നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിശക്കാത്തവൾ.----======================-----
പലരുടെയും കാമവിശപ്പ്
തീർത്തവൾക്ക് വേശ്യയെന്നാരോ ഓരോമനപ്പേരിട്ടു വിശപ്പില്ലാഞ്ഞിട്ടും അതികഠിനമായ വിശപ്പു നടിച്ചവളെ കാമവിശപ്പ് മൂത്തവൻ
ആർത്തിയോടെ ഭക്ഷിച്ചു ചവച്ചരച്ച്
അജീർണ്ണമായി വിസർജ്ജിച്ചു..
സിന്ദൂരത്തിന്റെ മൂടുപടമില്ലാതെ
കാമവിശപ്പ് തീർത്തുകൊടുത്തതിൽ
ബാക്കിയായ നാണയത്തുട്ടുകൾ
അവളുടെ കൈസഞ്ചിയിൽ
കിലുകിലാകിലുങ്ങി
അതവൾ പലർക്കായി വീതിച്ചുതീർത്തു..
അവളെ കണ്ടപ്പോൾ വിസർജ്യത്തിന്റെ
ദുർഗന്ധമെന്നു പറഞ്ഞു പലരും
മൂക്കുപ്പൊത്തി മാറിനടന്നു
അവൾ കാമാത്തിപ്പുരയിൽ
പാചകം ചെയ്ത ഭക്ഷണം ഭുജിച്ചന്ന്
ഇന്ദ്രിയങ്ങളുടെ വിശപ്പ് തീർത്തവനെ
കണ്ടാരും മൂക്കുപ്പൊത്തിയല്ല..
കക്കൂസു കുഴിയിലിന്നുമകപ്പെടാത്ത
വിസർജ്യത്തിനരികിൽ വീണ്ടും
വീണ്ടും ഈച്ചകൾ വിശപ്പടക്കാൻ
വരുന്നതോർത്തവൾ പുഞ്ചിരിച്ചു
അവളുടെ രഹസ്യേന്ദിയങ്ങളിൽ
അവർ തീർത്തൊരനുഭൂതികൾ
ഒരിക്കലും സ്നേഹമായിരുന്നില്ല
അത് തീർത്തും ഇന്നലകളെന്നപോലെ
തൻ സിരകളിലേക്കൊഴുകിയടുക്കുന്ന ദുർഗന്ധമൊന്നു മാത്രമായിരുന്നു..
ഡിനമ്മു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot