക്കി , പക്ഷെ കഴിഞ്ഞില്ല .
അലക്സ് അമ്മയെ എണീപ്പിച്ചു ഇരുത്താന്‍ നോക്കി , പക്ഷെ കഴിഞ്ഞില്ല .
എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം നിന്നിട്ട്. അന്നയെ ഫോണില്‍ വിളിച്ചു. എത്രയും പെട്ടന്ന് തന്റെട വീട്ടിലെത്താന്‍ ആവശ്യപെട്ടു. പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും അന്നഎത്തി .
അന്ന ഹോസ്പിറ്റലിലേക്ക് ഫോണ്‍ ചെയ്തു ഒരു ആംബുലന്‍സു വരാനുള്ള ഏര്‍പ്പാട് ചെയ്തു . ഹോസ്പിറ്റലിലേക്ക് ഒരു ടാക്സിയില്‍ അന്നയും അലക്സും സാറയും കൂടി ആംബുലന്‍സിനോടൊപ്പം പോയി ..
എമെര്‍ജെന്‍സി യില്‍ അമ്മയെ കിടത്തി അവര്‍ പുറത്തേക്കു ഇറങ്ങി . ആകെ ഹതാശനായ അലക്സിന്‍റെ അടുത്ത് അന്ന ഇരുന്നു . സാറ വരാന്തയിലെ ജനലിനടുത്ത് പോയി ഗ്ലാസ് ചില്ലിലൂടെ പുറത്തേക്കു നോക്കി നിന്നു.
അര മണിക്കൂറിനു ശേഷം എമെര്‍ജെന്‍സിയില്‍ നിന്നും ഡോക്ടര്‍ പുറത്തേക്കു വന്നു അലക്സിന്‍റെ തോളില്‍ തട്ടി പറഞ്ഞു ..
-ഐ അം സോറി മിസ്ടര്‍ അലക്സ് . ഗോഡ് ബ്ലെസ് യു ..
അലക്സ് തകര്‍ന്നു പോയി പോയി... അന്നയുടെ തോളിലേക്ക് അവന്‍ ചാഞ്ഞു അവന്റെ കൈകള്‍ കൂട്ടിപിടിച്ചു.. സാറ അപ്പോഴും ജാലക ത്തിലൂടെ കാഴ്ചകള്‍ കണ്ടു രസിക്കുകയായിരുന്നു.
പിറ്റേന്ന് രാത്രി അമ്മ ഇല്ലാത്ത ആ വീട്ടില്‍ അലക്സ് ഒറ്റയ്ക്ക് കുറെ നേരം മാതാവിന്‍റെ തിരു രൂപത്തിന് മുന്പി്ല്‍ മുട്ടില്‍ ഇരുന്നു പ്രാര്‍ഥിച്ചു . പിന്നെ സാറയുടെ റൂമിലേക്ക് ചെന്നു. അവള്‍ ബെഡ്ഡില്‍ കമിഴ്ന്നു കിടക്കുന്നു . ചുറ്റും ചുവന്ന നെയില്‍ പോളിഷുകള്‍ അടപ്പുകള്‍ തുറന്നു ചിതറി കിടക്കുന്നു...
അലക്സ് അവളെ തട്ടി വിളിച്ചപ്പോള്‍ അവളുടെ കയ്യില്‍ എന്തോ ഒന്ന് ചുരുട്ടി പിടിച്ചിരിക്കുന്നു . അവന്‍ ബലം പ്രയോഗിച്ചു എന്താണെന്ന് നോക്കി .
അച്ഛന്റെ ഒരു പഴയ ഫോട്ടോ .. അതില്‍ ചുവന്ന്‍ നെയില്‍ പോളിഷ് കൊണ്ട് അച്ഛന്റെ മുഖം വികൃതമാക്കിയിരിക്കുന്നു ..
അച്ഛന്റെ ഒരു പഴയ ഫോട്ടോ .. അതില്‍ ചുവന്ന്‍ നെയില്‍ പോളിഷ് കൊണ്ട് അച്ഛന്റെ മുഖം വികൃതമാക്കിയിരിക്കുന്നു ..
അലക്സ് സഹിക്കാന്‍ കഴിയാതെ അവളെ വാരി നെഞ്ചോട് ചേര്‍ത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു. ..
അപ്പോള്‍ അവള്‍ പതുക്കെ പറയുന്നുണ്ടായിരുന്നു ..
അപ്പോള്‍ അവള്‍ പതുക്കെ പറയുന്നുണ്ടായിരുന്നു ..
"ഐ ഹെയിറ്റ് മൈ ഡാഡി.. ഐ ഹെയിറ്റ് മൈ ഡാഡി."
BY Bava Ramapuram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക